Labels

17 September 2020

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്


അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. യാത്രക്കാര്‍ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ് രീതികളിലുള്ള കോവിഡ് പരിശോധനകള്‍ അംഗീകരിക്കുന്നില്ല. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം ആര്‍.ടി പി.സി.ആര്‍ സംവിധാനത്തിലൂടെ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്നും കമ്ബനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


96 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലമാണ് വേണ്ടത്. സ്വാബ് അല്ലെങ്കില്‍ സാമ്ബിള്‍ ശേഖരിക്കുന്ന സമയം മുതലാണ് ഈ സമയപരിധി കണക്കാക്കുന്നത്.

ഐ.സി.എം.ആര്‍, പ്യുവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നീ ഏജന്‍സികളില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരമുള്ള ലബോറട്ടറികളിലായിരിക്കണം കോവിഡ് പരിശോധന നടത്തേണ്ടത്. ലബോറട്ടറിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍, ഇംഗീഷിലുള്ള പരിശോധനാ ഫലമാണ് ആവശ്യം. ഒപ്പും സീലും ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയ ഫലങ്ങളോ തിരുത്തലുകളുള്ളതോ സ്വീകരിക്കുന്നതല്ല. ഫോട്ടോകോപ്പിയും അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്

എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി മാലിന്യത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക; എം.എസ്.എഫ്


സംസ്ഥാന ചരിത്രത്തിലാദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എൻ.ഐ.എയും രാജ്യദ്രോഹ കേസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വേങ്ങര പഞ്ചായത്ത്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി കുപ്പതൊട്ടിയിലെറിഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ പി എ  ജവാദ് ഉദ്ഘാടനം നിർവഹിച്ചു, ആമിർ  മാട്ടിൽ അധ്യക്ഷത വഹിച്ചു,എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, സി പി ഹാരിസ്, ഇബ്രാഹീം അടക്കാപുര,കെ പി റാഫി, ആശിഖ് കാവുങ്ങൽ,ആബിദ് കൂന്തള, ഹാഫിസ് പറപ്പൂര്,സിറാജ്, പി എ അർഷാദ് ഫാസിൽ, സൽമാൻ അരീകുളം,നിയാസുദ്ധീൻ താട്ടയിൽ, എ കെ പി ജുനൈദ്, ഷംസീർ, ഫർഹാൻ അരീകുളം  തുടങ്ങിയവർ നേതൃത്വം നൽകി

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രതിഷേധം സംഘടിപ്പിച്ചു


വി.ടി ബൽറാം എം.എൽ.എ. ഉൾപ്പടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും മാരകമായ പരിക്ക് പറ്റുകയും സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള എൽ.ഡി.എഫ്. സർക്കാരിനെതിരെ കൊളപ്പുറം ടൗണിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഹംസതെങ്ങിലാൻ, ആലസ്സൻകുട്ടി സി കെ ,മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മട്ടറ.ഹസ്സൻ പി കെ.മജീദ് പൂളക്കൽ, പി.പി.അലി, സവാദ് സലിം,ജാഫർ മമ്പുറം, അശ്കർ പൂവിൽ, മുഹമ്മദ്ഭാവ സി സി, സമദ് പുകയൂർ, അശ്റഫ് കെ.ട്ടി, റഷീദ് വി.എ, സിനാൻ മൂക്കന്മൽ, മുസ്തഫ കെ.കെ, മുഹമ്മദലി ചെമ്പൻ,എന്നിവർ നേതൃത്വം നൽകി.


