Labels

08 September 2020


പബ്‌ജി വീണ്ടും ?


പബ്ജി മൊബൈല്‍ ആപ്പിന്റെ ഇന്ത്യയിലെ വിതരണ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ്  ഈ നടപടി എന്ന്  വ്യക്തമാക്കി. രാജ്യത്ത് ഗെയിം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി ഉപയോഗിക്കുന്നവർക്കായി  പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്പനി ആയ  ബ്ലൂ ഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.


മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്

 മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ്



മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്‍കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന്‍ ജര്‍മനിയിലുള്ള പ്രതിശ്രുത വരന്‍ വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി ആവശ്യപ്പെട്ടത് ഒരു വീടായിരുന്നു. തങ്ങള്‍ക്ക് താമസിക്കുവാനല്ല, വീടില്ലാത്ത ഒരു അനാഥ പെണ്‍കുട്ടിക്ക് തണലൊരുക്കി നല്‍കണമെന്നായിരുന്നു അത്.

റാഫിയയുടെ ആവശ്യത്തിനോട് ഫവാസ് സമ്മതം പറയുകയായിരുന്നു. അങ്ങിനെ വിവാഹത്തലേന്ന് റാഫിയ ജര്‍മനിയിലേക്ക് പറന്നു. ഫവാസിനൊപ്പം ചേര്‍ന്നു. സൂം പ്ലാറ്റ്ഫോം മുഖേനെ നടന്ന വിവാഹത്തിന് വീട്ടുകാരും ഉറ്റ ബന്ധുക്കളും പ്രമുഖ പ്രചോദന പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ ഉള്‍പ്പെടെ സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ സാക്ഷികളായി.

പാഴ്ചെലവുകളും ആര്‍ഭാടങ്ങളും കാട്ടിക്കൂട്ടലുകളും നിറഞ്ഞ ചടങ്ങായി വിവാഹം നടത്തുന്നതിനോട് തനിക്ക് മുമ്പ് തന്നെ അനിഷ്ടമായിരുന്നുവെന്നും ഇപ്പോഴത്തെ സാഹചര്യം മനസിനിണങ്ങിയ രീതിയില്‍ തന്നെ ഒരുമിച്ചു ചേര്‍ത്തുവെന്നും റാഫിയ വിവാഹത്തിനു തൊട്ടുമുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചു. ബഷീര്‍ കുന്നുമ്മലിന്റേയും ഹസീനയുടെയും മകളാണ് റാഫിയ. സി.കെ. അബൂബക്കറും ടി. റംലയുമാണ് ഫവാസിന്റെ മാതാപിതാക്കള്‍.

07 September 2020

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം

മമ്മുക്ക എന്ന മലയാളത്തിന്റെ മഹാ നടനെ ഹൃദയത്തിലേറ്റിയവരുടെ ഹൃദയത്തിൽ നിന്നൊരു രക്തദാന സമ്മാനം 


 ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റിയും ആൾ കേരള മമ്മുട്ടി ഫാൻസ് അസോസിയേഷൻ അരീക്കോട് യൂണിറ്റും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻ ഹൗസ് രക്തദാന ക്യാമ്പ് , മമ്മൂക്കയുടെ പിറന്നാൾ ദിനസമ്മാനമാക്കി 24 യുവ ഹൃദയങ്ങൾ.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും കണ്ടൈനമെന്റ് സോണുകൾ കൂടുന്നതും ബ്ലഡ് ബാങ്കിലെ രക്തദൗർലഭ്യം കൂടുതലാക്കുന്ന സന്ദർഭത്തിൽ രക്തം കിട്ടാതെ ശസ്ത്രക്രിയകൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ജില്ലയിൽ.ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന മനസ്സുമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല കമ്മിറ്റി ഓരോ താലൂക്ക് കമ്മിറ്റികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന 

ക്യാമ്പിനു ബി ഡി കെ ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര, ഷിജിൻ പിലക്കൽ  ,ഫൈസൽ അരവങ്ങര, മുബഷിറ  മോങ്ങംഎന്നിവർ നേതൃത്വം നൽകി.

