Labels

07 April 2019

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

ലോകാരോഗ്യ ദിനത്തിൽ മരുന്നുകൾ ശേഖരിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചും മാതൃകയായി

കൊളപ്പുറം  :-  ലോക ആരോഗ്യ പരിരക്ഷ എല്ലായിടത്തും
 എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ,ക്ലബ് ഫോർ ആന്റി നാർക്കോട്ടിക് പ്രൊമോഷനും ( CANP)  സംയുക്തമായി ലോകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. വീടുകൾ തോറും കയറി ഇറങ്ങി ബാക്കിവരുന്ന മരുന്നുകൾ ശേഖരിച്ച് പാവപ്പെട്ട രോഗികൾക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചു.  ഡോക്ടർ കുഞ്ഞുമോൻ പ്രവർത്തകർക്ക് മരുന്ന് നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .പരിസരത്തെ പ്രായംചെന്ന രോഗികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , പ്ലാസ്റ്റിക് വിമുക്ത കൊളപ്പുറം എന്ന ആശയത്തിന് തുടക്കം കുറിച്ചു കൊണ്ട് പരിസരം വൃത്തിയാക്കുകയും ചെയ്തു.  ക്യാമ്പ് അംഗങ്ങളായ മുസമ്മിൽ ഉനൈസ്, ഉവൈസ് അലി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു .നാസർ മലയിൽ വിജയകുമാർ ,ജംഷീർ പിടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

29 March 2019

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന  മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ

കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ്  ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ  കഴിയും.  പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ്  സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ്  ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.

27 March 2019

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു

'പറവകൾക്കൊരു നീർക്കുടം' പദ്ധതി ഉദ്ഘാടനം ചെയ്തു 

വേങ്ങര : വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക്‌ വേങ്ങര ജവാൻ കോളനി തളി ക്ഷേത്രത്തിൽ തുടക്കമായി.. ക്ഷേത്ര ഭാരവാഹി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. 
മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് പറമ്പൻ ഖാദർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, ട്രഷറർ സൈദു പറമ്പൻ,എം. എസ്.എഫ് ജില്ലാ കമ്മറ്റി അംഗം
സി പി ഹാരിസ് , പ്രസിഡന്റ് അനസ് വി ടി, സെക്രട്ടറി എ.കെ.എം. ഷറഫ് , സഹീർ അബാസ് നടക്കൽ, മുഫസ്സിർ ഹുദവി,ഇബ്രാഹിം അടക്കാപുര,അർഷദ് ഫാസിൽ,സൽമാൻ അരീകുളം, സിറാജുദ്ധീൻ ഇ.വി, നിയാസുദ്ധീൻ താട്ടയിൽ, ജുനൈദ് എ.കെ.പി, മുനവർ മനാട്ടി, ഫഹ്‌നാസ്, മനോജ്‌ മാസ്റ്റർ നേതൃത്വം നൽകി.

22 March 2019

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

സി.പി..എം ജനങ്ങളെ വെല്ലുവിളിക്കുന്നു കുഞ്ഞാലിക്കുട്ടി
പറപ്പൂർ: അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കുക വഴി സി.പി.എം വോട്ടർമാരെ വെല്ലുവിളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മൂസ്സ ടി. എടപ്പനാട്ട് അധ്യക്ഷത വഹിച്ചു.കെ.എൻ.എ ഖാദർ എം.എൽ.എ, വി വി പ്രകാശ്,     ആര്യാടൻ ഷൗക്കത്ത്.       കൃഷ്ണൻ കോട്ടുമല, എം.എം കുട്ടി മൗലവി, ടി.ടി. ബീരാവുണ്ണി, കെ.എ റഹീം, ടി.പി അഷ്റഫ്, വി.എസ് ബഷീർ, ടി.ഇ കുഞ്ഞിപ്പോക്കർ, സി.കെ അബ്ദുറഹ്മാൻ, ടി.ഹഖ്, നാസർ പറപ്പൂർ, ടി.ബഷീർ, ടി.കെ റഹീം, സി.അയമുതു, കെ.എം കോയാമു, ടി.മൊയ്തീൻ കുട്ടി എം.മജീദ് എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു. 

