Labels

06 September 2020

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റി ആദരിച്ചു

എം ബി ബി എസ് പാസായി ആതുര സേവന രംഗത്ത് സജീവ സാനിദ്ധ്യമായി മാറിയ വേങ്ങര പത്തുമൂച്ചി ചീരങ്ങൻ ബാവയുടെ മകൻ ഡോ.അൻവറിനെ യൂത്ത് കോൺഗ്രസ് പത്തുമൂച്ചി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ജലീൽ ചീരങ്ങൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് അസീസ് ഹാജി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ കെ വി,ചീരങ്ങൻ ബാവ,  കുഞ്ഞീൻ ഹാജി, അജ്മൽ വെളിയോട്, ശാക്കിർ കാലടിക്കൽ, അസ്‌കർ എൻ ടി, ഇജാസ് കെ ടി, സിദ്ധീഖ് ടി പി, ഇട്ടി കെ ടി, മൂസ കുറുക്കൻ, ആലിക്കുട്ടി കെ ടി എന്നിവർ സംബന്ധിച്ചു.

പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ

 പൊന്നോണ വീട്ടിലെ ആഘോഷങ്ങളുമായി സ്നേഹക്കൂട്ടിലെ മാലാഖ കുഞ്ഞുങ്ങൾ


ഭിന്നശേഷിക്കരായ കുട്ടികളുടെ വാട്സപ്പ് കൂട്ടായ്മയായ എടപ്പാൾ സ്നേഹക്കൂടിന്റെ ഓണാഘോഷ പരിപാടികൾ " പൊന്നോണ വീട്" ആഗസ്ത് 24 മുതൽ ആരംഭിച്ചു.150 ഓളം കുട്ടികളുള്ള വാട്സപ്പ് ഗ്രൂപ്പ് കഴിഞ്ഞ ഒരാഴ്ച്ച പ്രൗഡഗംഭീരമായ ഓൺലൈൻ ഓണാഘോഷ പരിപാടികളുമായിമായി മുന്നോട്ട് പോവുകയാണ്. വിശേഷാവസരങ്ങളും ആഘോഷങ്ങളുമെല്ലാം സ്നേഹക്കൂട്ടിലെ മക്കൾക്ക് പുതുമോടിയല്ല. കൊറോണ മഹാമാരി ലോകത്തെ മൊത്തം അടച്ചു പൂട്ടിയപ്പോൾ ലോക്ഡൗൺ സമയത്ത് കുട്ടികൾക്ക് വേണ്ടി സ്നേഹക്കൂട് വാട്‌പ്പ് ഗ്രൂപ്പിന്റെ അധികാരികളായ നൗഷാദ് അയിങ്കലവും മുൻ റിസോഴ്സ് അധ്യാപികയുമായ രേഖ ടീച്ചറുമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടച്ചുപൂട്ടൽ നാളുകളിൽ കുട്ടികൾ  മാനസീകമായി ഉൾവലിയാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പ് വഴി നൽകുകയും കുട്ടികൾ അതിനോട് മികച്ച പ്രതികരണം നൽകുകയും ചെയ്തു.കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാനസീ കോല്ലാസ പരിപാടികളും ഗ്രൂപ്പിൽ നടന്നുവരുന്നു. ഒറ്റക്കെട്ടായി ഒരു കുടുംബമായി മുന്നോട്ട് പോകുന്ന ഈ വാട്സപ്പ് കൂട്ടായ്മ ഈസ്റ്ററും വിഷുവും പെരുന്നാളും സ്വാതന്ത്ര്യ ദിനവും ഗംഭീരമായാണ് ആഘോഷിച്ചു പോന്നത്.ആഗസ്ത് 24 മുതൽ തുടങ്ങിയ ഓണാഘോഷ പരിപാടിയായ പൊന്നോണ വീട്ടിൽ കുട്ടികൾക്ക് മത്സരങ്ങളില്ല ആഘോഷങ്ങൾക്ക് അതിർവരമ്പുകളില്ലാതെ മുന്നോട്ട് പോവുകയാണ്.പേപ്പർ പൂക്കളം വരയ്ക്കൽ,പൂക്കളം തീർക്കൽ,തിരുവാതിരക്കളി,ഓണപ്പാട്ടുകൾ,മാവേലിയും മലയാളി മങ്കയും എന്നീ വിപുലമായ പരിപാടികളാണ് ഗ്രൂപ്പിൽ അരങ്ങേറുന്നത്


