Labels

05 October 2020

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം

ഒരിടത്ത് സുരക്ഷാഭിത്തി നിർമിച്ചു; മറ്റൊരിടത്ത് സുരക്ഷയ്ക്കായി ആവശ്യം


തിരൂരങ്ങാടി: നഗരസഭയിലെ കക്കാട് എൻ.എസ്.എസ്. പോക്കാട്ട് റോഡിൽ അപകടഭീഷണികളുള്ള ഭാഗങ്ങളിൽ സുരക്ഷാഭിത്തികൾ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഹരിച്ചു.

റോഡരികിൽ ഏറെ താഴ്ചയുള്ള ഈ ഭാഗങ്ങളിൽ തിരൂരങ്ങാടി നഗരസഭയാണ് കോൺക്രീറ്റ് സുരക്ഷാഭിത്തികൾ നിർമിച്ചത്.

കക്കാട് ബാക്കിക്കയം റെഗുലേറ്ററിന് സമീപം കടലുണ്ടിപ്പുഴയോരത്ത് സുരക്ഷാ കൈവരികൾ നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തി. പുഴയിൽ നല്ല ഒഴുക്കും ആഴവുമുള്ള ഭാഗമാണിത്. സമീപത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. പുഴയോരത്ത് സുരക്ഷാഭിത്തികൾ ഇല്ലാത്തത് ഇവിടുത്തുകാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞദിവസം പിതാവും മകനും പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചത് ഈ ഭാഗത്താണ്. പുഴയോരത്തെത്തുന്നവർക്ക് അപകഭീഷണിയുള്ളതിനാൽ ഇവിടെ സുരക്ഷാഭിത്തികൾ നിർമിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.


കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ

 കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് 31 ലക്ഷം രൂപ ഫണ്ട്‌ അനുവദിക്കണം അഡ്വ.കെ.എൻ.എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കല്ലക്കയം തോടിന്റെ ഇടതു ഭാഗത്ത് 2018-19 വർഷത്തെ മഹാ പ്രളയത്തിൽ സംരക്ഷണ ഭിത്തി തകർന്ന് ജീവനും വസ്തുക്കൾക്കും ഭീഷണി നേരിടുകയാണ്. ഈ പ്രദേശത്ത് 35 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് കോഴിക്കോട് മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട്‌ ഇത് വരെ ലഭിച്ചിട്ടില്ല. ആയത്കൊണ്ട് പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം തോട് സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തുക 31 ലക്ഷം രൂപ ഫണ്ട്‌ എത്രയും വേഗം അനുവദിക്കണം എന്നാവശ്യപ്പെട്ട് വേങ്ങര MLA . Adv. KNA ഖാദർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണൻ കുട്ടിക്കും, ചീഫ് എഞ്ചിനീയർ സലസേചന വകുപ്പ് എന്നിവർക്ക് കത്ത് നൽകി ആവശ്യപ്പെട്ടു. 

Adv. KNA ഖാദർ MLA യുടെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുറഹ്‌മാൻ, MLA യുടെ PA അസീസ് പഞ്ചളി, മുസ്ലിം ലീഗ് സെക്രട്ടറി മജീദ് മാസ്റ്റർ നെല്ലൂരാൻ, KT മുഹമ്മദ്‌ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു

