Labels

27 October 2020

കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

 കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു



കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫീസുകള്‍ മാറണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഓഫീസിലേക്കുള്ള ആദ്യത്തെ താത്ക്കാലിക രജിസ്ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പതിമൂന്നാമത്തെ ആര്‍.ടി ഓഫീസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊണ്ടോട്ടിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 4000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളൊടെ വളരെ വിശാലമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഓഫീസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വരും. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി

 അശാസ്ത്രീയമായ കണ്ടെയ്ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണം വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി



വേങ്ങര: വേങ്ങര ടൗണിലെ അശാസ്ത്രീയമായ കണ്ടെയ്‌ൻമെന്റ് സോൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ കലക്ടർക്ക് നിവേദനം അയച്ചു.ഓൺലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യപ്പെട്ടത്.

യൂണിറ്റ് പ്രസി:എ കെ കുഞ്ഞിതുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ: സെക്രട്ടറി അസീസ് ഹാജി സ്വഗതം പറഞ്ഞു.മണ്ഡലം സെക്ര: എം കെ സൈനുദ്ദീൻഹാജി വിശയം അവതരിപ്പിച്ചു, ചർച്ചയിൽ യാസർ അറഫാത്ത്, ടി കെ എം കുഞ്ഞുട്ടി,ശിവൻ,ഷുക്കൂർ,കെ ആർ കുഞ്ഞി മുഹമ്മദ്, അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്തു.

മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..

 മലപ്പുറം ചെറുമുക്കിലെ ആമ്പല്‍ച്ചന്തം ഒന്ന് കാണേണ്ടത് തന്നെ..



തിരൂരങ്ങാടി: പാടം നിറഞ്ഞ ആമ്പല്‍ച്ചന്തവുമായി വെഞ്ചാലി കാഴ്ച ഒരുക്കുമ്പോള്‍ കൗതുകം ഏറെയാണ്. പതിവുകളെല്ലാം മാറ്റിമറിച്ച് ചുവന്ന ആമ്പല്‍ പൂക്കളാണ് വെഞ്ചാലി പാടത്തെ സമൃദ്ധമാക്കുന്നത്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിലാണ് ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞത്. ഏക്കര്‍ കണക്കിന് വയലില്‍ ആമ്പല്‍ സാന്നിധ്യമുണ്ട്. ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ഈ ചുവന്ന സൗന്ദര്യം ആസ്വദിക്കാനെത്തുന്നുണ്ട്.

പതിനഞ്ച് വര്‍ഷത്തോളമായി ഇവിടെ ചുവപ്പ് ആമ്പല്‍ വിരിയാന്‍ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ വെള്ളനിറത്തിലുള്ള ആമ്പലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ചെറുമുക്ക് പ്രദേശക്കാരില്‍ ഒരാള്‍ ചുവന്ന ആമ്പലല്‍ വിത്ത് വയലില്‍ പാകുകയായിരുന്നു. രാവിലെ അഞ്ചിനുശേഷം വിരിയുന്ന ചുവന്ന ആമ്പല്‍പൂക്കള്‍ പകല്‍ പത്തരവരെ വാടാതെ നില്‍ക്കും. വെളുത്ത ആമ്പല്‍ വൈകിട്ടുവരെ വിരിഞ്ഞ് നില്‍ക്കാറുണ്ട്.

കോവിഡ് പ്രതിസന്ധിയിലും നിരവധി പേര്‍ സന്ദര്‍ശകരായി എത്തുന്നുണ്ട്. ചെറുമുക്ക് പള്ളിക്കത്തായം വയലോര റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ചുവന്ന ആമ്പല്‍ പൂക്കളും പറിച്ച് കാഴ്ചക്കാര്‍ പോവുന്നത് നിത്യകാഴ്ച. കല്യാണ ബൊക്ക, മാല മുതലായവക്ക് രാവിലെതന്നെ പൂവ് പറിക്കാനായും ഒട്ടേറെപേര്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസിയും നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറിയുമായ മുസ്തഫ ചെറുമുക്ക് പറഞ്ഞു.

കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു

 കണ്ടൈൻമെന്റ് സോണിൽ പ്രവർത്തിച്ചിരിന്ന ബാർ അടപ്പിച്ചു



ഏ.ആർ.നഗർ: ഏ .ആർ .നഗർ പഞ്ചായത്തിലെ കണ്ടൈൻമെന്റ് സോണിൽപ്പെട്ട ഒന്നാം വാർഡ്  വലിയപറമ്പിൽ തുറന്ന് പ്രവർത്തിച്ചിരിന്ന ബാർ  പി.ഡി.പി ഏ.ആർ.നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഫലമായി അടപ്പിച്ചു .നിലവിൽ കണ്ടൈൻമെൻ്റ് സോണിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമെ തുറക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാർ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടിയിൽ പി.ഡി.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.ഡി.പി പ്രതിഷേധത്തിൻ്റെ ഫലമായി പോലിസും ആരോഗ്യ പ്രവർത്തകരും എത്തി ബാർ അടപ്പിച്ചു.സമരത്തിന് അഷ്റഫ്  കൊളപ്പുറം സൗത്ത്, മൻസൂർ യാറത്തുംപടി, സമീർ എൻ.കെ, അഫ്സൽ മമ്പുറം എന്നിവർ നേത്രത്വം നൽകി.

ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ



തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൻ പരപ്പനങ്ങാടി പാലത്തിങ്ങലിൽ വെച്ച് ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ (വയസ്: 29) യാണ് പരപ്പനങ്ങാടി എക്സൈസ്  അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച Royal Enfeild Himalayan ബൈക്കും പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഘല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ്  വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.

26 October 2020

ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്

 ദുബായ് യാത്രക്കാർ ശ്രദ്ധിക്കുക: കേരളത്തിലെ ഉൾപ്പെടെ ഏഴ് ലാബുകളിലെ കോവിഡ് ഫലങ്ങൾ സ്വീകരിക്കില്ല 



ദുബായ് : ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കോവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, അസാ ഡയഗ്നോസ്റ്റിക് സെന്റർ, 360 ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത് സർവീസസ്, എഎആർഎ ക്ലിനിക്കൽ ലാബറോട്ടറീസ് എന്നിവയിൽ നിന്നുള്ള ഫലമാണ് അസ്വീകാര്യം. 

ഇതിൽ നാലു ലാബുകളെ എയർ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതൽ മൂന്നു ലാബുകൾക്ക് കൂടി വിലക്കേർപ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവർ ഹെൽത് ലാബുകളിൽ നിന്നു മാത്രം കോവിഡ‍് പരിശോധന നടത്താൻ അധികൃതർ നിർദേശിച്ചു. വിവരങ്ങൾ screening.purehealth.ae എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.

വേങ്ങര: വേങ്ങര വെട്ടുതോട് മാട്ടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ല് വെട്ടുന്നതിനെ തുടർന്ന് പാറക്കെട്ട് അടർന്നുവീണു,വൻ ദുരന്തം ഒഴിവായി.



മുകൾ ഭാഗത്ത് കല്ല് വെട്ടുന്നതിനിടെ താഴ് ഭാഗത്തേക്ക് പാറക്കെട്ട് ഇടിഞ്ഞു വീണു. താഴെ ഒരു വീട്ടിലേക്കുള്ള വഴിയുടെ ഭാഗത്തേക്കാണ് ഇടിഞ്ഞു വീണത്.ആ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.മുകളിൽ കല്ല് വെട്ടുന്ന ജോലിക്കാരും ഉണ്ടായിരുന്നു.

വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ

 വേങ്ങരയിൽ നിന്ന് അക്ഷരലോകത്തേക്കെത്തിയത് നൂറുകണക്കിന് കുരുന്നുകൾ



വേങ്ങര: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനനിയന്ത്രണം നിലനിൽക്കുന്ന വേങ്ങര മണ്ഡലത്തിൽ വിവിധ അമ്പലങ്ങളിലും വീടുകളിലുമായി ഹരിശ്രീ കുറിച്ചത് നൂറുകണക്കിന് കുരുന്നുകൾ.വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മുൻകൂട്ടി അനുമതി ലഭിച്ചവർക്ക് മാത്രമാണ് എഴുത്തിനിരുത്താൻ അനുമതി ലഭിച്ചത്.