05 September 2020

പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു

 പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം; ഉദ്ഘാടനം പ്രതിഷേധിച്ചു


പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നിർമ്മിച്ചതായി ഫലകം വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിൽ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ചോലക്കുണ്ട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.1983 നിർമ്മിച്ച ഉദ്ഘാടനം നിർവഹിച്ച പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള നിലവിലുള്ള പഞ്ചായത്ത് ബോർഡിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.നാസർ പറപ്പൂറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡണ്ടിനെയും മറ്റു മെമ്പർമാരെയും തടഞ്ഞ. പുതിയതായി നിർമ്മിച്ച ഫലകത്തിൽ എഴുതിയ തെറ്റുകൾ തിരുത്തി പുതിയത് സ്ഥാപിക്കാനും പഴയ ഫലകം അതേപടി സ്ഥാപിക്കാനും ധാരണയായി.1983 ശ്രീ തുപ്പികാട്ട് മൂസാ സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ യുഡിഎഫ് എഫ് പഞ്ചായത്ത് ബോർഡ് ഈ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാഫ് ഊർശ്ശമണ്ണിൽ,സജാദ് ഇ,ജസീം ,യാസിർ കെടി,കെഎസ്‌യു  നേതാക്കളായ ദിൽഖാഷ് യു,റോഷൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.പഞ്ചായത്ത് പുതിയതായി ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് അതിനുപകരമായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു

 പ്രധാനധ്യാപികക്ക് മധുരനാരങ്ങ തൈ നൽകി അധ്യാപക ദിനം ആചരിച്ചു


വലിയോറ: അടക്കാപുര ടൗൺ എം എസ് എഫ് കമ്മിറ്റി വലിയോറ എ എം യൂ പി സ്കൂൾ പ്രധാന അധ്യാപിക മോളി ടീച്ചർക്ക്  മധുരനാരങ്ങ തൈ നൽകി ഈ വർഷത്തെ അധ്യാപക ദിനം ആചരിച്ചു. 34 വർഷത്തെ തന്റെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ടീച്ചർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി ഇബ്രാഹിം അടക്കാപുര അദ്ധ്യക്ഷത നിർവഹിച്ചു, അടക്കാപുര എംഎസ്എഫ് ഭാരവാഹികലായിട്ടുള്ള അഫ്സൽ എ കെ,സാലിഹ് വി കെ,  യൂനുസ് എ കെ, അദ്നാൻ, ഫഹദ് പി, ഷബീബ് മോയൻ, അലി അക്ബർ എ കെ, സിനാൻ, സാജിദ്, ഹിസാമലി യൂ, നസീബ്, ഫുഹാദ് ചെമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി

ട്രോമാ കെയർറിന് ഫോഗിങ് മെഷീൻ കൈമാറി


വേങ്ങര: മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂനിറ്റിന്ന് അബുഹാജി അഞ്ചുകണ്ടൻ  സ്പോൺസർ ചെയ്ത ഫോഗിങ് മെഷീൻ വേങ്ങര ഹെൽത്ത് സെന്ററിലെ എച്ച് എസ് മുഹമ്മദ്‌ സൈദിന്ന് കൈമാറി.വേങ്ങര എച്ച് ഐ മോഹൻദാസ് ഫോഗ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു.

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്

റെക്കോര്‍ഡ് വിലയില്‍ നിന്ന് 4,640 രൂപയുടെ കുറവില്‍; സ്വര്‍ണ വില വീണ്ടും താഴേക്ക്


സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

വേങ്ങര ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു


വേങ്ങര: ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി വേങ്ങരയിലെ അധ്യാപകരായി വിരമിച്ച കൊമ്പൻ മുഹമ്മദലി മാസ്റ്റർ, മോഹനൻ മാസ്റ്റർ, പാലേരി ആലസ്സൻ കുട്ടി മാസ്റ്റർ എന്നിവരെ വേങ്ങര ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് മുനീർ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൗഷാദ് വടക്കൻ, മൻസൂർ തമ്മാഞ്ചേരി എന്നിവർ പങ്കെടുത്തു.

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി

നീണ്ട കാത്തിരിപ്പിനൊടുവിൽ പി ഡബ്ല്യൂ ഡി ഇടപെട്ടു, പൈപ്പ് പൊട്ടിശുദ്ധജലം പാഴാക്കുന്നതിന് പരിഹാരമായി 