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി

തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,തെരുവുനായ ശല്യം നിയന്ത്രിക്കണം വേങ്ങര പൗര സമിതി പരാതി നൽകി 


വേങ്ങര: വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കാത്ത തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണം,ബസ്‌സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും കച്ചവടക്കാർക്കും യാത്രക്കാർക്കും ശല്യമായി മാറിയ തെരുവുനായ ശല്യം നിയന്ത്രിക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വേങ്ങര പൗരസമിതി വേങ്ങര പഞ്ചായത്തിന് പരാതി നൽകി.പ്രസിഡണ്ട് എം കെ റസാക്ക്,പൈക്കാടൻ ഉമ്മുറുട്ടി,സിഎച്ച് സൈനുദ്ദീൻ,പാലേരി മൊയ്തീൻ,ദിറാർ,സബാഹ്,ഹക്കീം തുപ്പിലികാട്ട്,തോട്ടശ്ശേരി മുസ്തഫ,പൂച്ചേങ്ങൽ അലവി,സുജ,സൈൻ മുഹമ്മദലി,ജബ്ബാർ ചേറൂർ,ടി കെ പൂച്യപ്പ്,ശങ്കർ എന്നിവർ പങ്കെടുത്തു.


വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ

വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ.അഹമ്മദ് സാഹിബിന്റെ നാമോദയത്തിൽ 


വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് കം ഷോപ്പിംങ്ങ് കോപ്ലക്സ് മുൻ എം.പി ഇ അഹമദ് സാഹിബ് സ്മാരക ബസ് സ്റ്റാഡ് കം ഷോപ്പിങ്ങ് കോപ്ലക്സ് എന്ന് നാമകരണം ചെയ്യാൻ 7-10-2020 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷ്യതയിൽ ചേർന്ന ഭരണ സമിതിയോഗം

തീരുമാനിച്ചു.പതിനാലാം വാർഡ് മെമ്പർ പറങ്ങോടത്ത് അസീസാണ് ഇ.അഹമ്മത് സാഹിബിന്റ പേര് നൽകണം എന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്.വേങ്ങര പഞ്ചായത്ത് ഉൾകെള്ളുന്ന മലപ്പുറം ലേകസഭ പ്രതിനിധിയായി വിശ്വപൗരനായി ഉയർന്ന ഇ.അഹമ്മദ് സാഹിബിന് നൽകാൻ കഴിയുന്ന ബഹുമതിയാണ് നാമകരണമെന്ന് മെമ്പർ അസീസ് അഭിപ്രായപ്പെട്ടു.

06 September 2020

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു

കര്‍ഷകസംഘം അസീസ് പഞ്ചിളിയെ ആദരിച്ചു


വേങ്ങര: വേങ്ങര മണ്ഡലത്തിലെ വികസന പദ്ധതികള്‍ നിസ്വാര്‍ത്ഥമായി ചെയ്തു തീര്‍ക്കുന്നതിന് നേതൃത്വം കൊടുക്കുന്ന പഞ്ചിളി അസീസിനെ കര്‍ഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി ആദരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ യുടെ പി.എ യാണ് അസീസ് പഞ്ചിളി. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രോഗബാധിതരുടെ വീടുകളും അണുവിമുക്തമാക്കുന്നതിന് നേതൃത്വം വഹിച്ചതിനും രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നതിനാണ് കര്‍ഷകസംഘം പഞ്ചിളി അസീസിനെ ആദരിച്ചത്. 

