Labels

30 August 2020

പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ

 പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെൽ 


പ്രീപെയ്ഡ് റീചാര്‍ജുകളില്‍ സൗജന്യ ഡേറ്റ ഓഫറുകളുമായി എയര്‍ടെല്‍. 219 രൂപയും അതിനുമുകളി219 രൂപയും അതിനുമുകളില്‍ 289, 448 രൂപ, 599 രൂപ എന്നിവയുടെ പ്രീപെയ്ഡ് റീചാര്‍ജുകളിലാണ് ഓഫര്‍. സൗജന്യ ഡാറ്റ കൂപ്പണുകള്‍ക്ക് യോഗ്യതയുള്ള മൂന്ന് പ്ലാനുകളും ഒടിടി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

289 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിക്കായി 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണുകളും ബണ്ടില്‍ ചെയ്ത സീ5 പ്രീമിയം സബ്സ്‌ക്രിപ്ഷനും ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവിടെയുള്ള സൗജന്യ ഡേറ്റ കൂപ്പണ്‍ 1 ജിബി ഡാറ്റയുടെ 2 കൂപ്പണുകള്‍ വാഗ്ദാനം ചെയ്യും, അത് 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതായിരിക്കും.

448 രൂപ പ്ലാന്‍ അടുത്തിടെ ആരംഭിച്ചതാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്കുള്ള വിഐപി സബ്സ്‌ക്രിപ്ഷനുമായാണ് ഇത് വരുന്നത്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 1 ജിബി ഡേറ്റ വീതമുള്ള 2 കൂപ്പണുകളും ഈ പ്ലാന്‍ കൊണ്ടുവരും, അത് 28 ദിവസത്തേക്ക് വാലിഡിറ്റി നല്‍കുന്നു.

599 രൂപയുടെ പ്ലാനും അടുത്തിടെ തുടങ്ങിയതാണ്. കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ വാര്‍ഷിക വിഐപി സബ്സ്‌ക്രിപ്ഷനുമുണ്ട്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. സൗജന്യ ഹലോ ട്യൂണ്‍സ് ഉള്ള എയര്‍ടെല്‍ എക്സ്സ്ട്രീം സേവനങ്ങളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്.

പ്രീപെയ്ഡ് പ്ലാനുകള്‍ 399 രൂപ, 449 രൂപ, 558 രൂപ എന്നിവയും സൗജന്യ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കുന്നു. ഈ പ്ലാനുകള്‍ 1 ജിബി ഡേറ്റയുടെ 4 കൂപ്പണുകള്‍ കൊണ്ടുവരുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്. 598 രൂപയിലും 698 രൂപയിലുമുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 84 ദിവസത്തേക്ക് വാലിഡിറ്റിയുള്ള 1 ജിബി ഡാറ്റയുടെ 6 കൂപ്പണുകള്‍ ലഭിക്കും

യോഗ്യത നിറവേറ്റുന്ന എയര്‍ടെല്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ കൂപ്പണുകള്‍ നല്‍കും. ആക്റ്റിവേഷനും ക്ലെയിമിനുമായി അപ്ലിക്കേഷന്റെ 'മൈ കൂപ്പണ്‍' വിഭാഗത്തില്‍ ലഭ്യമായ കൂപ്പണുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ എയര്‍ടെല്‍ നമ്പറിലെ ഡാറ്റ കൂപ്പണുകള്‍ നേടിയാല്‍ എസ്എംഎസ് വഴി അവരെ അറിയിക്കും. ദൈനംദിന വിജയികളുടെ എണ്ണത്തിന് പരിധിയൊന്നുമില്ലെന്ന് എയര്‍ടെല്‍ അഭിപ്രായപ്പെട്ടു.

29 August 2020

തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി

തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം കൈമാറി


വേങ്ങര : വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബലിപെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം സി.എച്ച് സെന്ററിന് വേണ്ടി പഞ്ചായത്തിലെ വിവിധ പള്ളികളിൽ നിന്ന് യൂണിറ്റ് കമ്മിറ്റികൾ മുഖേന ശേഖരിച്ച തുക തിരുവനന്തപുരം സി.എച്ച് സെന്റർ വൈസ് പ്രസിഡണ്ട് സി.എച്ച് മഹ് മൂദ് ഹാജിക്ക് വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ അബ്ദുൽ ഖാദർ കൈമാറി.