ചേറൂർ റോഡ് മിനിവാട്ടർടാങ്കിൽ നിന്നും ഊരകം ഭാഗത്തേക്ക് സ്ഥാപിച്ചിട്ടുള്ള ഹൗസ് കണക്ഷൻ പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ ആറുമാസമായി വാട്ടർ ടാങ്കിന് മുൻവശത്തുള്ള മെയിൻറോഡരികിലും തൊട്ടടുത്തുള്ളമൈത്രി ഗ്രാമം റോഡിലും ശുദ്ധജലം തളംകെട്ടി നിൽക്കുകയായിരുന്നു.പ്രശ്നപരിഹാരത്തിനായി കഴുകൻചീനമൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ പലതവണവാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറൂമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായിരുന്നില്ല.എന്നാൽ ഈവിഷയം കഴിഞ്ഞആഴ്ച ചില പ്രമുഖ പത്രമാധ്യമങ്ങൾ ഏറ്റെടുത്ത് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പത്രത്തിൽവാർത്തവന്ന അന്ന്തന്നെ മൈത്രി ഗ്രാമം റോഡിലേക്ക് ഒഴുകി വന്നിരുന്നവെള്ളം മറുഭാഗത്തേക്ക്തിരിച്ചു വിട്ടിരുന്നു.എന്നാൽഇന്ന് പിഡബ്ല്യുഡി ഇടപെട്ട് പൈപ്പുപൊട്ടിയഭാഗത്ത് റോഡരികിൽവെട്ടി പൊളിച്ചു പൈപ്പ്ജോയിൻ ചെയ്തുശരിയാക്കി.


04 September 2020

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം

വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം 


വേങ്ങര: കേരള ജലഅതോറിറ്റി പരപ്പനങ്ങാടി സബ്ഡിവിഷന് കീഴിലുള്ള പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, ഊരകം, കണ്ണമംഗലം, എ.ആർ.നഗർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലും വെള്ളക്കരം കുടിശ്ശിക സെപ്റ്റംബർ 25-ന് മുൻപ് അടച്ച് മറ്റു നിയമനടപടികൾ ഒഴിവാക്കണം. ഇവിടങ്ങളിലുള്ള കേടുവന്ന വാട്ടർമീറ്ററുകളും മേൽപ്പറഞ്ഞ തീയതിക്കകം ഓഫീസുമായി ബന്ധപ്പെട്ട് മാറ്റിവെക്കണം. മീറ്റർ മാറ്റിവെക്കാത്ത കണക്‌ഷനുകൾ ഇനിയൊരറിയിപ്പുംകൂടാതെ വിച്ഛേദിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി

മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കുഞ്ഞാലിക്കുട്ടി എം പി



കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി

 കൂമൻ കല്ല് പാലം സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടി തുടങ്ങി



പറപ്പൂർ: കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന കൂമൻ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടികൾ തുടങ്ങി.വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദറിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സ്ഥലം സന്ദർശിച്ചു.സംരക്ഷണഭിത്തിക്ക് പ്രളയത്തിൽ കേട് പാടുകൾ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.കൂമൻ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനർ നിർമ്മിക്കുന്നത്. എം.എൽ.എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണൻ, ഓവർസിയർ ദിനേശൻ, എം.എൽ.യുടെ പി എ അസീസ് പഞ്ചിളി, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, അയമുതു മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ എന്നിവരും സംബന്ധിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു 


വേങ്ങര : മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് നിർവഹിച്ചു.ചടങ്ങിൽ വേങ്ങര എച്ച് ഐ മോഹൻദാസ്, എച്ച് എസ് മുഹമ്മദ്‌ സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി ഫസൽ, വാർഡ് മെമ്പർ മൊയ്‌ദീൻ,സോഷ്യൽ അസീസ് ഹാജി,പി പി പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു. ഉത്ഘാടനതോടനുബന്ധിച്ച് വേങ്ങര ടൗണും ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി. അണു നശീകരണത്തിന് ടീം ലീഡർ ഷാഫി കാരി,പ്രസിഡന്റ് വിജയൻ ചേറൂർ,സെക്രട്ടറി, അജ്മൽ PK, എന്നിവർ നേതൃത്വം നൽകി.വേങ്ങര യൂണിറ്റിലെ 25ഓളം വളണ്ടിയർമാർ അണുനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി



വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍   അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും  ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു  വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

ഊരകം കൃഷി ഭവൻ അറിയിപ്പ്

 ഊരകം കൃഷി ഭവൻ അറിയിപ്പ്


ഊരകം : ഊരകം പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളം ലഭിക്കുന്നതിനായി  ഗുണഭോകൃത വിഹിതം അടച്ചശേഷം വളം ലഭിക്കാത്ത കർഷകർ ഉണ്ടെങ്കിൽ സ്ലിപ്പ് സഹിതം കൃഷി ഭവനിൽ 4 - 09 - 2020 മുതൽ 7 - 09 - 2020 വരെ  വരേണ്ടതാണ് അപേക്ഷ സമർപ്പിച്ച കർഷകർ കൃഷിഭവനിൽ നിന്നും വിളിക്കുന്ന ദിവസങ്ങളിൽ ഹാജരായി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ പിഎം മെഹറുന്നീസ അറിയിച്ചു.

