Labels

16 September 2017

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം ലീഗിന് രാഷ്ട്രീയ പ്രഹരമാകും:കോടിയേരി


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് രാഷ്ട്രീയ പ്രഹരമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒരു തരത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു. കേരളത്തിലെ ഒരു മണ്ഡലത്തില്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പല്ല അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പാണ് ഭരണത്തെ വിലയിരുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലിയിരുത്തലാകുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനുണ്ടായ വോട്ട് വര്‍ധനവിനെ ചൂണ്ടികാട്ടി അദ്ദേഹം തന്റെ പഴയ നിലപാടിനെ ന്യായീകരിച്ചു.

പറപ്പൂര് പഞ്ചായത്ത് കേരളോത്സവം


സി.എസ്‌.എസ്‌.ചേക്കാലിമാട് ചാമ്പ്യന്‍മാര്‍ 🏆 🏆

🔹ഡബിൾസ്
പറപ്പൂർ പഞ്ചായത്ത്‌ കേരളോത്സവം 2017 ഷട്ടിൽ_ടൂർണ്ണമന്റില്‍ ഡബിള്‍സില്‍  സി.എസ്‌.എസ്‌ ചേക്കാലിമാട് ടീം (മജീദ് .പി.കെ & ഇര്‍ഫാന്‍ എ.കെ സഖ്യം) ചാമ്പ്യന്‍മാരായി. റൈഞ്ചേഴ്സ് പുത്തനാറക്കലിന്‍റെ ശിഹാബ് & ഫവാസ് സഖ്യം റണ്ണറപ്പായി ..

🔹സിംഗിൾ‍
പറപ്പൂർ പഞ്ചായത്ത്‌ കേരളോത്സവം ഷട്ടിൽ ടൂർണ്ണമന്റില്‍ സിംഗിൾ‍സില്‍ ഹനീഫ റൈഞ്ചേഴ്സ് പുത്തനാറക്കല്‍ ജേതാവായി .  മജീദ്  പി.കെ  സി.എസ്‌.എസ്‌ ചേക്കാലിമാട് റണ്ണറപ്പായി.

പിന്തുണ ഇടത് പക്ഷത്തിന് :ഐ എൻ ൽ



  • വേങ്ങര: ഉപതിരഞെടുപ്പു സ്ഥാനാർഥി ആരായാലും വേങ്ങരയിൽ പിന്തുണ ഇടതു പക്ഷത്തിനെന്ന് ഐഎൻഎൽ ജില്ലാ കൺവൻഷൻ.സംഘപരിവാർ ശക്തികളെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ  ഉദ്ഘാടനം ചെയ്ത് ദേശീയ ട്രഷറർ ഡോ എ എ അമീൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് സിഎച്ച് മുസ്ഥഫ അധ്വക്ഷവഹിച്ചു .കെ പി ഇസ്മായിൽ

വി കെ മുജീബ് ഹസൻ.സാലിഹ് .സി പി അബ്ദുൽ വഹാബ്.ഷമീർ പയ്യനങ്ങാടി.നൗഫൽ.എ പി.സം സുദ്ധീൻ...എന്നിവർ പ്രസംഗിച്ചു

പാസ്പോർട്ട്‌ ഓഫീസ് ആശങ്ക പരിഹരിക്കണം :കുഞ്ഞാലികുട്ടി വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചു


മലപ്പുറം: റീജണല്‍ പാസ്പോര്‍ട്ട്  ഓഫീസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.  ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മലപ്പുറത്തെ ആയിരകണക്കിന് വരുന്ന ആളുകള്‍ക്ക് വിഷമവും, ആശങ്കയും സൃഷ്ടിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു കത്തയച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും, ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയും കൂടിയാണ് മലപ്പുറം.  രാജ്യത്തെ ബി ഗ്രേഡ് പാസ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിനാണ്.  ദിവസേന ഏകദേശം 1,200ഓളം പാസ്പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്.  മാസത്തില്‍ 22,000ത്തോളം പാസ്പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്.  ഇങ്ങനെ രാജ്യത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ടതും, തിരിക്കുള്ളതുമായ ഒരു പാസ്പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.



