സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജിനു അപേക്ഷിക്കുന്ന മണ്ഡലത്തിലുള്ളവർക്ക് ഓൺലൈൻ ഹെൽപ് ഡസ്ക് തുടങ്ങി
വേങ്ങര : സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജിനു അപേക്ഷിക്കുന്ന മണ്ഡലത്തിലുള്ളവർക്ക് ഓൺലൈൻ ഹെൽപ് ഡസ്ക് തുടങ്ങി.ഹജ്ജ് കമ്മിറ്റി അംഗം അബ്ദുറഹ്മാൻ ഇണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ്ജ് ട്രൈനര്‍ പി.പി മുസ്തഫ ആധ്യക്ഷ്യത വഹിച്ചു.
എം.ഫൈസല്‍, എം.കെ സൈനുദ്ധീന്‍ ഹാജി, എം. ശംസുദ്ധീന്‍,യു.സുലൈമാന്‍, ഇ.കെ.ഷഫീഖ്, ടി.കെ സാദിഖ് എന്നിവര്‍ സംസാരിച്ചു.ബസ് സ്റ്റാൻഡിലെ പഞ്ചായത്തു കെട്ടിടത്തില്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ സേവനം ലഭ്യമാണ്.പാസ്പോര്‍ട്ട്, ബാങ്ക് പാസ്
ബുക്ക് എന്നിവയുമായി എത്തണം.
ഫോൺ. 9847510030