Labels

04 September 2020

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി

എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ചിനു കീഴില്‍ അണു നശീകരണം നടത്തി



വേങ്ങര: കോവിഡ് സാമൂഹിക വ്യാപനം ശക്തമായ സഹചര്യത്തില്‍ എസ്ഡിപിഐ കച്ചേരിപ്പടി ബ്രാഞ്ച് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍   അണുനശീകരണം നടത്തി.പറമ്പില്‍പടി,കച്ചേരിപ്പടി, പത്തുമൂച്ചി,ചേറ്റിപ്പുറം,പാലച്ചിറമാട് എന്നിവിടങ്ങളിലായി 7 പള്ളികളും മദ്‌റസയും വ്യാപാര സ്ഥാപനങ്ങളും  ബസ് സ്റ്റോപ്പുകളും കച്ചേരിപ്പടി വില്ലേജ് ഓഫീസും,അഞ്ചു  വീടുകളുമാണ് അണുനശീകരണം നടത്തിയത്.വി ടി അബ്ദുല്‍ കരീം, കെ കെ സൈതലവി, പി മുസ്തഫ, ടി ടി അബ്ദുല്‍ അസീസ്,കെ കെ ഹബീബ്,ഇ കെ അനസ്,പി അമീര്‍ സുഹൈല്‍,കെ കെ നുജൂം,പി ബാവ, കെ കെ യാസീൻ തുടങ്ങിയവർ നേതൃത്വം നല്‍കി.

ഊരകം കൃഷി ഭവൻ അറിയിപ്പ്

 ഊരകം കൃഷി ഭവൻ അറിയിപ്പ്


ഊരകം : ഊരകം പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന് വളം ലഭിക്കുന്നതിനായി  ഗുണഭോകൃത വിഹിതം അടച്ചശേഷം വളം ലഭിക്കാത്ത കർഷകർ ഉണ്ടെങ്കിൽ സ്ലിപ്പ് സഹിതം കൃഷി ഭവനിൽ 4 - 09 - 2020 മുതൽ 7 - 09 - 2020 വരെ  വരേണ്ടതാണ് അപേക്ഷ സമർപ്പിച്ച കർഷകർ കൃഷിഭവനിൽ നിന്നും വിളിക്കുന്ന ദിവസങ്ങളിൽ ഹാജരായി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ പിഎം മെഹറുന്നീസ അറിയിച്ചു.

03 September 2020

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി

കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി


വേങ്ങര : കാണാതെ പോയ വളർത്തു പൂച്ചയെ കണ്ടെത്തി.ഇന്നലെ വേങ്ങര പാലശ്ശേരി മാടിൽ നിന്നും കാണാതായ ഊട്ടി പൂച്ചയെ കണ്ടെത്തി വീടിന് അടുത്ത് നിന്ന് 200 മീറ്റർ അകലെയുള്ള ചെറിയ കാട് മൂടിയ പ്രദേശത്ത് വച്ചാണ് പൂച്ചയെ കണ്ടെത്തിയത്.പരിസരത്തുള്ള ഒരു സ്ത്രീയാണ് പൂച്ചയെ കണ്ടത് ഉടനെ  ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.പൂച്ച ഉടമയെ കണ്ടതോടെ അടുത്തേക്ക് ഓടിവരികയായിരുന്നു.പരിസരവാസിയായ സ്ത്രിക്ക് പാരിതോഷികം നൽകുമെന്നും ഉടമ അറിയിച്ചു.

മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

 മഠത്തിൽ പാടം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കൊളപ്പുറം സൗത്ത് പതിനെട്ടാം വാർഡിൽ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച മഠത്തിൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് കല്ലൻ നിർവഹിച്ചു.പരിപാടിയിൽ ശാരത്ത് കുഞ്ഞുമുഹമ്മദ്, ഇടത്തിങ്ങൽ  ഷറഫുദ്ദീൻ,പുളിശ്ശേരി കുഞ്ഞമ്മദ് ഹാജി, ഷാഫി ശാരത്ത്,കുഴിമണ്ണിൽ അബ്ദുള്ളക്കുട്ടി,മഠത്തിൽ കോയ,തേക്കിൽ അൻസാർ,ഷാഫി പുളിശ്ശേരി,മുഹമ്മദലി ചേരുംകണ്ടി, ഹൈദർ കെ.ടി എന്നിവർ പങ്കെടുത്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം; കർശന നടപടിവേണം


ഊരകം: ഊരകം കുന്നത്ത് യൂണിറ്റ് എസ്.എസ്.എഫ്. സാഹിത്യോത്സവിന്റെ ഭാഗമായുണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം പങ്കുവെച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് എസ്.എസ്.എഫ്. വേങ്ങര ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകൂട്ടി ആസൂത്രണംചെയ്ത് സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടുംബഗ്രൂപ്പിൽ അജ്ഞാത നമ്പറിൽനിന്നാണ്‌ ഇത്തരം സന്ദേശങ്ങൾ അയച്ചത്. ഇത്തരം സമൂഹദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡന്റ് അബ്ദുല്ല സഖാഫി അധ്യക്ഷതവഹിച്ചു.

