Labels

22 December 2018

ലാസ്റ്റ് ബെൽ വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ലാസ്റ്റ് ബെൽ
വേങ്ങര മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
വേങ്ങര: മനാറുൽ ഹുദാ യു. പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
1996 - 98 കാലഘട്ടത്തിൽ 7ാം തരം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി സംഗമം സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ ആബിദ് ഉദ്ഘാടനം ചെയ്തു. കെ. റാബിയ ടീച്ചർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി മനാർ സെക്രട്ടറി പി.കെ.സി. ബീരാൻ കുട്ടി പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഫായിസ് സ്ഥാപനത്തിനുള്ള ഉപഹാരം കെ. നഫീസ ടീച്ചർക്ക് നൽകി. വിപുലമായ അലുംമനി ഉടൻ സംഘടിപ്പിക്കാൻ സംഗമം തീരുമാനിച്ചു.

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

വേങ്ങരയിലെ സൗജന്യATDCതയ്യൽ പരിശീലന കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനും ATDC യും സംയുക്തമായി 3 മാസം ദൈർഘ്യമുള്ള  സൗജന്യ തയ്യൽ പരിശീലന കോഴ്സ് ആരഭിക്കുന്നു.

യോഗ്യത:
പ്രായം :18 തൊട്ട് 35 വരെ 
വിദ്യാഭ്യാസം : അഞ്ചാം തരം.
വാർഷിക വരുമാനം 3 ലക്ഷത്തിനു തഴെ
 
താത്പര്യമുള്ള യുവതീയുവാക്കൾ 
വരുമാന സർട്ടിഫിക്കറ്റ്, 
SSLC/ സകൂൾ സർട്ടിഫികറ്റന്റെ പകർപ്പ്, ആധാർ കാർഡന്റെ പകർപ്പ്, 4 പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ATDC യുടെ മലപ്പുറം സെന്ററിൽ (ATDC മലപ്പുറം, വേങ്ങര ബസ്സ്റ്റാന്റ് ബിൽഡിംഗ്, വേങ്ങര - Phone number: 97440 22070, 80 75821346) സമർപ്പിക്കുക. 

കൂടതൽ വിവരങ്ങൾക്ക് മേൽ പറഞ്ഞ  നമ്പറിൽ ബന്ധപ്പെടുക.

21 December 2018

വീട്ടുനമ്പർ 1729 ഇത് ഗണിത വീട് ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ

വീട്ടുനമ്പർ 1729 ഇത് ഗണിത വീട്
പെരുവള്ളൂർ:ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത വീടൊരുക്കി ഗവൺമെൻറ് എൽ. പി സ്കൂൾ ഒളകരയിലെ  വിദ്യാർത്ഥികൾ.വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ
 സ്വന്തമായി നിർമ്മിച്ച ഗണിതോപകരണങ്ങളും,
ഗണിത ചിഹ്നങ്ങളും, ഭാരതീയ ഗണിത ശാസ്ത്ര കാരന്മാരുടെ ചിത്രങ്ങളും,
ഗണിത പുസ്തകങ്ങളും വളരെ
ചാരുതയോടെ പ്രദർശിപ്പിച്ചു. വീടിന്റെ നമ്പർ രാമാനുജൻ സംഖ്യ യായ  1729 ആയിരുന്നു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. ഭാരതത്തിലെ സുപ്രസിദ്ധ ഗണിത ശാസ്ത്ര കാരനായ ശ്രീ.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്.വിദ്യാലയത്തിലെ ഗണിത ക്ലബ് 'ഗൂഗോൾ' പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു 

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്   വേങ്ങര നിയോജക മണ്ഡല തലത്തിൽ വ്യാജമദ്യ- മയക്കുമരുന്ന് നിർമ്മാർജ്ജന ജനകീയ കമ്മിറ്റി മീറ്റിംഗ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എൽ ജോസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൽ ഹക്ക് അധ്യക്ഷസ്ഥാനം നിർവഹിച്ചു. വേങ്ങര നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും, റവന്യു, എക്സൈസ്, ഹെൽത്ത്, വിദ്യാഭ്യാസവകുപ്പ് എന്നീ ഡിപ്പാർട്ട്മെൻറിൽ നിന്നും വകുപ്പുതല ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും, MLA യുടെ പേഴ്സണൽ അസിസ്റ്റന്റ് അസീസ് പഞ്ചിളി കുടുംബശ്രീ ചെയർപേഴ്സൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു

20 December 2018

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആഹ്ളാദപ്രകടനം

വേങ്ങര: ഹിന്ദി ഹൃദയ ഭൂവിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ മതേതര വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കും ,അധികാരമേറ്റ ഉടനെ തന്നെ കാർഷിക കടങ്ങൾ എഴുതള്ളാൻ നടപടി സ്വീകരിച്ച ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾക്കും അഭിവാദ്യമർപ്പിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തുന്ന ആഹ്ളാദപ്രകടനം ആറു മണിക്ക് കൂരിയാട്ട് നിന്നും ആരംഭിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിശ്ചല ദൃശ്യങ്ങളും, വിവിധ കലാരൂപങ്ങളും ,ബാന്റ് മേള വാദ്യങ്ങളും, കരിമരുന്ന് പ്രയോഗവും ഘോഷയാത്രക്ക് മികവേകും, കോൺഗ്ര സ് മണ്ഡലം കമ്മിറ്റിക്കു കീഴിലെ പ്രചാരണ വിഭാഗമാണ് ഘോഷയാത്രക്ക് നേത്യത്വം നൽകുന്നത്. വാർത്താ സമ്മേളനത്തിൽ എം.എ.അസീസ്, സി.ടി.മൊയ്തീൻ, പി.പി. ആലിപ്പു, സി.എച്ച്.അനീസ് ,കെ.പി.നിഷാദ്, സലാം പുച്ചേങ്ങൽ, കെ.കുഞ്ഞവറു എന്നിവർ പങ്കെടുത്തു.

അറബിക് ദിനം ആചരിച്ചു

അറബിക് ദിനം ആചരിച്ചു

വേങ്ങര: പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കാലിക സമൂഹത്തിൽ അറബിക് ഭാഷയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാ ക്ലാസിലും പോസ്റ്റർ രചന നടത്തി പ്രദർശിപ്പിക്കുകയും അറബിക് ക്വിസ്, പ്രസംഗം, ഗാനം, അറബിക് വായന എന്നീ ഇനങ്ങളിൽ കുട്ടികൾക്കായി മത്സരങ്ങൾ നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ ചെമ്പൻ ആലസ്സൻ ഉദ്ഘാടനം ചെയ്തപരിപാടികൾക്ക് ഷൗക്കത്ത് മാഷ്, ഖദീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

19 December 2018

പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ് നോട് വിശദമാക്കി

പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ്  വേങ്ങര ലൈവ് നോട് വിശദമാക്കി

കിളിനക്കോട്:  സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെയാണ് വേങ്ങര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ്  വേങ്ങര ലൈവിനോട് വിശദമാക്കി. ഐപിസി 143, 147, 506, 149 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി. 

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്നെത്തിയ  പെണ്‍കുട്ടികള്‍. കല്ല്യാണവീട്ടിൽവെച്ച് ഇതരമതത്തിൽപ്പെട്ട യുവാക്കൾക്കൊപ്പം മുസ്ലിം പെൺകുട്ടികൾ സെൽഫിയെടുക്കുന്നതുകണ്ട നാട്ടുകാരാണ് പെൺകുട്ടികളെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിപ്പോന്ന പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വിഡിയോ പ്രചരിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു  പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.  പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു ഏതാനും യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്.  രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായ അക്രമമാണ് നേരിടേണ്ടിവന്നത്. ഒരു നാടിനെ അപമാനിച്ചുവെന്നായിരുന്നു പെൺകുട്ടികൾക്കെതിരെ രംഗത്തെത്തിയവരുടെ വാദം.

ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക’ എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവ്. 