തിരുവന്തപുരം ആർ സി.സിയിലും ശ്രീചിത്രയിലും വരുന്ന പാവപെട്ട രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും സാമ്പത്തിക സഹായവും നൽകി വരുന്ന മഹത്തായ സ്ഥാപനമാണ് ഇ. ടി മുഹമ്മദ് ബഷീർ എം.പി ചെയർമാനായുള്ള തിരുവനന്തപുരം സി.എച്ച് സെൻ്റർ. അതിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിഹിതമായാണ് തുക കൈമാറിയത്.

ചടങ്ങിൽ തിരുവനന്തപുരം സി.എച്ച് സെൻ്റർ എക്സിക്യൂട്ടീവ് മെമ്പറും മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ട്രഷററുമായി പി.കെ അലി അക്ബർ സാഹിബ് അധ്യക്ഷ്യത വഹിച്ചു. എസ്. ടി. യു സംസ്ഥാന ഉപാദ്ധ്യക്ഷ്യൻ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കുറുക്കൻ അലവിക്കുട്ടി, പഞ്ചായത്ത് സി.എച്ച് സെൻ്റർ കോഡിനേറ്റർ വി.കെ മജീദ്, മറ്റ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ബാവ, ടി.വി ഇഖ്ബാൽ , കോയിസ്സൻ അഷ്റഫ്, തിരുവനന്തപുരം സി.എച്ച് സെൻ്റർ പി.ആർ.ഒ ഫത്താഹ് മൂഴിക്കൽ, എന്നിവർ സംബന്ധിച്ചു.

ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ

 ജന്മദിനാഘോഷം രക്തദാനത്തിലൂടെ,രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ


രക്തദാനം ചെയ്‌ത് ജന്മദിനം ആഘോഷിച്ച് യുവാക്കൾ.കോലളമ്പ് കോലത്ത് സ്വദേശി ഹഫ്സലും എടപ്പാൾ കണ്ടനകം സ്വദേശി രഞ്ജിത്തുമാണ് തങ്ങളുടെ ജന്മദിനദിനത്തിൽ എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ രക്തദാനം നിർവ്വഹിച്ച് മാതൃകയായത്. ഇരുവരും രക്തദാന രംഗത്തെ സന്നദ്ധ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള (ബി കെ ഡി) പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളാണ്.ഹഫ്സൽ കോലത്തിന്റെ പതിമൂന്നാമത്തേതും രഞ്ജിത്ത് കണ്ടനകത്തിന്റെ എട്ടാമത്തേതും രക്തദാനമാണ്  നിർവ്വഹിച്ചത്.നിലവിലെ കൊറോണ പ്രത്യേക സന്ദർഭത്തിലും ജന്മദിനം രക്തദാനത്തിലൂടെ അവിസ്മരണീയമാക്കിയ ഇരുവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രത്യേകം ആശംസകൾ അറിയിച്ചു.


വൈദ്യുതി ബില്ലടച്ചില്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷേ കനത്ത പിഴ

 വൈദ്യുതി ബില്ലടച്ചില്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷേ കനത്ത പിഴ


കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ ബോർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും.ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ല എന്നാണ് അധികൃതർ പറയുന്നതെങ്കിലും ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബിൽ തവണകളായി അടയ്ക്കാൻ പ്രത്യേക ഓപ്ഷൻ വാങ്ങാതെ ഓൺെലെനായി ബിൽത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കൾക്കും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സർച്ചാർജ് അടയ്ക്കേണ്ടിവന്നതായി പരാതിയുണ്ട്. തന്നെയുമല്ല ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലടയ്ക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർവരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.

കോവിഡ് പ്രതിസന്ധിമൂലം ഗുണഭോക്താക്കളിൽനിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനം. അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കിനൽകുകയും ചെയ്യും. ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ വകയിരുത്തി നൽകും.പുതിയ കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാം.പുതിയ വൈദ്യുതകണക്ഷന് ഇനി ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. അപേക്ഷാഫീസും നൽകേണ്ടതില്ല. എൽ.ടി. ഗുണഭോക്താക്കൾക്ക് ജി.എസ്.ടി.യും പ്രളയസെസും അടക്കം 61 രൂപയും ഹൈടെൻഷൻ (എച്ച.ടി.) ഗുണഭോക്താക്കൾക്ക് 1118 രൂപയും എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾക്ക് 5500-ലേറെ രൂപയുമാണ് മുൻപ് അപേക്ഷാഫീസായി നൽകേണ്ടിയിരുന്നത്. ഇതോടൊപ്പം ആദ്യമായി ഓൺലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.


