Labels

30 October 2020

ആരാധകരോട് യാത്ര പറഞ്ഞ് പബ്ജി; ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു

 ആരാധകരോട് യാത്ര പറഞ്ഞ് പബ്ജി; ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു



പബ്ജി ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ നിരോധിച്ചിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവില്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുമായിരുന്നു.സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.

വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഹോസ്പിറ്റലുകളുടെ സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഹോസ്പിറ്റലുകളുടെ സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. കെ എൻ എ ഖാദർ എം എൽ എ



വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ പ്രൈമറി ഹെൽത്ത്‌ സെന്ററുകളെ ആർദ്രം മിഷന്റെ മൂന്നാം ഫേസിൽ ഉൾപെടുത്തി ഫാമിലി ഹെൽത്ത്‌ സെന്ററുകളായി ഉയർത്തി ഉത്തരവായിട്ടുണ്ട്. ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്തതിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ നിഷ്‌കർഷിച്ചിട്ടുള്ള തരത്തിലുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും ഈ ആശുപത്രികളിൽ കൊണ്ട് വരേണ്ടതാണ്. ആയതിനാൽ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും എത്രയും വേഗം  നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് അഡ്വ KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.

എംഎൽഎയുടെ നിർദ്ദേശപ്രകാരം ഒതുക്കുങ്ങൽ ഫാമിലി ഹെൽത്ത് സെൻറർ എൻഎച്ച് ുഎം എൻജിനീയർ സഹീർ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീഫാത്തിമ ,എംഎൽഎയുടെ പിഎ അസീസ് പഞ്ചിളി,ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കരീം പഞ്ചിളി,ഡോക്ടർ ഫൈറോസ്,ബാബുരാജ്,തുടങ്ങിയവർ സന്ദർശിച്ചു.

കമ്പ്യൂട്ടർ,മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 കമ്പ്യൂട്ടർ,മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. അഡ്വ. കെ എൻ എ ഖാദർ എം എൽ എ



സംസ്ഥാനത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊറോണയെ തുടർന്ന് ഏതാണ്ട് ഒരു വർഷക്കാലമായി അടഞ്ഞു കിടക്കുകയാണ്‌. ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് ഗുരുതരമായ സാമ്പത്തിക തകർച്ചയിലാണ്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിലെ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരുന്നതും ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി ഇവർ അടക്കേണ്ടി വരുന്ന കറന്റ് ബില്ലും കെട്ടിടവാടകയും സ്ഥാപനം തുടങ്ങുന്നതിനായി എടുത്ത വായ്പകളുടെ തിരിച്ചടവും പലിശയും പിഴപലിശയും ഇവരുടെ മേൽ കടുത്ത ആഘാതം സൃഷ്ടിക്കുകയാണ്. അയതിനാൽ സ്ഥാപനങ്ങൾ അടച്ചിട്ടത് വഴി വരുമാനം നിലച്ച് ദുരിതത്തിലായ ഇവരെ ദുരിതബാധിതരായി പ്രഖ്യാപിക്കുന്നതിനും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരേ സമയം ഒരു നിശ്ചിത എണ്ണം വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ച് കൊണ്ട് പഠിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനും വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അഡ്വ. KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.

കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ

 കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ



സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.


തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏ‍ർപ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്.

29 October 2020

ലയൻസ്‌ ക്ലബ്ബ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി വിതരണവും ആദരവും നടത്തി

 ലയൻസ്‌ ക്ലബ്ബ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി വിതരണവും ആദരവും നടത്തി



ലയൻസ്‌ ക്ലബ്ബ് വേങ്ങര പഞ്ചായത്ത് തണൽ വീട്ടിലെ പത്ത് വയോജനങ്ങൾക്ക് കണ്ണടകൾ വിതരണവും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സീനിയർ നഴ്‌സ് എസ് ഗീതാ ദേവിയെ ആദരിക്കലും സംഘടിപ്പിച്ചു. ലയൻസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് 318 D യുടെ VISION, DIABETIC, CHILD CANCER, ENVIORMENT, HUNGER RELIEF എന്നീ  പ്രോജക്ടുകളുടെ ഭാഗമായി വേങ്ങര പൈൻ ആൻഡ് പാലിയേറ്റീവിൽ വെച്ച് പഞ്ചായത്ത്  തണൽ വീട്ടിലെ പത്ത് വയോജനങ്ങൾക്ക് കണ്ണടകൾ വിതരണവും 

