Labels

31 January 2019

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

കാസ്മ ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

ജീവ കാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിലുള്ള കാസ്മ ക്ലബ്‌ കൂരിയാട് നിർധരരായ രോഗികളുടെ ചികിത്സക്കും കുടിവെള്ള വിതരണം മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ധനശേഖരണാര്ഥം വർഷം തോറും നടത്തി വരാറുള്ള 16-മത് ഫുട്ബോൾ ഫെസ്റ്റ് 31-1-2019 മുതൽ കൂരിയാട് കാസ്മ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വേങ്ങര സബ് ഇൻസ്‌പെക്ടർ സംഗീദ് പുനത്തിൽ പ്രശസ്ത മോഡലും മോട്ടിവേറ്ററും ആയ തസ്‌വി യുടെയും പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞാലൻ കുട്ടിയുടെയും സാനിധ്യത്തിൽ ഉൽഘാടനം നിർവഹിക്കും എന്ന് കാസ്മ ക്ലബ്‌ രക്ഷാധികാരികളായ ഇ മുഹമ്മദലി,നിയാസ് നരിക്കോടൻ പ്രസിഡന്റ്‌ സിദ്ധീഖ് ഇവി,സെക്രട്ടറി ഷബീറലി ഇ, ട്രഷറർ റിയാസലി എന്നിവർ അറിയിച്ചു.

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം സമാപ്പിച്ചു

ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം  സമാപ്പിച്ചു

ഊരകം  ഃ പഞ്ചായത്ത് msf സമ്മേളനം സമാപ്പിച്ചു. മുഴുവന്‍ യൂണിറ്റുകളിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പഞ്ചായത്ത് സമ്മേളനം നടന്നത്. ഊരകം എം.യു സ്കൂള്‍ മൈതാനത്ത് 200 പ്രതിനിധികള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം  msf ദേശീയ സെക്രട്ടറി adv. NA കരീം ഉദ്ഘാടനം ചെയ്തു. ഷാഫി ചാലിയം, ഷരീഫ് കുറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. ജസീം. എന്‍ സ്വാഗതവും, ശുഹൈബ് .കെ നന്ദിയും പറഞ്ഞു. കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ , പി.കെ അസ് ലു, ഇ.കെ കുഞ്ഞാലി, എം.കെ അബ്ദുല്‍ മജീദ്, പി.പി ഹസ്സന്‍ സംബന്ധിച്ചു. 
 കുറ്റാളൂരില്‍ നിന്ന് കാരാത്തോട്ടേക്ക് വിദ്യാര്‍ത്ഥി റാലിയും, 28 തിങ്കളാഴ്ച്ച കൗണ്‍സില്‍ മീറ്റും നടന്നു. വിദ്യാര്‍ത്ഥി റാലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.കെ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ ഭാരവാഹികള്‍ ഃ 
പ്രസിഡന്‍റ് ഃ ജസീം ചാലില്‍കുണ്ട് , ജ.സെക്രട്ടറി ഃ സാദിഖ് പുല്ലഞ്ചാല്‍ , ട്രഷറര്‍ ഃ സലീം നെടുംപറമ്പ്, വൈസ് .പ്രസിഡന്‍റ്മാര്‍ഃ  ശുഹൈബ്.കെ, ഫൈസല്‍ നാട്ടുകല്ല് , ജസീല്‍
ജോ.സെക്രട്ടറിമാര്‍ ഃ 
ഷാനു നിയാസ്, അസ്ലം പാറക്കണ്ണി , അനസ് .ടി മമ്പീതി തിരഞ്ഞെടുക്കപ്പെട്ടു.

28 January 2019

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം

കോട്ടക്കൽ:വെറുമൊരു സന്ദർശനമായിരുന്നില്ല ഇത്തവണ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ചിൽഡ്രൻസ് ഹോമിലെത്തിയത്. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്. പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്.പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയൻ ദമ്പതികൾ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം തീയതി മുംബൈയിൽ നിന്നും ഇറ്റലിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റർ കൺഡ്രി അഡോപ്ഷൻ നടക്കുന്നത്.ഒമറിനും കൂട്ടുകാർക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാർത്ഥികൾ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്.ശാന്തി ഭവൻ മേധാവി നാസർ, സാമൂഹ്യ പ്രവർത്തകൻ ഹംസ അഞ്ചുമുക്കിൽ,സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രാജേഷ് വി.അമല, റാബിയ കരീം തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