16 December 2018

വയോവിരുന്ന് സംഘടിപ്പിച്ചു

വയോവിരുന്ന് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാഹോമിൽ വയോജനങ്ങൾക്കുവേണ്ടി വേങ്ങര ബ്ലോക് പഞ്ചായത്ത് സാക്ഷാരതമിഷൻ കീഴിലുള്ള GVHSSസ്‌കൂൾ +2 തുല്യത പഠിതാക്കൽ ക്രിസ്ത്മസ്-ന്യൂ ഇയർ അനുബന്ധിച്ച് വിരുന്നൊരുക്കി. വിഭങ്ങൾകൊണ്ട് ശ്രദ്ധേയമായ വിരുന്ന് വേങ്ങരപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി കേക്ക് മുറിച്ച് ഉൽഘാടനം നിർവഹിച്ചു.ഹംസ പുല്ലൻപലവൻ,എ കെ അബുഹാജി, ശങ്കരൻ മാസ്റ്റർ,ഇബ്രാഹിം അഞ്ചുകണ്ടത്തിൽ, ലത്തീഫ് മാസ്റ്റർ, ഹനീഫ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സമീറ, സീനത്ത്, ബേബിസജ്നി ഇസ്മായിൽ, മജീദ്, സുരേഷ്, റാഷിദ്,റഹ്മാൻ,എന്നിവർ നേതൃത്വം നൽകി.

15 December 2018

കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കിരി അബ്ദുൾ ഹഖ് നിർവഹിച്ചു

കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കിരി അബ്ദുൾ ഹഖ് നിർവഹിച്ചു

ഡോകടർ ടി കെ കുഞ്ഞിമോൻ ഗ്രന്ഥശാല നിർമ്മാണത്തിന് മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി കെട്ടിട നിർമാണത്തിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി. 
ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപേരി അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ ,ബ്ലോക്ക് മെമ്പർമാരായ സുലൈഖ മജീദ് ,പി കെ അസ് ലു, വാർഡഗങ്ങളായ കല്ലൻ റിയാസ് ,ലിയാഖത്തലി ,സമീൽ കൊളക്കാട്ടിൽ ,സെമീർ കെ പി ,അഷ്ക്കറലി ,പുനത്തിൽ ഷൈലജ ,ഡോ. ടി കെ കുഞ്ഞിമോൻ ,തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സെക്രട്ടറി സോമനാഥൻ മാസ്റ്റർ ,ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗം മുഹമദാലി മാസ്റ്റർ ,ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ ,പി ടി എ പ്രസിഡന്റ് കല്ലൻ റഷീദ്, മുസ്തഫ പുള്ളി ശ്ശേരി ,ഉണ്ണി കിളിവായിൽ ,എം വി ദൃജേഷ് ,ഹംസ തെങ്ങിലാൻ ,അബ്ദുറഹ്മാൻ പുള്ളിശ്ശേരി ,സി ബാലൻ ,യൂസഫ് ചോലക്കൻ ,സലീം ,പി കെ റഷീദ് ,ശങ്കരൻ കുന്നത്ത് ,സി രാമൻ ,നാഗൻ പി , ജയേഷ് ഉള്ളാട്ട് പറമ്പ് ,അഷറഫ് ദോസ്താന ,കെ കെ ലതീഫ് സെവൻസ്റ്റർ , ഫായിസ് പി - ആപ്പി മുഹമദ് ഇത്തിഹാദ് എഫ്സി ,അഭിലാഷ് വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് ,റഫീഖ് തിരുത്തിയിൽ , നവകേരളപ്രവാസി പ്രസിഡന്റ് കെ ടി അഷറഫ് ,കെ ടി നാസർ ,സി മുസ്തഫ ,നാസർ മലയിൽ ,പി രവികുമാർ ,ജോ.സെക്ര.സോമരാജ് മാസ്റ്റർ ,കബീർ ബാലത്തിൽ , നവകേരള ട്രഷറർ പിടി ഷംസീർ ,നവകേരള എക്സി.അംഗങ്ങൾ അഷറഫ് ബാലത്തിൽ ,റഹീസ് പി കെ ,ഫൈസൽ ഞാറക്കാടൻ ,പി കെ ഹനീഫ ,മുസ്തഫ കെ ടി .എന്നിവർ പങ്കെടുത്തു