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

കടലുണ്ടിപ്പുഴ പാർശ്വഭിത്തി: ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു


പറപ്പൂർ: 2018 ലെ പ്രളയത്തിൽ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ പാർശ്വ ഭിത്തി നിർമ്മാണത്തിന് പ്രാരംഭ നടപടിയായി. കുഴിപ്പുറം, കൂമൻ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളിലാണ് പാർശ്വഭിത്തി നിർമ്മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എക്ക് ഇതിന് വേണ്ടി നിവേദനം നൽകിയിരുന്നു.മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനിയർക്കും ഇത് സംബന്ധിച്ച് എം.എൽ.എ കത്ത് നൽകിയിരുന്നു.ഇതിന് വേണ്ടി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനിയർ തയ്യാറാക്കി സമർപ്പിച്ചിരുന്നു.ഇതേ തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.മേജർ ഇറിഗേഷൻ എ.എക്സ്.ഇ ഷാജഹാൻ കബീർ, എ.ഇ.പി ഷബീർ, ഓവർസിയർ മൻസൂർ കവറൊടി, വി.എസ്‌ ബഷീർ, ടി.മൊയ്തീൻ കുട്ടി, എം.എൽ. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റർ, കറുമണ്ണിൽ അബ്ദുസ്സലാം, എൻ.മജീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി

 വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം അണുവിമുക്തമാക്കി


കൊറോണാ മുൻകരുതലിന്റെ ഭാഗമായി വേങ്ങര വില്ലേജ്ഓഫീസും പരിസരവും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ അണുവിമുക്തമാക്കി.യൂണിറ്റ് ക്യാപ്റ്റൻ ഷാഫി കാരി, വിജയൻ ചേറൂർ,അജ്മൽ പി കെ എന്നിവർ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

02 September 2020

മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി

 മൈത്രീഗ്രാമം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി


ചേറൂർ: ചേറൂർ മിനി ശുദ്ധജലവിതരണപൈപ്പ് പൊട്ടിയൊഴുകി മൈത്രീഗ്രാമം റോഡിൽ സ്ഥിരമായി ജനങ്ങൾക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുക പതിവായിരുന്നു. ഇതിന് ജല അതോറിറ്റി എ.ഇ. ഉടപ്പെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. റോഡിലൂടെ ഒഴുകിയിരുന്ന വെള്ളം ചാലുകീറി മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിട്ടാണ് യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇത് മൈത്രി ഗ്രാമത്തിന് ആശ്വാസമാണെങ്കിലും ശുദ്ധജലം പാഴാകുന്നത് തുടരുകയാണ്.

മേമാട്ടു പാറയിൽ കർശന നിയന്ത്രണം

 മേമാട്ടു പാറയിൽ കർശന നിയന്ത്രണം


കണ്ണമംഗലം: മേമാട്ടു പാറയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.കഴിഞ്ഞദിവസം മരണപ്പെട്ട ആളുമായി കഴിഞ്ഞ 27 മുതൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തവരും നിർബന്ധമായും രണ്ടാഴ്ച കോറന്റയ്നിൽ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ബന്ധു വീടുകളിൽ പോയി താമസിക്കുന്നതിനും ബന്ധുവീടുകളിൽ നിന്നും മേമാട്ടു പാറയിൽ വന്ന് താമസിക്കുന്നതിനും പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കട കമ്പോളങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്

ഓ​ണ​വും ക​ഴി​ഞ്ഞു, ആ​ശ​ങ്ക ഒ​ഴി​യാ​തെ വ്യാ​പാ​ര​മേ​ഖ​ല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ

 ഓ​ണ​വും ക​ഴി​ഞ്ഞു, ആ​ശ​ങ്ക ഒ​ഴി​യാ​തെ വ്യാ​പാ​ര​മേ​ഖ​ല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തൽ