വേങ്ങര സബ്ജില്ലാതല പഠനോത്സവം ഒളകര ഗവ: എൽ.പി.സ്കൂളിൽ

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവത്തിന്റെ ഭാഗമായി ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. വരുന്ന ഫെബ്രുവരി പതിനാലാം തിയതിയാണ് വേങ്ങര സബ്ജില്ലാ കലോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ നടക്കുക. യോഗത്തിൽ പ്രധാനധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് മെമ്പർ ശ്രീമതി ഫാത്തിമ ബിന്ദ് അധ്യക്ഷയായിരുന്നു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുൽ കലാം മാസ്റ്റർ, വാർഡ് മെമ്പർ കാവുങ്ങൽ ഇസ്മായിൽ, ബി പി ഒ  ഭാവന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ ഇ ഒ
ശ്രീമതി വിശാല വിഷയാവതരണം നടത്തി.പി കെ ഷാജി, സോമരാജ് പി, ജോസിന ആന്റണി എന്നിവർ സംസാരിച്ചു.

26 January 2019

പെരുവള്ളൂർ ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പെരുവള്ളൂർ ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പെരുവള്ളൂർ: ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ. വേലായുധൻ റിപ്പബ്ലിക്ദിന സന്ദേശം നൽകി . പിടിഎ പ്രസിഡണ്ട് പി. പി സെയ്ദ് മുഹമ്മദ് ,ഇ . ശ്രീക്കുട്ടൻ,
പി. കെ ഷാജി  എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനാലാപനം മാസ്സ് ഡ്രിൽ, റിപ്പബ്ലിക് ഡേ ക്വിസ്, പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു. ഒടുവിൽ റിപ്പബ്ലിക്ക് ഡേ മാധുര്യം നിറച്ച് സ്പെഷ്യൽ പായസം വിളമ്പിയത് കുരുന്നുകൾക്ക് അവിസ്മരണീയമായി. മത്സരവിജയികൾക്ക് പ്രധാനാധ്യാപകൻ എൻ. വേലായുധൻ സമ്മാനദാനം നിർവഹിച്ചു.

24 January 2019

ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.

വെങ്കുളം:അൽ മാസ് ക്ലബ്ബ് സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ സെമിനാർ എം യു ഹയർസെക്കണ്ടറിയിൽ വെച്ചു നടന്നു.പി കെ അസ്ലു സാഹിബ് ഉത്‌ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് സലാഹുദ്ധീൻ സ്വാഗതം പറയുകയും ക്ലബ്ബ് ഉപദേശക സമിതിയംഗം മുഹമ്മദ് റിയാസ് അധ്യക്ഷത  വഹിക്കുകയും ചെയ്തു.

സൈബർ സെൽ ഓഫിസർ പ്രഷോദ് സർ വളരെ ഭംഗിയായി ഇതേ കുറിച്ചു ക്ലാസ്സെടുക്കുകയും വിശ്വൽസ് കാണിച്ചുകൊണ്ട് വിവരിക്കുകയും ചെയ്തപ്പോൾ  കുട്ടികൾക്കു ഇത് പുതിയൊരനുഭവമായി .

ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ചും ഇന്റർനെറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെകുറിച്ചും പൂർണ്ണ ബോധവൻമാരയിട്ടാണ്‌ കുട്ടികൾ മടങ്ങിയത്.

മുഹമ്മദ് മാസ്റ്റർ,അലിയാർ തങ്ങൾ,മുനീർ മാസ്റ്റർ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്നിവർ സെമിനാറിന് ആശംസകൾ നേർന്നപ്പോൾ സ്കൂൾ ലീഡർ നന്ദി അറിയിച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്.