13 December 2018

ഊർജസംരക്ഷണത്തിനുവേണ്ടി 10 കല്പനകൾ

ഊർജസംരക്ഷണത്തിനുവേണ്ടി 10 കല്പനകൾ

വേങ്ങര
പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ .പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്തുകല്പനകൾ പുറപ്പെടുവിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജ്ജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു  പത്ത് കൽപ്പനകളുടെ ഉദ്ദേശം. പ്രധാനാധ്യാപകൻ എൻ. വേലായുധൻ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, കെ കെ റഷീദ്  എന്നിവർ നേതൃത്വം നൽകി

കക്കാടംപുറം സ്കൂളിൽ പ്രഭാതഭക്ഷണത്തിന് പദ്ധതി

കക്കാടംപുറം സ്കൂളിൽ പ്രഭാതഭക്ഷണത്തിന് 
പദ്ധതി

വേങ്ങര: ഒട്ടിയ വയറുമായി
കക്കാടംപുറം  സ്കൂളിലെ ഒരു കുട്ടിക്കും
ഇനി ക്ലാസിലിരിക്കേണ്ടി വരില്ല.
ഒന്നുമുതല്‍ ഏഴാം ക്ലാസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണമൊരുക്കി കക്കാടംപുറം, എ ആർ നഗർ ഗവ:യു പി സ്കൂള്‍ വികസനത്തിന്റെയും നന്മയുടെയും മറ്റൊരു മാതൃകയാവുകയാണ്.
രാവിലെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളും ക്ലാസിലെത്തുന്നത്.
മദ്രസ വിട്ട് വരുന്ന കുട്ടികൾക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു
വരാൻ സമയം കിട്ടാറില്ല.
ഇത് അവരുടെ പഠനത്തെ ബാധിക്കും.
ഈ അവസരത്തിലാണ്
പ്രശ്ന പരിഹാരമെന്നോണം
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ പദ്ധതിയായ കഞ്ഞിയും ചമ്മന്തിയും എന്ന പേരിൽ
വേറിട്ട പരിപാടിക്ക്  
സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ  നേതൃത്വത്തില്‍  തുടക്കമിട്ടത്.
ബഹുഭൂരിപക്ഷവും  സാധാരണക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ചില വിദ്യാര്‍ഥികള്‍ ക്കെങ്കിലും വിശപ്പ് വില്ലനാണ്.
ഓരോ ദിവസവും കുറിയരിക്കഞ്ഞിയും ചമ്മന്തിയും, പാൽ കഞ്ഞിയും, ഉപ്പുമാവും, കപ്പയും, ബ്രഡും ചായയും  തുടങ്ങി     വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പി  പഠനത്തോടൊപ്പം ഇനി  കുട്ടികളുടെ
വയറും മനസ്സും നിറയ്ക്കും.
 ഉച്ചഭക്ഷണം പോലെ ഇതും സ്‌കൂളില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. രാവിലെ പത്തു മണിക്കാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക. ആവശ്യമുള്ളവർക്കെല്ലാം കഴിക്കാം.
അതിനു വേണ്ടി പ്രത്യേക
ബെല്ലും ഉണ്ടായിരിക്കും.
പ്രഭാത ഭക്ഷണ ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം  പി യുസുഫ്
അധ്യക്ഷനായി.
വിദ്യാഭ്യാസ സ്ഥിരം സമിതി
ചെയർ പേർസൺ നഫീസ ടീച്ചർ,
ബിപിഒ വി ഭാവന,
എസ് എം സി ചെയർമാൻ
കെ കെ ബഷീർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ലത്തീഫ്,
പ്രധാനാധ്യാപകന്‍ കെ എ ഹമീദ്, സീനിയർ അസിസ്റ്റന്റ് കെ മുഹമ്മദ്,
എസ് ആർ ജി കൺവീനർ പി.കെ അബ്ദുന്നാസർ, സ്റ്റാഫ് സെക്രട്ടറി
പി.എം ഇഖ്ബാൽ, പാറമ്മൽ അഹമ്മദ് മാസ്റ്റർ, സത്താർ, എ പി ഷാജി
തുടങ്ങിയവർ  സംബ്ബന്ധിച്ചു