100 വനിതകൾക്ക് ആദരം എന്ന പരിപാടിയുടെ ഭാഗമായി വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സീനിയർ നഴ്‌സ് എസ് ഗീതാ ദേവിയെ ആദരിക്കലും പൈൻ ആൻഡ് പാലിയേറ്റീവിന് മ്യൂസിക് തെറാപ്പി കിറ്റും ഗ്ലുക്കോ മീറ്ററും കൈമാറി


ചൈൽഡ് ഹുഡ് ക്യാൻസർ ബോധവത്ക്കരണത്തിന്റെ ഭാഗമായി CD അടങ്ങുന്ന ബോധവത്ക്കരണ കിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറുകയും വേങ്ങര പൈൻ ആൻഡ് പാലിയേറ്റീവിൽ ആയുർ ജാക്ക് പ്ലാവിൻ തൈകൾ നടുകയും  ചെയ്തു. 


പ്രസിഡന്റ് മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റീജിണൽ ചെയർ പേഴ്സൺ MD രഘുരാജ് പദ്ധതി ഉത്‌ഘാടണം ചെയ്തു. ലയൺസ് ക്ലബ്ബ് പാലിയേറ്റീവ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ജെയിംസ് വളപ്പില, ക്യാബിനറ് സിക്രട്ടറി രാമനുണ്ണി,  IPP നൗഷാദ് വടക്കൻ,  മോഹനൻ അലങ്കാർ, ഷക്കിർ വേങ്ങര,  എന്നവർ സംസാരിച്ചു.

വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള തീയതി നീട്ടണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ

 വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള തീയതി നീട്ടണം; അഡ്വ. കെ എൻ എ ഖാദർ എം എൽ എ



എസ്. എസ്. എൽ. സി/ പ്ലസ് ടു / വി. എച്. എസ്. ഇ തലങ്ങളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, ചാർട്ടേഡ് അക്കൗണ്ടിംഗ് / കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്, ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന  ന്യൂനപക്ഷവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കായുള്ള സി. എച്ച് മുഹമ്മദ്‌ കോയ സ്കോളർഷിപ്, പോസ്റ്റ്‌മട്രിക്, പ്രീ മട്രിക് സ്കോളർഷിപുകൾ എന്നിവകൾക്ക് വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള തിയതി 30.10.2020 ന് അവസാനിക്കുകയാണ്. വിജ്ഞാനപ്രകാരം ഈ സ്കോളർഷിപുകൾക്കായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾ ഓൺലൈൻ ആയി നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എന്നിവ അപ്‌ലോഡ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപന പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണവും കണ്ടയ്ൻമെന്റ് സോണുകളുടെ കർശന നിയന്ത്രണങ്ങളും കാരണം വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ഈ സമയത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നറിയുന്നു. ആയതിനാൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ മേല്പറഞ്ഞ വിവിധ സ്കോളർഷിപുകൾക്ക് വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനായുള്ള തിയതി മേൽ വിവരിച്ച സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തേക്ക് കൂടി നീട്ടി ഉത്തരവാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി. കെ ടി ജലീൽ. കെ എം എ ഖാദർ എംഎൽഎ കത്തുനൽകി ആവശ്യപ്പെട്ടു.

വ്യാജ സാനിറ്റൈസറിന്റെ കുത്തൊഴുക്ക്; തിരൂരങ്ങാടിയിൽ പിടികൂടിയത് 1.80 ലക്ഷം രൂപയുടെ സാനിറ്റൈസർ ..!

 വ്യാജ സാനിറ്റൈസറിന്റെ  കുത്തൊഴുക്ക്; തിരൂരങ്ങാടിയിൽ പിടികൂടിയത് 1.80 ലക്ഷം രൂപയുടെ സാനിറ്റൈസർ ..!



തിരൂരങ്ങാടി: അനധികൃതമായി നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്ന വ്യാജ സാനിറ്റൈസറിന്റെ വൻശേഖരം സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം പിടികൂടി. തിരൂരങ്ങാടി പാലന്തറയിലെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ കേസെടുത്തു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഈഥൈൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ 200 ലിറ്റർ,220 ലിറ്റർ വീതമുള്ള ബാരലുകളിൽ വൻതോതിൽ മലപ്പുറം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. മഹാരാഷ്ട്ര ഡ്രഗ്സ്  കൺട്രോളർ അഡ്മിനിസ്ട്രേഷൻ ആണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിന് വിവരം നൽകിയത്.