2006ല്‍ ആരംഭിച്ച മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടുന്നു.  പാസ്പോര്‍ട്ട് ഓഫിസ് ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയെന്ന നിലയില്‍ നിലവിലെ ആശങ്ക അദ്ദേഹം മന്ത്രിയോട് പങ്കുവെച്ചു.  ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും, പരിഭവങ്ങളുമാണ് ദിവസേന പല സംഘടനകളുടെ ഭാഗത്തു നിന്നും, വ്യക്തികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

15 September 2017

ഇടത് സ്ഥാനാർത്ഥിയെ ഇന്നറിയാം


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. മലപ്പുറത്ത് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷമാവും തീരുമാനമുണ്ടാവുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11നാണ് സെക്രട്ടറിയേറ്റ് യോഗം ചേരുക.
പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സാധ്യതയെന്ന രീതിയിലാണ് ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ നില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മത്സരിച്ച നിയാസ് പുളിക്കലകത്തിന്റെ പേരടക്കം പട്ടികയില്‍ ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനാര്‍ഥിയാകില്ലെന്നാണ് അറിയുന്നത്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന സ്ഥാനാര്‍ഥിയാവും വേങ്ങരയില്‍ മത്സരിക്കുക എന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, കഴിഞ്ഞ തവണ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പിപി ബഷീര്‍ എന്നിവരുടെ പേരാണ് കൂടുതലായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

സിപിഎം നിർണായക യോഗങ്ങൾ ഇന്ന്


വേങ്ങര : വേങ്ങര ഉപതിരഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയചർച്ചകൾക്കായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നുമലപ്പുറത്ത്.സി പി എം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു നടക്കുന്നുണ്ട്. രാവിലെ ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രി സംബന്ധിക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കോടിയേരി കോഴിക്കോട്ടേക്കു പോകും.എൽ ഡി എഫിന്റെ നിയോജക മണ്ഡലം തിരഞെടുപ്പു കൺവെൻഷൻ 21നു നടത്താൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എൽ ഡി ഫ് സംസ്ഥാന നേതാക്കളെല്ലാം തന്നെയോഗത്തിൽ പങ്കെടുക്കും.
യു ഡി എഫിന്റെ ജില്ലാ സംയുക്ത നേതൃയോഗം 20 നു രാവിലെ ഒൻപതരയ്ക്കു കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ നടക്കും പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല ഉമ്മൻ ചാണ്ടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എൻ ഡി എതിരഞെടുപ്പു ക ൻവെൻഷൻ 22നു വേങ്ങരയിൽ നടക്കും ഇന്നു തിരുവനന്തപുരത്തു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളും നടക്കും...

വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ വീഡിയോ പ്രചരണം


വേങ്ങര : ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിലെ മുഴുവൻ വോട്ടർമാരെയും പോളിങ് ബൂത്തുകളിലേക്ക് ആകർഷിക്കാൻ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ പ്രചാരണ പരിപാടി 18 നു തുടങ്ങും. വീഡീയോദ്യശ്യങ്ങൾ ഉപയോഗിച്ചുള്ള പരിപാടികളുണ്ടാവും.

സ്ക്വാഡ്
--------
മാത്യകാ പെരുമാറ്റച്ചട്ടലംഘനം നീരീക്ഷിക്കുന്നതിനായി ഫ്ലെയിങ് സ്ക്വാഡുകൾ രൂപീകരിച്ചതായി കലക്ടർ അറിയിച്ചു.എഡിഎം ടി.വിജയനാണു നോഡൽ ഓഫീസർ.പരാതികൾക്കു വിളിക്കാം. 9745052315.9495379773.

ചെലവ്
--------
സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കാൻ മൂന്നു സ്റ്റാറ്റിക് സർവെയ്ലൻസ് ടീമുകളും വീഡീയോ സർവെയ്ലൻസ് ടീമുകളും രൂപീകരിച്ചു.പ്രധാന റോഡുകളിലും ഉദ്യേഗസ്ഥ സംഘം നീരീക്ഷണം നടത്തും.
ഫോൺ :9447106403.9496361752.9496047013.