11 December 2018

വികസനസെമിനാർ: വേങ്ങരയിൽ കൃഷിക്കും പശ്ചാത്തലമേഖലയ്ക്കും പ്രാധാന്യം

വികസനസെമിനാർ: വേങ്ങരയിൽ കൃഷിക്കും പശ്ചാത്തലമേഖലയ്ക്കും പ്രാധാന്യം

വേങ്ങര: പഞ്ചായത്തിലെ വികസന സെമിനാറിൽ കൃഷിക്കും പശ്ചാത്തല മേഖലയ്ക്കും പ്രാധാന്യംനൽകി കരട് പ്രമേയം അവതരിപ്പിച്ച് ചർച്ചചെയ്ത് ക്രോഡീകരിച്ചു. കൃഷിയിൽ നെൽക്കൃഷി, കുറ്റിക്കുരുമുളക് വിതരണം, ജൈവവള വിതരണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം.

പശ്ചാത്തലമേഖലയിൽ റോഡിനാണ് മുൻഗണന. ആരോഗ്യരംഗത്ത് രോഗപ്രതിരോധപ്രവർത്തനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. മൻസൂർ കാങ്കടവൻ കരട് പദ്ധതി അവതരിപ്പിച്ചു. കെ. കദീജാബി, കെ.പി. ഫസൽ, പി. നജ്മുന്നീസ, എ.കെ. മുഹമ്മദലി, എ. ചാത്തൻകുട്ടി, പി. അച്യുതൻ, പി. അബ്ദുൽഖാദർ, എൻ.ടി. ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

10 December 2018

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിച്ചു

വേങ്ങര:വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ വയോജനങ്ങൾ മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് വിത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക്‌ ലീഗിൽ സർവ്വീസസ് കമ്മിറ്റിയും വി.സി സ്മാരക ഗ്രന്ഥാലയം ഊരകംകിഴ്മുറിയും
സംയുക്തമായി നിയമ ബോധവത്കരണ ക്ലാസും .വേങ്ങര മലബാർ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വയോജനങ്ങൾവേണ്ടി വിത്യസ്ത കലാവിരുന്നൊരുക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജാബി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ അധ്യക്ഷത നിർവഹിച്ചു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി നാസർ,ജോർജ്ജ് ജോസഫ്, കെ ടി സോമനാഥൻ,പി പി സങ്കരൻ ഇബ്രാഹിം അഞ്ചുകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

ഫെയ്മസ് ക്ലബ്ബ് ഇരുപത്തിരണ്ടാം വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഫെയ്മസ് ക്ലബ്ബ് ഇരുപത്തിരണ്ടാം വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഇരുപത്തിരണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ് ശ്രീ.പി.കെ കുഞ്ഞാലിക്കുട്ടി എം.പി.പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ ജനോപകാരപ്രദവും യുവജനങ്ങളുടെ സർഗ്ഗാത്മഗതക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഇരുപത്തിരണ്ടിന കർമ്മ പദ്ധതിയും സപ്ലിമെന്റിലൂടെ പൊതു ജനങ്ങളുടെ കൈകളിലെത്തും.കെ. ബൈജു, പി.സുനിൽ, എം.പി. കുഞ്ഞു, ഇ.കെ റഷീദ് സംബന്ധിച്ചു.

ഈ മതിൽ മാനവരാശിയുടെ കെട്ടുറപ്പിന് വേണ്ടി

ഈ മതിൽ മാനവരാശിയുടെ കെട്ടുറപ്പിന് വേണ്ടി

വേങ്ങര
പെരുവള്ളൂർ: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർഥികൾ മാനവരാശിയുടെ കെട്ടുറപ്പിന് വേണ്ടി എന്ന സന്ദേശമുയർത്തി മതിൽ ഒരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാർത്ഥികൾ മതിൽ ഒരുക്കിയത്. ഇന്ന് മാനവ സമൂഹം നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെയും, സംരക്ഷണത്തിലെ അപാകങ്ങൾക്കെതിരായും, ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന് ഉദ്ദേശം. സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ, പി കെ ഷാജി എന്നിവർ നേതൃത്വം നൽകി.