കാട്ടുപൂച്ചയുടെ ആക്രമണം; 13 കോഴികൾ ചത്തു

 കാട്ടുപൂച്ചയുടെ ആക്രമണം; 13 കോഴികൾ ചത്തു


ഒതുക്കുങ്ങൽ: അരിച്ചോൾ ഉദരാണിയിൽ കാട്ടുപൂച്ചയുടെ ആക്രമണം രൂക്ഷം. പ്രദേശത്തെ താമസക്കാരായ കാവുങ്ങൽ സൈതലവി, പിലാക്കൽ ഫൈസൽ, വടക്കേതിൽ ഷരീഫ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരുടെ വീടുകളിൽ വളർത്തിയിരുന്ന 13 ഓളം കോഴികളാണ് രണ്ടുദിവസത്തിനുള്ളിൽ കാട്ടുപൂച്ചയുടെ അക്രമണത്തിൽ ചത്തത്. രണ്ടുദിവസത്തിനുള്ളിൽ ഇത്രയും കോഴികളെ അക്രമിച്ചത് കൊണ്ടുതന്നെ ഒന്നിലധികം കാട്ടുപൂച്ചകൾ പ്രദേശത്തുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരങ്ങളിലാണ് കാട്ടുപൂച്ചയുടെ ആക്രമണം പ്രധാനമായും ഉണ്ടാവുന്നത്. തെരുവുനായ, വെരുക്, കീരി എന്നിവരുടെ ശല്യത്തിനുപുറമേ കാട്ടുപൂച്ചയുടെ ആക്രമവും തുടങ്ങിയതോടെ വളർത്തുകോഴികളെ പുറത്തു വിടാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. കോഴികളെ പുറത്തുവിടാതെ വലകെട്ടി വളർത്തുന്ന വീട്ടിൽ അതിനകത്തുകയറിയും കോഴികളെ പിടിച്ചിട്ടുണ്ട്. അടിയന്തരമായി കാട്ടുപൂച്ചയെ പിടിയ്ക്കുന്നതിനുള്ള നടപടികൾ ബദ്ധപ്പെട്ട അധികൃതർ സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അൺ ലോക്ക് നാലാം ഘട്ടം, സ്കൂ​ളു​ക​ള്‍ തു​റ​ക്കി​ല്ല, തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കും,പൊതുയോഗങ്ങൾക്ക് അനുമതി

അൺ ലോക്ക് നാലാം ഘട്ടം, സ്കൂ​ളു​കള്‍തുറക്കില്ല,തീ​യ​റ്റ​റു​കള്‍ അ​ട​ഞ്ഞു കിടക്കും,പൊതുയോഗങ്ങൾക്ക് അനുമതി


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് അ​ണ്‍​ലോ​ക്ക്-4 മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ട​ന്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.9 മു​ത​ല്‍ 12 വ​രെ ക്ലാ​സി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​ത്തു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി. അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടാ​ന്‍ പു​റ​ത്തു​പോ​കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് 50 ശ​ത​മാ​നം അ​ധ്യാ​പ​ക​ര്‍​ക്ക് സ്കൂ​ളി​ലെ​ത്താമെന്നും മാര്‍ഗനിര്‍ദേശം.മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും കേ​ന്ദ്രം വി​ശ​ദ​മാ​ക്കി.രാ​ജ്യ​ത്ത് പൊ​തു​പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 21 മു​ത​ല്‍ അ​നു​വ​ദി​ക്കും.100 പേ​ര്‍​ക്കു വ​രെ കൂ​ട്ടാ​യ്മ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാം.സി​നി​മാ തീ​യ​റ്റ​റു​ക​ള്‍, നീ​ന്ത​ല്‍ കു​ള​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കും. എ​ന്നാ​ല്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ തീ​യ​റ്റ​റു​ക​ള്‍ അ​നു​വ​ദി​ക്കും. സം​സ്ഥാ​ന, അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഓ​ണാ​ഘോ​ഷം; ഒ​ത്തു​കൂ​ടു​ന്ന ആ​ഘോ​ഷ​വും ബ​ന്ധു​ വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍​ശ​നവും ഒ​ഴി​വാ​ക്കണം: മുഖ്യമന്ത്രി