തിരൂരങ്ങാടിയിൽ സ്ഥാപനത്തിന്  സാനിറ്റൈസർ നിർമിക്കാൻ  ലൈസൻസില്ലെന്ന് കണ്ടെത്തി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം പാലിക്കാതെയും രേഖകളില്ലാതെയുമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ബ്രാന്റിൽ  1.80ലക്ഷം രൂപ വില വരുന്ന സാനിറ്റൈസറും നിർമാണത്തിന് ഉപയോഗിച്ച ബോട്ടിലുകളും ലേബൽബില്ല് എന്നിവ കസ്റ്റഡിയിലെടുത്ത് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

എംഎൽഎയുടെ നിർദ്ദേശം പൂർണമായും അംഗീകരിച്ച് നടപ്പിലാക്കും; മലപ്പുറം ജില്ലാ കലക്ടർ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ സാഹിബിന് ഉറപ്പുനൽകി

 എംഎൽഎയുടെ നിർദ്ദേശം പൂർണമായും അംഗീകരിച്ച് നടപ്പിലാക്കും; മലപ്പുറം ജില്ലാ കലക്ടർ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ സാഹിബിന് ഉറപ്പുനൽകി



കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ചില പഞ്ചായത്ത് വാർഡുകൾ കണ്ടയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ചത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്.  ശരിയായകാരണങ്ങൾ ഇല്ലാതെ കണ്ടയ്ൻമെന്റ് സോണാക്കിയ വാർഡുകളെ പുനപരിശോധന നടത്തി ഒഴിവാക്കണം,പ്രഖ്യാനത്തിനു മുമ്പ് അതാത് പഞ്ചായത്തുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറാവണം,ആർക്കാണ് കണ്ടയിൻമെന്റു നിശ്ചയിക്കാൻ അധികാരം.?എന്താണ് അതിനായി സ്വീകരിക്കപ്പെടുന്ന മാനദണ്ഡങ്ങൾ? തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം കൽപന പഞ്ചായത്ത്കളെ അറിയിക്കണം,നിലവിൽ ഉള്ളവയിലെ അപാകതകൾ പരിരിക്കണം,ന്യായവും സത്യസന്ധവും വസ്തുനിഷ്ഠവുമായ എല്ലാ പ്രതിരോധ നടപടികളെയും പിന്തുണക്കുന്നു. അല്ലാത്തവയെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയിക്കുന്നുവെന്നും എം എൽ എ വ്യക്തമാക്കി

തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം

 തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം



സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പകരം മറ്റ് തുണിത്തരങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മാസ്‌കുകള്‍ എത്ര സുരക്ഷിതമാണെന്നതു സംബന്ധിച്ച്‌ കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പഠനം നടത്തി. ഇത്തരമൊരു പഠനം നേരത്തെയും നടന്നിട്ടുണ്ടെങ്കിലും പഠനവസ്തുക്കളായി വളരെയേറെ തുണിത്തരങ്ങള്‍ ഉപയോഗിച്ചത് ഇതാദ്യമാണ്. ടി ഷര്‍ട്ടുകള്‍ മുതല്‍ സോക്‌സും ഡനിമും വാക്വം ബാഗുപോലും ഇത്തവണ പരിശോധിച്ചു. എല്ലാത്തരം തുണിത്തരങ്ങളും എന്‍95 മാസ്‌കുകള്‍ പോലെ കൊവിഡ് രോഗബാധയെ ഫലപ്രദമായി തടയുന്നുവെന്നാണ് പഠനം വെളിപ്പെടുത്തിയത്.

0.02 മുതല്‍ 0.1 മൈക്രോണ്‍ വരെ ഇഴയടുപ്പമുള്ള തുണിയാണ് പരിശോധനക്ക് വിധേയമാക്കിയത്. സാധാരണ വൈറസിന്റെ വലിപ്പവും ഇതാണ്.നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ വേഗത്തിലും മര്‍ദ്ദത്തിനും ചുമക്കുമ്ബോഴും തുമ്മുമ്ബോഴും, ശക്തമായി ശ്വസിക്കുമ്ബോഴും വൈറസിനെ പ്രതിരോധിക്കാനാവുമോയെന്നും ഗവേഷകര്‍ പഠിച്ചു. നേരത്തെ നടത്തിയ പഠനത്തില്‍ സാധാരണ പോലെ ശ്വസിക്കുന്ന സമയത്ത് രോഗവ്യാപനമെങ്ങനെയെന്നാണ് പരിശോധിച്ചത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പലതരം തുണിത്തരങ്ങളും ഇത്തവണ പരിശോധനയ്ക്ക് വിധേയമാക്കി.

