Labels

01 September 2020

കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു

 കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു 


കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി

 സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന.

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം

രാജ്യത്ത് അൺലോക്ക് 4 നിലവിൽ വന്നു; കൂടുതൽ ഇളവുകൾ, നിരത്തിലിറങ്ങി ജനം


രാജ്യത്ത് അൺലോക്ക് നാലാം ഘട്ടം ഇന്ന് മുതൽ നിലവിൽ വരും. ഈ മാസം 7 മുതൽ മെട്രോ റെയില് സർവീസുകൾ പുനരാരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം സ‍ർവ്വീസുകൾ നടത്താൻ. സെപ്റ്റംബർ  21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പരമാവധി 100 പേരെ മാത്രമേ പങ്കെടുക്കാൻഅനുവദിക്കൂ. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.

ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. അതേസമയം സ്കൂളുകളും കോളേജുകളും അടച്ചിടൽ നടപടി സെപ്തംബ‍ർ മുപ്പത് വരെ നീട്ടി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകൾ, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാൻ അനുമതി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നൽകാൻ.

സംസ്ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കും സംസ്ഥാനന്തര യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന.

31 August 2020

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ എൻ എമ്മിന്റെ യുവ ഘടകമായ ഐ എസ്‌ എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മുബഷിർ കോട്ടക്കലിനെയും സെക്രട്ടറിയായി ഫൈസൽ ബാബു സലഫിയെയും ട്രഷററായി റഹീബ് തിരൂരങ്ങാടിയെയും തിരഞ്ഞെടുത്തു, മറ്റു ഭാരവാഹികൾ 

വൈസ് പ്രസിഡന്റുമാർ :-

നിസാം വി കെ തിരൂർ

നജീബ് കുറുകത്താണി

യാസിർ അൻസാരി ചങ്ങരംകുളം

ജോയിന്റ് സെക്രട്ടറിമാർ 

മുഹമ്മദ് ഷാഫി യൂണിവേഴ്സിറ്റി

അബ്ദുസ്സമദ് മയ്യേരി വളവന്നൂർ

മുദീർ വി പി താനാളൂർ

സെക്രട്ടറിയറ്റ് മെമ്പർമാർ :-

സുനീർ സി കോട്ടക്കൽ

നബീൽ വേങ്ങര

കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദഘാടനം ചെയ്തു , കെ എൻ എം ജില്ലാ പ്രസിഡന്റ്‌ ഡോ. പി പി മുഹമ്മദ് , സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ , ട്രഷറർ ഹാഷിം ഹാജി എന്നിവർ നേതൃത്വം നൽകി , ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ , ജന.സെക്രട്ടറി ജംഷീർ ഫാറൂഖി , ട്രഷറർ ഷബീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


തിരുവനന്തപുരം വെഞ്ഞാറമൂട്‌ ഡി വൈ എഫ് ഐ ഭാരവാഹികളായ  മിഥ്ലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ വേങ്ങര മേഖല കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിതെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.പ്രതിഷേധ പ്രകടനത്തിന്  മേഖല സെക്രട്ടറി നൗഷാദ് ടികെ,പ്രസിഡന്റ്‌ റഹീം വേങ്ങര, ട്രഷറർ സനൽ കൂരിയാട്, ജലീൽ ചിനക്കൽ എന്നിവർ നേതൃത്വം നൽകി.

ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു

 ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു


ഈ കോവിഡ് കാലത്ത് ഓണാഘോഷങ്ങളിൽ മുഴുകുമ്പോഴും ജാഗ്രത പാലിക്കണം എന്ന സന്ദേശം നൽകുന്ന മഹാബലി ശിൽപം കൗതുകമാകുന്നു.കണ്ണമംഗലം മേമാട്ടുപാറയിലെ എം.വി.സുബ്രഹ്മണ്യനാണ് കളിമണ്ണുകൊണ്ട് 10 ഇഞ്ച് ഉയരമുള്ള കളിമൺ ശിൽപ്പം ഒരുക്കിയത്.മുമ്പും വ്യത്യസ്തങ്ങളായ കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം എ ആർ നഗർ എം ഇ എസ് സ്കൂളിലെ ചിത്രകലാധ്യാപകനാണ്.


ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്‌, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമേകുന്നു

 ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്‌, രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന; കോവിഡ് കണക്കുകൾ ജില്ലക്ക് ആശ്വാസമാകുന്നു


മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 31) 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണ ദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 93,796 സാമ്പിളുകളില്‍ 736 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’

 ഉദ്യോഗാർത്ഥിയുടെ മരണം; വേങ്ങരയിൽ മുസ്‌ലിം യൂത്ത്ലീഗ് ഇടതു സർക്കാരിനെ ‘തൂക്കിലേറ്റി’


വേങ്ങര : പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത ദാരുണമായ സംഭവത്തിൽ പ്രതിഷേധിച്ച്‌ തിരുവോണ നാളിൽ വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റാളൂരിൽ  ഇടതു സർക്കാരിനെ യുവജനങ്ങൾ പ്രതീകാത്മകമായി തൂക്കിലേറ്റി.

പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്‌തു. മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡന്റ്‌ റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസുദ്ദീൻ സ്വാഗതം പറഞ്ഞു.

ജില്ലാ പ്രവർത്തക സമിതി അംഗം പി.കെ അബ്ദുൽ റഷീദ്, നൗഫൽ മമ്പീതി, വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, പി. മുഹമ്മദ് ഹനീഫ, കെ.എം നിസാർ, അഡ്വ. എ.പി നിസാർ, എം.എ റഊഫ് ഊരകം, സമീർ, കുറ്റാളൂർ,വി.കെ അമീർ, ഫത്താഹ് മൂഴിക്കൽ, യാസിർ ഒള്ളക്കൻ, റഷീദ് കൊണ്ടാണത്ത്, ഫസൽ മറ്റത്തൂർ, ഷാഫി പരി, എ.വി ഇസ്‌ഹാഖ്‌, കെ.കെ സക്കരിയ്യ, ടി.കെ റഷീദ്, പി.അദ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.

കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കണം: പി.ഡി.പി

 കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കണം: പി.ഡി.പി


വേങ്ങര : രാഷ്ട്രീയ കൊലകള്‍ക്ക് വീരപരിവേഷം നല്‍കാൻ അക്രമികള്‍ക്ക് രാഷ്ട്രീയ കക്ഷികളുടെ എല്ലാവിധ പിന്തുണയും ലഭിക്കുന്നതാണ് തുടരുന്ന കൊലപാതകങ്ങള്‍ക്ക് പ്രചോദനമെന്ന് പി.ഡി.പി.കേന്ദ്രകമ്മിറ്റി. പൊതുമധ്യത്തില്‍ അക്രമണങ്ങളേയും കൊലപാതകങ്ങളേയും തള്ളിപറയുകയും അകത്തളങ്ങളില്‍ പ്രാത്സാഹനം നല്‍കുകയും ചെയ്യുന്ന കാപട്യത്തിന്റെ രാഷ്ട്രീയമാണ് കൊലനിലങ്ങള്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രീയ ശത്രുവിനെതിരെ ആയുധം ഉപയോഗിക്കാത്ത രാഷ്ട്രീയ സംസ്ക്കാരം അണികളെ പഠിപ്പിക്കാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. വെഞ്ഞാറമൂട് കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം. കൊലപാതക രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ നിയമം ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.സലിംബാബു വേങ്ങര പ്രസ്താവനയില്‍ പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം

 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം


വേങ്ങര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ യുഡിഎഫ് ശക്തി പെടുത്തി വൻ വിജയം ഉണ്ടാക്കാൻ തീരുമാനം ഗ്രാമ പഞ്ചായത്ത് തല മുസ്ലിംലീഗ് പാർലമെന്ററി ബോഡ് നാല് ദിവസത്തിനുള്ളിൽ നിലവിൽവരും.വേങ്ങര അസംബ്ലി നിയോജക മണ്ഡലം മുസ്ലിം ലീഗ് പാർലമെന്ററി ബോഡ് യോഗം തീരുമാനിച്ചു. മലപ്പുറത്ത് ചേർന്ന യോഗം.അഡ്വ.  കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം പ്രസംഗിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി കെ അലി അക്ബർ നന്ദിയും പറഞ്ഞു.

പൊന്നിൻ ചിങ്ങം കർഷകരെ ആദരിച്ചു പിഎൻസി

പൊന്നിൻ ചിങ്ങം; പിഎൻസി കർഷകരെ ആദരിച്ചു


തിരുവോണനാളിൽ പറപ്പൂർ നോർത്ത് ചാരിറ്റി ട്രസ്റ്റ് പ്രദേശത്തെ കർഷകരെ ആദരിച്ചു. എട്ട് കര്‍ഷകരെയും മുന്ന് ക്ഷീര കര്‍ഷകരെയും ഉൾപ്പെടെയുള്ള വരെയാണ് ആദരിച്ചത് . കര്‍ഷകര്‍ക്ക് ഷീല്‍ഡും വിത്തും കൈകോട്ടും നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് ഷീൽഡും പാല്‍ പത്രവും വിത്തും നല്‍കി. എരുമപുഴ പ്രദേശത്ത് വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സതീഷ് കെ അധ്യക്ഷനായി.മൊയ്തീൻ കുട്ടി ടി സ്വാഗതവും ഉബൈദ് എ നന്ദിയും പറഞു . രാമകൃഷ്ണൻ പിഎം , നാസർ കെസി , വിനോദ് വികെ , ഫാസിൽ സികെ , ഷെഫീഖ് എകെ , വിനീഷ് സിപി , സക്കീർ എംകെ ,  ജിനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു .


