Labels

15 September 2020

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ ദാരിദ്ര്യരേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍  വെട്ടിക്കുറച്ചു


സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി. കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.


14 September 2020

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം

 ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി.പ്രൊഫസറായി നിയമനം


തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം.ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.

ദാറുല്‍ഹുദാ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര്‍ യൂസുഫ്- ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.


ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ

ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കി കേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ 


വേങ്ങര: ചേറൂർ റോഡിലെ മിനിവാട്ടർ ടാങ്കിലെ ജീവനക്കാരനായ കെ കെ ഇസ്മായിൽ ഉപയോഗശൂന്യമായി കിടന്നിരുന്നസൈക്കിൾ ഉപയോഗപ്പെടുത്തിയാണ് പൂച്ചെടിതോട്ടം തയ്യാറാക്കിയത്,വാട്ടർ ടാങ്കിന്റെകോമ്പൗണ്ട് മുഴുവൻഇന്റർലോക്ക് പതിച്ചതിനാലാണ്,പൂച്ചെടികൾവളർത്താൻ പഴയ സൈക്കിൾ തിരഞ്ഞെടുത്തത്.ചങ്ങരംകുളം സ്വദേശിയായ ഇസ്മായിൽ 20 വർഷത്തോളമായി മിനി വാട്ടർടാങ്കിൽക് ലീനർജോലി ചെയ്തുവരികയാണ്,വാട്ടർടാങ്കിന്റെ ആരംഭത്തിൽ ഉണ്ടായിരുന്ന സൈക്കിൾ ജീർണിച്ച് കിടക്കുകയായിരുന്നു, അതെടുത്ത്പെയിന്റ് അടിച്ച്നന്നാക്കിയാണ്, പൂച്ചെടി പ്രേമിയായ ഇസ്മായിൽ സൈക്കിൾ തിരഞ്ഞെടുത്തത്.

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

എ കെ നാസര്‍ വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു


വേങ്ങര: വേങ്ങര സര്‍വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എ കെ നാസര്‍ സ്‌ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താംദിവസമാണ് അപ്രതീക്ഷിത രാജി.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇന്നലെ വൈകിയുണ്ടായ രാജിക്ക് പിന്നില്‍. വേങ്ങരയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതിന് തൊട്ടു പിന്നാലെയാണ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് നാസര്‍ വിജയിച്ചത്. ഇതു മുന്നണിക്ക് തിരിച്ചടിയായതോടെയാണ് നേതൃത്വത്തിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് നാസറിന് ഇന്ന് രാജിവെക്കേണ്ടി വന്നത്. തെറ്റിദ്ധാരണ മൂലമാണ് ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും വീഴ്ച മനസിലാക്കിയതിനാല്‍ അത് തിരുത്തുകയാണെന്നുമാണ് നാസര്‍ രാജിക്ക് കാരണമായി നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം രാജിക്കത്തില്‍  വ്യക്തമാക്കി.

എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി

 എസ്. എസ്. എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി


ചേറൂർ: രണ്ട് ദിവസങ്ങളായി വെർച്ച്വൽ സംവിധാനങ്ങളിലൂടെ സംഘടിപ്പിക്കപ്പെട്ട ചേറൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി. കാപ്പിൽ, കഴുകൻചിന, ചേറൂർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

സമാപന സംഗമത്തിൽ  സയ്യിദ് അലവി അസ്സഖാഫി കോവിലപ്പാറ ഉദ്ഘാടനം നിർവഹിച്ചു. അഫ്‌ളൽ മുസ്‌ലിയാർ ചേറൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹഫീള് അഹ്സനി സന്ദേശപ്രഭാഷണം നടത്തി. സർക്കിൾ സെക്രട്ടറി സ്വാദിഖ് അഹ്സനി, കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ബാവ ചേറൂർ, സെക്ടർ SO സൽമാൻ സഅദി എന്നിവർ ആശംസ അറിയിച്ചു. വേങ്ങര ഡിവിഷൻ പ്രസിഡന്റ്‌ അബ്ദുള്ള സഖാഫി ചേറൂർ വിജയികളെ പ്രഖ്യാപിച്ചു. ഷഫീഖ് റഹ്മാൻ ചണ്ണയിൽ സ്വാഗതവും നിബ്രാസ് നന്ദിയും പറഞ്ഞു.


ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ജില്ലയിൽ കോവിഡ് ആശങ്ക കൂടുന്നു,രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് 


മല്പപ്പുറം: ജില്ലയിൽ ആശങ്ക കൂടുന്നു. ഇന്ന് 482 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 440 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേർക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇന്ന് 261 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.31,936 പേർ നിരീക്ഷണത്തിൽ.31,936 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,032 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,669 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,34,758 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,255 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു. കിരീടം ചൂടി മുട്ടുമ്പുറം

എസ് എസ് എഫ് വേങ്ങര  സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു.കിരീടം ചൂടി മുട്ടുമ്പുറം


വേങ്ങര: കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഓൺലൈനിൽ നടന്ന വേങ്ങര  സെക്ടർ സാഹിത്യോത്സവ് അവസാനിച്ചു.50 മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റുകളിൽ നിന്നും 300ൽ പരം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 175 പോയിന്റോടെ മുട്ടുമ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.167 പോയിന്റൊടെ മാട്ടിൽ രണ്ടാം സ്ഥാനവും 157 പോയിന്റോടെ വേങ്ങര ടൗൺ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ 26 വർഷമായി വളരെ വിപുലമായി നടത്തിവരാറുള്ള സാഹിത്യോത്സവ് കോവിഡ്- 19 പടർന്ന് പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നത്.ആദ്യമായിട്ടാണ് സാഹിത്യോത്സവ് ഈ രൂപത്തിൽ നടക്കുന്നത്.

 സമാപന സംഗമത്തിൽ  കേരള മുസ്ലിം ജമാഅത്ത്  ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ അസീസ് സഖാഫി എലമ്പ്ര ഉദ്ഘാടനം നിർവഹിച്ചു.SSF മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫാളിൽ നൂറാനി ദേവതിയാൽ സന്ദേശപ്രഭാഷണം നടത്തി.ഡിവിഷൻ ജ.സെക്രട്ടറി അതീഖ് റഹ്മാൻ SYS സർക്കിൾ പ്രസിഡൻ്റ് ജാഫർ സഖാഫി ,സെക്ടർ SO ജമാൽ സഖാഫി , എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്ടർ പ്രസിഡൻ്റ് നിഷാദ് സഖാഫി ചിനക്കൽ, വിജയികളെ പ്രഖ്യാപിക്കുകയും  സെക്ടർ സെക്രെട്ടറി മൂസക്കുട്ടി മാട്ടിൽ  ജേതാക്കൾക്കുളള ട്രോഫിയും സഹൽ മുസ്‌ലിയാർ റണ്ണേഴ്സ് ക പ്പിനുളള ട്രോഫിയും സമ്മാനിച്ചു. സുഹൈൽ സഖാഫി ഗാന്ധികുന്ന്  സ്വാഗതവും മൻസൂർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.


ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു

 ഇന്ത്യൻ സ്വാതന്ത്ര സമരം ചേറൂർ രക്ത സാക്ഷി സ്‌മാരക അംഗനവാടി മുനവ്വറലി തങ്ങൾ ഉദ്ഘടാനം ചെയ്തു


