Labels

12 September 2020

കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

 കെ.ടി ജലീൽ രാജിവെക്കുക: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


വേങ്ങര: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ ഇ ഡി ചോദ്യം ചെയ്‌തതിൽ പ്രതിഷേധിച് യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഹുസ്സൈൻ കെ.വി,അജ്മൽ വെളിയോട്,ഷാക്കിർ കാലടിക്കൽ,ഷാഫി കൊളപ്പുറം,ആഷിക് മച്ചിഞ്ചേരി,ജസീൽ മൂച്ചിക്കാടൻ,അസ്‌ലം ചെങ്ങാനി,ഷുഹൈബ് മോൻ,അഷ്‌റഫ് ആവയിൽ,മുജീബ് അമ്പാളി,ഹാരിസ് പുളിക്കൽ,അനസ്‌ കുറുക്കൻ,അർജുൻ,മുഹമ്മദലി വി.ടി,അസ്‌കർ അലി,ആഷിക് ചേക്കത്ത്,അനിൽ പുൽത്തടത്തിൽ എന്നിവർ നേതൃത്വം നൽകി.


എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിൽ 


 ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.

നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കര്‍. https://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ തുറക്കാം.

എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം 'get more now' എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യണം. ശേഷം 'education' എന്ന സെക്​ഷനില്‍ നിന്ന്​ 'Board of public examination kerala' ​തിരഞ്ഞെടുക്കുക.

തുടര്‍ന്ന്​ 'Class X school leaving certificate' തെരഞ്ഞെടുത്ത്​ വര്‍ഷവും രജിസ്​റ്റര്‍ നമ്ബറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും.

ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്​നപരിഹാരങ്ങള്‍ക്കും സംസ്​ഥാന ഐ.ടി മിഷന്‍െറ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്​.എന്‍.എല്‍ നെറ്റ്​വര്‍ക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്പറുകളിൽ വിളിക്കാം.

പുക പരിശോധന: 6 മാസ സർട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വർഷമാക്കി നൽകും

 പുക പരിശോധന: 6 മാസ സർട്ടിഫിക്കറ്റ് പണമടയ്ക്കാതെ ഒരു വർഷമാക്കി നൽകും



വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി 1 വർഷമാണെന്നിരിക്കെ 6 മാസത്തെ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം ആർടിഒമാർക്ക് നൽകി.

ഒരു വർഷത്തേക്ക് നൽകേണ്ട സർട്ടിഫിക്കറ്റുകൾ ആറു മാസത്തേക്ക് നൽകിയതെല്ലാം അധികം തുകയില്ലാതെ 7 ദിവസത്തിനകം ഒരു വർഷത്തെക്ക് പുതുക്കി നൽകണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു. ഓരോ ജില്ലയിലും ഇക്കാര്യത്തിൽ എന്തൊക്കെ നടപടിയടുത്തുവെന്നതിന്റെ റിപ്പോർട്ട് 18നകം കൈമാറണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിലുണ്ട്.

2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 മുതൽ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന് 1 വർഷത്തെ കാലാപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. കേരളത്തിൽ പക്ഷേ പുകപരിശോധനാ കേന്ദ്രങ്ങളിൽനിന്ന് നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റായിരുന്നു. ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. ഇൗ ഇനത്തിൽ വാഹന ഉടമയ്ക്ക് പണം നഷ്ടമായി. മാത്രമല്ല, ആറുമാസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നുപോയതിനാൽ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും റോഡ് പരിശോധനയിൽ പണം അടച്ചും പണം പോയി.

പുകപരിശോധനാ കേന്ദ്രം നടത്തുന്നവർക്ക് ചില കമ്പനികളാണ് പുകപരിശോധനാ ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നൽകുന്നത്. ഇൗ സോഫ്റ്റ്‌വെയറിൽ ഇൗ കമ്പനികൾ 6 മാസത്തേക്കുള്ള സർട്ടിഫിക്കറ്റ് എന്ന് തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി വ്യാജ സോഫ്റ്റ്‌വെയറുകളും ഇൗ രംഗത്തുണ്ട്.

സർക്കാരിലേക്ക് നിരവധി തവണ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പുകപരിശോധനാ കേന്ദ്രം ഉടമകളുടെ അസോസിയേഷൻ വ്യക്തമാക്കുന്നത്. രാജ്യത്തുള്ള നിയമത്തെ അട്ടിമറിച്ച് വാഹന ഉടമകളുടെ കീശ കൊള്ളയടിക്കൽ വർഷങ്ങളായി തുടർന്നിട്ടും ഇപ്പോഴാണ് സർക്കാർ അറിയുന്നതും നടപടിയെടുക്കുന്നതും. നവംബർ 1 മുതൽ പുകപരിശോധാന സംവിധാനം മുഴുവൻ ഓൺലൈൻ വഴിയാകുന്നതോടെ ഇൗ തട്ടിപ്പിനും അവസാനമാകും.