16 September 2020

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു

കാലിക്കറ്റ് സർവകലാശാല ട്രയൽ അലോട്ട്മെന്റ് തിയ്യതി പ്രഖ്യാപിച്ചു 


2020-2021 അധ്യായന വർഷത്തിലേക്കുള്ള ബിരുദപ്രവേശനത്തോടനുബന്ധിച്ചുള്ള അലോട്ട്മെന്റ്18-09-2020 വൈകുന്നേരം 5:00 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. ട്രയൽ അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്‌ഷനുകൾ വിദ്യാർത്ഥികൾക്ക് 18-09-2020 മുതൽ 21-09-2020 വരെ പുനക്രമീകരിക്കാവുന്നതാണ്. ഇതിനായി വിദ്യാർത്ഥികളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ്, കോഴ്സ് ഓപ്ഷൻ ഡ്രാഗ് ആൻഡ് ഡ്രോപ്പ് സൗകര്യമുപയോഗിച്ച് പുനക്രമീകരിക്കാവുന്നതാണ്. പുതിയ കോളേജ്, കോഴ്സുകൾ ഈ അവസരത്തിൽ കൂട്ടി ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ സാധ്യമാകുന്നതല്ല.ഒന്നാം അലോട്ട്മെന്റ് 24-09-2020നും രണ്ടാം അലോട്ട്മെന്റ് 06-10-2020നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കുറുക ഗവ.ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


വേങ്ങര: വലിയോറ കുറുക ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ചകെട്ടിടം കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് രണ്ടുഘട്ടങ്ങളിലായി ഒരുകോടി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയകെട്ടിടം നിർമിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കർ, കെ. അലവിക്കുട്ടി, പറങ്ങോടത്ത് മുസ്തഫ, പറമ്പിൽ അബ്ദുൽഖാദർ, സി. വേലായുധൻ, ടി.വി. ഇഖ്ബാൽ, പി. പ്രഭാകരൻ പ്രഥമാധ്യാപകൻ പി.ആർ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.


ജൈവ ഗൃഹം പദ്ധതി തുടങ്ങി

 ജൈവ ഗൃഹം പദ്ധതി തുടങ്ങി


കൃഷി വകുപ്പിന്റെ ജൈവ ഗൃഹം പദ്ധതിക്ക് പറപ്പൂർ രണ്ടാം വാർഡിൽ തുടക്കമായി. പദ്ധതി ഗുണഭോക്താവായ അഞ്ചു കണ്ടൻ അബ്ദുൽ അസീസിന്റെ വീട്‌ കൃഷി ഓഫീസർ സന്ദർശിച്ചു.വാർഡ് മെമ്പർ റൈഹാനത്ത് സുബൈർ, എ കെ ഹുസൈൻ എന്നിവരും സംബന്ധിച്ചു. മുൻ പ്രവാസി കൂടിയായ അസീസ് കുറഞ്ഞ സ്ഥലത്താണ് എല്ലാം ഒരുക്കിയിട്ടുള്ളത്. ആട്, കോഴി, മൽസ്യം, അസോള, പച്ചക്കറികൾ, വിദേശ ഫല വൃക്ഷങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത ചെടിച്ചട്ടികൾ തുടങ്ങി അസീസ്ക്കയുടെ കരവിരുതും കഠിനാദ്ധ്വാനവും ആരെയും ആകർഷിക്കും.കൃഷി വകുപ്പ് സബ്സിഡി നൽകി നടപ്പാക്കുന്ന പദ്ധതി കൃഷി ഓഫീസർ ശ്രീമതി മഹ്സൂമ സന്ദർശിച്ചു.

ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു

 ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു


ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര പ്ലസ് ടു കഴിഞ്ഞ് ഹയർ സ്റ്റഡീസിന് കാത്തിരിക്കുന്നവർക്കായി സൗജന്യ വെബിനാർ ക്ലാസ്സ് സംഘടിപ്പിച്ചു.പരിപാടി വേങ്ങര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എൽ എൻ മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ district 318D governor Ln Eng Saju Antony Pathadan PMJF ഉത്‌ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ്‌ വിദക്തൻ ഡോ എം എസ് ജലീൽ (കരിയർ ഗുരു) ക്ലാസെത്തുടുത്തു, റീജിയണൽ ചെയർമാൻ എൽ എൻ എം ഡി രഘുരാജ് എം ജെ എഫ്, സോൺ ചെയർപേഴ്സൺ എൽ എൻ ഡോ സുബീർ ഹുസൈൻ,ഡോ കെ ടി സൈതലവി എന്നിവർ പ്രസംഗിച്ചു. ഐ പി പി നൗഷാദ് വടക്കൻ സ്വാഗതവും രജിത പ്രമോദ് നന്ദിയും രേഖപ്പെടുത്തി.