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

ലോക ജലദിനത്തിൽ ജലം ജീവാമൃതം എന്ന സന്ദേശമുയർത്തി കുരുന്നുകൾ

പെരുവള്ളൂർ: ലോകജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത്  ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അയൽപക്ക വീടുകളിലും, സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ച വിദ്യാർത്ഥികൾ, കിളികൾക്കായി ഈ ദിനത്തിൽ തണ്ണീർകുടം ഒരുക്കി കാരുണ്യത്തിന്റെ വഴി കാണിക്കാനും മറന്നില്ല.ജല ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ സോമരാജ് പി, കെ കെ റഷീദ് ,വി ജംഷീദ് ,ഷാജി പി കെ ,അബ്ദുൽ ബാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

20 March 2019

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ

വേങ്ങര: തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വേങ്ങര നിയോജക മണ്ഡലം വനിത ലീഗ് കൺവെൻഷൻ നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ അലി അക്ബർ, മലപ്പുറം മുൻസിപ്പൽ ചെയർ പേഴ്സൺ സി.എച്ച് ജമീല, ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി ഹഖ്, വൈസ് പ്രസിഡൻറ് ബുഷ്റമജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ബി.ബീഫാത്തിമ, പി.കെ സഫ്രീന, കെ.പി.സരോജിനി, കുപ്പേരി സുബൈദ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഖദീജാബി, എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: വേങ്ങര മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ പ്രധിഷേധിച്ച്‌ msf

പരീക്ഷകാലത്തെ അപ്രഖ്യാപിത പവർ കട്ടിൽ  പ്രധിഷേധിച്ച്‌ msf

വേങ്ങര: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ സമയത്ത്   കെ.എസ്.ഇ.ബി  അപ്രഖ്യാപിതമായി ദിവസവും പവർ കട്ട്  നടത്തുന്നതായി പരാതി. സുപ്രധാന പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് കുട്ടികളെ വലച്ച്‌ കെ.എസ്.ഇ.ബിയുടെ ക്രൂരത. ദിവസവും രാത്രിയിലുള്ള പവർ കട്ട് കാരണം വിദ്യാർത്ഥികളുടെ പഠന സമയം നഷ്ടപെടുന്നതായും മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും രക്ഷിതാക്കൾ പറയുന്നു.  അപ്രഖ്യാപിതമായി നടത്തുന്ന പവർ കട്ട് കാരണം  വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമുള്ള  ബുദ്ധിമുട്ട് ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  വേങ്ങര പഞ്ചായത്ത്‌ msf കമ്മിറ്റി ഭാരവാഹികളായ സി.പി ഹാരിസ്, വി.ടി അനസ്, എ.കെ ശറഫുദ്ധീൻ, എ.കെ.പി ജുനൈദ്, എ.കെ ഇബ്രാഹിം, അർഷദ് ഫാസിൽ, നിയാസുദ്ധീൻ താട്ടയിൽ എന്നിവർ വേങ്ങര KSEB അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു

പോസ്റ്റാപ്പിസ് മാർച്ച് NREG വർക്കേഴ്സ് യൂണിയൻ കോട്ടക്കൽ ഏരിയാ പ്രസിഡണ്ട് ഷീലാ ദാസ് ഉദ്ഘാടനം ചെയ്തു 

വേങ്ങര : തൊഴിലുറപ്പ് തൊഴിലാളികളുടെ പോസ്റ്റാഫിസ് മാർച്ച്
കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക 
കൂലി 500 രൂപയാക്കുക
തൊഴിൽ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യൂണിയൻ വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോസ്റ്റാഫീസ് മാർച്ച് സംഘടിപ്പിച്ചു
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം KT അലവി കുട്ടി,
PKS മലപ്പുറം ജില്ലാ ജോ..സെക്ടറി KP സുബ്രമണ്യൻ,
CPIM വേങ്ങര ലോക്കൽ സെക്രട്ടറി P പത്മനാഭൻ എന്നിവർ സംസാരിച്ചു
സി.രവി അദ്ധ്യത വഹിച്ചു
വെട്ടൻ ബിന്ദു സ്വാഗതവും തങ്കം രാമകൃഷണൻ നന്ദിയും പറഞ്ഞു