ഓ​ണാ​ഘോ​ഷം; ഒ​ത്തു​കൂ​ടു​ന്ന ആ​ഘോ​ഷ​വും ബ​ന്ധു​ വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍​ശ​നവും ഒ​ഴി​വാ​ക്കണം: മുഖ്യമന്ത്രി


സം​സ്ഥാ​ന​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മായിരിക്കണം നടത്തേണ്ടതെന്ന നിര്‍ദേശവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടു​ന്ന എ​ല്ലാ ആ​ഘോ​ഷ​വും ഒ​ഴി​വാ​ക്ക​ണം.ബ​ന്ധു​വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ നിര്‍ദേശിച്ചു .സം​സ്ഥാ​ന​ത്ത് സ​മ്ബ​ര്‍‌​ക്ക വ്യാ​പ​നം ഉയരുന്ന സാഹചര്യമാണ് .96.6 ശ​ത​മാ​നം പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധ ഉണ്ടായിട്ടുള്ളത് . അ​തേ​സ​മ​യം, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ത്ത​നെ​യു​ള്ള വ​ര്‍​ധ​ന​വി​ല്ല . സ്വാ​ഭാ​വി​ക​മാ​യ രോ​ഗ​വ്യാ​പ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത് . ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക​പ്പു​റം രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓര്‍മിപ്പിച്ചു .

സംസ്ഥാനത്തെ റേഷൻ കടകൾൾ ഇന്ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കും

 സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കും


സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് മാസത്തെ റേഷൻ സെപ്തംബർ 5 (ശനി) വരെ വാങ്ങാം. റേഷൻ വിതരണം ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.സൗജന്യ കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്ത കാർഡ് ഉടമകൾക്ക് അടുത്ത മാസം കിറ്റ് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

 വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു


വേങ്ങര : ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര വേങ്ങര നെടുമ്പറമ്പ് രാജീവ് ഗാന്ധി കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡന്റ് മുനീർ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു കിറ്റ് വിതരണോദ്ഘാടനം നടത്തി. കെ കെ പ്രദീപ് സ്വാഗതവും മൻസൂർ തമ്മാഞ്ചേരി നന്ദിയും രേഖപ്പെടുത്തി. അബ്ദുൽ സലാം ഹയ്‌റ ഗോൾഡ്, കെ ഷക്കീർ ഹുസൈൻ എന്നവർ സംസാരിച്ചു.

ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്‌തു

 ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്‌തു


വേങ്ങര : ലയൺസ് ക്ലബ്ബ് ഇന്റർനാഷനലിന്റെ പ്രളയ ബാധിതരായവർക്ക് വേണ്ടിയുള്ള ഫണ്ട് ഉപയോഗിച്ച് ഇരിങ്ങല്ലൂർ തോണിക്കടവ് പ്രദേശത്ത് വെള്ളം കയറിയ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്‌തു.മുൻ പഞ്ചായത്ത് മെമ്പർ എ പി ഇത്തീമ വിതരണോദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഓഫ് വേങ്ങര പ്രസിഡന്റ് മുനീർ ബുഖാരി അധ്യക്ഷത വഹിച്ചു. ട്രഷറർ മൻസൂർ തമ്മാഞ്ചേരി സ്വാഗതവും സിക്രട്ടറി പ്രമോദ് നന്ദിയും രേഖപ്പെടുത്തി

ഹോമിയോ മരുന്ന് വിതരണം ചെയ്തു


ഹോമിയോ മരുന്ന് വിതരണം ചെയ്തു

വേങ്ങര : പാക്കടപ്പുറായ ടീം സഹാറ ഖുമൈനി ക്ലബ് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.എൻ.സി.പി.ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച്.ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.പി.ജലീൽ, പി.എ.റാഷിദ്, കെ.സി.സൈനുദ്ദീൻ, കാമ്പ്രൻ നസീർ എന്നിവർ സംബന്ധിച്ചു.

കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ

 കൊവിഡ് 19 ഓണ വിപണിയെയും തളർത്തി; തിരക്കൊഴിഞ്ഞ വേങ്ങര ടൗൺ


വേങ്ങര : കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് വ്യാപാരികള്‍. ഓണമെത്തിയിട്ടും സാതനങ്ങളൊന്നും വില്‍ക്കാനാവാത്ത നിലയില്‍ സ്തംഭിച്ചിരിക്കുകയാണ് ഓണവിപണി.ആളും അനക്കവുമില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പഛാതലത്തിൽ. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വ്യാപാരികളുടെ പ്രതിസന്ധി തുടരുകയാണ്.