വേങ്ങര: കണ്ണമംഗലം മുതുവിൽ കുണ്ടിൽ നിർമാണം പൂർത്തീകരിച്ച ചേറൂർ രക്തസാക്ഷി സ്‌മാരക അംഗനവാടി നാടിനുസമർപ്പിച്ചു  മലപ്പുറം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമാണം പൂർത്തീകരിച്ച കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങൾ ഉദ്ഘടാനം ചെയ്തു.ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു.പുതുതായി നിർമിക്കുന്ന സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ പ്രവർത്തി ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ  നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി ,കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ ,മെമ്പർമാരായ പൂകുത്ത് മുജീബ് ,നെടുമ്പള്ളി സൈദ് ,യു എം ഹംസ  ,പുളിക്കൽ അബൂബക്കർ മാസ്റ്റർ ,കൊമ്പത്തിയിൽ റസാഖ്, എൻ കെ നിഷാദ് എന്നിവർ പ്രസംഗിച്ചു.

അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;

 അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട;


കൊല്ലം: അഞ്ചുലക്ഷം രൂപയില്‍ താഴെ മുടക്കുമുതലുള്ള ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണ്ടാ. ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അഞ്ച് എച്ച്‌.പി.യില്‍ താഴെ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരമുള്ളതുമായ സംരംഭങ്ങള്‍ക്കാണ് ഇളവ്.

കുടുംബശ്രീ യൂണിറ്റുകള്‍ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് തീരുമാനം ആശ്വാസമാകും.

ചിപ്‌സ്-പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, ചെറുകിട വെല്‍ഡിങ് വര്‍ക്ഷോപ്പുകള്‍, റെഡിമെയ്ഡ് യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നവര്‍ക്ക് ഇനി ലൈസന്‍സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടി വരില്ല. പുതിയ തീരുമാനം വന്നതോടെ വീടുകളോടു ചേര്‍ന്നും ടെറസുകളിലും മറ്റുമായി ഒട്ടേറെ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് വ്യവസായവകുപ്പിന്റെ കണക്കുകൂട്ടല്‍.


13 September 2020

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ

 കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകൾ


മലപ്പുറം: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍. നേരത്തെ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് ഇനി മുതല്‍ പ്രതിദിന സര്‍വീസുകളാക്കി മാറ്റുന്നത്.കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഈ മാസം 16 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തും. ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. 17 മുതല്‍ കരിപ്പൂര്‍-ഹൈദരാബാദ് ഇന്‍ഡിഗോ സര്‍വീസ് പ്രതിദിനമാക്കാന്‍ കമ്പനി തീരുമാനിച്ചു. സമാനമായ രീതിയില്‍ ഇന്‍ഡിഗോയുടെ മുംബൈ സര്‍വീസും കരിപ്പൂരില്‍ നിന്ന് ആരംഭിച്ചു. ഇതോടെ മറ്റു കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും

ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ്-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും പുതിയ തീരുമാനം ഏറെ ഉപകാരപ്രദമാകും. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂടുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷകള്‍ക്കാണ് വഴിതുറക്കുന്നത്.

അതേസമയം സര്‍വീസുകളുടെ സമയക്രമങ്ങളും പുനക്രമീകരിച്ചു. ഈ മാസം 17 മുതല്‍ പ്രതിദിന സര്‍വീസായി മാറുന്ന ഇന്‍ഡിഗോ മുംബൈ വിമാനം ഉച്ചക്ക് 12.30 ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 2.35 ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 3.05 ന് പുറപ്പെട്ട് 4.55 നാണ് മുംബൈയിലെത്തുക. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം രാവിലെ എട്ടിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.45 ന് കരിപ്പൂരിലെത്തും. 10.15 ന് മടങ്ങുന്ന വിമാനം 12 ന് ഹൈദരാബാദിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 4.20 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 6.05നാണ് കരിപ്പൂരിലെത്തുക. 6.35 ന് മടങ്ങുന്ന വിമാനം 8.20 ന് ഹൈദരാബാദിലെത്തും. അതേസമയം ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ട് കണ്ണൂര്‍ വഴി വൈകുന്നേരം 6.35 നു കോഴിക്കോടെത്തും. തിരിച്ചു രാത്രി എട്ടുമണിക്ക് പുറപ്പെട്ടു 11 മണിയോടെ ഡല്‍ഹിയിലെത്തും.