23 January 2019

ഇ-മാഗസിൻ പ്രകാശനത്തോടെ മലബാർ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ഇ-മാഗസിൻ പ്രകാശനത്തോടെ മലബാർ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൻസർ 2019 വാർഷികാഘോഷങ്ങൾക്ക് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി.ആഘോഷങ്ങളുടെയും സ്കൂൾ ഇ-മാഗസിനിന്റെയും ഉദ്ഘാടനം നടൻ വിനോദ് കോവൂർ നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ് ബാബു, ചെയർമാൻ ടി.ടി ബീരാവുണ്ണി ഹാജി, അക്കാദമിക്ക് ഡയറക്ടർ സി.അബ്ദുൾ ഹമീദ്, പി. ടി.എ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ, കെ.ഇ.സി.ടി അംഗങ്ങളായ കുഞ്ഞലവി ഹാജി, സി.പി അബ്ദുൾ ലത്തീഫ്, എം.അബ്ദുൾ മജീദ്, കെ.എ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തുപാരൻസ് ഫെസ്റ്റോടുകൂടിയായിരുന്നു മൂന്ന് ദിനങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും വിവിധ പബ്ലിക്കേഷനുകളുടെ പുസ്തക പ്രദർശന വിൽപ്പനയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

KMHSS കുറ്റൂർ നോർത്തിലെ ദേശീയ- സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും, സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു

KMHSS കുറ്റൂർ നോർത്തിലെ ദേശീയ-  സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും,  
സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു 
കെ.എം. എച്ച് എസ് എസ് കുറ്റൂർ നോർത്തിലെ ദേശീയ -  സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ (ഫുട്ബോൾ, ബെയ്സ് ബോൾ, സോഫ്റ്റ് ബോൾ, ക്രിക്കറ്റ് ) മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും,  സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു. അണ്ടർ 17 ഫുട്ബോളൽ വിജയികളായ കേരള ടീമിൽ അംഗമായി കാശ്മീരിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് വിജയഗോൾ നേടിയ സുഹൈർ ഉസ്മാൻ കെ., നാഗ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ സ്കൂൾ സോഫ്ട് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ  പ്രതിനിധീകരിക്കുന്ന ഷൈജൽ എം.കെ, ഉൾപ്പെടെെ പന്ത്രണ്ടോളം കായിക പ്രതിഭകൾക്കാണ് ആദരം നൽകിയത്.

      വൈകുന്നേരം കക്കാടം പുറത്ത് നിന്ന് ആരംഭിച്ച വിജയാഘോഷയാത്രക്ക് ക്ലബ്ബുകളുടെയും നാട്ടുകാരുടെയും വകയായി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.


       മാനേജർ കെ.പി. കുഞ്ഞിമൊയ്തു, വാർഡ് മെമ്പർ ഹസീന ഫസൽ കെ.പി., പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി, ഹെഡ്മാസ്റ്റർ പി.ബി അനിൽകുമാർ. ദുർഗ്ഗാദാസ് കെ.പി എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ സ്വാഗതവും ഡെപ്യൂട്ടി ഹെ‌ഡ് മാസ്റ്റർ ബേബി ജോൺ നന്ദിയും പറഞ്ഞു. 