ഓര്‍മയില്‍ ഇത്തരമൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഓണമെത്തിയിട്ടും ഉണരാതെ പച്ചക്കറി വിപണി കച്ചവടത്തില്‍ വന്ന ഇടിവ് പച്ചക്കറി വിലയിലും പ്രതിഫലിച്ചു തുടങ്ങി.പല ഇനങ്ങള്‍ക്കും വില കൂടി. ബേക്കറികടകളിൽ ഓണത്തിന്റെ പ്രതേക വിപവമായ ഷർക്കര വരട്ടിയും കായവറവും 100 കിലോ വരെ വിൽപന നടന്നിരുന്ന കച്ചവടം ഇന്ന് 10 കിലോക്ക് താഴെ എത്തിയിരിക്കുന്നു.ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം  കൂടുന്നതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ നിലയില്‍ കച്ചവടം നടന്നിട്ട് മാസങ്ങളായി. ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടെങ്കിലും, വരും ദിവസങ്ങളില്‍  വ്യാപാരം മെച്ചപ്പെടുമെന്നുമുള്ള നേരിയ പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്.

പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു

 പ്രക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു


വേങ്ങര : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രാക്കാട്ടുകുണ്ട് റോഡ് യാഥാർഥ്യമാകുന്നു.  പ്രദേശത്തുകാർക്ക് യാത്രചെയ്യുന്നതിന് ആവശ്യമായ റോഡില്ലാത്തതിനാൽ വളരെയധികം പ്രയാസം നേരിടുന്നത് കാരണം മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരും വേങ്ങര എം എൽ എ അഡ്വ: കെ എൻ എ ഖാദർ സാഹിബിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട്‌ അനുവദിച്ചു. MLA യുടെ PA അസീസ് പഞ്ചിളി, പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്‌ പുള്ളാട്ട് ബാവ, വാർഡ് മുസ്‌ലിംലീഗ് സെക്രട്ടറി പാക്കട സൈദ്, റിയാസ് പി.കെ.സി എന്നിവർ റോഡ് സന്ദർശിച്ചു

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്

 വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല 


ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.


ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും.

ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

 ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.


കോവിഡ് മഹാമാരിയുടെ കാലത്ത് ഓണം ആഘോഷിക്കുന്നവർക്ക് ഒരു കൈത്താങ്ങ്,ഓണം പച്ചക്കറി കിറ്റ് വിതരണം ചെയ്തു.വലിയോറ കാളിക്കടവ് സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലിയോറ കാളിക്കടവ്,മുതലമാട്‌,തേർക്കയം എന്നീ പ്രദേശങ്ങളിലെ നൂറ്റി എൺപതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ടി കെ സിറ്റി ക്ലബ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് എ.കെ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറൽ സെക്രട്ടറി ജലീൽ നടക്കൽ,അംഗങ്ങളായ റഫീഖ് മടപ്പള്ളി,മുഹമ്മദ്‌ നടക്കൽ,വിനീഷ് അത്തിയേക്കൽ എന്നിവർ പങ്കെടുത്തു.

വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്

 വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്


വേങ്ങര: വാർഷിക പദ്ധതി 2020-21 പദ്ധതി ചെലവിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത്.സംസ്ഥാനത്ത് എട്ടാം സ്ഥാനം.പദ്ധതി നിർവഹണത്തിൽ ഈ മുന്നേറ്റത്തിന് പങ്കുവഹിച്ച മുഴുവൻ നിർവഹണ ഉദ്യോഗസ്ഥർക്കം അഭിനന്ദനങ്ങൾ നേരുന്നു.

28 August 2020

'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന

 'ഒരുരാജ്യം ഒറ്റ വോട്ടര്‍ പട്ടിക' നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാ ഭേദഗതിക്ക് ആലോചന


തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചർച്ചകൾ കേന്ദ്രം സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തു. എന്നാൽ ഒറ്റ വോട്ടർ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകൾ നടത്തണമെന്നത് ബിജെപിയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാവോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്രമെത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പ്രത്യേകം വോട്ടർ പട്ടികയുണ്ട്. ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയും തമ്മിൽ ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാക്കുക എന്നതാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.കേരളമടക്കം എഴ് സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടർ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക ആക്കുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ രണ്ട് നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിർദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നു.വോട്ടർപട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തിൽ വ്യത്യസ്ത വോട്ടർ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയൽ കാർഡുള്ളവർ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഒരു രാജ്യം ഒറ്റ വോട്ടർ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കിൽ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിവരുന്ന വലിയ ചെലവുകൾ, കുറയ്ക്കാനാകുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നു