 

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ്

ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യൂത്ത് ലീഗ് പതിനാലാം വാർഡ് 


വേങ്ങര: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പുത്തനങ്ങാടി പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി പ്രധീകാത്മക കോലം കത്തിച്ചു. മന്ത്രി സ്ഥാനത് ഇരുന്നു കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും മുഖ്യ മന്ത്രിയുടെ പിൻബലമാണ് മറ്റു മന്ത്രിമാർക്ക് കിട്ടാത്ത ആനുകൂല്യം ജലീലിന് ലഭിക്കുന്നതെന്നും പ്രസിഡന്റ് എ.കെ.പി ജുനൈദ് കോലം കത്തിച്ചുകൊണ്ട് സംസാരിച്ചു. സാദിഖ് കെ.വി,ശിഹാബ് പറങ്ങോടത്ത്,ബാപ്പു പൂക്കളം, ഹനീഫ കെ.കെ, ഷഫീഖ് വി.പി, യൂനുസ് എ.കെ, ഷബീർ പി,  ഷാനിബ് വടക്കൻ, അർഷദ് പി, മാസിൻ പി, റിഷാദ് പി, കാട്ടിൽ ജുനൈസ്  പൂക്കളം ബസാർ, വസീം പി എന്നിവർ പങ്കെടുത്തു.


കെ.എസ്‌.യു റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

 കെ.എസ്‌.യു റോഡ് ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


ഒതുക്കുങ്ങൽ: സ്വർണ്ണക്കള്ളക്കടത്ത്  കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇ.പി ജയരാജന്റെ പുത്രൻ കോഴ വാങ്ങിയതിലും  പ്രതിഷേധിച് മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യവുമായി കെ.എസ്‌.യു ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒതുക്കുങ്ങൽ ടൗൺ റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.ഒതുക്കുങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.യു കുഞ്ഞാൻ ഉദ്ഘാടനം ചെയ്‌ത പരിപാടി മണ്ഡലം കെ എസ്‌ യു പ്രസിഡന്റ് സി.കെ നാഫിഹ് അധ്യക്ഷത വഹിച്ചു. 

കെ എസ്‌ യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ മുഖ്യാതിഥിയായി. അജ്മൽ വെളിയോട് , മണി കൂരിപ്പറമ്പ് , സൂഹൈൽ കൂട്ടീരി , മുജീബ് പി,വിഷ്ണു ദാസ് , അജൽ മേലേപുരക്കൽ , സഹൽ വി.യു , ഫഹദ് ഇബ്രാഹിം , ആദിൽ കുന്നക്കാടൻ എന്നിവർ നേതൃത്വം നൽകി.പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി

വേങ്ങരയിലെ ഓട്ടോ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി 


വേങ്ങര: കൊറോണ മുൻകരുതലിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ  നേതൃത്വത്തിൽ വേങ്ങര ബസ്റ്റാന്റ് പരിസരത്ത്‌ വെച്ച് വേങ്ങരയിലെ ടാക്സി വാഹനങ്ങൾ സൗജന്യമായി അണു വിമുക്തമാക്കി.ട്രോമാ കെയർ യൂണിറ്റ് പ്രസിഡന്റ് വിജയൻ ചേറൂർ പരിപാടി ഉത്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം സെക്രട്ടറി എംകെ സൈനുദ്ധീൻ ഹാജി, വേങ്ങര പൗര സമിതി പ്രസിഡന്റ് എംകെ റസാഖ് വിവിധ യൂണിയൻ നേതാക്കളായ വേലായുധൻ ചാലിയത്ത്,കെ പി കെ തങ്ങൾ,മുസ്തഫ സി കെ,ട്രോമാ കെയർ പ്രവർത്തകരായ ഷാഫി കാരി, അജ്മൽ പി കെ, ഉനൈസ് പി, അലി എം കെ, മുഹമ്മദ്‌ കെ തുടങ്ങി പതിനഞ്ചോളം ട്രോമാകെയർ വളണ്ടിയർമാരും അണു നശീകരണത്തിൽ പങ്കെടുത്തു.