സി എസ് എസ് സൗജന്യ ദന്തപരിശോധന ക്യാമ്പ് 17 ന്



സി എസ് എസ് സൗജന്യ ദന്തപരിശോധന ക്യാമ്പ് 17 ന്

പറപ്പൂര്‍: എജ്യുകെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയന്‍സിന്റെ സഹകരണത്തോടെ ചേകാലിമാട്  സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധന ക്യാമ്പ് 2017  സെപ്റ്റംബർ 17 ഞായർ രാവിലെ 8 .30 മുതൽ 1. 30 വരെ എ.എം.എല്‍.പി സ്കൂൾ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ ( കനറാ ബാങ്കിന് സമീപം) നടത്തപ്പെടുന്നു.
പറപ്പൂര്‍ പഞ്ചായത്ത് 1,2,3 വാര്‍ഡ് കേന്ദീകരിച്ച് പ്രവർത്തിക്കുന്ന സി.എസ്‌.എസ് ലൈബ്രറി ഒന്നര പതിറ്റാണ്ടിലേറെയായി പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാനിദ്ദ്യമാണ് . സംഘം മുന്നോട്ട് വെച്ച അത്താണി കാരുണ്യ സഹായ നിധി, സഞ്ചരിക്കുന്ന വായനശാല , രക്ത ഗ്രൂപ്പ് ആപ്ലിക്കേഷൻ , മെഡിക്കൽ ബോധവല്‍ക്കരണ ക്യാമ്പുകള്‍ തുടങ്ങിയവ വലിയ രീതിയിള്‍ ജന സ്വീകാര്യത ലഭിച്ചവയായാണ് .
ആധുനിക കാലഘട്ടത്തിൽ തിരക്ക് പിടിച്ച ജീവിതരീതിയും ഭക്ഷണക്രമങ്ങളും പലരീതിയിലുള്ള ജീവിതശൈലീരോഗങ്ങൾ വ്യാപകമാകുന്നതിന് കാരണം ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എജുകെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്  ഡെന്റൽ സയൻസ് മലപ്പുറവുമായി സഹകരിച്ചു ദന്തരോഗ നിവാരണത്തിനും  ബോധവത്കരണത്തിനുമായി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻ കൂട്ടി പേര്  രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു
ബുക്കിംങ്ങ് നമ്പര്‍ :
99 47 361 138
81 13 870 757
97 44 302 753

വേങ്ങര ഉപതെരഞ്ഞെടപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു


വേങ്ങര : വേങ്ങര ഉപതെരഞ്ഞെടപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസം ലഭിച്ചത് ഒരു പത്രിക. തമിഴ്‌നാട് രാമനഗര്‍ സ്വദേശി കെ പത്മരാജനാണ് പത്രിക നല്‍കിയത്.
ഒ്‌ക്ടോബര്‍ 11നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 22വരെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക നല്‍കാം. അവധി ദിവസമായ സെപ്തംബര്‍ 17നും 21നും പത്രിക നല്‍കാനാവില്ല. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക.
ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

(പറപ്പൂര്‍ വില്ലേജ് ഭൂ വിവരം ഡിജിറ്റലൈസ് ചെയ്യല്‍)


#അറിയിപ്പ്

(പറപ്പൂര്‍ വില്ലേജ് ഭൂ വിവരം ഡിജിറ്റലൈസ് ചെയ്യല്‍)

പറപ്പൂര്‍ : പറപ്പൂര്‍ വില്ലേജിലെ ഭൂ ഉടമകളുടെ വിശദ വിവരം ഡിജിറ്റലൈസ് ചെയ്യുന്നതിന് എല്ലാ  ഭൂ ഉടമകളും താഴെ പറയുന്ന രേഖകൾ വില്ലേജ് ഒാഫീസര്‍ക്ക് നല്‍കേണ്ടതാണ് . രേഖകൾ നല്‍കേണ്ട #അവസാന_തിയതി 28/09/2017 .
രേഖകൾ നല്‍കിയാല്‍ മാത്രമേ തുടര്‍ന്നുള്ള സേവനങ്ങൾ വില്ലേജില്‍ നിന്ന് ലഭ്യമാകുകയൊള്ളു എന്ന് വില്ലേജ് ഒാഫീസര്‍ അറിയിച്ചു .
സമര്‍പ്പിക്കേണ്ട രേഖകൾ ,
1)
 2017_18 ലെ നികുതി രസീതി കോപ്പി
2)
ആധാരത്തിന്‍റെ കോപ്പി
3)
ആധാര്‍ കോപ്പി
4)
അപേക്ഷാ ഫോറം