മിക്കവാറും തുണിമാസ്‌ക്കുകളും കൊവിഡ് പ്രസരണത്തെ ഫലപ്രദമായി ചെറുക്കുന്നതായാണ് കണ്ടെത്തിയത്. സാധാരണ കോളറുകളില്‍ പിടിപ്പിക്കുന്ന തുണി പിടിപ്പിച്ചാല്‍ പ്രതിരോധം ശക്തമാക്കുന്നതായും കണ്ടെത്തി. കൂടുതല്‍ പാളികളുള്ള മാസ്‌കാണ് കൂടുതല്‍ ഫലപ്രദം. അതേസമയം മാസ്‌കുകളില്‍ പാളികള്‍ കൂടുന്നതനുസിരിച്ച്‌ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിക്കുമെന്ന പ്രശ്‌നവുമുണ്ട്.

സാധാരണ തുണി മാസ്‌കുകള്‍ ഒരു തവണ കഴുകിയതിനു ശേഷം ഉപയോഗിക്കുമ്ബോള്‍ ഫലപ്രദമായിരുന്നെങ്കിലും പരിധിവിട്ട ഉപയോഗം ഗുണകരമല്ല. അത് തുണിയുടെ ഗുണമേന്മയെ കുറയ്ക്കും.


പഠനം നടത്താന്‍ ഗവേഷകര്‍ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു ഭാഗത്ത് കണികകള്‍ വലിയ മര്‍ദ്ദത്തില്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണവും മറുഭാഗത്ത് പരിശോധിക്കേണ്ട തുണിയും വയ്ക്കണം. അതു വഴി തുണിയുടെ വൈറസ് പ്രതിരോധശേഷി പഠിക്കാനാവും.

കൂടുതല്‍ തുണിയുപയോഗിച്ച്‌ മാസ്‌കുകള്‍ തയ്ക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുമെങ്കിലും വായുവിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് നല്ലതല്ലെന്നാണ് ഗവേഷണത്തില്‍ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ഒരു തുലനാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. മാസ്‌ക് നിര്‍മാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒ കെല്ലി പറയുന്നു.

28 October 2020

വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

 വീട്ടില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ



കൊവിഡ് പോസിറ്റീവായവര്‍ക്ക് ചികില്‍സയ്ക്കായി വീട്ടില്‍ തന്നെ കഴിയാനുള്ള മാര്‍ഗ്ഗനിര്ദേശങ്ങള്‍ സര്‍ക്കാര്‍ തന്നെ നല്‍കുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട്. ആശുപത്രി നിറഞ്ഞു കഴിഞ്ഞാല്‍ വേറെ മാര്‍ഗമില്ലാതെ വരും .വീട്ടില്‍ പോസിറ്റീവായി കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് പോസിറ്റീവായ കുട്ടികളെ എപ്പോഴൊക്കെ ആശുപത്രിയില്‍ എത്തിക്കണം എന്നുള്ളതാണ്.

1.കുട്ടികളില്‍ പൊതുവെ കാണുന്ന ലക്ഷണങ്ങള്‍ പനി ചുമ തൊണ്ടവേദന ജലദോഷം എന്നിവയാണ്.ചിലരില്‍ പനി കൂടി ഫിറ്റ്‌സ് വരാറുണ്ട് .ഫിറ്റ്‌സ് വന്നാല്‍ അഞ്ചു മിനിറ്റ്നുള്ളില്‍ അത് മാറേണ്ടതാണ്.

അധികം ഭയപ്പെടാനില്ല .എന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ അപസ്മാരം നിന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണം.അത് വരെ ഇടതു സൈഡിലേക്ക് ചെരിച്ചു കിടത്തുക ,വായില്‍ നിന്നുള്ള നുര ശ്വാസകോശത്തിലേക്കു എത്താതിരിക്കാനാണ് ഇങ്ങനെ ചെരിച്ചു കിടത്തുന്നത്

2 .കുട്ടിക്ക് ബോധം നഷ്ടപ്പെട്ടാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തിക്കണം

3 .നിര്‍ത്താതെ ‌ഛര്‍ദ്ദില്‍ ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.4 .നിര്‍ത്താതെ വയറിളക്കം ഉണ്ടെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.