അമ്പലങ്ങളിൽ എഴുത്തിരുത്താനെത്തിയവരിൽ മിക്കവാറും പേർ വിരലുകളാലാണ് ഹരിശ്രീ കുറിച്ചത്.

വളരെ ചുരുക്കംപേർ നാവിൽ ഹരിശ്രീ കുറിച്ചു. വേങ്ങര അമ്മാഞ്ചേരിക്കാവിൽനടന്ന ചടങ്ങിൽ എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി, ജിദേഷ് നമ്പൂതിരി എന്നിവർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.

ക്ഷേത്രം ഊരാളൻ പുതിയകുന്നത്ത് ഗോവിന്ദൻകുട്ടി നേതൃത്വം വഹിച്ചു.കുറ്റാളൂർ മഹാവിഷ്ണുക്ഷേത്രത്തിൽ കക്കാടില്ലത്ത് സനൽ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

പൂതേരി ആക്കംപറമ്പത്ത് ശ്രീകുറുംബ ഭഗവതീക്ഷേത്രത്തിൽ പൂതേരി ആക്കംപറമ്പത്ത് കൃഷ്ണൻ ചടങ്ങുകൾക്ക് നേതൃത്വംനൽകി.

തേഞ്ഞിപ്പലം: ചൊവ്വയിൽ ശിവക്ഷേത്രത്തിൽ വിശേഷാൽപൂജകളും കുട്ടികളെ എഴുത്തിനിരുത്തലും നടന്നു.

ക്ഷേത്രം മേൽശാന്തി ലിനീഷ് നമ്പൂതിരി കാർമികത്വംവഹിച്ചു.

എളമ്പുലാശ്ശേരി സ്കൂളിൽ വിജയദശമിയുടെ ഭാഗമായി എഴുത്തിനിരുത്തലും പൂജകളും നടന്നു. കുറൂർ ശശിധരപ്പണിക്കർ കുട്ടികളെ എഴുത്തിനിരുത്തി.

'വെളിച്ചം വിതറിയ തിരുനബി' ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു

 'വെളിച്ചം വിതറിയ തിരുനബി'  ഐ എസ് എം ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു



ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സമിതി ഒരു മാസക്കാലമായി സംഘടിപ്പിച്ച 'വെളിച്ചം വിതറിയ തിരുനബി' ഓൺലൈൻ സന്ദേശ പ്രചാരണം സമാപിച്ചു.

പ്രചാരണത്തിൻ്റെ ഭാഗമായി ഡെയ്ലി മെസേജ് ,തൻബീഹ് 2k20 ഓൺലൈൻക്വിസ്,മുഖാമുഖം തുടങ്ങിയവ സംഘടിപ്പിച്ചു. 

സമാപന സംഗമത്തിൽ കെ  എൻ എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് പി പി മുഹമ്മദ്, സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ വി ഹാഷിം ഹാജി, ഐ എസ് എം വെസ്റ്റ് ജില്ല പ്രസിഡൻ്റ് മുബഷിർ,ദഅവ കൺവീനർ യാസിർ അൻസാരി, ട്രഷറർ റഹീബ് തിരൂരങ്ങാടി, എം എസ് എം ജില്ല സെക്രട്ടറി ഷെഫീഖ് ഹസ്സൻ അൻസാരി തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന തൽസമയ മുഖാമുഖത്തിൽ ഹംസ ബാഖവി, ഹനീഫ് കായക്കൊടി, അനസ് മൗലവി, നസീറുദ്ദീൻ റഹ്മാനി, മുനീർ മദനി, ഫൈസൽ ബാബു സലഫി തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

 കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി



തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. 

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.

പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്

 പ്ലസ്​വണ്‍ ഒാണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതൽ 



സംസ്ഥാനത്ത്​ നവംബര്‍ രണ്ടുമുതല്‍ പ്ലസ്​വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒാണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ​ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്​ തീരുമാനം.

firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലില്‍ വിവിധ മീഡിയത്തിലെ ക്ലാസുകള്‍ ലഭ്യമാകും. രാവിലെ ഒമ്ബതരമുതല്‍ പത്തര വരെ രണ്ടു ക്ലാസുകളാണ്​ പ്ലസ്​ വണ്ണിന്​ ഉണ്ടാകുക.