സ്ഥാനാർത്ഥിയൊക്കെ പിന്നെ ആദ്യം കൺവെൻഷൻ നടക്കട്ടെ


വേങ്ങര : വേങ്ങരയിലെ സ്ഥാനാർഥിയെ പ്രഖ്യപിക്കും മുൻപേ തിരഞ്ഞെടുപ്പു കൺവെൻഷനുകൾക്ക് തിയതി നിശ്ചയിച്ച് പാർട്ടികളും മുന്നണികളും.ചർച്ചകൾ ഊർജിതമായിനടക്കുന്നുണ്ടെങ്കിലും പ്രധാനമുന്നണികൾ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യപിച്ചിട്ടില്ല .എസ് ഡി പി ഐ യും  ജനതാദൾ നാഷനലിസ്റ്റുമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

യു ഡി എഫ് മണ്ഡലം കൺവൻഷൻ 20 നു വേങ്ങരയിൽ നടത്താൻ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനമായി. യു ഡി എഫിലെ പ്രധാന നേതാക്കളെല്ലാം കൺവൻഷനിൽ പങ്കെടുക്കാനെത്തും.21 നും 22 നും പഞ്ചായത്തുതല കൺവൻഷനുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിക്കായി ഐഎൻഎൽ ഇന്നു വൈകിട്ടു നാലിനു വേങ്ങരയിൽ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട് സംസ്ഥാന നേതാക്കൾകൺവെൻഷനിൽ പ്രസംഗിക്കുമെന്നു ജില്ലാ സെക്രട്ടറി സി പി അബ്ദുൽ വഹാബ് അറിയിച്ചു.ഇന്നു തിരുവനന്തപുരത്തു ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വേങ്ങര സ്ഥാനാർഥി നിർണയം ചർച്ചയാകും...

നാളെ ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റു മുണ്ട് അതിനു ശേഷമാകും കൺവെൻഷന്നു കളി ലേക്ക് പാർട്ടിയും എൽ ഡി എഫും കടക്കുക നാളെ തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കും 17നു ചേരുന്ന ജില്ലാ നേത്രയോഗം കൺവെൻഷൻ തീയതികൾ നിശ്ചയിക്കും'.ഇന്നലെ ദേശീയ നിർവാഹക സമിതി അംഗം പി കെ ക്യഷ്ണദാസിന്റെ നേതൃത്വത്തിൽ ജില്ലാ നേതൃയോഗം ചേർന്നു..y

14 September 2017

വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ


മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജില്ലയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുന്നില്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വോട്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമം രാഷട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതിനായി തെരഞ്ഞെടുപ്പ് വിഭാഗവും പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ മുഴുവനായും പെരുമാറ്റ ചട്ടം ബാധകമായതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങല്‍, എഗ്രിമെന്റ് ഒപ്പു വെക്കല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമുണ്ടാവണം.
പോളിങില്‍ വി.വി.പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. ഇ-അനുമതി, ഇ-പരാതി തുടങ്ങിയവ നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവിലുള്ള വോട്ടര്‍ പട്ടിക 2017 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കി മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ചതാണ്. ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സപ്തംബര്‍ 11 വരെ അപേക്ഷിച്ചവരെ കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഹിയറിംഗ് നടത്തി ഇവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക സപ്തംബര്‍ 22 ന് പ്രസിദ്ധീകരിക്കും.
മണ്ഡലത്തല്‍ 148 പോളിംഗ് സ്റ്റേഷനുകളും 17 അനുബന്ധ ബൂത്തുകളുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ അന്തിമ പട്ടിക വരുന്നതോടെ അനുബന്ധബുത്തുകളുടെ എണ്ണത്തില്‍ മാറ്റം വരും.
യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.എന്‍. മോഹന്‍ദാസ്, ടി.വേണുഗോപാലന്‍ (സി.പി.എം.) എം.എ. ഖാദര്‍, എന്‍. മുഹമ്മദുക്കുട്ടി (ഐ.യു.എം.എല്‍) പി.സി. വേലായുധന്‍ക്കുട്ടി (ഐ.എന്‍.സി) നൗഷാദ് സി.എച്ച് (സി.പി.ഐ) വേണുഗോപാലന്‍ (ബി.ജെ.പി.) ഹംസ പാലൂര്‍ (എന്‍.സി.പി.) പി.മുഹമ്മദാലി (ജെ.ഡി.എസ്) ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ രഘുരാജ് എന്‍.വി, എല്‍.ആര്‍.ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍, ഭൂപരിഷ്‌കരണം വിഭാഗം ഡെപ്യൂട്ടി കലക്ടറും റിട്ടേണിംഗ് ഓഫിസറുമായ സജീവ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

