Labels

30 January 2018

പീഡനം: അധ്യാപകന് ഏഴുവര്‍ഷം തടവ്

പീഡനം: അധ്യാപകന് ഏഴുവര്‍ഷം തടവ് 

വേങ്ങര: പീഡനക്കേസില്‍ അധ്യാപകനെ കോടതി പോക്‌സൊ നിയമപ്രകാരം ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. വേങ്ങര ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ അറബി അധ്യാപകനായിരുന്ന കണ്ണമംഗലം കിളിനക്കോട് പുത്തന്‍പള്ളിയാളിത്തൊടി യു.പി. മുഹമ്മദ് (46)നെയാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷംമുമ്പ് വിദ്യാലയത്തിലെ ഒരുകൂട്ടം പെണ്‍കുട്ടികളുടെ പരാതിപ്രകാരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കുകയും ഇവരുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
 www.vengaralive.com

29 January 2018

അത്യാധുനിക മോഡലിള്ള ജൈവ കൃഷിയുമായി അവനി കർഷക കൂട്ടായ്മ

അത്യാധുനിക മോഡലിള്ള ജൈവ കൃഷിയുമായി അവനി കർഷക കൂട്ടായ്മ

എ ആർ നഗർ പഞ്ചായത്തിലെ "അവനി ഗ്രൂപ്പിന്റെ "കൃഷി വിപുലീകരണാർത്ഥം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നു.അതിന്റെ ആദ്യപടിയെന്നോണം കണ്ണമംഗലം പഞ്ചായത്തിലെ 18-ആം വാർഡിലുള്ള Pk കുഞ്ഞാലൻ കുട്ടി ഹാജിയുടെ ഉടമസ്ഥയിലുള്ള ബംഗളങ്ങാട് പാടത്തിൽ (വള്ളിൽ )അത്യാധുനിക മോഡലിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു..
29-1-2018 ഇന്ന് രാവിലെ 9 മണിക്ക്  കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് AP സരോജിനി  തൈ നടൽ ഉദ്ഘാടനം ചെയ്തു .. കണ്ണമംഗലം വാർഡ് മെമ്പർ ബേബി ചാലിൽ അടക്കമുള്ള ജനപ്രതിനിധികളും കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു....
www.vengaralive.com

28 January 2018

സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി 'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ്


സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്‌കൂൾ പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി  'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ് 

വേങ്ങര : എല്ലാ പ്രവർത്തനങ്ങളുടേയും കേന്ദ്രം  
ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസങ്ങളല്ല
മനുഷ്യനാണ്, മനുഷത്വമാണ് എന്ന ചിന്തയാണ് മാനവികത ......... മാനവികതയുടെ വിത്തുമുളപ്പിക്കൻ പറ്റിയ ഇടം പൊതു വിദ്യാലയങ്ങളും ,,,,,
സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ എ.കെ മുഹമ്മദ് മാസ്റ്റർക്കുള്ള ഗുരുദക്ഷിണയായി മാറി  'പൊതു വിദ്യാലയങ്ങളും മാനവികതയും' എന്ന വിഷയത്തിലുന്നിയ വിദ്യാഭ്യാസ സദസ്സ് ......പ്രശസ്ത കവി വീരാൻ കുട്ടി ,
പ്രമുഖ ശാസ്ത്ര ,സാഹിത്യ,സാംസ്കാരിക പ്രവർത്തകൻ ഡോ.സന്തോഷ് വള്ളിക്കാട് എന്നിവർ ഈ വിഷയത്തിൽ സംസാരിച്ചു.. വേങ്ങര ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി ഭാവന .വി .ആർ പ്രതികരിച്ചു... പി ടി എ പ്രസിഡന്റ് ശ്രീ എം.ഷാഹുൽ ഹമീദ് ആധ്യക്ഷം വഹിച്ച യോഗം പറപ്പൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ദുൾ റഹീം T K ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഹമീദ് , K K ആനന്ദൻ മാസ്റ്റർ , അഷ്റഫ് കപ്പൂർ ,അബ്ദുറസാഖ് AK ,സഫ് വാൻ AP , തുടങ്ങിയവർ നേതൃത്വം നൽകി .അലക്സ് തോമസ് സ്വാഗതവും അബ്ദുസമദ് Ak നന്ദിയും പറഞ്ഞു: .