ആദരിച്ച കർഷകർ : 

1 : ഷംസുദ്ദീൻ ടിസി 

2 : ആയിശ തയ്യിൽ

3 : ബീരാൻകുട്ടി ഇവി 

4 : പാത്തുമ്മ തച്ചപറമ്പൻ ( ക്ഷീരകർഷക)

5 : മൊയ്തീൻകുട്ടി സികെ ( ക്ഷീരകർഷകൻ)

6 : സൈതലവി ഹാജി ഓലപ്പുലാൻ 

7 : പ്രകാശൻ ടിടി 

8 : രജിലേഷ് പിഎം 

9 : പാത്തുമ്മാമ ഒകെ ( ക്ഷീരകർഷക)

10 : ലത്തീഫ് തട്ടാഞ്ചേരി 

11 : ബാബു ചിറയിൽ

30 August 2020

മിനി ഊട്ടിയിലേക്കുളള റോഡുകൾ അടച്ചു

 മിനി ഊട്ടിയിലേക്കുളള റോഡുകൾ അടച്ചു


വേങ്ങര : കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി കറങ്ങാൻ ഇറങ്ങുന്നവരെ തടയുക എന്നതാണ് ഉദ്ദേശം.ഇവിടങ്ങളിലേക്കുള്ള വിവിധ ഭാഗങ്ങളിലൂടെയുള്ള  റോഡുകൾ കൊണ്ടോട്ടി പോലീസ് അടച്ചിട്ടുണ്ട്.

ഓണത്തിന് ഒരു മുറം പച്ചക്കറി നൽകി സോഷ്യൽ ചാരിറ്റി സെല്ലിന്റെ പ്രവർത്തനമാരംഭിച്ചു

 ഓണത്തിന് ഒരു മുറം പച്ചക്കറി നൽകി സോഷ്യൽ ചാരിറ്റി സെല്ലിന്റെ  പ്രവർത്തനമാരംഭിച്ചു


കണ്ണമംഗലം : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സന്തോഷപൂർവ്വം ഓണമാഘോഷിക്കുന്നതിനായി  കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തെ എല്ലാ വീടുകളിലും ഒരുമുറം  പച്ചക്കറി വിതരണം ചെയ്തു. സമൂഹത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി കണ്ണമംഗലം ആസ്ഥാനമായി രൂപീകരിച്ച സോഷ്യൽ ചാരിറ്റി സെല്ലിന്റെ  പ്രാരംഭ പ്രവർത്തനമായിട്ടാണ് ഓണത്തിന് എല്ലാ വീടുകളിലേക്കും പച്ചക്കറി എത്തിച്ചത്. പാവപ്പെട്ട രോഗികളെയും മറ്റു പ്രയാസം  അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോട്  കൂടിയാണ് കണ്ണമംഗലം പടപ്പറമ്പിലെ  ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ സോഷ്യൽ ചാരിറ്റി സെൽ പ്രവർത്തനം ആരംഭിച്ചത്.

 ചടങ്ങിന്  സംഘത്തിന്റെ ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹൂഫ്,പ്രസിഡന്റ്‌  റഹൂഫ് പടപ്പറമ്പിൽ,  തുടങ്ങിയവർ നേതൃത്വം നൽകി.

ലോക മലയാളികൾക്ക് ഇന്ന് തിരുവോണം,ഏവർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ

 ലോക മലയാളികൾക്ക് ഇന്ന് തിരുവോണം,ഏവർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ


അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങ പിറവി മുതൽ കാത്തിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്. കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണനാളുകളെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേർത്തുതന്നെ നിറുത്താം.എല്ലാ വായനക്കാർക്കും വേങ്ങര ലൈവിന്റെ ഓണാശംസകൾ

പി.എസ്.സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ കെ.എസ്.യൂ കോലം കത്തിച്ചു പ്രതിഷേധിച്ചു

 പി.എസ്.സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ കെ.എസ്.യൂ കോലം കത്തിച്ചു പ്രതിഷേധിച്ചു