കഴിഞ്ഞപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വീണ് കാലിന് പരിക്കുപറ്റിയിട്ടും കര്‍ഷകര്‍ക്ക് സഹായമെത്തിക്കുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുതിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിലും അസീസ് മുന്നിലുണ്ടായിരുന്നു. വേങ്ങര മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും നടപ്പാക്കുന്നതിലും എം.എല്‍.എ കെ.എന്‍.എ ഖാദറിനെ സഹായിക്കുന്നതില്‍ അസീസ് വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ യു.ഡി.എഫ.് ഗവണ്‍മെന്റ് കാലത്ത്. ന്യൂനപക്ഷ നഗരകാര്യ വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്റ്റാഫ് എന്ന നിലക്കും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കര്‍ഷക സംഘം നേതാവ് കറുമണ്ണില്‍ അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു


കരിപ്പൂർ : സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടർന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീണു.സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

എം ബി ബി എസ് പാസായി ആതുര സേവന രംഗത്ത് സജീവ സാനിദ്ധ്യമായി മാറിയ വേങ്ങര പത്തുമൂച്ചി ചീരങ്ങൻ ബാവയുടെ മകൻ ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ജലീൽ ചീരങ്ങൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് ഹാജി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ കെ വി,ചീരങ്ങൻ ബാവ,  കുഞ്ഞീൻ ഹാജി, അജ്മൽ വെളിയോട്, ശാക്കിർ കാലടിക്കൽ, അസ്‌കർ എൻ ടി, ഇജാസ് കെ ടി, സിദ്ധീഖ് ടി പി, ഇട്ടി കെ ടി, മൂസ കുറുക്കൻ, ആലിക്കുട്ടി കെ ടി എന്നിവർ സംബന്ധിച്ചു.

പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ

 പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ


ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിന്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്. വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല. കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിന്റെ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ,പൂക്കളം തീർക്കൽ,തിരുവാതിരക്കളി,ഓണപ്പാട്ടുകൾ,മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്


05 September 2020

പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു

 പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു


പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്‌യു  നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു

 പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു


വലിയോറ: അടക്കാപുര ടൗൺ എം എസ് എഫ് കമ്മിറ്റി വലിയോറ എ എം യൂ പി സ്കൂൾ പ്രധാന അധ്യാപിക മോളി ടീച്ചർക്ക്  മധുരനാരങ്ങ തൈ നൽകി ഈ വർഷത്തെ അധ്യാപക ദിനം ആചരിച്ചു. 34 വർഷത്തെ തന്റെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ടീച്ചർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അദ്ധ്യക്ഷത നിർവഹിച്ചു, അടക്കാപുര എംഎസ്എഫ് ഭാരവാഹികലായിട്ടുള്ള അഫ്സൽ എ കെ,സാലിഹ് വി കെ,  യൂനുസ് എ കെ, അദ്നാൻ, ഫഹദ് പി, ഷബീബ് മോയൻ, അലി അക്ബർ എ കെ, സിനാൻ, സാജിദ്, ഹിസാമലി യൂ, നസീബ്, ഫുഹാദ് ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി


വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂനിറ്റിന്ന് അബുഹാജി അഞ്ചുകണ്ടൻ  സ്പോൺസർ ചെയ്ത ഫോഗിങ് മെഷീൻ വേങ്ങര ഹെൽത്ത് സെന്ററിലെ എച്ച് എസ് മുഹമ്മദ്‌ സൈദിന്ന് കൈമാറി.വേങ്ങര എച്ച് ഐ മോഹൻദാസ് ഫോഗ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു.

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്


സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു


വേങ്ങര: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി വേങ്ങരയിലെ അധ്യാപകരായി വിരമിച്ച കൊമ്പൻ മുഹമ്മദലി മാസ്റ്റർ, മോഹനൻ മാസ്റ്റർ, പാലേരി ആലസ്സൻ കുട്ടി മാസ്റ്റർ എന്നിവരെ വേങ്ങര ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് മുനീർ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൗഷാദ് വടക്കൻ, മൻസൂർ തമ്മാഞ്ചേരി എന്നിവർ പങ്കെടുത്തു.