 ജില്ലയിലെ കോവിഡ് മുക്തരുടെ കൂട്ടായ്മ സി ആർ ടി രൂപീകരിച്ചു


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കോവിഡ് മുക്തരുടെ കൂട്ടായ്മയായ കോവിഡ് റിക്കവേർഡ് ടീം മലപ്പുറം (സി ആർ ടി ) ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു. ജില്ലയിൽ കോവിഡ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം മുന്നോട്ടുവെക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക, കോവിഡ് ബോധവൽക്കരണം കൃത്യമായി ജനങ്ങളിലേക്കെ ത്തിക്കുക,  സി.എഫ്. എൽ. ടി.സികളിൽ സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സി ആർ ടി യുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് മുക്തയുടെ കൂട്ടായ്മ രൂപപ്പെടുന്നത്. ഇപ്പോൾ ജില്ലാ ഘടകമാണ് നിലവിൽ വന്നത്. മണ്ഡലം അടിസ്ഥാനത്തിലും ഘടകങ്ങൾ രൂപീകരിക്കും. ആവശ്യമായ ഘട്ടങ്ങളിൽ പഞ്ചായത്ത് തലങ്ങളിലേക്കും സി ആർ ടി യുടെ ഘടകങ്ങൾ രൂപീകരിക്കും. കോവിഡ് മുക്തരായ എല്ലാവരും സി ആർ ടി യിൽ അംഗങ്ങളായിരിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ കലക്ടറുടെ പ്ലാസ്മ ദാന ചടങ്ങിനിടെയാണ് സി.ആർ.ടി പ്രഖ്യാപനം നടന്നത്. പ്രഖ്യാപന സംഗമത്തിൽ കലക്ടർക്ക് പുറമെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:നന്ദകുമാർ നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു സി.ആർ ടി പ്രതിനിധികളായ സിറാജ്, ഷീബ രാജേഷ് എന്നിവർ സംബന്ധിച്ചു.


കോവിഡ് റിക്കവേർഡ് ടീം മലപ്പുറം

ജില്ലാ ഭാരവാഹികൾ.

രക്ഷാധികാരികൾ

കെ ഗോപാലകൃഷ്ണൻ

(ജില്ലാ കളക്ടർ മലപ്പുറം)

അബ്ദുൽ കരീം

(  ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം)

ഡോക്ടർ കെ സക്കീന

 (ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം)

ഡോ: നന്ദകുമാർ

(മഞ്ചേരി മെഡിക്കൽ കോളേജ് സുപ്രണ്ട്.)

ഡോക്ടർ ഷിനാസ് ബാബു

(കോവിഡ് നോഡൽ ഓഫീസർ )പ്രസിഡണ്ട്

  ഉമർ സഖാഫി മൂർക്കനാട്

വൈസ് പ്രസിഡണ്ട്

 ഷബീറലി തിരൂരങ്ങാടി 

വൈസ് പ്രസിഡണ്ട്

 ഡോ: ബാസിൽ നിലമ്പൂർ

സെക്രട്ടറി :സിറാജ് ഇരിങ്ങാട്ടിരി.ജോ: സെക്രട്ടറി.ഷീബ രാജേഷ്.

ജോ സെക്രട്ടറി

 അൻഷാദ് നിലമ്പൂർ.ട്രഷറർ   

നിഖിൽ .എക്സിക്യൂട്ടീവ് അംഗങ്ങൾ.

ലെനിൻകുമാർ നിലമ്പൂർ.അദ്നാൻ ക്ലാരി

ജലീൽ കുഴിമണ്ണ.നൂറുദ്ദീൻ എ ആർ നഗർ.സൽമാൻ നിലമ്പൂർ.നിഷാദ്.ചങ്ങരംകുളം.ആഷിക് അലി താനൂർ

കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും

 കേരള ജനപക്ഷം അൻപത് സീറ്റിൽ മത്സരിക്കും


മലപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ വിജയസാധ്യതയുള്ള അൻപതോളം വാർഡുകളിൽ മത്സരിക്കാൻ കേരള ജനപക്ഷം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 

ഇരുമുന്നണികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഭൂരിപക്ഷം പഞ്ചായത്തുകളിലെയും സാധാരണക്കാരായ വോട്ടർമാർ അതൃപ്തരാണ്. 

താഴെ തട്ടിൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ തീർച്ചയായും വിജയസാധ്യതയുണ്ട് എന്ന് യോഗം വിലയിരുത്തി. വരും ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികൾ ചേർന്ന് മത്സരിക്കാൻ തീരുമാനിച്ച വാർഡുകളിൽ സ്ഥാനാർത്തി നിർണ്ണയം നടത്തി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.