08 December 2018

സി.എസ്.എസ് വായന മൂല ഉദ്ഘാടനം ചെയ്തു

സി.എസ്.എസ് വായന മൂല ഉദ്ഘാടനം ചെയ്തു

പറപ്പൂര്‍ : ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറി 18ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വനിതാ വായനയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേക്കാലിമാട് അങ്കണവാടിയില്‍ സി.എസ്.എസ് ലൈബ്രറി സ്ത്രീ സൗഹൃദ വായന മൂല സ്ഥാപിച്ചു . സി.എസ്.എസ് വായനാ മൂല ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ: സോമനാഥന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പുസ്തക വിതരോണ്ത്ഘാടനം വാര്‍ഡ് മെമ്പര്‍ ഇ.കെ റൈഹാനത്ത് സുബൈർ നിര്‍വഹിച്ചു .  ലൈബ്രറി സെക്രട്ടറി സക്കീര്‍.എ.കെ ചടങ്ങിൽ അദ്ദ്യക്ഷനായി.  ഇ.കെ.സുബൈർ മാസ്റ്റർ , പി.സുമി ടീച്ചര്‍ , എന്നിവര്‍ പ്രസംഗിച്ചു . അബ്ദുൽ റസാഖ് പി.കെ സ്വാഗതവും വിലാസിനി നന്ദിയും പറഞു.ഖലീല്‍.എ.കെ , അസ്ഹറുദ്ദീന്‍ .കെ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .

05 December 2018

മണ്ണുകൊണ്ടെഴുതി മണ്ണിനെ പൊന്നാക്കി മണ്ണ് ദിനാചരണം

മണ്ണുകൊണ്ടെഴുതി മണ്ണിനെ പൊന്നാക്കി മണ്ണ് ദിനാചരണം

വേങ്ങര
പെരുവള്ളൂർ: "മണ്ണിലൂടെ നടക്കാം" എന്ന മൂന്നാം ക്ലാസ് പാഠഭാഗവുമായി ബന്ധപ്പെട്ട്  ലോക മണ്ണ് ദിനത്തിൽ " മണ്ണ് നമ്മുടെ പൊന്ന് " എന്ന് ഓർമ്മപ്പെടുത്തി മണ്ണുകൊണ്ടെഴുതി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾ .വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച വ്യത്യസ്ത ഇനം മണ്ണുകൾ ഉപയോഗിച്ചാണ് കുട്ടികൾ എഴുതിയത്. വിദ്യാർത്ഥികൾക്കായി മണ്ണ് സംരക്ഷണ പോസ്റ്റർ നിർമ്മാണം, മണ്ണിനെ അറിയാം ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. അധ്യാപികമാരായ ജോസിന ആന്റണി, റംസീന  എന്നിവർ നേതൃത്വംനൽകി.

Govt lp school olakara
Olakara po 
Malappuram dt 
pH. 9446261238

01 December 2018

" ഒളകര സ്കൂൾ കുട്ടിപ്പീട്യാസ് "

പെരുവള്ളൂർ ഒന്നാം തരത്തെ ഒന്നാമതാക്കി, കുട്ടിപ്പീട്യകൾ ഒരുക്കി പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ .പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ

വേങ്ങര: പെരുവള്ളൂർ ഒന്നാം തരത്തെ ഒന്നാമതാക്കി, കുട്ടിപ്പീട്യകൾ ഒരുക്കി പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ .പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പുകയൂർ അങ്ങാടിയിലെത്തിയ കുട്ടിക്കൂട്ടം അവിടെയുള്ള പലചരക്ക് കട,പച്ചക്കറി ക്കട, സ്റ്റേഷനറി കട, ബേക്കറി എന്നിവയെല്ലാം സന്ദർശിച്ചു .ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിവിധ വ്യാപാരസ്ഥാപനങ്ങളിൽ
കാഴ്ച്ച ക്കാരായി വിദ്യാർത്ഥികൾ എത്തിയത് .