ദ്യുദിന വ്യക്തിത്വ വികസന ക്യാമ്പ്‌ ആരംഭിച്ചു

ദ്യുദിന വ്യക്തിത്വ വികസന ക്യാമ്പ്‌ ആരംഭിച്ചു 

കുറ്റൂർ നോർത്ത് :- ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെടുന്ന  വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വം വികസനം ലക്ഷ്യം വെച്‌ കൊണ്ട്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ സംസ്ഥാന  വ്യാപകമായി നടപ്പിലാക്കി വരുന്ന 'പാസ്‌വേഡ്‌' പദ്ധതി കെ.എം.എച്ച്.എസ്‌.എസ്‌  സ്കൂളിൽ  ആരംഭിച്ചു. തങ്ങളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി അഭിരുചികൾ മനസ്സിലാക്കി ഉപരിപഠന മേഖലയിലെ സാധ്യതകൾകൂടി കണക്കിലെടുത്തു കരിയർ ഏതാണെന്ന് നിശ്ചയിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ ക്യാമ്പ്‌ കോർഡിനേറ്റർ അസ്‌ലം.കെ.പി.എം സ്വാഗതം പറഞ്ഞു.
സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ.കെ മൊയ്‌തീൻ കുട്ടി  അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ് കെ.എൻ.എ ഖാദർ (എം.എൽ. എ) ഉൽഘാടനം ചെയ്തു.
വേങ്ങര മൈനോരിറ്റി കോചിംഗ്‌ സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. മമ്മദ്‌.പി  മുഖ്യ പ്രഭാഷണം ചെയ്തു.യൂസഫ് കരുമ്പിൽ(സ്കൂൾ പ്രിൻസിപ്പൽ),അസീസ്,ഹസൻ ആലുങ്ങൽ,അബ്ദു റഹിമാൻ(സംസ്ഥാന ഹജ്ജ് കമ്മറ്റി സെക്രട്ടറി),വിജയൻ കണ്ടമ്പത്ത് എന്നിവർ
ആശംസകൾ  അറിയിച്ചു. സംഗീത ടീച്ചർ നന്ദി അറിയിച്ചു.
ആദ്യ ദിനം മോട്ടിവേഷൻ ആന്റ്‌ ഗോൾ സെറ്റിഗ്‌ എന്ന വിഷയത്തിൽ ഷാഹിദ്, കരിയർ ഗൈഡൻസ്‌ എന്ന വിഷയത്തിനു അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
രണ്ടാം ദിനം പേഴ്സണാലിറ്റി ടവലെപ്മെന്റ്‌ , ലീഡർഷിപ്‌ ആന്റ്‌ ടൈം മാനേജ്മെന്റ്‌ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കുന്നത്‌ ആയിരിക്ക്കും.

25 January 2018

ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്

ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്



ചേറൂർ ഹയർസെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും 27 ന്
വേങ്ങര: 1983ൽ ആരംഭിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക്  യാത്രയയപ്പും,വാർഷികാഘോഷവും 27 ന് ശനിയാഴ്ച്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്ത് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി.അനിൽകുമാർ അടക്കമുള്ള അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.പി.ഉബൈദുല്ല എം.എൽ .എ, കെ.എൻ.എ.ഖാദർ എം.എൽ.എ.എന്നിവർ പങ്കെടുക്കും. വാർഷിക ആഘോഷ ഭാഗമായി ഫുട്ബോൾ ഫെസ്റ്റ്, ടാലന്റ് ക്വിസ്, ഭക്ഷ്യമേള, നിർധനരായ രണ്ട് കുട്ടികൾ ക്ക് വീട് നൽകൽ, കിടപ്പിലായ രോഗി കൾക്ക് ധനസഹായം ,ആരോഗ്യ ബോധവൽക്കരണം, മോട്ടിവേഷൻ ക്ലാസുകൾ, ഇഫക്ടീവ് പാരന്റിങ്ങ് ,ജൈവ വൈവിധ്യവൽക്കരണം, പരിസര ശുചീകരണം, പാലിയേറ്റീവ് കെയർ, ട്രാഫിക്ക് ബോധവൽക്കരണം, 35 ക്ലാസ് മുറികൾ ഹൈ-ടെക്ക്, സയൻസ് ലാബ്, സി.സി.ടി.വി.സ്ഥാപിക്കൽ, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. വൈകീട്ട് 7ന് വിവിധ കലാപരിപാടികൾ, മിമിക്സ് പരേഡ്, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. പത്ര സമ്മേളനത്തിൽ മാനേജർ കെ.ബീരാൻ കുട്ടി മാസ്റ്റർ, പ്രിൻസിപ്പാൾ കാപ്പൻ ഗഫൂർ, ഹെഡ് മാസ്റ്റർ അനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ മജീദ്, ചാക്കിരി ദാവൂദ്, സി. കുട്ട്യാലി, എം.ഉസ്മാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങരയിൽ

പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങരയിൽ 

വേങ്ങര: നിത്യഹരിത നായകനും മലയാള സിനിമ നടമായിരുന്ന പ്രേംനസീറിന്റെ 29-ചരമവാർഷികവും സൂപ്പർ ഹിറ്റ് ചിത്രമായ അന്തപ്പുരത്തിന്റെ പ്രദർശനവും 28ന് വേങ്ങര വ്യാപാരഭവനിൽ വച്ച് നടക്കുമെന്ന് മ്യൂസിക് ലവോഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നടൻമാമുക്കോയ ഉദ്ഘാടന ഠ ചെയ്യും നൗഷാദ് അരീക്കോട് പ്രഭാഷണം നടത്തുo ' പി.പി മീരാൻ, നൗഷാദ് വടക്കൻ, ടി.കെ.ശ്രീകുമാർ ,ഇ കെ.മജീദ് എന്നിവർ പങ്കെടുത്തു

23 January 2018

വേങ്ങരയിൽ പണിമുടക്കിന് ഹർത്തലിന്റെ പ്രദീതി

വേങ്ങരയിൽ പണിമുടക്കിന് ഹർത്തലിന്റെ പ്രദീതി  

വേങ്ങര : ഇന്ധനവിലയിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ആരംഭിച്ചു. ഓട്ടോ, ടാക്സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസുകളും പണിമുടക്കിൽ പങ്കുചേരുന്നു. വേങ്ങരയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്ത് .മെഡിക്കൽ ഷോപ്പുകളും ചില ഹോട്ടലുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട് .സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെകിലും ഹാജർ നില വളരെ കുറവാണ് .രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്‍, പത്രം,ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്‌എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്കൂള്‍, വര്‍ക്ഷോപ്, സ്പെയര്‍ പാര്‍ട്സ് ഡീലേഴ്സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട് .

മനുഷ്യജാലിക സന്ദേശ യാത്ര ആരംഭിച്ചു

മനുഷ്യജാലിക സന്ദേശ യാത്ര ആരംഭിച്ചു.

രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) വേങ്ങരയില്‍ നനക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി വിവിധ ക്യാമ്പസുകളും  വിത്യസ്ഥ മത വിഭാഗങ്ങളുടെ ദേവാലയങ്ങളും പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

ഊരകം പൂളാപ്പീസ് അല്‍ഫോണ്‍സ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട്ടിനും പുത്തന്‍പീടിക മടത്തില്‍കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രം കമ്മറ്റി ഭാരവാഹി അര്‍മുഖന്‍ എന്നിവര്‍ക്ക് ജാലിക സന്ദേശം് തങ്ങള്‍ കൈമാറി. ഹസ്ബുള്ള ബദ്‌രി, എം.എ ജലീല്‍ ചാലില്‍കുണ്ട്. മുജീബുറഹ്മാന്‍ ബാഖവി, ഹസീബ് ഓടക്കല്‍, മുസ്തഫ എം.ടി, പൂക്കുത്ത് മുഹമ്മദ്, ശംസുദ്ദീന്‍ പുത്തന്‍പീടിക, എന്‍.എം സ്വാദിഖ് കോട്ടുമല, ഹസ്സന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.


ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847294515

കോൺഗ്രസ്സ് സായാന്ഹ ധർണ വേങ്ങരയിൽ

കോൺഗ്രസ്സ് സായാന്ഹ ധർണ വേങ്ങരയിൽ 

വേങ്ങര : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർ ഭരണ ത്തിനും പെട്രോൾ വില വർധന;  കേരളത്തിലെ CPM ന്റെ അക്രമ രാഷ്ട്രീയം എന്നിവക്കെ തിരെ വേങ്ങര  ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും ധർണയിലും നൂറു കണക്കിനു കോൺ ഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ധർണ ഡോ: ഹരിപ്രിയ (DCC ജന: സിക്രട്ടറി) ഉദ്ഘാടനം ചെയ്തു.  പി.എ.ചെറീത്. PK സിദ്ധീഖ്  'വി.എ. മൊയ്തീൻ ഹാജി, Mt അസൈനാർ ഫൈസൽ, എ കുഞ്ഞിപ്പ .തുടങ്ങിയവർ പ്രസംഗിച്ചു.K മജീദ് മാസ്റ്റർ സ്വാഗതവും ശിവരാമൻ നന്ദിയും പറഞ്ഞു. ധർണക്കു മുമ്പ് നടന്ന പ്രതിഷേധ പ്രകടനത്തിന് CT മൊയ്തീൻ, പാലമoത്തിൽ ആലസൻകുട്ടി. Vpc കുഞ്ഞിമുഹമ്മദാജി, PK കുഞ്ഞിൻ ഹാജി. K രാധാകൃഷ്ണൻ ,TV രാജഗോപാൽ, പുള്ളാട്ട ' സലീം മാസ്റ്റർ, കെ.ഗംഗാധരൻ ' എം.എ. അസീസ് നേതൃത്വം നൽകി