ജില്ലാ ജന. സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പാമങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രൊഫസർ അബ്ദുൾ ഖാദർ, യുവജനപക്ഷം ജില്ലാ പ്രസിഡൻ്റ് പി കെ അബ്ദുൽ റഷീദ്, ജില്ലാ വൈസ് പ്രസിഡൻറ് സതീഷ് കരിപ്പൂർ, മൺഡലം ഭാരവാഹികളായ അബദുൾ അസീസ്, അലവിക്കുട്ടി, അബ്ദുൽ റസാഖ് പെരുവള്ളൂർ, അഷ്റഫ് പൊന്നാനി, മുരളി കോഡൂർ, ഷെറിൻഷാജി നിലമ്പൂർ, അനീഷ് കൊങ്ങമല, ബാബുക്കുട്ടൻ പൊടിയാട്, സുരേന്ദ്രൻ നായർ തവനൂർ, ബഷീർ വേങ്ങര, മുജീബ് അരീക്കോട്, ഷാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

03 October 2020

ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു

 ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു


വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികവിന്റെ കേന്ദ്രം വേങ്ങര ജി എം വി എച്ച് എസ് എസിൽ 3 കോടി രൂപ ചിലവിൽ പുതിയ കെട്ടിടത്തിന് ശ്രീ പിണറായി വിജയൻ തറക്കല്ലിട്ടു. ചടങ്ങിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി. എം തോമസ് ഐസക്, പി ചന്ദ്രശേഖരൻ,എ. കെ ശശീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.ഡോ. എ.ഷാനവാസ്‌ ഐ എ എസ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കെ. ജീവൻ ബാബു IAS പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രസംഗിച്ചു. വേങ്ങര സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് അഡ്വ. KNA ഖാദർ MLA അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം വേങ്ങര MLA അഡ്വ. KNA ഖാദർ നിർവഹിച്ചു. സലീം കുരുവമ്പലം മെമ്പർ ജില്ലാ പഞ്ചായത്ത്, വികെ  കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌, എൻ.ടി മൈമൂന മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത്, നഫ്സിദ സലീം വാർഡ് മെമ്പർ. ശ്രീമതി കെ. സ്നേഹലത, എം. ഉബൈദുള്ള, കെ. എസ്  ഖുസുമം, വി.കെ വേണു ഗോപാൽ, അബ്ദുറഷീദ് ടി.കെ,  വൃന്ദ കുമാരി, ബാല ഗംഗാധരൻ വി. കെ., ടോമി മാത്യു, വേങ്ങര ഗോപി, പറമ്പിൽ അബ്ദുൽ ഖാദർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി. പത്മനാപൻ, പി. എഛ് ഫൈസൽ, കെ. എം. ശിവദാസ് കൂരിയാട്, കൃഷ്ണദാസ്. പി, ദിനേശൻ ഇ. ടി.,  ടി. വി റഷീദ്, സുരേഷ് ബാബു ടി. വി തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ

ഗാന്ധിജയന്തി വാരാചരണം ശുചിത്വവാരമായി ആഘോഷിച്ച് മൈത്രി ഗ്രാമവാസികൾ


വേങ്ങര: സത്യം വെറുമൊരുവാക്കല്ല, ജീവിതംമുഴുവൻ സത്യമാക്കിമാറ്റണം, എന്ന മഹാത്മാഗാന്ധിയുടെസന്ദേശം മുഖവിലക്കെടുത്ത് കൊണ്ട് ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.വാരാഘോഷത്തിന്റെഭാഗമായി ഇന്നലെയും ഇന്നുമായിമൈത്രി ഗ്രാമംറോഡിന്റെ മുഴുവൻഭാഗങ്ങളും കാടുവെട്ടിയും.പുല്ല് പറിച്ചും.വേസ്റ്റുകൾ നീക്കംചെയ്തു പൂർണശുചീകരണം നടത്തി.കോവിഡ അതിരൂക്ഷമായ സാഹചര്യത്തിൽ, റോഡിന് ഇരുവശവും താമസിക്കുന്ന ഗ്രാമവാസികൾ അവരവരുടെ വീടിനുമുന്നിലുള്ള ഭാഗംസ്ത്രീകളും കുട്ടികളും ഇറങ്ങിയാണ് ശുചീകരണം നടത്തിയത്, വാരാചരണത്തി ന്റെഭാഗമായി അനുദിനം വർധിച്ചുവരുന്ന കോവിഡവ്യാപന ത്തകുറിച്ചുള്ള ബോധവൽക്കരണം, ഗ്രാമത്തിൽ പുതുതായി നടപ്പാക്കുന്ന പദ്ധതികൾഎന്നിവ വിശദീകരിച്ചുകൊണ്ടുള്ളലഘുലേഖ ഗ്രാമത്തിലെ 52 വീടുകളിലും വിതരണംചെയ്തു, തൊട്ടടുത്തുള്ള ദിവസങ്ങളിൽ ഗ്രാമത്തിലെഎല്ലാ വീടുകളിലും വിഷരഹിത ശീതകാല അടുക്കളകൃഷി തോട്ടം ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും.തുടർന്ന് മൈത്രിഗ്രാമത്തെ സുന്ദരിആക്കുക എന്നലക്ഷ്യത്തോടെ മൈത്രിഗ്രാമം റോഡിന്റെഇരു മതിലുകളിലും പൂച്ചെടികൾ വെച്ചുപിടിപ്പിച്ച സൗന്ദര്യ വർധിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തും, ഗ്രാമവാസികൾക്ക് മാത്രമായി പലിശരഹിത ലോൺവിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