03 September 2020

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി


വേങ്ങര : കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി.ഇന്നലെ വേങ്ങര പാലശ്ശേരി മാടിൽ നിന്നും കാണാതായ ഊട്ടി പൂച്ചയെ കണ്ടെത്തി വീടിന് അടുത്ത് നിന്ന് 200 മീറ്റർ അകലെയുള്ള ചെറിയ കാട് മൂടിയ പ്രദേശത്ത് വച്ചാണ് പൂച്ചയെ കണ്ടെത്തിയത്.പരിസരത്തുള്ള ഒരു സ്ത്രീയാണ് പൂച്ചയെ കണ്ടത് ഉടനെ  ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.പൂച്ച ഉടമയെ കണ്ടതോടെ അടുത്തേക്ക് ഓടിവരികയായിരുന്നു.പരിസരവാസിയായ സ്ത്രിക്ക് പാരിതോഷികം നൽകുമെന്നും ഉടമ അറിയിച്ചു.

മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

 മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൊളപ്പുറം സൗത്ത് പതിനെട്ടാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച മഠത്തിൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ നിർവഹിച്ചു.പരിപാടിയിൽ ശാരത്ത് കുഞ്ഞുമുഹമ്മദ്, ഇടത്തിങ്ങൽ  ഷറഫുദ്ദീൻ,പുളിശ്ശേരി കുഞ്ഞമ്മദ് ഹാജി, ഷാഫി ശാരത്ത്,കുഴിമണ്ണിൽ അബ്ദുള്ളക്കുട്ടി,മഠത്തിൽ കോയ,തേക്കിൽ അൻസാർ,ഷാഫി പുളിശ്ശേരി,മുഹമ്മദലി ചേരുംകണ്ടി, ഹൈദർ കെ.ടി എന്നിവർ പങ്കെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം


ഊരകം: ഊരകം കുന്നത്ത് യൂണിറ്റ് എസ്.എസ്.എഫ്. സാഹിത്യോത്സവിന്റെ ഭാഗമായുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം പങ്കുവെച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണംചെയ്ത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടുംബഗ്രൂപ്പിൽ അജ്ഞാത നമ്പറിൽനിന്നാണ്‌ ഇത്തരം സന്ദേശങ്ങൾ അയച്ചത്. ഇത്തരം സമൂഹദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്റ് അബ്ദുല്ല സഖാഫി അധ്യക്ഷതവഹിച്ചു.

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു


പറപ്പൂർ: 2018 ലെ പ്രളയത്തിൽ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ പാർശ്വ ഭിത്തി നിർമ്മാണത്തിന് പ്രാരംഭ നടപടിയായി. കുഴിപ്പുറം, കൂമൻ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളിലാണ് പാർശ്വഭിത്തി നിർമ്മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എക്ക് ഇതിന് വേണ്ടി നിവേദനം നൽകിയിരുന്നു.മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനിയർക്കും ഇത് സംബന്ധിച്ച് എം.എൽ.എ കത്ത് നൽകിയിരുന്നു.ഇതിന് വേണ്ടി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനിയർ തയ്യാറാക്കി സമർപ്പിച്ചിരുന്നു.ഇതേ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.മേജർ ഇറിഗേഷൻ എ.എക്സ്.ഇ ഷാജഹാൻ കബീർ, എ.ഇ.പി ഷബീർ, ഓവർസിയർ മൻസൂർ കവറൊടി, വി.എസ്‌ ബഷീർ, ടി.മൊയ്തീൻ കുട്ടി, എം.എൽ. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റർ, കറുമണ്ണിൽ അബ്ദുസ്സലാം, എൻ.മജീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി

 വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി


കൊറോണാ മുൻകരുതലിന്റെ ഭാഗമായി വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ അണുവിമുക്തമാക്കി.യൂണിറ്റ് ക്യാപ്റ്റൻ ഷാഫി കാരി, വിജയൻ ചേറൂർ,അജ്മൽ പി കെ എന്നിവർ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

02 September 2020

മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി

 മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി


ചേറൂർ: ചേറൂർ മിനി ശുദ്ധജലവിതരണപൈപ്പ് പൊട്ടിയൊഴുകി മൈത്രീഗ്രാമം റോഡിൽ സ്ഥിരമായി ജനങ്ങൾക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുക പതിവായിരുന്നു. ഇതിന് ജല അതോറിറ്റി എ.ഇ. ഉടപ്പെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. റോഡിലൂടെ ഒഴുകിയിരുന്ന വെള്ളം ചാലുകീറി മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിട്ടാണ് യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇത് മൈത്രി ഗ്രാമത്തിന് ആശ്വാസമാണെങ്കിലും ശുദ്ധജലം പാഴാകുന്നത് തുടരുകയാണ്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������