5 .ശ്വാസംഎടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം

ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല,



 ജില്ലയിൽ ഇനി മുതൽ ഗ്രാമ പഞ്ചായത്തും നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല, പകരം കോവിഡ് രോഗികൾ ഉള്ള പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാനാണ് പുതിയ തീരുമാനം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ നിരവധി വാർഡുകളിൽ കണ്ടെയ്‌മെന്റ് സോണുകളാക്കിയിരുന്നു. എന്നാൽ ഇത് അശാസ്ത്രീയമാണെന്ന് പലകോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നു.കോവിഡ് രോഗികൾ ഉള്ള പ്രദേശവുമായി മറ്റു പ്രദേശത്തുള്ളവർ ബന്ധപ്പെടാതിരിക്കാൻ ആ ഭാഗം മാത്രം കണ്ടെയ്‌ൻമെന്റ് സോണാക്കുന്നതാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ.തഹസിൽ ദാരുടെ മേൽ നോട്ടത്തിൽ പ്രദേശത്തെ മെഡിക്കൽ ഓഫീസർ തദ്ദേശ സ്ഥാപന പരിധിയിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ ചേർന്നാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ തീരുമാനിക്കുക. വാർഡിൽ എവിടെയെങ്കിലും ഒരു രോഗിയുണ്ടെങ്കിൽ പ്രദേശം മിഴുവൻ അടച്ചിടുന്ന രീതി ഇതോടെ ഇല്ലതാവും.ഓരോ നഗരത്തിൽ റോഡിന്റെ ഒരു വശത്തെ സ്ഥാപനങ്ങൾ അടച്ചിടുന്നതും മറു വശത്ത് തുറന്നിടുന്നതും ഇതോടെ ഇല്ലതാവും.

നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല

 നബിദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ജില്ലാകളക്ടർ ഉത്തരവിറക്കി ഘോഷയാത്രകൾ പാടില്ല



മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല.  കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന്  ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ  പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്.

കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം;

 കണ്ടെയ്‌ൻമെന്റ് സോണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ  അനുവദിക്കണം;



കൺടേൺമെന്റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഉച്ചക്ക് രണ്ടു മണിവരെ പ്രവർത്തിക്കാനുള്ള അനുമതിയിൽ വേർതിരിവ് ഒഴിവാക്കി എല്ലാ കച്ചവടസ്ഥാപനങ്ങളോടും നീതി നടപ്പാക്കാണമെന്ന് കെ വി വി ഇ എസ് ഏ. ആർ. നഗർ, കുന്നുംപുറം, കൊളപ്പുറം, വി. കെ. പടി യുണിറ്റുകളുടെ കോ-ഓർഡിനേഷൻ വേദിയായ "ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്" അധികൃതരോട് ആവശ്യപ്പെട്ടു


 സാമ്പത്തിക-വ്യാപാര മാന്ദ്യങ്ങളാൽ കടക്കെണിയിലും പട്ടിണിയിലും അകപ്പെട്ട വ്യാപാരി സമൂഹം നിലനിൽപ്പിന്നായി പിടിച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ ആശാസ്ത്രീയമായ കൺടേൺമെന്റ് സോൺ നിയമംവഴി ഭാഗികമായും, പൂർണമായും അടച്ചിടേണ്ടിവരുന്നത് തകർച്ചയുടെ പൂർത്തീകരണം ആവുകയാണ്

 ഓരോ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നതൊഴിലാളികളുടെ കുടുംബങ്ങളുടെ അവസ്ഥ കൂടി അധികൃതർ കാണാതെ പോകരുതെന്നും അറിയിച്ചു. പഞ്ചായത്ത് ഭാരവാഹികൾ തിരൂരങ്ങാടി  തഹസിൽദാർ ശ്രീ:ഉണ്ണികൃഷ്ണൻ PS അവർകളുമായി നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, രേഖാമൂലം പരാതി നൽകുകയും ചെയ്തു

 ജില്ലാകളക്ടറെ ഈ വിഷമാവസ്ഥ അറിയിച്ചു പരിഹാരത്തിന് ശ്രമിക്കാമെന്നു അദ്ദേഹം ഉറപ്പു നൽകി