02 October 2020

ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു

 ഫാസിസം കൈവെച്ചത് രാജീവിന്റെ രക്തത്തിലാണ്; പ്രതിഷേധം സംഘടിപ്പിച്ചു


ഏ ആർ നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും, നീതിന്യായ വ്യവസ്ഥകളെ പോലും ബി ജെ പി സർക്കാർ അധികാര ദുർവിനിയോഗത്തിലൂടെ  കോടതിവിധികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ 

 ഇരുപതാം വാർഡ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘടിപ്പിച്ചു. അനസ്, മൻസൂർ, സ്വഫ്‌വാൻ കുരുണിയൻ, റിയാസ്, ഫസൽ, യാസർ. സുനിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്

 സാമൂഹ്യക്ഷേമം യാഥാർത്യമാക്കിയ അംഗൻവാടി പ്രസ്ഥാനത്തിന് നാലര പതിറ്റാണ്ട്


വേങ്ങര: വേങ്ങരയിൽ ജനിച്ച് കേരളത്തോളം വളർന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് 1975 ഒക്റ്റോബർ 2 ന് അടിത്തറ പാകിയ ഐ.സി.ഡി.എസ് പ്രൊജക്ടിന് തുടക്കം കുറിച്ചത് വേങ്ങരയിൽ.പ്രീ പ്രൈമറി വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പോഷകാഹാരം തുടങ്ങി കേരളത്തിൽ അംഗൻവാടികൾ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് 33000 ത്തിലധികം അംഗൻവാടികൾ വഴി കേരളത്തിൽ അംഗൻവാടി പ്രസ്ഥാനം ഇന്ത്യക്ക് മാതൃകയായി മുന്നോട്ട് കുതിക്കുമ്പോൾ ഓരോ വേങ്ങരക്കാരനും അഭിമാനിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് അംഗൻവാടിയിൽ വിളക്ക് തെളിയിച്ചു.പാണ്ടികശാല അംഗൻവാടിയിൽ അങ്കൺവാടി ടീച്ചറായ ജമീല അനസ്,ഹെൽപ്പറായ ശ്യാമള,എ എൽ എം എസ് സി കമ്മറ്റി മെമ്പർ എം. ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.

ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാംഘട്ട വിതരണം ഉദ്‌ഘാടനം ചെയ്‌തു

 ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാംഘട്ട വിതരണം ഉദ്‌ഘാടനം ചെയ്‌തു.


പൂച്ചോലമാട്: വാർഡ് 12 ൽ എസ് ഡി പി ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി പ്രതിരോധമരുന്ന് സലീന അബ്ദുറഹ്മാന് നൽകിക്കൊണ്ട് ഡോ ഗദ്ദാഫി കുന്നുംപുറം (ബി എച്ച് എം എസ്) മൂന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഹോമിയോപ്പതിയുടെ പ്രതിരോധ മരുന്ന് ബ്രാഞ്ച് പ്രവർത്തകർ പൂച്ചോലമാട്ടിൽ വിതരണം ചെയ്തിരുന്നു.ബഷീർ പൂവിൽ സ്വാഗതം പറയുകയും , SDPI ജില്ലാ പ്രസിഡൻറ് CP ലത്തീഫ് സാഹിബ് ,DR ശബാ ശാഹുൽ എന്നിവർ  സംസാരിക്കുകയും , പഞ്ചായത്ത് കമ്മിറ്റി അംഗം ചുക്കൻ അബുഹാജി നന്ദി അറിയിക്കുകയും ചെയ്തു.