വേങ്ങര : ഓ​ണ​ക്കാ​ല​ത്തും മു​ഖം തെ​ളി​യാ​തെ വ്യാ​പാ​രി​ക​ള്‍.​പ്ര​തീ​ക്ഷി​ച്ച വി​ല്‍​പ്പ​ന ന​ട​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വ്യാ​പാ​രി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. വ​ലി​യ മാ​ര്‍​ക്കി​റ്റിം​ഗ് ഉ​ള്‍​പ്പെ​ടെ ചെ​യ്തി​ട്ടും വ​ലി​യ തോ​തി​ല്‍ വി​പ​ണി​യി​ല്‍ ച​ല​നം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

വ​സ്ത്ര വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ക​ച്ച​വ​ടം ഉ​ണ്ടാ​യ​ത്.ഗൃ​ഹോ​പ​ക​ര​ണ​വി​പ​ണി​യി​ല്‍ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​യി​ല്ല.വ​ലി​പ്പ ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ ക​ട​ക​ളി​ലും പ​കു​തി​യി​ല്‍ താ​ഴെ മാ​ത്ര​മേ ക​ച്ച​വ​ടം ന​ട​ന്നു​ള്ളൂ. വി​ഷു​വും പെ​രു​ന്നാ​ളും കോ​വി​ഡ്‌ കൊ​ണ്ടു​പോ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്‍​പ​മെ​ങ്കി​ലും പ്ര​തീ​ക്ഷ ഓ​ണ​വി​പ​ണി​യി​ലാ​യി​രു​ന്നു.

പ​ല ഫാ​ഷ​നു​ക​ളി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച പോ​ലെ വി​റ്റ​ഴി​ക്കാ​നാ​യി​ല്ല. വി​ഷു, ഈ​സ്റ്റ​ര്‍ കാ​ല​ത്തെ ഫാ​ഷ​ന് അ​നു​സ​രി​ച്ച് കൊ​ണ്ടു​വ​ന്ന വ​സ്ത്ര​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. വ​ഴി​യോ​ര​ത്തെ വ​സ്ത്ര​വി​പ​ണി ഇ​ക്കു​റി ഉ​ണ്ടാ​യി​ല്ല.

പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഓ​രം പ​റ്റി താ​ത്കാ​ലി​ക സ്റ്റാ​ന്‍​ഡി​ല്‍ ഉ​റ​പ്പി​ച്ച വ​സ്ത്ര വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്കാ​ണ് സാ​ധാ​ര​ണ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. തു​ച്ഛ​വ​രു​മാ​ന​ക്കാ​ര്‍ ഓ​ണ​ക്കോ​ടി വാ​ങ്ങി​യി​രു​ന്ന​ത് ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു.​അ​തും പൊ​ലി​ഞ്ഞു. അ​തേ​സ​മ​യം ഓ​ണ​ത്തോ​ടടുത്ത ര​ണ്ടു​ദി​വ​സം കി​ട്ടി​യ ക​ച്ച​വ​ടം മാ​ത്ര​മാ​ണ് പൂ​വി​പ​ണി​ക്ക് എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്.

കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി

 കൊവിഡ് മരണം; എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി


വേങ്ങര : ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ആലുങ്ങല്‍ സൈദ് മുഹമ്മദിന്റെ മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം  പ്രവര്‍ത്തകര്‍ കബറടക്കി. വൈകുന്നേരം ഏഴ്മണിയോടെ മേമാട്ടുപാറ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്.  മയ്യിത്ത് നിസ്ക്കാരത്തിനും കബറടക്കത്തിനും അനുബന്ധ ക്രിയകള്‍ക്കും വേങ്ങര സോണ്‍ എസ് വൈ എസ് ഭാരവാഹികളായ കെ കെ അലവികുട്ടി, ഇബ്രാഹീം ബാഖവി ഊരകം ,

 പി സി എച്ച് അബൂബക്കര്‍ സഖാഫി, എമര്‍ജന്‍സി ടീം അംഗങ്ങളായ സയ്യിദ് ഹുസൈന്‍ ബുഖാരി  വീണാലുക്കൽ, എന്‍ ടി

ശബീർ, സൽമാൻ മിനികാപ്പ്

റിയാസ് സൈനി കുന്നത്ത്

അബ്ബാസ് തെക്കെകുളമ്പ് 

എ പി ശാഫി നേതൃത്ത്വം നല്‍കി.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ

 ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ചികിൽസ ലഭ്യമാക്കണം;കെഎൻഎ ഖാദർ