21 January 2019

കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു

കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു

വിവര സാങ്കേതിക വിദ്യാ രംഗത്ത് പുത്തൻ ഉണർവ്വുമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുമ്പോൾ കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെ 77 ക്ലാസ് മുറികളിലേക്കും ഐ ടി അറ്റ് സ്കൂൾ നൽകിയ ലാപ്‌ടോപ്, പ്രൊജക്ടർ, സ്ക്രീൻ, എന്നിവ ഉപയോഗിച്ച് പ്രധാനാധ്യാപകന്റെ വീഡിയോ കോൺഫറൻസ് രക്ഷിതാക്കൾക്ക് മുന്നിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് വേറിട്ട പ്രവർത്തനത്തിന് മാതൃകയായത്. 3500 ഓളം വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 130 അധ്യാപകരെയും അവരവരുടെ ക്ലാസുകളിൽ ഇരുത്തി ഇ റിസോഴ്സുകളുടെയും   ഹൈ ടെക് സാങ്കേതിക വിദ്യയുടെയും സഹായത്താൽ നടത്തിയ പി ടി എ മീറ്റിങ്ങ് പൊതു വിദ്യാലയ മികവിന്റെ നേർക്കാഴ്‌ച്ചയായി. ഇത്രയധികം സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒന്നിച്ചിരുത്തി നടത്തിയ സംപ്രേഷണം കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായാണ് നടക്കുന്നത്. നേരത്തെ വിദ്യാർത്ഥികൾക്കായി ഐ ടി അറ്റ് സ്കൂൾ നടത്തിയ ഡോക്യൂമെന്റേഷൻ ക്യാമ്പ്, കാമറ സാങ്കേതിക വിദ്യ, അനിമേഷൻ, റോബോട്ടിക്‌സ്, ഹാർഡ്‌വേയർ, ഇലക്ട്രോണിക്സ് പരിശീലനം എന്നിവ  ഈ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാവുകയും ചെയ്തു. വിദ്യാലയ പഠന മികവും, വിദ്യാഭ്യാസ ഗുണനിലവാര നേട്ടവും രക്ഷിതാക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തത്സമയ സംപ്രേഷണം നടത്തിയത്. ഇത് വഴി വിദ്യാലയത്തിലെ പകുതിയിലധികം വരുന്ന വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കൂടി നേരിട്ട് കാണാൻ അവസരമൊരുക്കിയതാണ് ഇത്തരമൊരു ആശയത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പര വ്യവഹാരത്തിനും രക്ഷിതാക്കൾക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്ത് തത്സമയം ആശയ വിനിമയത്തിന് സൗകര്യമൊരുക്കിയിരുന്നു. വിദ്യാർത്ഥികളായ യദു കൃഷ്ണ, അബ്ദുൽ ബാസിത്ത്, ഷാഹിൻ, അശ്വിൻ, കെൻസ ഫാത്തിമ, മുഹമ്മദ്, റിഫ തുടങ്ങിയവരാണ് ഈ നൂതന സാങ്കേതിക വിദ്യ ഒരുക്കി മാതൃകയായത്. പ്രധാനാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത്, എസ് ഐ ടി സി അംഗങ്ങളായ മൊയ്‌ദീൻ കുട്ടി പി കെ, എ കെ നൗഫൽ, ഹസീന പി കെ, ആലസ്സൻ കുട്ടി, എ പി നൗഫൽ, ജില്ലാ ഐ ടി മാസ്റ്റർ ട്രെയിനർ കുട്ടി ഹസ്സൻ പി കെ എന്നിവർ നേതൃത്വം നൽകി.

20 January 2019

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി വ്യാപാരി നേതാക്കൾ എം എൽ എ യുമായി ചർച്ച നടത്തി

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി വ്യാപാരി നേതാക്കൾ എം എൽ എ യുമായി ചർച്ച നടത്തി 

ജലനിധി പദ്ധതിക്ക് വേണ്ടി കീറി മുറിച്ചു കുണ്ടും കുഴിയും പൊടിയുമായി കിടക്കുന്ന വേങ്ങര മെയിൻ റോഡിൽ റീ സ്റ്റോറേഷൻ വർക്ക് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കളായ യൂണിറ്റ് സെക്രട്ടറി അസീസ്ഹാജി, മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ഹാജി ,യൂത്ത് വിംഗ് പ്രസിഡൻറ് യാസർ അറഫാത്ത് എന്നിവർ സ്ഥലം MLA  ശ്രി.KNA ഖാദറിനെ സന്ദർശിച്ചു.
  വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് സംഘത്തിന് എം എൽ എ ഉറപ്പ് നൽകി

19 January 2019

ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി)സന്ദേശ ദിനം ഇന്ന് ആചരിച്ചു.

ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി)സന്ദേശ ദിനം ഇന്ന് ആചരിച്ചു.