വേങ്ങരയിൽ എൽ .ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനൊരുങ്ങി ഐ.എൻ.എൽ

 
 വേങ്ങര നിയമ സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാത്ഥിയുടെ പ്രചാരണ രംഗത്ത് സജീവമാകാന്‍ .എന്‍.എല്‍ ഒരുങ്ങുന്നു.ഇതിന്റെ തുടക്കമെന്നോണം മണ്ഡലത്തിലെയും സമീപ മണ്ഡലങ്ങളിലേയും പ്രധാന പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് നാളെ(15ന്) വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാരഭവനില്‍ ജില്ല കമ്മിറ്റിയുടെ നേതൃതത്തില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും.
തിരഞെടുപ്പ് പ്രഖ്യാപനത്തിന്റെ മുമ്പ് ജില്ലാ സമിതി തീരുമാനിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തിരഞ്ഞെപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള പരിപാടിയായി മാറ്റുകയാണുണ്ടായത്. 2011 നിയമസഭ തിരഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി .എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് വേങ്ങര മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നത്.പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം വിട്ട് മാറി ലീഗില്‍ ചേര്‍ന്നതിന്റെ തൊട്ടുടനെ നടന്ന തിരഞെടുപ്പായിരുന്നു ഇത് .പാര്‍ട്ടി സംസ്ഥാന സിക്രട്ടറിമാരിലൊരാളായ കെ.പി ഇസ്മാ ഇലായിരുന്നു .എന്‍.എല്‍ സ്ഥാനാര്‍ഥി

മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കമ്മിറ്റികളും പ്രവര്‍ത്തകരും വേങ്ങര മണ്ഡലത്തില്‍ .എന്‍.എല്ലിനുണ്ട്. പ്രവര്‍ത്തകരേക്കാള്‍ കുറേയേറെ അനുഭാവികള്‍ മണ്ഡലത്തിലുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ .ഇടതു പക്ഷ മുന്നണിക്കകത്ത് നിലവിലുള്ള കക്ഷികളുടെ അംഗബലം പരിഗണിക്കുംബോള്‍ സി.പി.എം കഴിഞാല്‍ മണ്ഡലത്തില്‍ അംഗബലമുള്ളത് എല്‍.ഡി.എഫ് ഔദ്യോഗിക ഘടകകക്ഷിയല്ലെങ്കിലും .എന്‍.എല്‍ നാണ്. മോദി ഭരണത്തില്‍ സംഘ് പരിവാര്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ മതേതര പ്രതിരോധമെന്ന സംഘടനയുടെ പ്രഖ്യാപിത നയത്തിന് എറെ പ്രസക്തി വര്‍ദ്ധിച്ച കാലമാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയമെന്നാണ് .എന്‍.എല്‍ നേതൃത്വതത്തിന്റെയും പ്രവര്‍ത്തകരുടേയും വിലയിരുത്തല്‍. സാഹചര്യം ഉപയോഗപ്പെടുത്തി പ്രവര്‍ത്തകരെ പരമാവധി ഘഉഎ ന് വേണ്ടി തിരഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗം കൂടിയാണ് തിരഞെടുപ്പ് കണ്‍വെന്‍ഷന്‍ .
.എന്‍.എല്‍ ദേശീയ ട്രഷറര്‍ ഡോ.. അമീന്‍ ,സംസ്ഥാന ജനറല്‍ സിക്രട്ടറി പ്രഫ: .പി അബ്ദുല്‍ വഹാബ്, സിക്രട്ടറിമാരായ കെ.പി ഇസ്മാഇല്‍, എന്‍.കെ അബ്ദുല്‍ അസീസ്, എന്‍.വൈ.എല്‍ ദേശീയ കണ്‍വീനര്‍ സി.പി അന്‍വര്‍ സാദാത്ത് ,ജില്ലാ ഭാരവാഹികളായ സി.എച്ച് മുസ്തഫ ,ടി.. സമദ് ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം നാളത്തെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംബന്ധിക്കുമെന്ന് പാര്‍ട്ടി ജില്ല സിക്രട്ടറി സി.പി അബ്ദുല്‍ വഹാബ് അറിയിച്ചു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചേക്കും