വേങ്ങര: സംസ്ഥാനത്ത് കൊറോണ ബാധിതരെ വീടുകളിൽ നിന്നും സെന്ററുകളിലേക്ക് ആംബുലൻസുകളിൽ മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും സാധ്യമെങ്കിൽ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് അഡ്വ:കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകി ആവിശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിലും യാതൊരു ലക്ഷണമില്ലാത്തതും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതുമായ നിരവധി പേരെ കോവിഡ് പോസിറ്റീവ് ആയി എന്ന ഒറ്റ കാരണത്താൽ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാവട്ടെ പ്രത്യേക പരിചരണവും മരുന്നുകളൊന്നും ആവശ്യമില്ല താനും. ഇത്തരത്തിൽ കോവിഡ് പോസിറ്റീവ് ആവുന്നവരെ വീടുകളിൽ നിന്നും ആംബുലൻസുകളിൽ  കൊണ്ടു പോകുന്നത് രോഗികൾക്കും സമീപവാസികൾക്കും അനാവശ്യമായ ഭയം ഉളവാക്കുന്ന തരത്തിലാണ്. പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ഈ തരത്തിലുള്ള സമീപനം ഭയവും ബുദ്ധിമുട്ടും അസ്വസ്ഥതയും ഉളവാക്കുന്നു. ആംബുലൻസ് ലഭ്യതക്ക് ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളിൽ ചിലപ്പോൾ രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രോഗികളെ മാറ്റുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിന് അനുമതി നൽകുന്ന പക്ഷം ഈ ഭയാന്തരീക്ഷം ലഘൂകരിക്കാവുന്നതാണ്. ആയതിനാൽ അങ്ങ് ഈ വിഷയം പരിശോധിച്ച് രോഗലക്ഷണങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഒന്നുമില്ലാത്ത കോവിഡ് പോസിറ്റീവ് ആയ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഭയാന്തരീക്ഷം ലഘൂകരിക്കുന്നതിനും ഇത്തരം രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമുള്ള പക്ഷം അവിടെ തന്നെ തുടർന്ന് ചികിത്സ നടത്തുന്നതിനും വേണ്ട നിർദ്ദേശം നൽകണമെന്നും MLA കത്തിൽ സൂചിപ്പിച്ചു

കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു

 കുറ്റാളൂർ ജി എൽ പി സ്‌കൂൾ കവാടം ഉദ്ഘടനം ചെയ്തു


വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി ഊരകം കിഴ്മുറി ജി എൽ പി സ്കൂളിൽ നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക കവാടം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സുവനീർ വേങ്ങര എ.ഇ.ഒ ബാലഗംഗാധരൻ കോപ്പി നൽകി എം പി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ  കോൺട്രാക്ടർ കോയക്കുട്ടി എന്നിവരെ ആദരിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് സഫ്രീന അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഹസ്സൻ വാർഡ് മെമ്പർമാരായ ഷക്കീല അത്തോളി ഹെഡ് മാസ്റ്റർ  മൊയ്തീൻകുഞ്ഞി പിടിഎ പ്രസിഡണ്ട് എം പി മുനീർ  കെ സി മൻസൂർ എന്നിവർ സംസാരിച്ചു

രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത്‌ ശതമാനം കൂടും;

 രാജ്യത്തെ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത്‌ ശതമാനം കൂടും;


രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.

ഇത് പ്രകാരം ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ തുക കണ്ടെത്താന്‍ മൊബൈല്‍ കോള്‍, ഡാറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് ടെലികോം വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

രാജ്യത്തെ കോള്‍ ഡാറ്റ നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശിക.

01 September 2020

ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;

 ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ;


ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുക. രോഗത്തിന്‍റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കുക. ഇനിയുള്ള ഘട്ടത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കേണ്ട കാര്യമില്ല. എന്നാല്‍, അടുത്തിടപെഴകാതിരിക്കുക, രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം, ആൾക്കൂട്ടങ്ങൾ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മാസ്കും സാനിട്ടൈസറും നിര്‍ബന്ധമാണ്. ഇതാണ് സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ പറയുന്നത്. എന്നാലിത് കേരളത്തില്‍ നടപ്പാക്കുമ്പോൾ തിരിച്ചടി നേരിടുമോ എന്നാണ് പേടി.

സമൂഹ വ്യാപന സാധ്യത അടക്കം കണ്ടെത്താൻ കൂടുതലിടങ്ങളില്‍ ആന്‍റിജൻ പരിശോധന നടത്തുകയാണ് കേരളത്തില്‍. കണ്ടെത്തുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല. ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് ആശങ്ക. ‌രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറയ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..

 മലപ്പുറത്തെ പത്താം ക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..