19 March 2019

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം

തോട്ടശ്ശേരിയറ പേങ്ങാട്ടുകുണ്ട് വിക്ടറി ക്ലബും സീക്രട്ട് ഓഫ് മ്യൂസിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ചേർന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച മ്യൂസിക്ക് ഡയറക്ടറായ അലക്സ് പോളിന്റെ മൈൻഡ് റീ ഫ്രഷ്മെന്റ് മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം നടത്തി.
തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന് കുറച്ച് നേരത്തേക്കെങ്കിലും ശുദ്ധ സഗീതത്തിലൂടെ  മനസ്സിനെ നിയന്ത്രിക്കാനും ഒരുപാട് അറിവുകൾ പകർന്ന് നൽകാനും മലയാളത്തിന്റെ നല്ല പാട്ടുകാരനായ ശ്രീ അലക്സ് പോളിന്റെ മ്യൂസിക്ക് തെറാപ്പിയിലൂടെ കഴിഞ്ഞു.  ഈ പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം പുതിയൊരൂർജ്ജം പകർന്ന് നൽകുവാനും പുതിയൊരനുഭവം പകർന്ന് നൽകുവാനുമായി.
മലപ്പുറം ഹോട്ടൽ ഡെലീഷ്യയുടെ  ഓഡിറ്റോറിയത്തിൽ പാലക്കൽ സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്രയുടെ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ കുഞ്ഞി മുഹമ്മദ് സാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണമഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ നെടുംമ്പള്ളി സെയ്തു തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ കേരള സെക്രട്ടറി ടി പി ശശികുമാർ തോട്ടശ്ശേരിയറ എ എം എൽ പി സ്കൂൾ പ്രാധാനാദ്ധ്യാപകൻ ഹബീബ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ പി ബിജീഷ് സ്വാഗതവും പ്രശോഭ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
ശ്രീ അലക്സ് പോളിനെ ക്ലബിന്റെ  എക്സിക്യുട്ടീവ് മെമ്പർ പി പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു.

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മൊബൈൽ കോടതി പരിചയപ്പെട്ട് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി യുടെ
മൊബൈൽ ലോക് അദാലത്തിന്റെ ഭാഗമായാണ്
വിദ്യാലയത്തിൽ മൊബൈൽ കോടതി സജ്ജീകരിച്ചത്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീ കെ ടി ബാലകൃഷ്ണൻ കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ ലളിതമായി ക്ലാസെടുത്തു. സീനിയർ അഭിഭാഷകരായ മോഹൻദാസ് ,കുഞ്ഞമ്മദ്, അനീഷ്, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കായി 'നിയമപാഠം' എന്ന പുസ്തകം സൗജന്യമായി  വിതരണം ചെയ്തു. നിയമങ്ങളും, കോടതിയുമായും ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് പരിഹാരമായി മാറുവാൻ
മൊബൈൽ കോർട്ടിന്റെ
ഈയൊരു സന്ദർശനത്തിലൂടെ സാധിച്ചു എന്ന് പ്രധാന അധ്യാപകൻ എൻ. വേലായുധൻ പറഞ്ഞു.

18 March 2019

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍; വേങ്ങരയില്‍ ആറുവയസ്സുകാരന്‍ മരിച്ചു ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര എ.ആര്‍ നഗറിലെ ആറുവയസ്സുകാരന്‍ മരിച്ചു.
കോഴക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എ.ആര്‍ നഗര്‍ കൊടുവായൂരിലെ ആസാദ് നഗറില്‍ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകന്‍ ടി.സി. മുഹമ്മദ് ഷഹാന്‍ ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരിച്ചത് .പനി ബാധിച്ച കുട്ടിയെ ഫെബ്രുവരി 17നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച്
ആശങ്കപ്പെടേണ്ടെന്ന് കലക്ടര്‍
വെസ്റ്റ് നൈല്‍ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മറ്റാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് രോഗംപരത്തുന്നത്. കൊതുക നിര്‍മാര്‍ജ്ജന, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. പനി, തലവേദന, ഛര്‍ദ്ദി, തൊലിപ്പുറത്തുള്ള പാടുകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് മൂടിയോ, മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. വെസ്റ്റ് നൈല്‍ പനിക്കെതിരായ മുന്‍കരുതലുകള്‍ കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. ടോയ്‌ലെറ്റുകളുടെ വെന്റ് പൈപ്പുകള്‍ക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിന്റെ അരികുകളില്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ സിമന്റ് ഇട്ടു ഗ്യാപ്പ് അടക്കുക.മലിന ജലം ശരിയായി സംസ്‌കരിക്കുക. ജലാശയങ്ങളില്‍ ഗപ്പി മത്സ്യം
വളര്‍ത്തുക. ഓടകളില്‍ മലിന ജലം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ഓടകള്‍ വൃത്തിയാക്കി മൂടിയിടണംവ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളിലുമുള്ള
കൊതുകുവളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യണം.
പക്ഷികള്‍ക്ക് (വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പെടെയുള്ളവ) അസുഖങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെടുകയോ, ചാവുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരം അറിയിക്കുക.