 തുടർന്ന്  തങ്ങൾക്കും കച്ചവടക്കാരാകണം എന്ന മോഹം സാക്ഷാത്കരിക്കാനാ യാണ് വിദ്യാലയത്തിലെ അധ്യാപകരും,  രക്ഷിതാക്കളും സഹകരിച്ച് കുരുന്നുകൾക്കായി നിരവധി കൊച്ചുകൊച്ചു കടകൾ  സജ്ജീകരിച്ചത്. വിദ്യാർത്ഥികൾ അവരുടെ പേരുകൾ തന്നെ ഓരോ കടകൾക്കും നൽകി. പാത്തുമ്മാന്റെ കളി സാമാന പീട്യ, അനന്തുവിന്റെ മരുന്നും പീട്യ, നിയാസിന്റെ ഫോൺ കട, സാലിയുടെ പത്രപ്പീട്യ, ഹിഷാമിന്റെ ചായ പീട്യ, പലഹാര പീട്യ,അബ്ദൂന്റെ മസാലപ്പീട്യ, നിശാജിന്റെ പച്ചക്കറി പീട്യ,റഷമോളെ തുണി പീട്യ  എന്നിങ്ങനെ രസകരമായി പേരുകളിൽ നർമ്മം ചാലിച്ച് കുട്ടി കച്ചവടക്കാർക്ക് നൽകിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. ചായപ്പീടികയിലും, കളി സാമാന പീടിക യിലും  താരതമ്യേന തിരക്ക് അൽപ്പം  കൂടുത ലായിരുന്നു .സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കളും എത്തിയതോടെ 100 രൂപ നിരക്കിൽ ചെരിപ്പും, കുറഞ്ഞവിലയിൽ കളിമൺ പാത്രങ്ങളും, തുണിത്തരങ്ങളുമെ ല്ലാമായി കച്ചവടം പൊടിപൊടിച്ചു .പ്രധാന അധ്യാപകൻ എൻ. വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  പി .പി സെയ്ദു മുഹമ്മദ് നാട മുറിച്ച്  ഉദ്ഘാടന കർമ്മം നിർവഹിച്ചു .റഷ മോളെ തുണി പീട്യയുടെ ഉടമസ്ഥയായ റഷ മെഹറിൻ തങ്ങൾ ഇത്തരമൊരു ചന്ത ഒരുക്കുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചു. രക്ഷിതാക്കളുടെയും,പി ടി എ യുടെയും പരിപൂർണ്ണമായ സഹകരണം ഈയൊരു പ്രവർത്തനത്തിന്  ഉണ്ടായിരുന്നൂവെന്ന്  ഒന്നാം ക്ലാസിലെ അധ്യാപികയായ റജുല കാവൂട്ട്  അഭിപ്രായപ്പെട്ടു. അധ്യാപികമാരായ ജിജിന,മുനീറ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

     ഒന്നാം ക്ലാസ്സിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഒളകര സ്കൂളിൽ കുട്ടി പീട്യാസ് എന്ന നാമകരണത്തിൽ കുട്ടി ചന്ത ഒരുക്കിയത് ഒരു വ്യാപാരകേന്ദ്രത്തിന്റെ എല്ലാ പകിട്ടും നിലനിർത്തുമാറായിരുന്നു പീട്യകൾ. ചിത്രശലഭങ്ങൾ കണക്കെ പരിലസിക്കുന്ന കുരുന്നുകൾക്ക് ഇണങ്ങുന്ന പാത്തുമ്മാന്റെ കളിസാമാന പീട്യ മുതൽ കേരളീയ പാരമ്പര്യം ഓർമ്മപ്പെടുത്തുന്ന കളിമൺപാത്രങ്ങളും,  വിവിധ കമ്പനികളുടെ മൊബൈൽഫോണുകളുംആനുകാലിക സംഭവങ്ങൾ ആവിഷ്കരിക്കുന്ന പത്രത്താളുകളുടെയും മാസികകളുടെയും വില്പന കേന്ദ്രവും ഒരുക്കിയിരുന്നു നമ്മുടെ രുചിമുകുളങ്ങൾ കോരിത്തരിപ്പിക്കുന്ന സ്വാദിഷ്ടമായ മധുരപലഹാരങ്ങളുടെ കലവറയും പലവ്യഞ്ജനങ്ങളുടെ അതിവിശാലമായ ശേഖരവും ഒരുക്കിയിരുന്നു. നിത്യജീവിതത്തിൽ അവിഭാജ്യഘടകമായ പച്ചക്കറികളുടെ യും, കുട്ടികൾക്കായുള്ള കുഞ്ഞുടുപ്പുകളുടെ അതിവിപുലമായ ശേഖരവും മേളയ്ക്ക് മിഴിവേകി .പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അത്യപൂർവ്വമായ തിരക്കായിരുന്നു മേളയിലുടനീളം ദൃശ്യമായത്. തങ്ങളും ഒരു കുട്ടി വ്യാപാരിയായി എന്ന ചിന്ത വിദ്യാർത്ഥികളിൽ പ്രകടമായിരുന്നു. പ്രധാന അധ്യാപകൻ എൻ വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് നാട മുറിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേള നടത്തിയതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റഷ മെഹറിനും അധ്യാപികയായ റജുല കാവൂട്ടും വിശദീകരിച്ചു.