‘മണ’മില്ലാത്ത പൂക്കച്ചവടം; വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ

 ‘മണ’മില്ലാത്ത പൂക്കച്ചവടം;വേങ്ങര ബസ്റ്റാന്റിൽ പൂക്കച്ചവടം നടത്തുന്ന ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ


വേങ്ങര : ഓണക്കാലം ആഘോഷമാക്കാൻ കാത്തിരുന്ന പൂക്കച്ചവടക്കാർക്ക് കോവിഡ്കാലം സമ്മാനിക്കുന്നത്‌ ‘മണമില്ലാത്ത’ ദിവസങ്ങൾ. 500 കിലോയിലധികം പൂക്കൾ ദിവസവും വിറ്റിരുന്നവർക്കിപ്പോൾ ചെലവാകുന്നത് പത്തുകിലോയിൽ താഴെ മാത്രം. ഓഫീസുകളിലെയും സ്കൂളുകളിലെയും ആഘോഷങ്ങളായിരുന്നു വിപണിയുടെ പ്രധാന ആകർഷണം. ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലം കരിച്ചുകളഞ്ഞു വ്യാപാരികളെ.കോവിഡായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കൾ വരുന്നില്ല. കേരളത്തിലാണെങ്കിൽ ആവശ്യത്തിന് കിട്ടാനുമില്ല. കൂടാതെ കഴിഞ്ഞവർഷത്തേക്കാൾ വിലയും കൂടുതലാണ്. വാങ്ങാൻ ആളുകൾ വരാത്തതുകൊണ്ട് കൂടുതൽ ശേഖരിക്കാൻ കച്ചവടക്കാർക്കും പേടിയാണ്.നോട്ട് നിരോധനത്തിനുശേഷം വിപണി പൊതുവെ തളർച്ചയിലായിരുന്നു. ലോക്ഡൗൺ കൂടി വന്നതോടെ പലരും കച്ചവടംതന്നെ മതിയാക്കിയിട്ടുണ്ട്.കുറച്ചുപേരെ മാത്രം ലക്ഷ്യമിട്ടാണ് കട തുറക്കുന്നതെന്ന് വേങ്ങരയിലെ ഗംഗ ഫ്ലവേഴ്സ് ഉടമ അബ്ദുൽ ഗഫൂർ  പറഞ്ഞു. മല്ലിക, റോസ്, ജമന്തി, അരളി എന്നിവയാണ് കൂടുതൽ ചെലവാകാറ്. പാലക്കാട്ടുനിന്നാണ് ഇപ്പോൾ ജില്ലയിലേക്ക് പൂവ്‌ എത്തുന്നത്. പണ്ട് ഒരുദിവസം നടന്ന കച്ചവടം ഈ സീസണിൽ മൊത്തം കിട്ടുമോ എന്ന ആശങ്കയിലാണ്.

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം

'രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട'; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്

 സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങി തട്ടിപ്പ്


തിരൂരങ്ങാടി: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന പേരില്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തെന്നല പുള്ളിതറ എല്‍പി സ്‌കൂളിന് പിറകിലുള്ള തോട്ടോളി ഉമ്മറിന്റ വീട്ടിലാണ് കഴിഞ്ഞദിവസം സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വീട്ടില്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവ് ഉമ്മറിന്റ പേരില്‍ കേസുള്ളത് അന്വേഷിക്കാന്‍ വേണ്ടി വന്നതാണ് എന്ന് പറഞ്ഞെത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വീട്ടുകാരെ ചേര്‍ത്ത് ഫോട്ടോ എടുക്കുകയും ചെയ്തു, ശേഷം ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതിനുശേഷം വീട്ടുകാര്‍ തിരൂരങ്ങാടി പോലീസില്‍ വിവരം അന്വേഷിച്ചപ്പോള്‍ വന്ന വ്യക്തി വ്യാജനാണെന്ന് മനസ്സിലാവുകയും ചെയ്തു തുടര്‍ന്ന് ഉമ്മറിന്റ ഭാര്യ റാഹില തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������