ജില്ലാ സെക്രട്ടറി മുസ്തഫ കാടപ്പടി, മണ്ഡലം പ്രസിഡൻറ് ശരീക്കാൻ മാസ്റ്റർ ,പഞ്ചായത്ത് സെക്രട്ടറി ഇ കെ നാസർ , ബ്രാഞ്ച് പ്രസിഡൻറ്  അബ്ദുറഹ്മാൻ താട്ടയിൽ , ബ്രാഞ്ച് സെക്രട്ടറി  അഷ്റഫ് പൂവിൽ, കുഞ്ഞിമുഹമ്മദ് കാപ്പൻ, ശിഹാബ് താട്ടയിൽ ,ഹംസ കാപ്പൻ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

 ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു


ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച്നാസ്ക് ആർട്സ്  & സ്പോർട്സ്  ക്ലബ് കുറ്റൂർ നോർത്തും ജനകീയ രക്തദാന സേന (പി ബി ഡി എ)മലപ്പുറം ജില്ലാ നേതൃത്വവും

സംയുക്തമായി രക്തദാന ക്യാമ്പ് കുറ്റൂർ നോർത്ത് ഹൈഗ്രേഡിൽ സംഘടിപ്പിച്ചു. തിരൂർ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സംയുക്തമായിട്ടാണ് ക്യാമ്പ് നടന്നത്.ക്യാമ്പിൽ മുപ്പതോളം ആളുകൾ രക്തം നൽകി. നാസ്ക് ക്ലബിന് പ്രത്യേക അഭിനന്ദനം അറിയിക്കുകയും PBDA മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക ഉപഹാരവും സിർട്ടിഫിക്കറ്റും ക്ലബിന് ലഭിക്കുകയും ചെയ്തു. തിരൂർ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ:മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് എത്തിയത്. 

ക്യാമ്പിന് PBDA കോ.ഓർഡിനേറ്റർമാരായ ശബീർ അരീക്കൻ,ഷാഫി ആലുങ്ങൽ മമ്പുറം,ക്ലബ്‌ സെക്രട്ടറി ഇൻസമാം വി ടി,റഫീഖ് പി കെ,ഹാറൂൺ കെ എം,  ഫവാസ് അരീക്കൻ,ഫായിസ് എ പി, ആദിൽ അരീക്കൻ,തഖിയുദ്ധീൻ,സുഹൈർ കെ,നുസൈർ കെ,  സുഹൈൽ അരീക്കൻ എന്നിവർ നേതൃത്വം നൽകി.

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.

 ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.


കുളപ്പുറം: സ്വർണ കടത്തു കേസിൽ അന്വേഷണം നേരിടുന്ന മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുളപ്പുറം ടൗണിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ ഉത്ഘാടനം ചെയ്ത സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ, എ ആർ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സി കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ദാസൻ,  ഒബിസി മോർച്ച ഭാരവാഹികളായ ശ്രീനിവാസൻ, രതീഷ്, ജില്ലാ കമ്മിറ്റി അംഗം രവി സി, ബിജെപി മണ്ഡലം സെക്രട്ടറി സുധീഷ്, പഞ്ചായത്ത്‌ പ്രസിഡന്റു മാരായ അറുമുഖൻ, ശിവദാസൻ, ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനമാഘോഷിച്ചു


എ.ആർ.നഗർ: ഗാന്ധി ജയന്തി  ദിനത്തോട് അനുബന്ധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടത്തിയി ഗാന്ധിജയന്തി ദിന പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി രാജൻ വാക്കയിൽ സ്വാഗതം പറഞ്ഞു  ,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, വാർഡ് മെമ്പർ, അഷ്ക്കർ അലി, യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡൻ്റ് ഷമീർ കാബ്രൻ, മുഹന്മദ് ബാവ ,എന്നിവർ സംസാരിച്ചു, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി നന്ദി പറഞ്ഞു, ബ്ലോക്ക് മെമ്പർ സുലൈഖ മജീദ്, വാർഡ് മെമ്പർ ഷെലജ പുനത്തിൽ,മണ്ഡലം ജനറൽ സിക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, മജീദ് പൂളക്കൽ, അബൂബക്കർ കെ.കെ, അലി പി.പി, എന്നിവർ നേതൃത്വം നൽകി