ഭാരവാഹികളായ KKH തങ്ങൾ ഏ. ആർ. നഗർ, അബ്ദുൽ ഗഫൂർ പുള്ളിശ്ശേരി കൊളപ്പുറം, മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങൾ വി. കെ. പടി, KK കുഞ്ഞുമുഹമ്മദ്(മാനു)കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.മേൽ വിഷയങ്ങളുൾ പ്പെടുത്തി വേങ്ങര നിയോജകമണ്ഡലം MLA ക്കും പരാതി അയച്ചു.അശാസ്ത്രീയ മായ കണ്ടേണ്മെന്റ് സോണുകളിലും, സ്ഥാപനങ്ങൾ ഭാഗികമായി അടപ്പിക്കുന്നതിലും പ്രതിഷേധിച്ചു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ  പതിനായിരം  കേന്ദ്രങ്ങളിൽ നവംബർ മൂന്നാം തിയതി രാവിലെ പത്ത് മണിമുതൽ പന്ത്രണ്ട് മണിവരെ നടത്തുന്ന  നിൽപ്പുസമരത്തിൽ ഭാഗവാക്കായി വിജയിപ്പിക്കാൻ തീരുമാനിച്ചു.

     -കൺവീനർ :

       അബ്ദുൽ ഗഫൂർ

           പുള്ളിശ്ശേരി

 ഏ. ആർ. നഗർ പഞ്ചായത്ത് ചേമ്പർ ഓഫ് കോമേഴ്‌സ്

 Mob:9349299562

27 October 2020

വ്യാപാരികൾ സമരത്തിലേക്ക്

 വ്യാപാരികൾ സമരത്തിലേക്ക്



മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകരുന്ന വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭസമര പരിപാടികൾ ആരംഭിക്കുന്നു. നവംബർ മൂന്നിന് പത്തുമുതൽ 12 വരെ പതിനായിരം കേന്ദ്രങ്ങളിൽ സൂചനാ പ്രതിഷേധ ധർണ നടത്തും.

കോവിഡ് നിയമം പാലിച്ചായിരിക്കും ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീനും ജനറൽസെക്രട്ടറി രാജു അപ്‌സരയും പറഞ്ഞു. സൂചനാ സമരത്തിനുശേഷം അനുകൂല നിലപാടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്

 കണ്ടെയ്‌ൻമെന്റ് സോണായിട്ടും വേങ്ങരയിൽ വാഹനത്തിരക്ക്



വേങ്ങര: രണ്ടാം തവണയും കൺടെയ്ൻമെന്റ് സോണാക്കിയ വേങ്ങര ടൗണിൽ കടകളടഞ്ഞെങ്കിലും വാഹനത്തിരക്കിന് കുറവില്ല. സാധാരണ ദിവസങ്ങളെപ്പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു രാവിലെമുതൽതന്നെ. തിങ്കളാഴ്ച രണ്ടു മണിമുതലാണ് വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ  വാർഡുകളും കണ്ണമംഗലത്തെ ഒന്നഒഴികെയുള്ള വാർഡുകളും കൺടെയ്ൻമെന്റ് സോണാക്കിയത്.

ഇരുചക്ര-മുച്ചക്ര വാഹനങ്ങളും കാറുകളും ലോറികളും ബസുകളുമെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ചൊവ്വാഴ്ചയും നിരത്തിൽ ഇതേ അവസ്ഥ തന്നെയായിരുന്നു. നിയന്ത്രണം പാലിക്കുന്നത് നോക്കാനുള്ള പരിശോധനകളും കാര്യമായൊന്നുമുണ്ടായില്ല. അടിക്കടി നിയന്ത്രണം വന്നതോടെ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത കുറഞ്ഞിട്ടുണ്ട്. അത്യാവശ്യ സാധനവിൽപനയിൽ തിരക്കും

വ്യാപാരികൾ കലക്ടർക്ക് പരാതി അയച്ചു

വേങ്ങര: പട്ടണം അടിക്കടി കൺടെയ്ൻമെന്റ് സോണാക്കുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ കലക്ടർക്ക് പരാതിയയച്ചു. പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടയിൽ പലതവണ ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്

 ജെ. പാർവതിക്ക് പി.എം. റിസർച്ച് ഫെലോഷിപ്പ്



പറപ്പൂർ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നൽകിവരുന്ന പി.എം. റിസർച്ച് ഫെലോഷിപ്പ് ജെ. പാർവതിക്ക്. പ്രതിമാസം 70000-80000 രൂപ ഫെലോഷിപ്പും അഞ്ചുവർഷത്തേക്ക് 10 ലക്ഷം രൂപ റിസർച്ച് ഗ്രാന്റും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇന്റർ ഡിസിപ്ലിനറി മാത്തമാറ്റിക്‌സിൽ പി.എച്ച്.ഡി. ചെയ്യുകയാണ് പാർവതി.