12 September 2020

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്

ജസീലിന്റെ മുടി ക്യാൻസർ രോഗികൾക്ക്


വേങ്ങര: പത്ത് മാസത്തോളം ഓമനിച്ചു വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് നൽകി എസ്എഫ്ഐ നേതാവ് വേങ്ങര വെട്ടുതൊട്ടുതോട് സ്വദേശി  എസ്എഫ്ഐ വേങ്ങര ലോക്കൽ സെക്രട്ടറിയായ ജസീൽ മുസവ്വിർ ആണ് ക്യാൻസർ രോഗികൾക്ക് കൃത്രിമ മുടി വച്ചു പിടിപ്പിക്കാൻ തന്റെ മുടി നൽകുന്നത്.റെഡ് ഈസ് ബ്ലഡ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും ഹെയർ ബാങ്ക് കോഴിക്കോടും ചേർന്ന് ശനിയാഴ്ച മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേശ ദാന ക്യാമ്പിലാണ് ജസീർ മുടി സംഭാവന നൽകുക.മലപ്പുറം കുന്നുമ്മൽ ബൈപാസിൽ സാജി റോഡ് റെസിഡൻസ് അസോസിയേഷനുസമീപം രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കേശം സ്വീകരിച്ചു രക്തദാനം പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കേശദാനമെന്ന് റെഡ് ഈസ് ബ്ലഡകേരള മലപ്പുറം ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഇരുമ്പുഴി പറഞ്ഞു .

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി

സർക്കാർ ഭൂമി കയ്യേറ്റം; എസ്.ഡി.പി.ഐ പരാതി നൽകി


വേങ്ങര: മഞ്ചേരി - പരപ്പനങ്ങാടി സംസ്ഥാന പാത കച്ചേരിപ്പടിയിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് ആവശ്യപ്പെട്ടു.കയ്യേറ്റം കണ്ടെത്താൻ സംസ്ഥാന പാതക്കിരുവശത്തും സർക്കാർ ഉടമസ്ഥതയിലുള്ള വലിയോറ ദേശം 241/15, 242, വേങ്ങര ദേശം 321/18 എന്നീ സർവേകളിൽ പെട്ട ഭൂമി അളന്ന് അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടർ,തിരൂർ ആർ.ഡി.ഒ, തിരൂരങ്ങാടി തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.യോഗത്തിൽ ടി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.കെ കെ സൈതലവി,പള്ളിയാളി മുസ്തഫ,സി നൗഫൽ സംസാരിച്ചു


കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം

കോവിഡ് 19; ഹോമിയോപ്പതിക് പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം


വേങ്ങര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് എസ്.ഡി.പി.ഐ കച്ചേരിപ്പടി ബ്രാഞ്ച് വേങ്ങര പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് രണ്ടാം ഘട്ട

വിതരണം തുടങ്ങി.ഡോ.ലമീസ് റഹ്മാനിൽ നിന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധികൾ മരുന്ന് ഏറ്റ് വാങ്ങി. പി ആരിഫ അധ്യക്ഷത വഹിച്ചു. 

വിമൻ ഇന്ത്യാ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി വി റസീന, എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി പള്ളിയാളി മുസ്തഫ,കെ കെ സൈതലവി,ടി ടി അസീസ്,പി ഇസ്മായിൽ,സി പി റസിയ അസീസ്,പി നുസൈബ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് കോലം കത്തിച്ച് പ്രതിഷേധിച്ചു


അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് കെ.ടി.ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആലസ്സൻകുട്ടി സി കെ,മൊയ്ദീൻ കുട്ടി മാട്ടറ,മജീദ് പൂളക്കൽ,ഹസ്സൻ പി കെ,അശേകൻ സി,അബൂബക്കർ കെ കെ,അലി പി പി,ശ്രീധരൻ സി തുടങ്ങിയവർ പങ്കെടുത്തു.സുരേഷ് വി,ജാഫർ മമ്പുറം,സവാദ് സലിം കെ.വി എന്നിവർ നേതൃത്വം നൽകി.


സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി

സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി 


മലപ്പുറം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നീതി പൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും  പി.ഡി.പി.കേന്ദ്രകമ്മിറ്റി. സ്വര്‍ണ്ണ വേട്ട വെളിപ്പെട്ടതുമുതല്‍ കേസില്‍ ദുരൂഹത നിറഞ്ഞ വെളിപ്പെടലുകളും ഇടപെടലുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളിലേക്ക് ഇനിയും അന്വേഷണം എത്താതിരിക്കുകയോ , പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണം വഴിതിരിച്ച് വിടുകയോ ചെയ്യുന്നതായി സംശയിപ്പിക്കുന്ന നിലയിലാണ് ഓരോ നീക്കങ്ങളും. കേന്ദ്ര മന്ത്രിമാരിലേക്കും സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്കുമെത്തിയ അന്വേഷണം മറ്റ് പല പ്രശ്നങ്ങളുമായി കൂട്ടിക്കലര്‍ത്തി രാഷ്ട്രീയ താല്പര്യത്തിനും നേട്ടത്തിനും വേണ്ടി ഉപയോഗിക്കുകയാണ്. കേസിലെ ഉന്നത ബന്ധങ്ങളും ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരണം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിലും , ഉദ്യോഗസ്ഥ -രാഷ്ട്രീയ മേഖലയിലും പങ്കുള്ള മുഴുവന്‍ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിലെത്തണമെന്നതാകണം രാഷ്ട്രീയ വിചാരണയുടെ മാനദണ്ഡം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉന്നത ഗൂഢാലോചന കൂടി അന്വേഷണ വിധേയമാക്കിയാലേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി  പ്രസ്താവനയില്‍ പറഞ്ഞു.


കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

 കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ ഇ ഡി ചോദ്യം ചെയ്‌തതിൽ പ്രതിഷേധിച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഹുസ്സൈൻ കെ.വി,അജ്മൽ വെളിയോട്,ഷാക്കിർ കാലടിക്കൽ,ഷാഫി കൊളപ്പുറം,ആഷിക് മച്ചിഞ്ചേരി,ജസീൽ മൂച്ചിക്കാടൻ,അസ്‌ലം ചെങ്ങാനി,ഷുഹൈബ് മോൻ,അഷ്‌റഫ് ആവയിൽ,മുജീബ് അമ്പാളി,ഹാരിസ് പുളിക്കൽ,അനസ്‌ കുറുക്കൻ,അർജുൻ,മുഹമ്മദലി വി.ടി,അസ്‌കർ അലി,ആഷിക് ചേക്കത്ത്,അനിൽ പുൽത്തടത്തിൽ എന്നിവർ നേതൃത്വം നൽകി.


എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിൽ 


 ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.

നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കര്‍. https://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ തുറക്കാം.

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം 'get more now' എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യണം. ശേഷം 'education' എന്ന സെക്​ഷനില്‍ നിന്ന്​ 'Board of public examination kerala' ​തിരഞ്ഞെടുക്കുക.

തുടര്‍ന്ന്​ 'Class X school leaving certificate' തെരഞ്ഞെടുത്ത്​ വര്‍ഷവും രജിസ്​റ്റര്‍ നമ്ബറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും.

ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്​നപരിഹാരങ്ങള്‍ക്കും സംസ്​ഥാന ഐ.ടി മിഷന്‍െറ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്​.എന്‍.എല്‍ നെറ്റ്​വര്‍ക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്പറുകളിൽ വിളിക്കാം.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������