വേങ്ങര  ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചേക്കും. കഴിഞ്ഞ തവണ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണു നിലവില്‍ പി.ഡി.പി. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും.
കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച പി.ഡി.പി സ്ഥാനാര്‍ഥി സുബൈര്‍ സ്വബാഹിക്ക് 1,472വോട്ടുകളാണു ലഭിച്ചിരുന്നത്. കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു പരസ്യ പിന്തുണ നല്‍കിയ പി.ഡി.പി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമാകും പരസ്യപിന്തുണ പ്രഖ്യാപിക്കുക. പി.ഡി.പിക്കു അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണെങ്കില്‍ എല്‍.ഡി.എഫിനുതന്നെയാകും പിന്തുണയെന്നാണു പി.ഡി.പി വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

സ്ഥാനാർഥി ആരായാലും ഭൂരിപക്ഷം കൂടുമെന്ന പ്രീതീക്ഷയിൽ മുസ്ലിം മുസ്ലിംലീഗ്


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരായാലും ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ മുസ്ലിംലീഗ്. നിലവിലെ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വികാരവും ലീഗിന്റെ പ്രവര്‍ത്തനങ്ങളോടുള്ള സംതൃപ്തിയും വോട്ടുകളാകാന്‍ സാധ്യതയുള്ളതായാണു ലീഗ് കണക്ക് കൂട്ടുന്നത്. ലീഗിന് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ 10മിനുട്ട് മതിയെന്നും വിജയം സുനശ്ചിതമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
നിലവില്‍ ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച മജീദിനെയും കെ.എന്‍.എ ഖാദറിനേയും കേന്ദ്രീകരിച്ചാണ്.
നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥി പരിഗണനയിലുള്ള ലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി കെ.എന്‍.എ ഖാദറിനെ സംസ്ഥാന ജനറല്‍സെക്രട്ടറിയാക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ സ്ഥാനത്തിനായി മജീദ് കടുംപിടുത്തം പിടിക്കാന്‍ സാധ്യതയില്ല. മുന്‍വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എയായിരുന്ന കെ.എന്‍.എ ഖാദറിന് ഇതു അനുകൂല സാഹചര്യം സൃഷ്ടിക്കും.
അതേ സമയം ലീഗ് ഉരുക്കുകോട്ടയായി അറിയപ്പെടുന്ന വേങ്ങരയില്‍ വിജയസാധ്യതയുള്ള സ്വതന്ത്ര്യ സ്ഥാനാര്‍ഥിയെ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ മത്സര രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയില്ലെന്നു സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ പറഞ്ഞു.
ആദ്യം ജില്ലാസെക്രട്ടറിയേറ്റ് കൂടി അഭിപ്രായം ആരാഞ്ഞ ശേഷം സംസ്ഥാന കമ്മിറ്റിക്കു വിവരം കൈമാറുമെന്നും വാസുദേവന്‍ പറഞ്ഞു.
അതോടൊപ്പംതന്നെ കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച ചെറുപാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ ഇത്തവണയും മത്സര രംഗത്തുണ്ട്.