പത്രത്താളുകളിലൂടെ സായംപ്രഭ.. കൊളാഷ് പ്രകാശനം ചെയ്തു

പത്രത്താളുകളിലൂടെ സായംപ്രഭ.. കൊളാഷ് പ്രകാശനം ചെയ്തു


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന സായംപ്രഭാ  ഹോമിൽ നടന്ന വ്യത്യസ്ത പരിപാടികളുടെ പത്ര കട്ടിംഗ് ശേഖരിച്ച് തയ്യാറാക്കിയ പത്രത്താളുകളിലൂടെ സായംപ്രഭ എന്ന കൊളാഷ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി പ്രകാശനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജ്മുന്നീസ ലത്തീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളി  പിലാക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, സായം പ്രഭ ഇമ്പ്ളിമെന്റ ഓഫീസർ ഷാഹിന, കെയർ ഗീവർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വേങ്ങര സായംപ്രഭാ ഹോം കോവിഡ് കാരണത്താൽ മുതിർന്ന പൗരന്മാർക്ക് വരാൻ സാധിക്കാത്ത നിലയിലാണ്. എങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ വയോജനങ്ങളെ ഫോണിൽ ബന്ധപ്പെടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും പ്രയാസപ്പെടുന്ന വയോജനങ്ങൾക്ക് മരുന്ന് എത്തിച്ചുകൊടുക്കുകയും, ജനമൈത്രി പോലീസിന്റെ സഹായത്താൽ ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്ത് കൊണ്ടരിക്കുന്നു.സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ തങ്ങൾക്ക് സായം പ്രഭയിൽ വാരാനുള്ള തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വേങ്ങരയിലെ വയോജനങ്ങൾ.

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ അണു നശീകരണം നടത്തി

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ അണു നശീകരണം നടത്തി


തിരൂരങ്ങാടി പോലീസ് സ്റ്റഷനിൽ എസ് ഐ ഉൾപ്പെടെ നാല് പേർക്ക് കോവിഡ് സ്ഥിരിക്കരിച്ചതിനാൽ പോലീസ് സ്റ്റേഷനും ട്രഷററിയും തിരൂരങ്ങാടി ട്രോമോകെയർ പ്രവർത്തകരായ പോലീസ് വളണ്ടിയർമാർ അണുനശികരണം  നടത്തി.പോലീസ് സ്റ്റേഷൻന്റെയും വിവിധ പഞ്ചായത്തകളുടെയും നിർദ്ദേശപ്രകാരം കോറന്റയിൻകോന്ദ്രങ്ങൾ വളണ്ടിയർമാർ അണുനാശിനി തളിച്ചു കൊണ്ടിരിക്കുന്നു.

എസ് എ മാരായഅഹമദ് കുട്ടി ,ബക്തവത്സലൻ സി പി ഒ മാരായ സുധ ,മനോജ് ,അജയ്, ശിവൻ  വളണ്ടിയർമാരായ മൊയ്തീൻകോയ ചേളാരി , സത്താർ ചെമ്മാട് ,ഫൈസൽ താണിക്കൽ ,ഷഫീഖ് കക്കാട് ,സഫൽ കക്കാട് ,സൽമാൻ ഫാരീസ് , മൻസൂർ കളത്തിങ്ങൽ പാറ ,ജംഷാദ് പടിക്കൽ ,മുസ്തഫ മമ്പുറം ,ജസീൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്‌തു

ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്‌തു


വേങ്ങര പഞ്ചായത്തിലെ ആറാം വാർഡിൽ ഗാർഡൻ സ്ട്രീറ്റ് റോഡ് ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നജ്മുന്നീസ ലത്തീഫ് നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് വാർഷിക പദ്ധതി 2020-21 ഫണ്ട് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള റോഡ് വടേരിപ്പാടത്തേക്കുള്ള ആദ്യ പഞ്ചായത്ത് റോഡ് ആണ് . പൂവ്വഞ്ചേരി അലവിക്കുട്ടി, കാബ്രൻ സാലിഹ് , ലത്തീഫ് പൂവഞ്ചേരി , കാബ്രൻ യൂനിസ് ,  പികെഎം കുഞ്ഞിമൊയ്തീൻ കുട്ടി, അഹമ്മദ് ഹാജി പൂവ്വഞ്ചേരി, പി കെ ഹസ്സൻ കോയ, പികെ മുഹമ്മദ്, പികെ ഇബ്രാഹിം കുട്ടി ,  പാക്കട ജലീൽ , അബ്ബാസ് ഇരുകുളങ്ങര , ജലീൽ പിലാക്കൽ, ഷാജഹാൻ എംപി, അസീസ് കുഞ്ഞാപ്പു,  മൻസൂർ എംപി, പികെ യൂസഫലി തുടങ്ങിയവർ സംബന്ധിച്ചു .