വേങ്ങര: കെ.എൻ.എം.മെഡിക്കൽ വിംഗായ ഇൻറ്റഗ്രറ്റഡ് മെഡിക്കൽ ബ്രദർ ഹുഡ് (ഐ.എം.ബി) സന്ദേശം ദിനം വേങ്ങരയിൽ നടത്തി.കോട്ടക്കൽ പുതുപ്പറമ്പ് പോളി ടെക്കനിക്കലെ വിദ്യാർത്ഥികളുടെ  സഹകരണത്തോടെ   ഐ.എം.ബിയുടെ വിവിധ സേവനങ്ങളെ പൊതു ജനങ്ങൾക്കിടയിൽ  പരിചയപ്പെടുത്തി.
 കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഐ.എം.ബി. സംസ്ഥാന പ്രസിഡന്റ് ഡോ: സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ചാക്കീരി അബ്ദുൽ ഹഖ്, വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട്  വി.കെ. കുഞ്ഞാലൻകുട്ടി ,.കെ.എം അബ്ദുൽ മജീദ് മദനി, എ.കെ.എ. നസീർ, വേങ്ങര മനാറുൽ ഹുദ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി, എൻ.വി.ഹാഷിം ഹാജി, പാറോളി മൂസ കുട്ടി ഹാജി,  എൻ.ടി. മുഹമ്മദ് ശരീഫ്,ടി, കെ.കെ.രാമകൃഷ്ണൻ, ഡോക്ടർ ഉമ്മർ, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.മുഹമ്മദ് നസീം,പി.കെ. നൗഫൽ അൻസാരി ,മുബഷിർ, ചീമാടൻ റഹീം, അസീസ് പഞ്ചിളിഎന്നിവർ പ്രസംഗിച്ചു.30 വർഷത്തെ സൗജന്യ  ആതുര സേവന രംഗത്തെ സേവനത്തിന് ഡോ: സി.മുഹമ്മദിന്റെ സേവനത്തിന് എം.എൽ.എ. ഉപഹാരം നൽകി

16 January 2019

കണ്ണമംഗലം തരിശ് നെൽകൃഷി കൊയ്ത്ത് ഉൽസവം

കണ്ണമംഗലം 
തരിശ് നെൽകൃഷി കൊയ്ത്ത് ഉൽസവം
യുവാക്കളെ കൃഷിയിലേക്ക് ആകർശിക്കുന്നതിനും വിശരഹിത ഭക്ഷ്യധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടി തോട്ടശേരിയറ പേങ്ങാട്ട് കുണ്ട് വിക്ടറി ക്ലബ്ബ് പ്രവർത്തകർ ,32 വർഷമായി തരിശ് ആയി കിടന്ന കണ്ണമംഗലം ചെറള പാടത്തെ 10 ഏക്കർ സ്ഥലത്താണ് നെൽകൃഷി ഇറക്കി കൊയ്തത്,കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പ്രസി: ചാക്കിരി അബ്ദുൽഹക്ക് നിർവഹിച്ചു .ബ്ലോക്ക് മെബർ PP ഹസൻ കണ്ണമംഗലം പഞ്ചായത്ത് മെമ്പർ നെടുംമ്പള്ളി സൈദു.കണ്ണമംഗലം കൃഷി ഒഫീസർ ജംഷീദ്.പുള്ളാട്ട് മുജീബ്. ക്ലബ്ബ് പ്രസി: P പ്രശാന്ത്. ചെമ്പൻ സിറജ് .നിധീഷ് മച്ചിങ്ങൽ .c ശമീർ എന്നിവർ നേതൃത്വം കൊടുത്തു

കോ ഓപ്പറേറ്റീവ് കോളേജ് കായിക മേള നാളെ തുടങ്ങും

കോ ഓപ്പറേറ്റീവ് കോളേജ് കായിക മേള നാളെ തുടങ്ങും

 : ആൾ കേരള കോ ഓപ്പറേറ്റീവ് കോളേജ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിധിയിലെ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളുടെ കായിക മേള നാളെ തുടങ്ങും. മലപ്പുറം , പാലക്കാട് , കോഴിക്കോട്, തൃശൂര്, വയനാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തി അഞ്ച് കോ ഓപ്പറേറ്റീവ് കോളേജുകളിൽ നിന്നും ആയിരത്തി അഞ്ഞൂറിലധികം വിദ്യാർഥികൾ മൂന്ന് ദിവസത്തെ മേളയിൽ മാറ്റുരക്കും. വേങ്ങര , തിരൂരങ്ങാടി കോ ഓപ്പറേറ്റീവ് കോളേജുകളാണ് ഇത്തവണ അതിഥേയത്ത്വം വഹിക്കുന്നത്. മൂന്നാം തവണയാണ് അസോസിയേഷനു കീഴിൽ മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും ഗൈംസ് മാത്രമാണ് നടത്തിയിരുന്നത് ഇത്തവണ അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. വ്യാഴായ്ച രാവിലെ പത്തിന് വേങ്ങര ചേറൂര്‍ റോഡിലെ റോക്കറ്റ് ഹട്ട് ഇന്റോർസ്റ്റേഡിയത്തിൽ വേങ്ങര എം എൽ എ അഡ്വ. കെ എൻ എ ഖാദര്‍ പതാക ഉയർത്തുന്നതോടെ തുടക്കമാവും. ഇന്റോർ സ്റ്റേഡിയത്തിന് പുറമേ വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലും മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച രാവിലെ പത്തിന്  കോഴിച്ചെന ആർ ആർ ആർ എഫ് ഗ്രൗണ്ടിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം നാലിന് ഇതെ മൈതാനിയിൽ സമാപ സമ്മേളനം നടക്കും. തിരൂരങ്ങാടി നഗര സഭ വൈസ് ചെയർമാൻ അബ്ദുറഹ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസഥാന സെക്രട്ടറി  മജീദ് ഇല്ലിക്കല്‍ , സംഘാടക സമിതി ചെയര്‍മാന്‍  ടി മൊയ്തീൻ കുട്ടി, കൺവീനർ ടി നൗഷാദ് , ജോ.കൺവീനർമാരായ ജ്യോതിഷ്, ഹറൂൺ ഫൈസൽ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു

14 January 2019

ചെങ്ങായി ചെപ്പ്


ചെങ്ങായി ചെപ്പ്,
പി.പി.ടി.എം വൈ. എച്ച് എസ് ചേറൂർ ചെങ്ങായി ചെപ്പ് പദ്ധതിയുടെ ഭാഗമായി തെരുവോരം സന്നദ്ധ സംഘടനയുമായി സഹകരിച്ച് പാണക്കാട് പൂക്കോയ തങ്ങൾ യതീംഖാന സ്കൂൾ ചേറൂരിൽ നിന്ന്  ശേഖരിച്ച ഭക്ഷണം , തെരുവിൽ കഴിയുന്ന അശരണർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി, ബഷീർ ചാലിൽ (ആൾ കേരള വീൽചെയർ റൈറ്റ്സ് അസോസിയേഷൻ  ഭാരവാഹി) ഉൽഘാടനം ചെയ്‌തു

പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണം, കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ തെരുവിൽ കഴിയുന്നവർക്ക് വിദ്യാർത്ഥികൾ വിതരണം ചെയ്തു

ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്,കോർഡിനേറ്റർ അബൂബക്കർ പുളിക്കൽ ,
ബാബു, കെ.യു , ഫാറൂക് സി.എച്ച് , മോനച്ചൻ, ടി.പി ശശികുമാർ, കെ പി സുധീർ  തെരുവോരം, അയ്യൂബ് എ കെ
സ്റ്റാഫ് സെക്രട്ടറി,കെ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.

13 January 2019

വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ തുല്യത കോഴ്സ് ഉദ്ഘാടനം

വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ തുല്യത കോഴ്സ് ഉദ്ഘാടനം

തുല്യത കോഴ്സ് ഉദ്ഘാടനം
വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ പത്താംതരം ഹയർ സെക്കന്ററി ക്ലാസ്സുകളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ്  ചാക്കീരി അബ്ദുൽ ഹഖിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഭരണഘടന ബോധ ബ്ലോരണ ക്ലാസ്സിന്വൈ ഇ കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ബുഷ്റമജീദ്,.പി.പി ഹസ്സൻ,.ടി.കെ അബ്ദുറഹിം, .പി.വി.കെ ഹസീന ,റസിയ ചെമ്പകശ്ശേരി, ജില്ലാ കോഴ്സ് കൺവീനർ .കെ.കെ ഹംസ മാസ്റ്റർ, ലത്തീഫ് , പ്രേരക്മാരായ പി.ആബിദ വി.സ്മിത, വി.ഹേമലത, പി.ടി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വേങ്ങര ബ്ലോക്ക് തുല്യത കോഴ്‌സ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക്
എടരിക്കോട് ഗ്രാമ പഞ്ചായത്ത് കുടുബശ്രീ ജെൻറർ റിസോഴ്സ് സെൻറർ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബ മണമ്മൽ ഉദ്ഘാടനം ചെയ്തു വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കുടുംബശ്രീ സ്നേഹിത കോളിംഗ് ബെൽ ഗുണഭോക്താക്കളായ 10 പേർക്ക് തിമിര ശസ്ത്രക്രിയയും 35 പേർക്ക് കണ്ണടയും സൗജന്യമായി നൽകി.  ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നും കൂടാതെ കണ്ണട ആവശ്യമായി വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണടയും നൽകി. ചടങ്ങിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് v T സുബൈർ തങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഫിയ മണ്ണിങ്ങൽ, ആ ത്തിഖ് കാട്ടിൽ, ആബിദ തൈക്കാടൻ, സക്കീനപതിയിൽ, കുടുംബശ്രീകമ്മൂണിറ്റി കൗൺസിലർ സൈഫുന്നീസ CDS ചെയർ പേഴ്സൺ രാധ  DPM റൂബി രാജേഷ് - സാമൂഹിക പ്രവർത്തകൻ മങ്ങാടൻ മരക്കാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