മധുര സന്ദർശനം

മധുര സന്ദർശനം


വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാഹോം വേങ്ങര സഹകരണ സർവീസ് ബാങ്ക് പ്രതിനിധികൾ സന്ദർശിച്ചു.
വയോജനങ്ങൾക്ക് വേണ്ടി വേങ്ങര സർവീസ് ബാങ്ക് വ്യത്യസ്‌ത പരുപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാകമായിട്ടാണ് സന്ദർശനം എന്ന് ബാങ്ക്‌പ്രസിഡന്റ് എൻ ടി നാസർ എന്ന കുഞ്ഞുട്ടി അറിയിച്ചു. വേങ്ങര സായം പ്രഭയിൽ രജിസ്റ്റർചെയ്ത മുഴുവൻ വയോജനങ്ങൾക്കും ബാങ്ക് നൽകുന്ന വാക്കിൻ സ്റ്റിക്ക് ബാങ്ക് പ്രസിഡന്റ്  വി ചാത്തുകുട്ടിക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു. വയോജങ്ങൾക്ക് സൗജന്യ മരുന്നുകൾ ,കേൾവി ചെക്കപ്പ് തുടങ്ങിയമറ്റു പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.സായം പ്രഭാ മെമ്പറും കരകൗശല വിതക്തനുമായ ഇറ്റാമൻ നിർമിച്ച മത്സ്യത്തിന്റെ ശിൽപം ബാങ്ക് പ്രതിനിധികൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ ,ഇരുപത്തി മുന്നാം വാർഡ് മെമ്പർ ഇ മുഹമ്മദ് അലി ,അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ എൻ സി,സായം പ്രഭാ ഇമ്പ്ലിമെന്റിങ് ഓഫീസർ കമലഭായി,ക,ലത്തീഫ് പൂവാൻചേരി, ഹമീദ്,എ കെ നാസർ,റഹീം കൂറിയാട്, സുബഹിദ അന്നങ്ങാടി,റാബിയ തുടങ്ങിയവർ സംസാരിച്ചു.

26 November 2018

ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു

ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ചൈൽഡ് ലൈൻ, ഫയർ &റെസ്ക്യൂ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രില്ലിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിധം കാഷ്വാലിറ്റി കുട്ടികളുടെ മേക്കപ്പ് ,ഫോട്ടോഗ്രാഫി വർക്കുകൾ  ചെയ്ത സ്കൂളിലെ ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു. ഫയർഫോഴ്സിനോടൊപ്പം 
മോക്ഡ്രില്ലിൽ പങ്കെടുത്ത വളണ്ടിയർ ടീമാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളിലെ താരങ്ങളായ അശ്വതിയും ഫാഹിസും  ചേർന്ന് ഷൈജു മാഷിന് മധുരം നൽകി.
    ചടങ്ങ് പ്രിൻസിപ്പൽ യൂസുഫ് കരുമ്പിൽ ഉദ്ഘാടനം ചെയ്തു. അസ്‌ലം കെ.പി.എം അദ്ധ്യക്ഷനായിരുന്നു. ശ്രീജിത്ത് ജി., യാസിർ പൂവിൽ, മുജീബ് റഹ്മാൻ കെ.വി, ജോഷിത്ത് പി, ഹാഷിം സി, മനീഷ് മാത്യൂ, അൽമാസ് പി.എച്ച് എന്നിവർ സംസാരിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������