14 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു

വേങ്ങര:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യമെന്നാൽ ഏതാനും കോർപ്പറേറ്റുകൾ മാത്രമാണെന്ന് മലപ്പുറം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. സാനു. വേങ്ങര അസംബ്ലി മണ്ഡലം എൽ.ഡി.എഫ്. കൺവെൻഷനിൽ വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകളെയും അവരെ സഹായിക്കുന്ന കേന്ദ്രഭരണത്തെയും വിമർശിക്കുന്നവരെ ബി.ജെ.പി. രാജ്യദ്രോഹികൾ എന്നുവിളിച്ച് ആക്ഷേപിക്കുന്നു. തങ്ങൾക്കിഷ്ടമില്ലാത്ത ഭരണഘടനപോലും കത്തിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സി.പി.ഐ. നേതാവ് കെ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ടി.എ. സമദ് അധ്യക്ഷനായി. സി.പി. അൻവർസാദത്ത്, വേലായുധൻ വള്ളിക്കുന്ന്, വി.ടി. സോഫിയ, ഹംസ പാലൂർ, സി.ടി. രാജു, എം. മുഹമ്മദലി, പി.പി. ബഷീർ, കെ.ടി. അലവിക്കുട്ടി, പി. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

സി.പി.എമ്മിന്റേത്‌ ബി.ജെ.പിയെ സഹായിക്കുന്ന നിലപാട്‌ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്‌ ദേശീയ രാഷ്ര്‌ടീയത്തില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ മത്സരത്തിന്‌ കളമൊരുങ്ങിയിട്ടുണ്ട്‌. കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും എതിരായി ഒരിടത്ത്‌ പോലും മുസ്‌ലിംലീഗ്‌ മത്സരിക്കില്ല. നിലവിലെ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത്‌ ഒരോ ഇന്ത്യന്‍ പൗരന്റേയും കടമയാണ്‌. ജനാധിപത്യത്തെ തന്നെ വെല്ലുവിളിച്ചാണ്‌ എല്‍.ഡി.എഫ്‌ ഇത്തവണ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. എല്‍.ഡി.എഫിന്റെ ഈ പരീക്ഷണം വിനാശകരമാണ്‌. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത്‌ വലിയ പരാജയമാണ്‌. കേരള കോണ്‍ഗ്രസിലെ നിലവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. വിഷയത്തില്‍ യു.ഡി.എഫ്‌ നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൊങ്ങിവന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വ സാധാരണമാണ്‌. അടുത്ത ദിവസങ്ങളില്‍ അതിന്‌ പരിഹാരം കാണാന്‍ സാധിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. യു.ഡി.എഫ്‌ എന്ന സ്‌പിരിറ്റില്‍ എല്ലാകക്ഷികളുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വികസനമാണ്‌ യു.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്നത്‌. യു.ഡി.എഫ്‌ കൊണ്ടു വന്ന വന്‍കിട കുടിവെള്ള പദ്ധതികള്‍ മതി ഈ വേനല്‍കാലത്ത്‌ മുന്നണിക്ക്‌ വോട്ടു ലഭിക്കാന്‍. വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്റര്‍ കംബ്രിഡിജ്‌ അടക്കമുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്‌. കാലങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ച പ്രദേശങ്ങള്‍ക്കാണ്‌ ഇത്‌ വഴി ദാഹജലമെത്തുന്നത്‌. ഇത്തരം വികസനങ്ങള്‍ ഒന്നു പോലും സി.പി.എമ്മിന്‌ പറയാനുണ്ടാവില്ല. 17ന്‌ മലപ്പുറത്ത്‌ നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനോട്‌ കൂടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. 18ന്‌ പൊന്നാനിയിലും കണ്‍വന്‍ഷന്‍ നടക്കും. സംസ്‌ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത്‌ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു

13 March 2019

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

90 വർഷം പിന്നിട്ട വേങ്ങര പാലശ്ശേരിമാട് GUPS വലിയോറ നവതി "Milan2019" എന്നപേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു

വിദ്യാർത്ഥികളുടെ കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഗമം,ഗുരു ശിഷ്യ സംഗമം, 80 കഴിഞ്ഞ അധ്യാപകരെയും മുൻ PTAപ്രസിഡന്റുമാരയും ആദരിക്കൽ,   പ്രമുഖ സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം എന്നിവ 2019 മാർച്ച് 29-30 വെള്ളി,ശനി തിയതികളിൽ സ്‌കൂൾ അങ്കണത്തിൽ നടക്കും .  രതീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട്  സൈദ് പറമ്പൻ അദ്ധ്യക്ഷനായിരുന്നു . ഹെഡ്മാസ്റ്റർ മുഹമ്മദ് കുന്നുമ്മൽ  പരിപാടികൾ വിശദീകരിച്ചു.പ്രചാരണ വിഭാഗം ചെയർമാനായി  ചന്ദ്രൻ എൻപി  കൺവീനറായി നാസർ വേങ്ങര അംഗങ്ങളായി ഷബീബ് മടപ്പള്ളി , ഷബീബ് ചെള്ളി,  ഷാഹുൽഹമീദ് പാലപ്പെട്ടി , സിപി ഹാരിസ് എന്നിവരെ തെരെഞ്ഞെടുത്തു. മാർച്ച് 20ന് വൈകുന്നേരം 7മണിക്ക് വിപുലമായ സ്വാഗത സംഘം ചേരുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു . പ്രചാരണവും കലക്ഷനും ശക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്ല പാറമ്മൽ ,എൻപി  ചന്ദ്രൻ ,സിപി അബ്ദുറഹ്മാൻ , ഹനീഫ കടേങ്ങിൽ ,എപി അയ്യപ്പൻ , മജീദ് മടപ്പള്ളി , നസീർ മാസ്റ്റർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . നാസർ വേങ്ങര നന്ദിയും  പറഞ്ഞു .

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ച; മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ചയെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനുവാണ്. 2006 ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ജേഷ്ഠ സഹോദരതുല്യനായ വി.പി. സക്കരിയ്യയുടെ മകനും കൂടിയാണ് സാനു. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് സാനു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എസ്.ഡബ്ലിയു വിന് സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനായ എം.കോം വിദൂര വിദ്യാഭ്യാസം വഴിയും കരസ്ഥമാക്കി. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പുറപ്പാടിലാണ് ഈ മലപ്പുറം ജില്ലക്കാരന്‍.
എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ച സാനു ഇപ്പോള്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ചെറുപ്പക്കാരന്‍ മലപ്പുറത്തിന്റെ ഒടുങ്ങാത്ത വിപ്ലവ വീര്യത്തിന്റെ തുടര്‍കണ്ണിയാണെന്നതില്‍ സംശയം വേണ്ട.
ഫാഷിസ്റ്റുകള്‍ക്കെതിരായി വോട്ടു രേഖപ്പെടുത്താന്‍ സാനുവിന് ഫ്‌ലൈറ്റ് വൈകില്ല. മുത്വലാഖ് ബില്‍പോലുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണ വേളകളില്‍ കല്യാണം കൂടാന്‍ പോകാതെ പാര്‍ലമെന്റില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും എസ്.എഫ്.ഐ യുടെ ഈ ചുണക്കുട്ടി. പദവി അലങ്കാരത്തിനല്ല ജനസേവനത്തിനാണെന്ന് തിരിച്ചറിയുന്ന വി.പി. സാനുവിനെ മലപ്പുറത്തുകാര്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാം. ഉത്തരവാദിത്തങ്ങള്‍ കണ്ണടച്ച് ഏല്‍പിക്കാം സാനുവിനെ. സമൂഹം ഏല്‍പിക്കുന്ന പദവികള്‍, ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള ഐ.ഡി.യായും എയര്‍പോര്‍ട്ടുകളില്‍ ഗ്രീന്‍ ചാനല്‍ വഴി കടന്ന് പോകാനുള്ള ലൈസന്‍സായും വിദേശത്ത് ബിസിനസ്സ് സമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായും വി.പി. സാനു ഉപയോഗിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. നിങ്ങളുടെ ഓരോ വോട്ടും സാനുവിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലായിരിക്കട്ടെയെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍

12 March 2019

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

വേങ്ങര: മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

05 March 2019

ഒരുക്കം 2k19 സംഘടിപ്പിച്ചു

ഒരുക്കം 2k19 സംഘടിപ്പിച്ചു

പെരുവള്ളൂർ: ഒളകര ഗവ: എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "ഒരുക്കം 2K19 " എന്നപേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത്.
 കൺവീനർ ഉവൈസ് അലി ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ക്ക് ആരോഗ്യ ബന്ധിതമായി പരീക്ഷകൾക്കായി എപ്രകാരം ഒരുങ്ങാം എന്നും    ,ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. അധ്യാപകരായ പി.കെ ഷാജി, ജിജിന എ എന്നിവർ സംസാരിച്ചു.

03 March 2019

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഫാസിസ്റ്റു ശക്തികൾക്ക് തകർക്കാനാവുന്നതല്ല മലപ്പുറത്തിന്റെ ഒരുമയെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ

ഏതൊരു അധിനിവേശ ശക്തിക്കു മുന്നിലും കീഴ്പ്പെടാത്ത ഒന്നാണ് മലപ്പുറത്തിന്റെ മതേതരത്വമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ ഹെറിറ്റേജ് വിഭാഗം തെന്നലയിൽ സംഘടിപ്പിച്ച സംസ്കൃതി സാംസ്കാരിക സായാഹ്നം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ ചരിത്രം സമുദായങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെക്കുടി ചരിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി. കുഞ്ഞിമൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്, മലബാർ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷകൻ മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.പ്രദേശത്തെ പഴയകാല കർഷകരെയും കലാകാരന്മാരെയും പരിപാടിയിൽ ആദരിച്ചു.തുടർന്ന് വിവിധ സംഘങ്ങളുടെ കോൽക്കളി, പടപ്പാട്ട്, മാപ്പിളപ്പാട്ട്, ബുർദ തുടങ്ങിയ പാരമ്പര്യ കലകളും  അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ  പി. സാജിദ് ബാബു, കുഞ്ഞലവി ഹാജി, മൊയ്തു ഹാജി, ഷെയ്ഖ് അലി മുസ്ലിയാർ, അബി അബ്ബാസ്, അബ്ദുൾ മജീദ് ടി.കെ, മൂസ മുസ്ലിയാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

02 March 2019

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു

കഴിഞ്ഞ യു .ഡി .എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നും 35 ലക്ഷം രൂപയുടെ ഫണ്ടനുവദിച്ച് നിർമ്മാണം തുടങ്ങിയപാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണം പൂർത്തിയാവുന്നു. 25000 ലിറ്റർ ജലസംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കാണ് പൂർത്തിയായി വരുന്നത്. ഇതു വഴി തട്ടാഞ്ചേരി മലയിലേയും പരിസര പ്രദേശത്തേയും 150 ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന ബൃഹത്തായ പദ്ധതിയാണിത്.ഇതോടെ  പ്രദേ ശ വാസികളായ ജനങ്ങളുടെ ഏറെ കാലത്തെ  ചിരകാല അഭിലാഷമാണ് പൂവണിയാൻ പോവുന്നത് . ഇതിലേക്കുള്ള കിണർ  കടലുണ്ടിപ്പുഴയിൽ ബാക്കിക്കയം റഗുലേറ്ററിന് മുകൾ ഭാഗത്തായി നിർമ്മാണം  പൂർത്തിയായി. മോട്ടോറും പമ്പ് ഹൗസും സ്ഥാപിക്കലും വീടുകളിലേക്കുള്ള പൈപ്പ് ലൈൻ പ്രവർത്തിയും ഉടൻ ആരംഭിച്ച് ഈ വേനൽ അവസാനത്തോടെ  പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി പറഞ്ഞു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������