ഒതുക്കുങ്ങൽ : പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അനുവിന്റെ മരണത്തിനുത്തരവാദികളായ മുഖ്യമന്ത്രിയെയും ജനവിരുദ്ധ ഫാസിസ്റ്റ് കുപ്പായമണിഞ്ഞ പി.എസ്.സി ചെയർമാനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ ഒതുക്കുങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒതുക്കുങ്ങൽ ടൗണിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചും  പ്രതിഷേധിച്ചു.കെ.എസ്.യു വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ , മണ്ഡലം പ്രസിഡന്റ് സി.കെ നാഫിഹ് , സുഹൈൽ കൂട്ടീരി, വിഷ്ണു ദാസ്, അജൽ എം.പി , ആദിൽ , സഹൽ വി.യൂ എന്നിവർ നേതൃത്വം നൽകി.

വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിച്ചു

 വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിച്ചു


വീണാലുക്കൽ : ക്ളീൻ വീണാലുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി വീണാലുക്കൽ പൗരസമിതി സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഇന്ന് വീണാലുക്കലും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയതു.ഇതിന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച്ചയും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും

 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും


വേങ്ങര : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കാൻ മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കെ പി എ മജീദ് യോഗം ഉത്ഘാടനം ചെയ്തു.  ജനറൽ കൺവീനർ ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ,  കെ പി കെ തങ്ങൾ, എം എം കുട്ടി മൗലവി, പികെ  അലി അക്ബർ, പികെ അസ്‌ലു, കെ എ റഹിം, എ കെ എ നാസർ, അബ്ദുൽ ഖാദർ, കെ രാധാകൃഷ്ണൻ, അഹ്‌മദ്‌ ബഷീർ, എൻ ടി മുഹമ്മദ് ഷരീഫ്, കൊളക്കാട്ടിൽ ഇബ്രാഹിം, മൊയ്‌ദീൻ വിടി, ഇ കെ അബ്ദുറഹ്മാൻ, മൂസ കെ, പുളിക്കൽ അബൂബക്കർ, റസാഖ് കൊമ്പത്തിയിൽ, പുള്ളാട്ട് ബാവ, ഇ കുഞ്ഞാലി, എൻ ടി അബ്ദുൽ നാസർ, പികെ സിദ്ധീഖ്, ഹാരിസ് മാനു, കെപി അബ്ദുൽ മജീദ്, പികെ മുഹമ്മദ്‌ ഷരീഫ്, ചാക്കീരി അബ്ദുൽ ഹഖ്, ഇസ്ഹാഖ് ഒതുക്കുങ്ങൽ,ടി  ഹംസ, പി മുസ്തഫ, പി ഇസ്മായിൽ, പി പി സഫീർ ബാബു, വി യു കെ കുഞ്ഞാൻ, നാസർ പറപ്പൂർ എന്നവർ പങ്കെടുത്തു

പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ

 പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ 


പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെല്‍. 219 രൂപയും അതിനുമുകളി219 രൂപയും അതിനുമുകളില്‍ 289, 448 രൂപ, 599 രൂപ എന്നിവയുടെ പ്രീപെയ്ഡ് റീചാര്‍ജുകളിലാണ് ഓഫര്‍. സൗജന്യ ഡാറ്റ കൂപ്പണുകള്‍ക്ക് യോഗ്യതയുള്ള മൂന്ന് പ്ലാനുകളും ഒടിടി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

289 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിക്കായി 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണുകളും ബണ്ടില്‍ ചെയ്ത സീ5 പ്രീമിയം സബ്സ്‌ക്രിപ്ഷനും ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവിടെയുള്ള സൗജന്യ ഡേറ്റ കൂപ്പണ്‍ 1 ജിബി ഡാറ്റയുടെ 2 കൂപ്പണുകള്‍ വാഗ്ദാനം ചെയ്യും, അത് 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതായിരിക്കും.

448 രൂപ പ്ലാന്‍ അടുത്തിടെ ആരംഭിച്ചതാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള വിഐപി സബ്സ്‌ക്രിപ്ഷനുമായാണ് ഇത് വരുന്നത്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 1 ജിബി ഡേറ്റ വീതമുള്ള 2 കൂപ്പണുകളും ഈ പ്ലാന്‍ കൊണ്ടുവരും, അത് 28 ദിവസത്തേക്ക് വാലിഡിറ്റി നല്‍കുന്നു.

599 രൂപയുടെ പ്ലാനും അടുത്തിടെ തുടങ്ങിയതാണ്. കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ വാര്‍ഷിക വിഐപി സബ്സ്‌ക്രിപ്ഷനുമുണ്ട്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്.