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി 



ചേറൂർ റോഡ് മിനിവാട്ടർടാങ്കിൽ നിന്നും ഊരകം ഭാഗത്തേക്ക് സ്ഥാപിച്ചിട്ടുള്ള ഹൗസ് കണക്ഷൻ പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ ആറുമാസമായി വാട്ടർ ടാങ്കിന് മുൻവശത്തുള്ള മെയിൻറോഡരികിലും തൊട്ടടുത്തുള്ളമൈത്രി ഗ്രാമം റോഡിലും ശുദ്ധജലം തളംകെട്ടി നിൽക്കുകയായിരുന്നു.പ്രശ്നപരിഹാരത്തിനായി കഴുകൻചീനമൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ പലതവണവാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറൂമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായിരുന്നില്ല.എന്നാൽ ഈവിഷയം കഴിഞ്ഞആഴ്ച ചില പ്രമുഖ പത്രമാധ്യമങ്ങൾ ഏറ്റെടുത്ത് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പത്രത്തിൽവാർത്തവന്ന അന്ന്തന്നെ മൈത്രി ഗ്രാമം റോഡിലേക്ക് ഒഴുകി വന്നിരുന്നവെള്ളം മറുഭാഗത്തേക്ക്തിരിച്ചു വിട്ടിരുന്നു.എന്നാൽഇന്ന് പിഡബ്ല്യുഡി ഇടപെട്ട് പൈപ്പുപൊട്ടിയഭാഗത്ത് റോഡരികിൽവെട്ടി പൊളിച്ചു പൈപ്പ്ജോയിൻ ചെയ്തുശരിയാക്കി.


04 September 2020

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം 


വേങ്ങര: കേരള ജലഅതോറിറ്റി പരപ്പനങ്ങാടി സബ്ഡിവിഷന് കീഴിലുള്ള പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, ഊരകം, കണ്ണമംഗലം, എ.ആർ.നഗർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലും വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം. ഇവിടങ്ങളിലുള്ള കേടുവന്ന വാട്ടർമീറ്ററുകളും മേൽപ്പറഞ്ഞ തീയതിക്കകം ഓഫീസുമായി ബന്ധപ്പെട്ട് മാറ്റിവെക്കണം. മീറ്റർ മാറ്റിവെക്കാത്ത കണക്‌ഷനുകൾ ഇനിയൊരറിയിപ്പുംകൂടാതെ വിച്ഛേദിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി



കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി

 കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി



പറപ്പൂർ: കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന കൂമൻ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടികൾ തുടങ്ങി.വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദറിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്ഥലം സന്ദർശിച്ചു.സംരക്ഷണഭിത്തിക്ക് പ്രളയത്തിൽ കേട് പാടുകൾ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.കൂമൻ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മിക്കുന്നത്. എം.എൽ.എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണൻ, ഓവർസിയർ ദിനേശൻ, എം.എൽ.യുടെ പി എ അസീസ് പഞ്ചിളി, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 


വേങ്ങര : മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര എച്ച് ഐ മോഹൻദാസ്, എച്ച് എസ് മുഹമ്മദ്‌ സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി ഫസൽ, വാർഡ് മെമ്പർ മൊയ്‌ദീൻ,സോഷ്യൽ അസീസ് ഹാജി,പി പി പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു. ഉത്ഘാടനതോടനുബന്ധിച്ച് വേങ്ങര ടൗണും ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി. അണു നശീകരണത്തിന് ടീം ലീഡർ ഷാഫി കാരി,പ്രസിഡന്റ് വിജയൻ ചേറൂർ,സെക്രട്ടറി, അജ്മൽ PK, എന്നിവർ നേതൃത്വം നൽകി.വേങ്ങര യൂണിറ്റിലെ 25ഓളം വളണ്ടിയർമാർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി



വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍   അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും  ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു  വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������