01 October 2020

വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ

 വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് സലാഹുദ്ദീൻ


വേങ്ങര: ഒറ്റയ്ക്ക് വാഹനത്തിൽ യാത്ര ചെയ്യണമെങ്കിൽ ട്രിപ്പ് വിളിക്കണം എന്നാൽ വിമാനത്തിൽ ഒരു യാത്രക്കാരന് ഒറ്റക്കക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് നാട്ടിലെത്തിയ സന്തോഷത്തിലാണ് കണ്ണമംഗലം ചേറൂറിലേ സലാഹുദ്ദീൻ 29.അബുദാബിയിൽ ജോലിചെയ്യുന്ന സലാഹുദ്ദീൻ ബുധനാഴ്ചയാണ് മുൻ തീരുമാനപ്രകാരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായ് എയർപോർട്ടിൽ നിന്നും കരിപ്പൂരിലേക്ക് യാത്രപുറപ്പെട്ടത് എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം മധുര വഴിയാണ് പോകുന്നത് എന്ന് അറിഞ്ഞത് മധുരയിലെത്തിയപ്പോൾ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ഇറങ്ങി മധുരയിൽ നിന്നും വിമാനം ഉയരുന്ന നിർദ്ദേശം വന്നപ്പോഴാണ് ഞാൻ ഒറ്റക്കാണ് വിമാനത്തിൽ യാത്രക്കാരനെന്നുള്ളത് സലാഹുദ്ധീൻ അറിയുന്നത്.5 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് കരിപ്പൂരിൽ ഇറങ്ങിയപ്പോൾ വി ഐ പി പരിഗണയും,ബാഗേജുകൾ എല്ലാം കയ്യിൽ തന്നെ നൽകി പരിശോധനകളെല്ലാം വേഗത്തിൽ പൂർത്തിയാക്കി.വിദേശത്തുനിന്ന് എത്തുന്നവർക്ക് ആരോഗ്യ വകുപ്പ് സംഘങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഒറ്റയ്ക്ക് നൽകി പെട്ടെന്ന് പുറത്തേക്ക് വിട്ടു.ഒറ്റക്കാണ് യാത്ര എന്ന അറിയിച്ചപ്പോൾ ചെറിയ ഭയമുണ്ടയിരുന്നെങ്കിലും അപൂർവമായി ലഭിച്ച അവസരത്തിൽ സന്തോഷിച്ചു.എയർപോർട്ടിൽ നിന്നും ജീവനക്കാർ ഫ്ലൈറ്റ് വിളിച്ച് പോകുന്നവരല്ല എന്ന് തമാശ പൂർവ്വ ചോദ്യത്തിന് മറുപടി പുഞ്ചിരിയായി നൽകിയാണ് വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം

 ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിട ശിലാസ്ഥാപനം


വേങ്ങര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 30 ന്. ബഹു കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻനിർവഹിക്കും.ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീ പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ,ടി പി രാമകൃഷ്ണൻ,എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശിലാഫലകം അനാച്ഛാദനം ബഹു വേങ്ങര എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ ഖാദർ നിർവഹിക്കും. എ പി ഉണ്ണികൃഷ്ണൻ,ഡോക്ടർ എ. സനവാസ് ഐഎഎസ്,കെ ജീവൻ ബാബു ഐ എ എസ്,വീ.       സുധാകരൻ സലീം കുരുവമ്പലം,ചാക്കീരി അബ്ദുൽ ഹഖ്,വി കെ കുഞ്ഞാലൻ കുട്ടി, എംടി മൈമൂന,നഫ്സിദസലീം,ചാത്തൻ കുട്ടി. സ്നേഹലത. എം ഉബൈദുള്ള. കെ വി വേണുഗോപാൽ.അബ്ദുൽ റഷീദ് കെ ടി. വൃന്ദ കുമാരി. ബാലഗംഗാധരൻ. ടോമി മാത്യു. വേങ്ങര ഗോപി. പറമ്പിൽ അബ്ദുൽ ഖാദർ. കെ രാധാകൃഷ്ണൻ മാസ്റ്റർ. പി പത്മനാഭൻ. നെയിം ചേറൂർ. പി എച്ച് ഫൈസൽ. കെഎം ശിവദാസൻ കൂരിയാട്. കൃഷ്ണദാസ് ദിനേശൻ ഇടി. സുരേഷ് ബാബു ടി വി. തുടങ്ങിയവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ. അസീസ് പഞ്ചിളി.ടിവി റഷീദ്. ഏകെ സലീം. ടി വി സുരേഷ് ബാബു. ഇടി ദിനേശൻ. പി കൃഷ്ണദാസ്. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 