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് നൽകിവരുന്ന ഇൻസ്പയർ സ്‌കോളർഷിപ്പും മുൻപ് നേടിയിട്ടുണ്ട്. കോട്ടയ്ക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവന്റെയും പറപ്പൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സിന്ധുലതയുടെയും മകളാണ്. സഹോദരി: പവിത്ര

കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

 കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു



കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫീസുകള്‍ മാറണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഓഫീസിലേക്കുള്ള ആദ്യത്തെ താത്ക്കാലിക രജിസ്ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പതിമൂന്നാമത്തെ ആര്‍.ടി ഓഫീസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊണ്ടോട്ടിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 4000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളൊടെ വളരെ വിശാലമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഓഫീസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വരും. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി

 അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി



വേങ്ങര: വേങ്ങര ടൗണിലെ അശാസ്ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ കലക്ടർക്ക് നിവേദനം അയച്ചു.ഓൺലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യപ്പെട്ടത്.

യൂണിറ്റ് പ്രസി:എ കെ കുഞ്ഞിതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ: സെക്രട്ടറി അസീസ് ഹാജി സ്വഗതം പറഞ്ഞു.മണ്ഡലം സെക്ര: എം കെ സൈനുദ്ദീൻഹാജി വിശയം അവതരിപ്പിച്ചു, ചർച്ചയിൽ യാസർ അറഫാത്ത്, ടി കെ എം കുഞ്ഞുട്ടി,ശിവൻ,ഷുക്കൂർ,കെ ആർ കുഞ്ഞി മുഹമ്മദ്, അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു.

മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..

 മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..



തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിലാണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞത്. ഏക്കര്‍ കണക്കിന് വയലില്‍ ആമ്പല്‍ സാന്നിധ്യമുണ്ട്. ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ഈ ചുവന്ന സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പല്‍ വിരിയാന്‍ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ വെള്ളനിറത്തിലുള്ള ആമ്പലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ ചുവന്ന ആമ്പലല്‍ വിത്ത് വയലില്‍ പാകുകയായിരുന്നു. രാവിലെ അഞ്ചിനുശേഷം വിരിയുന്ന ചുവന്ന ആമ്പല്‍പൂക്കള്‍ പകല്‍ പത്തരവരെ വാടാതെ നില്‍ക്കും. വെളുത്ത ആമ്പല്‍ വൈകിട്ടുവരെ വിരിഞ്ഞ് നില്‍ക്കാറുണ്ട്.

കോവിഡ് പ്രതിസന്ധിയിലും നിരവധി പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ചുവന്ന ആമ്പല്‍ പൂക്കളും പറിച്ച് കാഴ്ചക്കാര്‍ പോവുന്നത് നിത്യകാഴ്ച. കല്യാണ ബൊക്ക, മാല മുതലായവക്ക് രാവിലെതന്നെ പൂവ് പറിക്കാനായും ഒട്ടേറെപേര്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസിയും നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറിയുമായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.

കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു

 കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു



ഏ.ആർ.നഗർ: ഏ .ആർ .നഗർ പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണിൽപ്പെട്ട ഒന്നാം വാർഡ്  വലിയപറമ്പിൽ തുറന്ന് പ്രവർത്തിച്ചിരിന്ന ബാർ  പി.ഡി.പി ഏ.ആർ.നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഫലമായി അടപ്പിച്ചു .നിലവിൽ കണ്ടൈൻമെൻ്റ് സോണിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമെ തുറക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാർ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടിയിൽ പി.ഡി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.ഡി.പി പ്രതിഷേധത്തിൻ്റെ ഫലമായി പോലിസും ആരോഗ്യ പ്രവർത്തകരും എത്തി ബാർ അടപ്പിച്ചു.സമരത്തിന് അഷ്റഫ്  കൊളപ്പുറം സൗത്ത്, മൻസൂർ യാറത്തുംപടി, സമീർ എൻ.കെ, അഫ്സൽ മമ്പുറം എന്നിവർ നേത്രത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������