12 January 2019

ലഹരി ബോധവൽക്കരണ ക്ലാസ്

ലഹരി ബോധവൽക്കരണ ക്ലാസ്


കുറ്റൂർ നോർത്ത് ഷറഫിയ്യ സാംസ്കാരിക കൂട്ടായ്മയും വേങ്ങര ജനമൈത്രി പോലീസും ചേർന്ന് കുറ്റൂർ നോർത്തിൽ സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസും ഉപഭോക്തൃ പഠന ക്ലാസും വേങ്ങര അസി.എസ്.ഐ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു. ഷറഫിയ്യ പ്രസിഡന്റ് കെ.ടി.ആലസ്സൻ കുട്ടി അദ്ധ്യക്ഷനായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻ വിമുക്തി വിഭാഗത്തിലെ പി. ബിജു ലഹരി ബോധവൽക്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ ഹസീന ഫസൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ടി.ടി.അബദുൽ റഷീദ് ഉപഭോക്തൃ അവകാശങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഡോ.അബദു റസാഖ് സുല്ലമി,

 , അബദുൽ ഹമീദ് കെ.എം, അസ്‌ലം കെ.പി.എം. അഷ്റഫ് കോയിസ്സൻ, നിഷാദ് കെ.പി., ഉണ്ണി മാസ്റ്റർ, ഗണേഷ് കെ.എം., വിനോദ് സി., അസ്ക്കർ കെ., സത്താർ കെ.വി., സിറാജ്.എ, വേണു വാപ്പാട്ട്, എന്നിവർ സംസാരിച്ചു. ദുർഗ്ഗാദാസ് കെ.പി.സ്വാഗതവും സാലിം.പി നന്ദിയും പറഞ്ഞു.

11 January 2019

ട്രാഫിക് സുരക്ഷയ്ക്കായി റിഫ്ളക്ടീവ് കോൺവെക്സ് മിറർ സ്ഥാപിച്ചു


ട്രാഫിക് സുരക്ഷയ്ക്കായി റിഫ്ളക്ടീവ് കോൺവെക്സ് മിറർ സ്ഥാപിച്ചു

ഗതാഗത കുരുക്കും അപകടങ്ങൾ പതിയിരിക്കുന്നതുമായ ആയുർവ്വേദ ഹോസ്പിറ്റലിനു സമീപമുള്ള പുതുപ്പറമ്പ്, പറപ്പൂർ ചോലക്കുണ്ട് റോഡുകൾ വേർപിരിയുന്നിടത്താണ് കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ എൻ.എസ്.എസ് വിഭാഗം ട്രാഫിക് സുരക്ഷാ കോൺവെക്സ് മിറർ സ്ഥാപിച്ചത്.ദിനം പ്രതി നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഇവിടെ പുതുപ്പറമ്പ് ഭാഗത്തു നിന്നും ചോലക്കുണ്ട് ഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ വന്നു ചേരുന്നതോടെ അപകട സാധ്യത ഏറെയാണ്. പുതിയ സംവിധാനം വഴി മറുവശം കടന്നെത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനാവും.