വേങ്ങരയിൽ അഡ്വ. കെ.സി നസീർ എസ് ഡി പി ഐ സ്ഥാനാർത്ഥി

s



                                                              മണ്ഡലത്തില്‍ നടക്കുന്ന  ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി അഡ്വക്കറ്റ് കെ. സി നസീര്‍ മല്‍സരിക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമായ നസീര്‍  തിരുര്‍ ബാറിലെ അഭിഭാഷകനും സാമൂഹ്യ രംഗത്ത് നിറസാന്നിധ്യവുമാണ്. 2011 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍  മണ്ഡലത്തിലും 2016 തെരഞ്ഞെടുപ്പില്‍ തിരുരങ്ങാടി മണ്ഡലത്തിലും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. ഡോ. ഹാദിയയുമായി ബന്ധപ്പെട്ട കേസടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിന്  മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ്  അദ്ദേഹം.
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ വളര്‍ന്ന് വരുന്ന ചെറുത്ത് നില്‍പ്പ് ചിന്തയുടെയും പ്രതിരോധ രാഷ്ട്രീയ ശാക്തീകരണത്തിന്റെയും പ്രതിഫലനം വേങ്ങരയിലുണ്ടാകും. രാഷ്ടീയ ഗിമ്മിക്കുകള്‍ കൊണ്ട് ന്യൂനപക്ഷങ്ങളെ കബളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസ് അഭ്യര്‍ത്ഥിച്ചു.

വേങ്ങര ഉപതെരെഞ്ഞെടുപ്പിൽ വെല്‍ഫെയര്‍പാര്‍ട്ടി മത്സരിച്ചേക്കില്ല


വേങ്ങര :വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വെല്‍ഫെയര്‍പാര്‍ട്ടി മത്സരിച്ചേക്കില്ല. കാര്യമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന നിലപാടാണു വെല്‍വെയര്‍പാര്‍ട്ടിക്കുള്ളത്. ഇതുസംബന്ധിച്ചു അന്തിമ തീരുമാനം ഇന്നു തിരുവനന്തപുരത്തുചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ 1,864വോട്ടുകളാണു വെല്‍ഫെയര്‍പാര്‍ട്ടി നേടിയിരുന്നത്. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

13 September 2017

വേങ്ങര:ഉപതിരഞ്ഞെടുപ്പ്:BJP ജില്ലാ നേത്രയോഗം 17ന്

വേങ്ങര:ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ നിശ്ചയിക്കാൻ BJP ജില്ലാ നേത്രയോഗം 17നു ചേരും.ജില്ലയുടെ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശിവരാജന്റെ സാന്നിധ്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുന്ന പേരുകളാകും സംസ്ഥാന കമ്മറ്റിക്കു കൈമാറുക. സ്ഥാനാർഥിയെപ്പറ്റിയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വേങ്ങരയിലെ പ്രാദേശിക നേത്യത്വത്തിനും ജില്ലാ കമ്മിറ്റി അവസരം നൽകും.മണ്ഡലം പ്രസി ഡന്റ് പി സുബ്രഹ്മണ്യനാണു 2011 ൽ വേങ്ങരയിൽ ബിജെപിക്കായി മത്സരിച്ചത്.ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി .പി.ടി.ആലിഹാജി കഴിഞ്ഞ തവണ മത്സരിച്ചു 2011 ൽ നാലാം സ്ഥാനത്തായിപ്പോയി.പക്ഷേ കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തി .പാർട്ടിക്കു വലിയ സ്വാധീനമില്ലാത്ത മേഖലയാണന്നാണ് ജില്ലാ നേത്രത്തിന്റെ വിലയിരുത്തലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ സജീവമാകാനാണു തീരുമാനം .പാർട്ടി യുടേയോ പോഷക സഘs നകളുടെയോ ജില്ലാ ഭാരവാഹികളിലൊരാൾ സ്ഥാനാർഥിയാകുമെന്നാണു നേത്രത്വം നൽകുന്ന സുചന പരിചിത മുഖമാകും സ്ഥാനാർഥി യെന്നും നേതാക്കൾ പറയുന്നു...

വേങ്ങരയിൽ ആര്



വേങ്ങര : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതു വേങ്ങരയിലേക്കാണ്. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ ലീഗിന്റെ ഉരുക്ക്‌കോട്ടയില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥിയാരാകുമെന്നാണു ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റേയും മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി കെ.എന്‍.എ ഖാദറിന്റേയും പേരുകളാണു ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഇനി പുതിയൊരാള്‍ വരുമോയെന്ന സംശയങ്ങളും നിലനില്‍ക്കുകയാണ്. ആരും മത്സരിച്ചാലും മുസ്ലിംലീഗ് പ്രതിനിധി തന്നെജയിക്കുമെന്ന വിശ്വാസമാണു ലീഗ് അണികളുടേത്.