എ.ആർ.നഗർ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും, ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ വീട് സന്ദർശിയ്ക്കുവാൻ പോയ ശ്രീ രാഹുൽ ഗാന്ധിയേയും, ശ്രീമതി പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊളപ്പുറം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ, പി.കെ ഹനീഫ, സക്കീർ ഹാജി ,മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, മജീദ് പൂളക്കൽ, അലി പി.പി, അബൂബക്കർ കെ.കെ, യൂത്ത് കോൺഗ്രസ് വേങ്ങര അസംബ്ലി വൈസ് പ്രസിഡന്റ് ഷെമീർ കാബ്രൻ, ദളിത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് മമ്പുറം, മൈനോറിറ്റി കോൺഗ്രസ് മണ്ഡലം ചെയർമാൻ ജാഫർ മമ്പുറം, വാർഡ് മെമ്പർ,ചാത്തബാടൻ സൈദലവി,സമദ് പുകയൂർ, ഉബൈദ് വി,മുഹമ്മ ബാവ കക്കാടംപുറം, റഷീദ് കൊളപ്പുറം, അഷറഫ് കൊളപ്പുറം, ശങ്കരൻ,മുസ്തഫ, മുനീർ, മുജീബ് എന്നിവർ സംബന്ധിച്ചു.

വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകര്

 വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിക്ഷേപകർ 


വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ബാങ്ക് ഉന്നതരുടെ അറിവില്ലാതെ തട്ടിപ്പ് നടത്താന്‍ ആകില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. 2019 ലാണ് ബാങ്കില്‍ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്.


വര്‍ഷങ്ങളോളം ഗള്‍ഫില്‍ പണി എടുത്തും നാട്ടില്‍ കച്ചവടം നടത്തിയും സ്വരുക്കൂട്ടി ബാങ്കില്‍ നിക്ഷേപിച്ച പണത്തിനാണ് സാധാരണക്കായ പാവങ്ങള്‍ കാത്തിരിക്കുന്നത്. ഓരോ തവണയും പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തുമ്പോള്‍ അതികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിലവില്‍ ബാങ്ക് സജീവമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു.


ബാങ്കിലെ തട്ടിപ്പ് നടന്ന് വര്‍ഷം രണ്ട് തികയുമ്പോഴും അന്വേഷണം ഇഴിഞ്ഞ് നീങ്ങുകയാണ്. കൊവിഡ് കാലത്ത് മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ വലിയ പ്രയാസത്തിലാണെന്നും നിക്ഷേപിച്ച തുക ഉടന്‍ തിരിച്ച് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.

സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു

 സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ ഫ്രീഡം റൺ സംഘടിപ്പിച്ചു


വേങ്ങര: ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ കോവിഡ് 19 ന്റെ പ്രോട്ടോകോൾ പാലിച്ചു ഫ്രീഡം റൺ സംഘടിപ്പിച്ചു.മുൻ സന്തോഷ്‌ ട്രോഫി താരം കെ പി സുബൈർ പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു.പ്രവാസി പ്രസിഡന്റ്‌ കെ കെ മൊയ്‌ദീൻകുട്ടി, പ്രവാസി കോർഡിനേറ്റർ മരുതിൽ ഷബീബ്, ക്ലബ് പ്രസിഡന്റ്‌ കെ കെ വലീദ്,  സെക്രട്ടറി കെ കെ അഫ്സൽ, ട്രഷറർ കെ കെ അൻഷാദ്, സി ടി ആസിഫ്,സി റിൻഷാദ്,കെ കെ ഫളലു,കെ അജ്മൽ എന്നിവർ പങ്കെടുത്തു.

വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി

 വലിയോറ പാണ്ടികശാല സ്വദേശി നാരായണന് മുചക്ര വാഹനം നൽകി


വലിയോറ: പാണ്ടികശാല സ്വദേശി നാരായണൻ 18 വർഷമായി തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായിട്ട്.പരസഹായമില്ലാതെ ഒന്നിനും കഴിയില്ല. എങ്കിലും വിധിയോട് പൊരുതി ജീവിക്കാൻ മനസു കാണിച്ച ഇദ്ദേഹത്തിന് 7 വർഷകാലത്തോളമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഷബാന ചെമ്മാടാണ് മുച്ചക്ര വാഹനം നൽകിയത്‌.നാരായണന് സോപ്പ്, ലോഷനുകൾ എന്നിവ വീട്ടിൽ നിർമ്മിച്ച് സെയിൽസ് ചെയ്യാനാണ് വണ്ടി കൊടുത്തതെന്ന് അവർ പറഞ്ഞു.ഇതിനായി സഹായിച്ച എല്ലാ സുമനസുകൾക്കും നന്ദി അറിക്കുന്നതായി ഷബാന അറിയിച്ചു.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

 പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്


2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍ പരം കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.

ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും ആണ് നല്‍കുക.

സപ്ലൈകോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും.

കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം

 കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം


കൊവിഡ് വ്യാപനം വിതച്ച ഭീതിയും സാമ്പത്തിക പരാധനതയും, ജീവിത പ്രതിസന്ധിയും അതിജീവന പാതയിൽ ജനങ്ങൾ കിതച്ചു നിൽക്കുന്നതിനിടെ കൂനിൻമേൽ കരുവായി വിലകയറ്റവും.


മുളക്, ചായപ്പൊടി, എണ്ണ ഉള്ളി തുടങ്ങിയ അവശ്യ ഭക്ഷ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കമാണ് വില വർദ്ധിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് ചിലതിന് നൂറുശതമാനം വരെയാണ് വില വർദ്ധന.ഇതോടെ കൊവിഡ് ഭീതിയെത്തുടർന്ന് ആറു മാസത്തിലധികമായി തൊഴിലില്ലാതെ ജീവിക്കാൻ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലായി.

        ഒരു മാസം മുമ്പ് കിലോയ്ക്ക് നാൽപതു രൂപയുണ്ടായിരുന്ന വെണ്ട, പയർ, കോവയ്ക്ക, കക്കിരി എന്നിവയ്ക്ക് ഇപ്പോൾ എൺപതു രൂപയാണ് വില. നാൽപതു രൂപയ്ക്ക് ലഭിച്ചിരുന്ന ബീൻസിന് ഇപ്പോൾ കിലോയ്ക്ക് തൊണ്ണൂറു രൂപയാണ് വില. നാൽപതു രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് നാൽപത്തിയാറു രൂപയാണ് നിലവിലെ വില. ഇരുപതു രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളി വാങ്ങണമെങ്കിൽ കിലോയ്ക്ക് നാൽപത്തിയെട്ടു രൂപ നൽകണം.


      280 രൂപ വിലയുണ്ടായിരുന്ന വള്ളിമുളകിന് ഇപ്പോൾ കിലോയ്ക്ക് 320 രൂപയായി ഉയർന്നിട്ടുണ്ട്. 180 രൂപയ്ക്ക് ലഭിച്ചിരുന്ന ചായപ്പൊടി 240 രൂപയ്ക്കാണ് ചില്ലറ വിൽപന. 110 രൂപ വിലയുണ്ടായിരുന്ന സൺ ഫ്ലവർ എണ്ണയ്ക്ക് ലിറ്ററിന് 25 രൂപ വർദ്ധിച്ച് 135 രൂപയിലെത്തി. 85 രൂപയ്ക്ക് ലഭിച്ചിരുന്ന പാം ഓയിലിനും ലിറ്ററിന് പത്തു രൂപ വർദ്ധിച്ചു.


         കൊവിഡ് നിയന്ത്രണം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ശ്രദ്ധയില്ലെന്നും ഈ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ വടംവലിയും സ്വാർത്ഥതയുമാണ് ഭരണകർത്താക്കൾക്കും ഇതര രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമെന്നും ജനങ്ങൾ പറയുന്നു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������