15 September 2020

പുരസ്ക്കാര മികവിൽ വീണ്ടും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ

പുരസ്ക്കാര മികവിൽ വീണ്ടും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ


പെരുവള്ളൂർ: 2019-20 അധ്യയന വർഷത്തെ മികച്ച പി.ടി.എ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സബ് ജില്ലാതലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുളള പുരസ്കാരം രണ്ടാമതും ഒളകര ഗവൺമെന്റ് എൽ പി സ്കൂൾ കരസ്ഥമാക്കി.ജില്ലാതലത്തിൽ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹതയും നേടി.വിദ്യാലയത്തിന്റെ അക്കാദമിക, ഭൗതിക, സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.വിദ്യാലയത്തിന്റെ കീഴിൽ പി.ടി.എ ഏകോപിപ്പിച്ച് നടപ്പിൽ വരുത്തിയ വായന ഗ്രാമം പദ്ധതി, സമ്പാദ്യ ഗ്രാമം, ശുചിത്വ ഭവനം സുന്ദര ഭവനം, സഹപാഠിക്കൊരു കൈത്താങ്ങ്, പഠന പിന്നാക്കക്കാർക്കായി നടപ്പിൽ വരുത്തിയ ' മഴവില്ല് ' എന്നീ പരിപാടികൾ പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി.

കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പുലർത്തിയ മികവും എൽ.എസ് . എസ് പരീക്ഷയിലെ ഉന്നത വിജയവും വിദ്യാലയ മികവിന് കാരണമായി.കഴിഞ്ഞ വർഷം സർഗ്ഗവിദ്യാലയ പട്ടവും സ്കൂളിന് ലഭിക്കുകയുണ്ടായി.

പെരുവള്ളൂർ പഞ്ചായത്തിലെ ഒളകരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തെ യു.പി സ്കൂൾ ആയി ഉയർത്തുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.  ശ്രീ പി.പി സെയ്ദ് മുഹമ്മദാണ് പി.ടി.എ പ്രസിഡന്റ്.ശ്രീമതി ഇ.ഹബീബ എം.പി.ടി.എ പ്രസിഡണ്ട് ,എസ് എം. സി.ചെയർമാൻ ശ്രീ കെ.എം പ്രദീപ് കുമാർ,പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ അധ്യക്ഷനും വാർഡുമെമ്പറുമായ ഇസ്മായിൽ കാവുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കലാം മാസ്റ്റർ എന്നിവരുടെ പിന്തുണ എപ്പോഴും ഈ വിദ്യാലയത്തിനു ലഭിക്കാറുണ്ട് ശ്രീ സോമരാജ് പാലക്കൽ പ്രധാന അധ്യാപകന്റെ ചുമതലയും നിർവ്വഹിക്കുന്നു.


ജില്ലയ്ക്ക് അഭിമാന നേട്ടം; പതിനായിരത്തിലേറെ കോവിഡ് രോ​ഗികളെ ചികിത്സിച്ച് രോ​ഗമുക്തരാക്കി

ജില്ലയ്ക്ക് അഭിമാന നേട്ടം; പതിനായിരത്തിലേറെ കോവിഡ് രോ​ഗികളെ ചികിത്സിച്ച് രോ​ഗമുക്തരാക്കി 


മലപ്പുറം: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും രോ​ഗമുക്തിയുടെ കാര്യത്തിൽ ജില്ലയ്ക്ക് അഭിമാന നേട്ടം. ഇതുവരെ പതിനായിരത്തിലേറെ കോവിഡ് രോ​ഗികളാണ് ചികിത്സിച്ച് രോ​ഗമുക്തരായത്. ഇന്നലെയാണ് ജില്ലയിൽ രോ​ഗമുക്തരുടെ എണ്ണം പതിനായിരം കടന്നത്. ഇന്നലെ 10004 പേർ രോ​ഗമുക്തി നേടിയിരുന്നു. ഇന്ന് 306 പേര്‍ ജില്ലയിൽ രോഗമുക്തി നേടിയതോടെ 10,307 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 348 പേര്‍ക്കാണ്. 304 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം: അഡ്വ: കെ എൻ എ ഖാദർ എം എൽ എ


എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം: അഡ്വ: കെ എൻ എ ഖാദർ എം എൽ എ


വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ എ ആർ നഗർ ഗ്രാമപഞ്ചായത്ത്  രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ്. ഇതിനു പരിഹാരം കാണുന്നതിനായി എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി വരികയാണ്. കിണറിന്റെയും പമ്പിങ് പ്രവർത്തനങ്ങളുടെയും പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്. ജലവിതരണ ലൈനുകളുടെയും വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിന്റെയും  പ്രവർത്തികൾ ആണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. ചില സാങ്കേതിക പ്രശ്നങ്ങളിൽ തുടർപ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിലായിരുന്നു. ഈ കുടിവെള്ള പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചതായി അറിയുന്നു. ഇപ്പോൾ പദ്ധതി പൂർത്തീകരിക്കുന്നതിന് പര്യാപ്തമായ ഫണ്ടില്ല. എന്ന കാരണത്താൽ വീണ്ടും ഈ കുടിവെള്ള പദ്ധതി അവഗണിക്കപ്പെടുകയാണ്. പ്രവർത്തികൾ ഭാഗികമായി പൂർത്തീകരിച്ച് എ ആർ നഗർ സമഗ്ര കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പര്യാപ്തമായ ഈ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിനായി കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് കെ എൻ എ ഖാദർ എം എൽ എ സംസ്ഥാന ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി കത്തുനൽകി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍  വെട്ടിക്കുറച്ചു


സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി. കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.


14 September 2020

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം

 ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം


തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.

ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര്‍ യൂസുഫ്- ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.


ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ

ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ 


വേങ്ങര: ചേറൂർ റോഡിലെ മിനിവാട്ടർ ടാങ്കിലെ ജീവനക്കാരനായ കെ കെ ഇസ്മായിൽ ഉപയോഗശൂന്യമായി കിടന്നിരുന്നസൈക്കിൾ ഉപയോഗപ്പെടുത്തിയാണ് പൂച്ചെടിതോട്ടം തയ്യാറാക്കിയത്,വാട്ടർ ടാങ്കിന്റെകോമ്പൗണ്ട് മുഴുവൻഇന്റർലോക്ക് പതിച്ചതിനാലാണ്,പൂച്ചെടികൾവളർത്താൻ പഴയ സൈക്കിൾ തിരഞ്ഞെടുത്തത്.ചങ്ങരംകുളം സ്വദേശിയായ ഇസ്മായിൽ 20 വർഷത്തോളമായി മിനി വാട്ടർടാങ്കിൽക് ലീനർജോലി ചെയ്തുവരികയാണ്,വാട്ടർടാങ്കിന്റെ ആരംഭത്തിൽ ഉണ്ടായിരുന്ന സൈക്കിൾ ജീർണിച്ച് കിടക്കുകയായിരുന്നു, അതെടുത്ത്പെയിന്റ് അടിച്ച്നന്നാക്കിയാണ്, പൂച്ചെടി പ്രേമിയായ ഇസ്മായിൽ സൈക്കിൾ തിരഞ്ഞെടുത്തത്.

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു


വേങ്ങര: വേങ്ങര സര്‍വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എ കെ നാസര്‍ സ്‌ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താംദിവസമാണ് അപ്രതീക്ഷിത രാജി.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇന്നലെ വൈകിയുണ്ടായ രാജിക്ക് പിന്നില്‍. വേങ്ങരയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതിന് തൊട്ടു പിന്നാലെയാണ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് നാസര്‍ വിജയിച്ചത്. ഇതു മുന്നണിക്ക് തിരിച്ചടിയായതോടെയാണ് നേതൃത്വത്തിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് നാസറിന് ഇന്ന് രാജിവെക്കേണ്ടി വന്നത്. തെറ്റിദ്ധാരണ മൂലമാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും വീഴ്ച മനസിലാക്കിയതിനാല്‍ അത് തിരുത്തുകയാണെന്നുമാണ് നാസര്‍ രാജിക്ക് കാരണമായി നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം രാജിക്കത്തില്‍  വ്യക്തമാക്കി.

എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി

 എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി


ചേറൂർ: രണ്ട് ദിവസങ്ങളായി വെർച്ച്വൽ സംവിധാനങ്ങളിലൂടെ സംഘടിപ്പിക്കപ്പെട്ട ചേറൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി. കാപ്പിൽ, കഴുകൻചിന, ചേറൂർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

സമാപന സംഗമത്തിൽ  സയ്യിദ് അലവി അസ്സഖാഫി കോവിലപ്പാറ ഉദ്ഘാടനം നിർവഹിച്ചു. അഫ്‌ളൽ മുസ്‌ലിയാർ ചേറൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഫീള് അഹ്സനി സന്ദേശപ്രഭാഷണം നടത്തി. സർക്കിൾ സെക്രട്ടറി സ്വാദിഖ് അഹ്സനി, കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ബാവ ചേറൂർ, സെക്ടർ SO സൽമാൻ സഅദി എന്നിവർ ആശംസ അറിയിച്ചു. വേങ്ങര ഡിവിഷൻ പ്രസിഡന്റ്‌ അബ്ദുള്ള സഖാഫി ചേറൂർ വിജയികളെ പ്രഖ്യാപിച്ചു. ഷഫീഖ് റഹ്മാൻ ചണ്ണയിൽ സ്വാഗതവും നിബ്രാസ് നന്ദിയും പറഞ്ഞു.


ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് 


മല്പപ്പുറം: ജില്ലയിൽ ആശങ്ക കൂടുന്നു. ഇന്ന് 482 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 440 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇന്ന് 261 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.31,936 പേർ നിരീക്ഷണത്തിൽ.31,936 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,032 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,669 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,34,758 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,255 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു. കിരീടം ചൂടി മുട്ടുമ്പുറം

എസ് എസ് എഫ് വേങ്ങര  സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു.കിരീടം ചൂടി മുട്ടുമ്പുറം


വേങ്ങര: കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഓൺലൈനിൽ നടന്ന വേങ്ങര  സെക്ടർ സാഹിത്യോത്സവ് അവസാനിച്ചു.50 മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റുകളിൽ നിന്നും 300ൽ പരം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 175 പോയിന്റോടെ മുട്ടുമ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.167 പോയിന്റൊടെ മാട്ടിൽ രണ്ടാം സ്ഥാനവും 157 പോയിന്റോടെ വേങ്ങര ടൗൺ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ 26 വർഷമായി വളരെ വിപുലമായി നടത്തിവരാറുള്ള സാഹിത്യോത്സവ് കോവിഡ്- 19 പടർന്ന് പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നത്.ആദ്യമായിട്ടാണ് സാഹിത്യോത്സവ് ഈ രൂപത്തിൽ നടക്കുന്നത്.

 സമാപന സംഗമത്തിൽ  കേരള മുസ്ലിം ജമാഅത്ത്  ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ അസീസ് സഖാഫി എലമ്പ്ര ഉദ്ഘാടനം നിർവഹിച്ചു.SSF മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫാളിൽ നൂറാനി ദേവതിയാൽ സന്ദേശപ്രഭാഷണം നടത്തി.ഡിവിഷൻ ജ.സെക്രട്ടറി അതീഖ് റഹ്മാൻ SYS സർക്കിൾ പ്രസിഡൻ്റ് ജാഫർ സഖാഫി ,സെക്ടർ SO ജമാൽ സഖാഫി , എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്ടർ പ്രസിഡൻ്റ് നിഷാദ് സഖാഫി ചിനക്കൽ, വിജയികളെ പ്രഖ്യാപിക്കുകയും  സെക്ടർ സെക്രെട്ടറി മൂസക്കുട്ടി മാട്ടിൽ  ജേതാക്കൾക്കുളള ട്രോഫിയും സഹൽ മുസ്‌ലിയാർ റണ്ണേഴ്സ് ക പ്പിനുളള ട്രോഫിയും സമ്മാനിച്ചു. സുഹൈൽ സഖാഫി ഗാന്ധികുന്ന്  സ്വാഗതവും മൻസൂർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.


എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������