10 January 2019

വേങ്ങര പഞ്ചാത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം അടയാളം കോഴിക്കോട് ആരംഭിച്ചു കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര പഞ്ചാത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം  അടയാളം
കോഴിക്കോട് ആരംഭിച്ചു കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു
പ്രശസ്ത ചിത്രകാരൻ മാട്ടി മുഹമ്മദിന്റെ അടയാളം
ചിത്രപ്രദർശനം കോഴിക്കോട് ആരംഭിച്ചു
ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ചിത്രകാരൻ പോൾ കലാനോട് സെബാസ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു പ്രദർശനം 13 വരെ
നാട്ടിലും വീട്ടിലും മാട്ടി എന്ന പേരിലറിയുന്ന മുഹമ്മദ്
സ്കൂൾ തലം മുതൽ ചിത്ര കലയിൽ താൽപര്യം  ഉള്ള  കുട്ടി  ജന്മനാൽ വികലാംഗനയ തിനാൽ മാനസികമായ ഒറ്റപ്പെടലിൽ നിന്നാണ് ചിത്ര കലയുടെ തുടക്കം
സ്കൂൾ തലം ജില്ലാ തലം സംസ്ഥാന തലം മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു തുടർന്ന് SSLC പാസായി PDC ക്ക് ശേഷം താൽപര്യമുള്ള ചിത്ര കലയിലേക്ക് പ്രവേശിച്ചു
1992 ൽ കോഴിക്കോട് യൂണിവേഴ്സൽ ഫൈനാർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരു തം നേടി
തുടർന്ന് 1995 ൽ മാട്ടി അഡ്വർടൈസിംഗ് എന്ന പരസ്യ കമ്പനി ആരംഭിച്ചു
2011 ലെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച എംപ്ലോയിക്ക് ഉള്ള സംസ്ഥാന അവാർഡ് നേടി
ഒഴിവ് സമയങ്ങളിൽ എല്ലാം ചിത്രങ്ങൾ വരക്കുക പതിവായിരുന്നു
ആദ്യം  വാട്ടർ കളർ ചിത്രങ്ങൾ വരച്ചിരുന്നത് ചെറുപ്പം മുതൽ വീട്ടുകാരുടേയും കൂട്ടുകാരുടേയും അകമഴിഞ്ഞ പ്രോത്സാഹനം കിട്ടിയിരുന്നു 2013 ൽ സംസ്ഥാന സർവ്വീസിൽ പഞ്ചായത്ത് ഡിപാർട്ട്മെന്റിൽ വേങ്ങര പഞ്ചായത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു ഈ സമയത്ത്  വീണ്ടും സജീവമായി ചിത്ര കലയിലേക്ക് പ്രവേശിച്ചു.
സുഹൃത്ത് പാണക്കാട് മൊയീൻ അലി തങ്ങളുടെ നിർദ്ദേശം പ്രകാരം ഒരു പ്രത്തേക ലൈറ്റിങ് ചിത്രങ്ങൾക്ക് തുടക്കം ആരംഭിച്ചു
രാത്രിയുടെ സൗന്ദര്യം എന്ന വിശയവുമായി അക്ര ലിക് കളർ ഉപയോഗിച്ച് കേൻ വാസിൽ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചു
രാത്രി സമയങ്ങളിലാണ് വരക്കലും
ചിത്ര'  പ്രദർശനങ്ങൾ
2000 മലപ്പുറം
2016 എണാം കളം
2018 മലപ്പുറം
2018 ജൂലൈ 26 മുതൽ      29 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം
കേരളത്തിലും പുറത്തൂം പ്രദർശനങ്ങൾ നടത്തുക ചിത്രങ്ങളുടെ വിൽപനക്
മലപ്പുറത്ത് ഒരു സ്വന്തം ചിത്രങ്ങളുടെ ഒരു ആർട്ട് ഗ്യാലറി  തുടങ്ങണം
ചിത്രം വരയിൽ ഭാര്യ മുംതാസ് മക്കൾ മുർഷിദ സഫ്വാൻ , റിയ എന്നിവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സഹായങ്ങളും വളരെ മുതൽകൂട്ടാണ്
പ്രകൃതിയുടെ സൗന്ദര്യം എത്ര കണ്ടാലും ഒരു വ്യക്തിക്ക് മടുപ്പ് വരില്ല എന്നതും  ചിത്രങ്ങൾ കണ്ട് നേരിട്ട് കുട്ടികൾ മുതൽ വലിയവർക്ക് വരെ അസ്വദിക്കാനും കഴിയും എന്ന കാഴ്ചപ്പാട് കൊണ്ടാണ് ഇത്തരം ചിത്രങ്ങളിലേക്ക് ഇറങ്ങിയത്
50 ഓളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്


എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������