പ്ലസ്​വണ്‍ പ്രവേശനം കഴിഞ്ഞ ആഴ്​ച പൂര്‍ത്തിയായിരുന്നു. കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിവെക്കാനാണ്​ ആരോഗ്യ വകുപ്പ്​ തീരുമാനം. കേരളത്തില്‍ ജൂണ്‍ മുതല്‍ ഒാണ്‍​​ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

25 October 2020

നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്

 നവോദയ പ്രവേശനപ്പരീക്ഷ ഏപ്രിൽ 10-ന്



മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷ 2021 ഏപ്രിൽ 10-ന് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 80 കുട്ടികൾക്കാണ് പ്രവേശനം. ഇതിൽ 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. ബാക്കിവരുന്നതിൽ നഗരപ്രദേശത്തുള്ളവർക്കും പ്രവേശനം ലഭിക്കും.



2020-21 അധ്യയനവർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന 2008 മേയ് ഒന്നിനും 2012 ഏപ്രിൽ 30-ന് ഇടയിൽ ജനിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് ‘ബി’ സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും.


രണ്ട്‌ മണിക്കൂർ പരീക്ഷയിൽ നൂറ്‌് ചേദ്യങ്ങളാണ് ഉണ്ടാവുക. www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള മാതൃകനോക്കി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 15. ഫോൺ: 0494-2450350.

തുലാവര്‍ഷം എത്തുന്നു; മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും

 തുലാവര്‍ഷം എത്തുന്നു; മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും

രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങുന്നു. ബുധനാഴ്ചയോടെ തന്നെ തുലാവര്‍ഷവും എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ച് തുടങ്ങും. ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.


അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. മധ്യ കിഴക്കന്‍ അറബിക്കടലിലും കര്‍ണാടക തീരത്തിന് സമീപവും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.



ചൊവ്വാഴ്ച, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷച്ചുഴി ഒക്ടോബര്‍ 29 ഓടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

24 October 2020

ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല. മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം. ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല. നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.

 ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനം



മാസ്ക് ഉപയോഗിച്ചു തുടങ്ങിയതോടെ, ഹെൽമറ്റ് വീട്ടിൽ വച്ചാണു പലരും ഇരുചക്ര വാഹനങ്ങളുമായിറങ്ങുന്നത്. കൊറോണയോടുള്ള പേടി, സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ ഇനി കളി മാറും. 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിന്നെ മൂന്നു മാസം വാഹനമേ ഓടിക്കാനാകില്ല.


മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവുമെല്ലാം പിന്നാലെ വരും. പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം.


ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല.


നിർബന്ധിത സേവനം മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.


വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



ദുബായ്: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഫ ബ്ലഡ് ഡോണേഴ്സിന്റെ പ്രഥമ രക്തദാന ക്യാമ്പ് ലത്തീഫ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. ദുബൈ, ഷാർജ, അജ്‌മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റ്സുകളിൽ നിന്നുമായി 140 ൽ പരം ആളുകളുടെ പങ്കാളിത്തത്തോടെ നൂറോളം പേര്‍ രക്‌തദാനം നിർവഹിച്ചു.

ജീവ കാരുണ്യ രംഗത്തും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന വഫയുടെ നേതൃത്വത്തില്‍ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് സാമൂഹ്യ പ്രവർത്തനങ്ങളിൽ വഫയുടെ പുതിയൊരു കാൽവെപ്പായി . 

രക്തദാനം നിർവ്വഹിച്ചവരിൽ പകുതിയലധികം ആളുകൾക്കും അവരുടെ ആദ്യത്തെ രക്തദാനമായിരുന്നു എന്നത് രക്തം ദാനം നല്‍കൂ.. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാവും എന്ന സന്ദേശവുമായി ആരംഭിച്ച പ്രചരണപരിപാടികൾ രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആവശ്യകതയെകുറിച്ചും നിരവധി ആളുകൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതിന്റെ നേർസാക്ഷ്യമായെന്ന് വഫ സംഘാടക സമിതി അറിയിച്ചു. രക്തദാനം നിർവ്വഹിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സാമാപിച്ചത്.   പ്രോ​ഗ്രാം കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ്, അബ്ദു സമദ്, ഷുഹൈബ് മനാട്ടി,സി എച്ച് സാലി, നിസാം കാപ്പൻ, നിസാർ കൊളക്കാട്ടിൽ, ഇകെ ജലീല്‍, നിയാസ് മോൻ, ജംഷീർ, ഷാജി, എകെഎം ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി



കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.


കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.


കോവിഡ് അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.


60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം


മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്. കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.


മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.


ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്

വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം

 വേങ്ങരയിൽ മേഷ്ടാക്കളുടെ വിളയാട്ടം



വേങ്ങര: വേങ്ങര കച്ചേരിപ്പടിയിൽ രണ്ട് കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു.രാത്രി ഒന്നരയോട് കൂടിയാണ് മേഷണം നടന്നിട്ടുള്ളതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.അഷ്‌റഫ് എന്ന വ്യക്തിയുടെ ടു സ്റ്റാർ പലചരക്ക് കടയിലും അലിഫ് മെഡിക്കൽസ് എന്നിവിടങ്ങളിലുമായാണ് മോഷണം നടന്നത്.പലചരക്ക് കടയിൽ നിന്നും പണം നഷ്ടപെട്ടിട്ടുണ്ട്.കടയുടമ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.

23 October 2020

വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും

 വീട്ടില്‍ കേക്കുണ്ടാക്കിയാല്‍ 5 ലക്ഷം പിഴയും 6 മാസം തടവും



കോവിഡ് കാലത്ത് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഏറെപ്പേരും. പ്രത്യേകിച്ച്‌ ഭക്ഷണ വിഭവങ്ങളില്‍. എന്നാല്‍ ജീവിതമാര്‍ഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍ക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളനുസരിച്ച്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്.

കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളില്‍ കേക്കും ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി.

മാര്‍ച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. പലര്‍ക്കും നിയമത്തെക്കുറിച്ച്‌ ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റാല്‍ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവര്‍ ചോദിക്കുന്നത്.

ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും

മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ ജയില്‍ ശിക്ഷയും പിഴയും ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ

ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ .ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ റജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിര്‍മാതാവിനാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

 തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപെടാത്തവർക്ക് പേർ ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  വോട്ടർ പട്ടികയിൽ നിന്നും പേരുകൾ  ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.


പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും  സ്ഥാനമാറ്റം നടത്തുന്നതിനും "lsgelection.kerala.gov.in" എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.



ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി ഭരണാനുമതിയായി

 വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് രണ്ടര കോടി  ഭരണാനുമതിയായി



വേങ്ങര: വേങ്ങരയിൽ 40 വർഷത്തിലേറെയായി വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ആവശ്യമായ ഓഫീസ് സൗകര്യമോ താമസ സൗകര്യമോ ഇല്ലാതെ ഉദ്യോഗസ്ഥർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിലവിലുള്ള വാടകകെട്ടിടം ഒഴിഞ്ഞു കിട്ടുന്നതിന് വേണ്ടി ബിൽഡിംഗ്‌ ഓണർ ഹൈ കോടതിയിൽ കേസ് സമർപ്പിക്കുകയും കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കാൻ ഹൈ കോടതി വിധി ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേങ്ങര MLA അഡ്വ KNA ഖാദർ സാഹിബ്‌ സംസ്ഥാന സർക്കാറിനെയും പോലീസ് വകുപ്പിനെയും നിരന്തരം സമീപിക്കുകയുണ്ടായി. എന്നാൽ ഫണ്ടുകളൊന്നും ലഭിക്കാതെ വന്നപ്പോൾ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ ചിലവിൽ സ്വന്തം കെട്ടിടം  പണിയുന്നതിന് അനുവദിക്കുകയുണ്ടായി. വേങ്ങരയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലം പോലീസ് വകുപ്പിന് വിട്ടു കിട്ടുന്നതിന് MLA അഹോരാത്രം പരിശ്രമിച്ചിട്ടാണ് 25 സെന്റ് ഭൂമി  അനുവദിച്ചു കിട്ടിയത്. ഇപ്പോൾ കെട്ടിടം പണിയുന്നതിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ KNA ഖാദർ MLA അറിയിച്ചു.എത്രയും പെട്ടൊന്ന് ശിലാസ്ഥാപനം നടത്തുന്നതിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് MLA പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������