ഇരുമുന്നണികളും സ്ഥാനാര്‍ഥിയെ കുറിച്ചു അനൗദ്യോഗികള്‍ ചര്‍ച്ചകള്‍ വിവിധ തവണ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചശേഷം മാത്രമെ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയുള്ളുവെന്നായിരുന്നു ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇനി ഒരുമാസം പോലും തികച്ചില്ലാത്തതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച പ്രചരണ പരിപാടികളില്‍ മുന്നേറാനാണു മുസ്ലിംലീഗിന്റെ തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു വിവിധ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റേയും കെ.എന്‍.എ ഖാദറിന്റേയും പേരുകളാണു കൂടുതലയായും ലീഗില്‍ ഉയര്‍ന്നുവരുന്നത്.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കുറിച്ചു ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാനെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ പറഞ്ഞു. വിജയസാധ്യത, നിലാപാട്, വിശ്വാസ്യത അടക്കമുള്ള കാര്യങ്ങള്‍ നോക്കിയാകും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുകയെന്നും സി.പി.എം വ്യക്തമാക്കി.

വേങ്ങര നിയമസഭാ മണ്ഡലം എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ മരണത്തോടെ ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതോടെയാണു വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയായാണു വേങ്ങര അറിയപ്പെടുന്നത്.

പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെന്നതിനാല്‍ ഇതിനു സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്താലാകുമെന്നാണു മുസ്ലിംലീഗ് പറയുന്നത്‌. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയം ഉയര്‍ത്തിക്കാണിച്ചും ദേശീയതലത്തിലെ മുസ്ലിംലീഗ് ഉള്‍പ്പെട്ട യു.പി.എയുടെ വളര്‍ച്ചയുടെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടിയാണു മുസ്ലിംലീഗ് പ്രചരണ രംഗം കൊഴുപ്പിക്കുന്നത്.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് ഭീകരതയെ തടയാന്‍ സി.പി.എമ്മിനെ സാധിക്കൂവെന്ന പ്രചരണമാണു സി.പി.എമ്മും എല്‍.ഡി.എഫും പ്രചരണ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നത്.
2011ല്‍ രൂപീകൃതമായ വേങ്ങര മണ്ഡലലത്തില്‍നിന്നു രണ്ടു തവണയും പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2011ല്‍ എല്‍.ഡി.എഫ്‌ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി കെ.പി ഇസ്മായീലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എം.പിയായിരുന്ന ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞുടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. പറപ്പൂര്‍, ഊരകം, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര ഒതുക്കുങ്ങല്‍ തുടങ്ങി ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1.55 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഊരകം, എ.ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നണിയായും വേങ്ങരയില്‍ മുസ്‌ലിംലീഗ് തനിച്ചും കണ്ണമംഗലത്തു ലീഗും ഒരു വിഭാഗം കോണ്‍ഗ്രസും പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നണിയുമാണ് ഭരണം നടത്തുന്നത്.

സ് ഡി പി ഐ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്


വേങ്ങര : വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.ഐയും മത്സരിക്കും.  സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് , ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതു നല്‍കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണു ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് 3048വോട്ട് നേടിയ എസ്.ഡി.പി.ഐ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്നും 9048വോട്ടുകള്‍ നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇവ രണ്ടിനെയും മറികടക്കുന്ന വോട്ടുകള്‍ നേടുകയാണു എസ്.ഡി.പി.ഐയുടെ ലക്ഷ്യം.

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ദിവസം അറിഞ്ഞതോടെ രാഷ്ട്രീയ കണ്ണുകള്‍ ഇനി വേങ്ങരയിലാണ്. ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11നും വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15നുമാണെന്ന പ്രഖ്യാപനം വന്നതോടെ തന്നെ വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി. ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥിയെ അടുത്ത ദിവസങ്ങളില്‍തന്നെ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������