കെ.കെ പൂക്കോയ തങ്ങൾ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

കെ.കെ പൂക്കോയ തങ്ങൾ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു


ഊരകം പഞ്ചായത്തിന്റെ അതീനതയിൽ ഉള്ള കെ. കെ പൂക്കോയ തങ്ങൾ സാംസ്കാരിക നിലയത്തിന് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവിൽ പണിപൂർത്തീകരിച്ച കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. സഫ്രീനഅഷ്‌റഫിന്റെ അദ്ധ്യക്ഷതയിൽ എംപി ശ്രി.പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.ചടങ്ങിൽ കെ.ടി അബ്ദുസമദ്(ഊരകം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌), കെ.ടി അബൂബക്കർ മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാന്റികമ്മിറ്റി ചെയർമാൻ), പി.പി ഹസ്സൻ (വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ), പി.കെ അസ്ലു(വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ), കെ.കെ മൻസൂർ കോയ തങ്ങൾ, ടി. നാരായണൻ, എം.ടി അലവി,ഷക്കീല അത്തോളി(വാർഡ് മെമ്പർ),പി.കെ അഷ്‌റഫ്‌,യു. കെ അബ്ദുൽ ഹസീസ് എന്നിവർ പങ്കടുത്തു. 

ദീർഘകാലം ഊരകം ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിക്കുകയും സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക നിലകളിൽ പ്രവർത്തിച്ച മഹത് വ്യക്തിത്വത്തിന് ഉടമയായ കെ.കെ പൂക്കോയതങ്ങളുടെ നാമോദയത്തിൽ ആണ് ഈ സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചിട്ടുള്ളത്.

11 September 2020

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

 പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും


പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച ( സെപ്റ്റംബര്‍ 14) പ്രസിദ്ധീകരിക്കും. രാവിലെ 9ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 19 വരെ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. Candidate Login-SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ്? പരിശോധിക്കാം.അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് സ്റ്റാറ്റസ് എസ്എംഎസ് ആയി ലഭിക്കും.





കണ്ണചിറ കുളം നവീകരിക്കുന്നതിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായി

 കണ്ണചിറ കുളം നവീകരിക്കുന്നതിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായി


വേങ്ങര: വേങ്ങര മണ്ഡലം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലുള്ള കണ്ണചിറ കുളം കർഷകർക്കും പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗ്യമല്ലാത്തതായ സ്ഥിതിക്ക് കുളം നവീകരിച്ച് പ്രദേശത്തുകാർക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര എംഎൽഎ കെ എൻ എ കാദർ ഇരി കേഷൻ

ചീഫ് എൻജിനിയർക്ക്‌ നൽകിയ കത്തിനെ തുടർന്ന് 30ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ ബാബു ഓവർസിയർ അസീസ് പഞ്ചിളി,പുളിക്കൽ അബൂബക്കർ മാസ്റ്റർ,കൊമ്പതിൽ അബ്ദുറസാഖ്,ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുറഹ്മാൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ അൽത്താഫ് റഹിമാൻ

ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ 



വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്ള കഴിവുകൾ നാംഓരോരുത്തരും കാണുകയുണ്ടായി.അത്തരത്തിൽ ഒഴിവ് സമയം ഉപയോഗപ്പെടുത്തി ചിരട്ട ഉപയോഗിച്ച് മൊബൈൽ സ്റ്റാന്റ് നിർമിച്ചിരിക്കുകയാണ് വേങ്ങര പാക്കടപുറായ അൽത്താഫ് റഹിമാൻ ചാക്കീരി ചോല.ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ഓൺലൈൻ ക്ലാസ് കാണുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയാണ്  അൽത്താഫ് ഇത്തരത്തിലൊരു ഉപകരണം നിർമിച്ചത്.ചാക്കീരി ചോല ബുഷൈർ കെ വി റസിയ ബുഷൈർ എന്നീ ദമ്പതി കളുടെ മകനാണ് അൽത്താഫ്  റഹിമാൻ

ആര് കാണും ഈ ദുരിതം; ആര് പരിഹരിക്കും ഈ യാത്രാ ക്ലേശം

 ആര് കാണും ഈ ദുരിതം; ആര് പരിഹരിക്കും ഈ യാത്രാ ക്ലേശം


ഊരകം: ഊരകം കുറ്റാളൂർ മുതൽ കല്ലേങ്ങൽപടി വരെയുള്ള കാൽനടയാത്ര മഴക്കാലം വന്നാൽ ദുരിത യാത്രയാണ്.നല്ല ഒരു മഴ പെയ്താൽ വെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്.റോഡിലെ വെള്ളവും വാഹനങ്ങളുടെ അശ്രദ്ധയും കാരണം കുട ഉണ്ടെങ്കിലും നനയാതെ  കാൽനടയായി ഈ പ്രദേശം വിട്ടു കടക്കൽ വളരെ പ്രയാസമാണ്.