പ്രീപെയ്ഡ് പ്ലാനുകള്‍ 399 രൂപ, 449 രൂപ, 558 രൂപ എന്നിവയും സൗജന്യ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കുന്നു. ഈ പ്ലാനുകള്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. 598 രൂപയിലും 698 രൂപയിലുമുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 84 ദിവസത്തേക്ക് വാലിഡിറ്റിയുള്ള 1 ജിബി ഡാറ്റയുടെ 6 കൂപ്പണുകള്‍ ലഭിക്കും

യോഗ്യത നിറവേറ്റുന്ന എയര്‍ടെല്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ കൂപ്പണുകള്‍ നല്‍കും. ആക്റ്റിവേഷനും ക്ലെയിമിനുമായി അപ്ലിക്കേഷന്റെ 'മൈ കൂപ്പണ്‍' വിഭാഗത്തില്‍ ലഭ്യമായ കൂപ്പണുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ എയര്‍ടെല്‍ നമ്പറിലെ ഡാറ്റ കൂപ്പണുകള്‍ നേടിയാല്‍ എസ്എംഎസ് വഴി അവരെ അറിയിക്കും. ദൈനംദിന വിജയികളുടെ എണ്ണത്തിന് പരിധിയൊന്നുമില്ലെന്ന് എയര്‍ടെല്‍ അഭിപ്രായപ്പെട്ടു.

29 August 2020

തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി

തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി


വേങ്ങര : വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി പഞ്ചായത്തിലെ വിവിധ പള്ളികളിൽ നിന്ന് യൂണിറ്റ് കമ്മിറ്റികൾ മുഖേന ശേഖരിച്ച തുക തിരുവനന്തപുരം സി.എച്ച് സെന്റർ വൈസ് പ്രസിഡണ്ട് സി.എച്ച് മഹ് മൂദ് ഹാജിക്ക് വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ അബ്ദുൽ ഖാദർ കൈമാറി.

തിരുവന്തപുരം ആർ സി.സിയിലും ശ്രീചിത്രയിലും വരുന്ന പാവപെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും സാമ്പത്തിക സഹായവും നൽകി വരുന്ന മഹത്തായ സ്ഥാപനമാണ് ഇ. ടി മുഹമ്മദ് ബഷീർ എം.പി ചെയർമാനായുള്ള തിരുവനന്തപുരം സി.എച്ച് സെൻ്റർ. അതിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിഹിതമായാണ് തുക കൈമാറിയത്.

ചടങ്ങിൽ തിരുവനന്തപുരം സി.എച്ച് സെൻ്റർ എക്സിക്യൂട്ടീവ് മെമ്പറും മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ട്രഷററുമായി പി.കെ അലി അക്ബർ സാഹിബ് അധ്യക്ഷ്യത വഹിച്ചു. എസ്. ടി. യു സംസ്ഥാന ഉപാദ്ധ്യക്ഷ്യൻ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കുറുക്കൻ അലവിക്കുട്ടി, പഞ്ചായത്ത് സി.എച്ച് സെൻ്റർ കോഡിനേറ്റർ വി.കെ മജീദ്, മറ്റ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ബാവ, ടി.വി ഇഖ്ബാൽ , കോയിസ്സൻ അഷ്റഫ്, തിരുവനന്തപുരം സി.എച്ച് സെൻ്റർ പി.ആർ.ഒ ഫത്താഹ് മൂഴിക്കൽ, എന്നിവർ സംബന്ധിച്ചു.

ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ

 ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ


രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ.കോലളമ്പ് കോലത്ത് സ്വദേശി ഹഫ്സലും എടപ്പാൾ കണ്ടനകം സ്വദേശി രഞ്ജിത്തുമാണ് തങ്ങളുടെ ജന്മദിനദിനത്തിൽ എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ രക്തദാനം നിർവ്വഹിച്ച് മാതൃകയായത്. ഇരുവരും രക്തദാന രംഗത്തെ സന്നദ്ധ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള (ബി കെ ഡി) പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളാണ്.ഹഫ്സൽ കോലത്തിന്റെ പതിമൂന്നാമത്തേതും രഞ്ജിത്ത് കണ്ടനകത്തിന്റെ എട്ടാമത്തേതും രക്തദാനമാണ്  നിർവ്വഹിച്ചത്.നിലവിലെ കൊറോണ പ്രത്യേക സന്ദർഭത്തിലും ജന്മദിനം രക്തദാനത്തിലൂടെ അവിസ്മരണീയമാക്കിയ ഇരുവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രത്യേകം ആശംസകൾ അറിയിച്ചു.


എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������