മലപ്പുറം: കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്ന സ്വയംപരിതപ്പിക്കുന്നവര്‍ മലപ്പുറം സ്വദേശിനിയായ ഫാത്തിമയെ മാതൃകയാക്കണം. ലോക്ഡൗല്‍കാലഘട്ടം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ പത്താംക്ലാസുകാരി. 40 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ലോകോത്തര സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 30 സര്‍ട്ടിഫിക്കറ്റുകളാണ്. ‘കോഴ്സെറ’ എന്ന സൗജന്യ ഓണ്‍ലൈന്‍ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിന്റെയും ലമീഷിന്റെയും മകള്‍ ഫാത്തിമ പൂര്‍ത്തിയാക്കിയത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷന്‍ നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനു പകരം സ്‌കൂളില്‍ വിദൂരപഠനം ആരംഭിച്ചതില്‍നിന്നാണ് വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ ‘കോഴ്സെറ’ പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.

സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍മാരായ ആന്‍ഡ്രൂ എന്‍ജി, ഡാഫ്നെ കൊല്ലര്‍ എന്നിവര്‍ ചേര്‍ന്ന് 2012ല്‍ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് കോഴ്സെറ. രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി ആദ്യ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു.

ആഗസ്റ്റ് 22നകം 22 ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടി. പത്താം ക്ലാസ് വിദ്യാര്‍ഥി ഇത്രയധികം കോഴ്സ് പൂര്‍ത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് പറയുന്നത്.പൂര്‍വ വിദ്യാര്‍ഥിയായ നൗഫലിന്റെ മകള്‍ ഫാത്തിമയുടെ ലോക്ഡൗണ്‍ കാലയളവിലെ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമ പൂര്‍ത്തീകരിച്ച കോഴ്സുകളും സര്‍വകലാശാലയും

1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ)

2• ന്യൂ നോര്‍ഡിക് ഡയറ്റ് – ഗ്യാസ്ട്രോണമി ടു ഹെല്‍ത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപന്‍ഹേഗന്‍)

3• കരിയര്‍ ആസൂത്രണം: നിങ്ങളുടെ കരിയര്‍, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്സിറ്റി)

4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റല്‍)

5• സംഗീതം ബയോളജി: ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് (ഡ്യൂക് സര്‍വകലാശാല)

6• സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് (ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി)

7• മരുന്ന് കണ്ടെത്തല്‍ (കാലിഫോര്‍ണിയ സാന്‍ ഡിയഗോ സര്‍വകലാശാല)

8• തലച്ചോറിന്റെ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി)

9• നല്ല വജ്രങ്ങള്‍ക്ക് മുകളിലെ അനുയോജ്യ വജ്രങ്ങള്‍ പ്രവചിക്കല്‍ (പ്രോജക്ട് നെറ്റ്വര്‍ക്)

10• ആരോഗ്യകരമായ പരിശീലനങ്ങള്‍: പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്സിറ്റി)

കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു

 കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു 


കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

 സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന.

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം


രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഈ മാസം 7 മുതൽ മെട്രോ റെയില് സർവീസുകൾ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സ‍ർവ്വീസുകൾ നടത്താൻ. സെപ്റ്റംബർ  21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാൻഅനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.

ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്കൂളുകളും കോളേജുകളും അടച്ചിടൽ നടപടി സെപ്തംബ‍ർ മുപ്പത് വരെ നീട്ടി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.

സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന.

31 August 2020

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ എൻ എമ്മിന്റെ യുവ ഘടകമായ ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മുബഷിർ കോട്ടക്കലിനെയും സെക്രട്ടറിയായി ഫൈസൽ ബാബു സലഫിയെയും ട്രഷററായി റഹീബ് തിരൂരങ്ങാടിയെയും തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികൾ 

വൈസ് പ്രസിഡന്റുമാർ :-

നിസാം വി കെ തിരൂർ

നജീബ് കുറുകത്താണി

യാസിർ അൻസാരി ചങ്ങരംകുളം

ജോയിന്റ് സെക്രട്ടറിമാർ 

മുഹമ്മദ് ഷാഫി യൂണിവേഴ്സിറ്റി

അബ്ദുസ്സമദ് മയ്യേരി വളവന്നൂർ

മുദീർ വി പി താനാളൂർ

സെക്രട്ടറിയറ്റ് മെമ്പർമാർ :-

സുനീർ സി കോട്ടക്കൽ

നബീൽ വേങ്ങര

കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദഘാടനം ചെയ്തു , കെ എൻ എം ജില്ലാ പ്രസിഡന്റ്‌ ഡോ. പി പി മുഹമ്മദ് , സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ , ട്രഷറർ ഹാഷിം ഹാജി എന്നിവർ നേതൃത്വം നൽകി , ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ , ജന.സെക്രട്ടറി ജംഷീർ ഫാറൂഖി , ട്രഷറർ ഷബീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������