കോവിഡ് പ്രതിസന്ധി തീരുമ്പോഴേക്ക് ഇതിനൊരു പരിഹാരം കണ്ടിട്ടില്ലെങ്കിൽ ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്കായിരിക്കും വലിയ ദുരിതം.

റോഡിന്റെ ഇരുവശങ്ങളിലേയും കാടുകളും മണ്ണുകളും നീക്കം ചെയ്ത് അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

10 September 2020

ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി

 ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: മഞ്ചേശ്വരം എം.എല്‍.എ ആയ ഖമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞതാണെന്നും വഞ്ചനയും തട്ടിപ്പുമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പ്രൈവറ്റ് കടം പാര്‍ട്ടി ഏറ്റെടുക്കില്ല, ആറു മാസത്തിനകം പണം തിരിച്ചു നല്‍കാന്‍ കര്‍ശനമായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയില്‍ അദ്ദേഹം ബാധ്യതകള്‍ കൊടുത്തൂവീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എം.എല്‍.എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതാക്കളുടേയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയാരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി.യോഗ വിവരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് പത്ര സമ്മേളനത്തില്‍ വ്യകത്മാക്കിയത്. പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്നത്തിലാണെന്നും മജീദ് പറഞ്ഞു.

ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്

 ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്


വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്. ഇതിനായി കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂവെന്നും വ്യക്തമാക്കുന്നു. ഇതുവഴി ആധാരമെഴുത്തുകാർക്ക് നൽകിക്കൊണ്ടിരിക്കുന്ന വലിയൊരു തുക ലാഭിക്കാമെന്നും രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ വകുപ്പ് പുറത്തു വിട്ട കുറിപ്പ് ഇങ്ങനെ,

ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥിക മനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട.

കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി.

പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്.

ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി 


കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ കാലയളവിലെ തിരിച്ചടവ് ഗഡുക്കള്‍ മുടങ്ങുന്നതിനെതിരെ യാതൊരു നടപടികളും പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരും ബാങ്കുകളുമായുള്ള ധാരണ പ്രകാരം മോറട്ടോറിയം കാലാവധി ആഗസ്റ്റ് മാസം 31-ാം തീയതി വരെയായിരുന്നു.

ആറുമാസം വരെ വായ്പാ തിരിച്ചടവ് കാലാവധി മുന്നോട്ട് നീട്ടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലിശ ഈടാക്കുന്നത് തുടരുമെന്നാണ് ബാങ്കുകള്‍ തീരുമാനമെടുത്തത്. എന്നാല്‍ തിരിച്ചടവ് കാലത്തെ പലിശയും പിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.രണ്ടാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും റിസര്‍വ്


 ബാങ്കിനും നിര്‍ദേശം നല്‍കി.

വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർ ആധാരം സ്വന്തമായി എഴുതാൻ പ്രോൽസാഹിപ്പിച്ച് കേരള രജിസ്ട്രേഷൻ വകുപ്പ്, ഈ ഫോം പൂരിപ്പിച്ചാൽ മതി.

കൂട്ടുപലിശയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികളില്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഉന്നത തലത്തില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറള്‍ തുഷാര്‍ മേത്ത പറഞ്ഞു.

രണ്ടാഴ്ചയ്ക്കം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് ഏതെല്ലാം മേഖലെയാണ് കൂടുതല്‍ ബാധിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വ്യക്തമായ തീരുമാനം വേണമെന്നും ഇനിയും കേസ് നീട്ടുക്കൊണ്ടുപോവാനാവില്ലെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും


തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.

09 September 2020

ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും

 ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും 


ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌. 

കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകൾ 29 ആയി. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്‍റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങരയിലെ വിവിധ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സമഗ്ര മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ പൊതു  കുളങ്ങളിൽ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, വേങ്ങര വലിയോറ മുണ്ടാകുയ്യിൽ എംഎസ്പി മണപ്പുറം ക്ലബ്ബും റിവെഞ്ചേഴ്‌സ് അടക്കാപുര ക്ലബ്ബും സംയുക്തമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പ്രദേശത്ത് വിവിധ ക്ലബ്ബുകളുടെ കോഡിനേറ്റർ ഇബ്രാഹിം അടക്കാപുര നേതൃത്വം നൽകി.ക്ലബ്ബ് ഭാരവാഹികലായിട്ടുള്ള ഫഹദ് പി, യൂനുസ് എ കെ, ആദിൽ, ശബാബ് ഇ പി, സാജിദ് കെ കെ, അദ്നാൻ, ഇസ്മായിൽ, ലിജിൻ, ഹിസാമലി, സഫീൽ യൂ, സാനിദ് എ കെ, തുടങ്ങിയവർ പങ്കെടുത്തു

സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി

 സിഎസ്എസ് ലൈബ്രറി ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി


പറപ്പൂർ: സെപ്റ്റംബർ 8 സാക്ഷരതാ ദിനത്തോടനുബന്ധധിച്ച് ചേക്കാലിമാട് സാംസ്കാരിക സമിതിയുടേയും സിഎസ്എസ് ലൈബ്രറിയുടെയും നേതൃത്വത്തിൽ എൽപി /യുപി വിദ്യാർത്ഥികൾക്കായി അക്ഷരക്കൂട്ടം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് നൽകിയ സീറ്റിൽ അക്ഷരങ്ങൾ എഴുതി ഫോട്ടോ എടുത്തു ലൈബ്രറി അധികൃതർക്ക് അയച്ച് കൊടുക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

സെപ്റ്റംബർ എട്ട് മുതൽ 14 വരെ നടക്കുന്ന ഗ്രന്ഥശാല വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം,ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ,ഹോം ലൈബ്രറി ഉദ്ഘാടനം,സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ പതാക ദിനമായി ആചരിക്കലും വാരാചരണ സമാപനവും തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടക്കും.ലൈബ്രേറിയൻ അബ്ദുൽ സലാം എകെ, ആബിദ് സി, അബ്ദുൽ റസാഖ് പികെ,  സഹീർ ഇകെ, സക്കീർ എകെ, ഫവാസ് മണമ്മൽ, അബ്ദുൽ റഷീദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

 വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു


വേങ്ങര: വേങ്ങര വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.ഓൺലൈനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോക്ടറെ ഷാജഹാൻ ഐ എ എസ് സ്വാഗതം പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ ,ടി പി രാമകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ മണി റിപ്പോർട്ടും ശിലാഫലകം അനാച്ഛാദനം അഡ്വക്കേറ്റ് കെ എൻ എ കാദർ എംഎൽഎയും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, വി സുധാകരൻ, ജമീല അബൂബക്കർ ,ചാക്കീരി അബ്ദുൽ ഹഖ്,പി പി ഹസ്സൻ ,മറിയുമ്മ ,കെ സ്നേഹലത, ഇ എം ഉബൈദുള്ള ,കെഎസ് കുസുമം അബ്ദുൽ അസീസ് ,ഇ കെ അബ്ദുൽ ഗഫൂർ ,കെ വി വേണുഗോപാലൻ ,അബ്ദുൽ റഷീദ് ടി കെ, വൃന്ദ കുമാരി കെ ടി ,ബാലഗംഗാധരൻ വി കെ, ടോമി മാത്യു ,പുഴിത്തറ പോക്കർ ഹാജി,സഫീർബാബു ,വത്സകുമാർ ,അബ്ദുൽമജീദ് എം കെ ,അബ്ദുൽമജീദ് എം കെ,നയിം കെ ചേറൂർ ,ജയകൃഷ്ണൻ ,മുഹമ്മദ് മൻസൂർ പോക്കാട്ട്,ഹാറൂൺ ശരീഫ് ,ഹേമ രാജൻ മുഹമ്മദ് സഹദ് ,ഷഹസാദ് എന്നിവർ പങ്കെടുത്തു .പി ടി എ പ്രസിഡണ്ട് കെ ടി അബ്ദുൽ മജീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ സി നന്ദിയും പറഞ്ഞു.

08 September 2020

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം 


പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്എസ്‌കെ വകയിരുത്തിയത്.

അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.

ഓരോ ജില്ലയിലും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകള്‍ ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം. സ്‌കൂള്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നരമണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റ് നടത്തും. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനം.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്ന ഇടുക്കി (1020), എറണാകുളം (949), വയനാട് (902), മലപ്പുറം (139) എന്നീ ജില്ലകളില്‍ യഥാക്രമം 25, 30, 60, 15 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂര്‍ (36) എന്നീ ജില്ലകളില്‍ ഓരോ സെന്ററും പാലക്കാട് (40) രണ്ട് സെന്ററും ഉണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം (ആറ്), കാസര്‍ഗോഡ് (ആറ്) എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക.


പബ്‌ജി വീണ്ടും ?


പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ്  ഈ നടപടി എന്ന്  വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി  പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ  ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.


മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

 മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്



മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

07 September 2020

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം 


 ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ.ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന 

ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������