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വേങ്ങരയില്‍

വിഡിയോ 👉https://youtu.be/TkkRa9mrrQg
എസ്.കെ.എസ്.എസ്.എഫ്  മനുഷ്യജാലിക വേങ്ങരയില്‍
വേങ്ങര : രാഷ്ട്ര രക്ഷക്ക് സൗഹൃഗത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് (റിപ്പബ്ലിക്ക് ദിനത്തില്‍) എസ്.കെ.എസ്.എസ്.എഫ്  ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള മനുഷ്യ ജാലിക വേങ്ങരയില്‍ വെച്ച് നടക്കും.
വര്‍ഗീയ ധ്രൂവീകരണ ഫാസിസ ചിന്ദാഗതിക്കാര്‍ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നശിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ മനുഷ്യജാലിക ഓരോവര്‍ഷവും കൂടുതല്‍ പ്രസക്തമായികൊണ്ടിരിക്കുകയാണ്. മത രാഷ്ട്രീയ ചിന്ദാഗതികള്‍ക്കപ്പുറം ഈ രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി സൗഹാര്‍ദ്ധത്തെ ഉയര്‍ത്തിപ്പിടിക്കണം  എന്ന സന്ദേശമാണ് എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയിലൂടെ രാജ്യത്തിന് നല്‍കുന്നത്. പരിപാടിയില്‍ സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ജനുവരി 26 ന് രാവിലെ 8.30 ന് ജാലിക നഗരിയില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാതാക ഉയര്‍ത്തും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന മര്‍ഹും ഉസ്താദ്  പി.പി മുഹമ്മദ് ഫൈസി ഖബര്‍ സിയാറത്തിന് ഒ.കെ കുഞ്ഞിമാനു മുസ്ലിയാര്‍ നേതൃത്വം നല്‍കും. 4 മണിക്ക് കുറ്റാളൂര്‍ ബദ്‌രിയ്യ കോളേജ് പരിസരത്ത് നിന്നും റാലി ആരംഭിക്കും. ജില്ലയിലെ 16 മേഖലകളില്‍ നിന്നായി വിഖായ വളണ്ടിയര്‍മാരും ത്വലബ, കാമ്പസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും
വൈകുന്നേരം 5 മണിക്ക് വേങ്ങര താഴെ അങ്ങാടിയില്‍ നടക്കുന്ന  സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണംന്തളി അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ഭോതി സൗഹാര്‍ദ്ധ പ്രതിനിധിയായി പങ്കെടുക്കും. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
വൈകുന്നേരം 7 മണിക്ക് മതേതര ഇന്ത്യ മണ്ണുംമനസ്സും എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. സയ്യിദ് മുഈനിദ്ദീന്‍ ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ഫൈസല്‍ ബാബു, ആര്‍.പി റോഹില്‍ നാഥ്, എ ശിവദാസന്‍, ഇബ്രാഹീം ഖലീല്‍ ഹുദവി തളങ്കര തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
മനുഷ്യ ജാലികയുടെ ഭാഗമായി 23, 24 തിയ്യതികളില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിത്യസ്ത മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ടവര്‍ക്ക് മനുഷ്യജാലിയുടെ സന്ദേശം കൈമാറുന്നതിന് വേണ്ടി സൗഹൃദ സന്ദേശ യാത്രയും  വിവിധ കാമ്പസ് സന്ദര്‍ശനവും നടക്കും.
ചെയര്‍മാന്‍ / കണ്‍വീനര്‍
സ്വാഗതസംഘം
9847529081
പത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
1 പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍  2   എം.എ ജലീല്‍ ചാലില്‍കുണ്ട്
3 റഹീം മുസ്‌ലിയാര്‍           4   ഹസീബ് ഓടക്കല്‍
5 മുഹമ്മദ് മുസ്തഫ എം.ടി                 6   നിയാസ് വാഫി
വിഡിയോ 👉 https://youtu.be/TkkRa9mrrQg

22 January 2018

നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ പെരിന്തൽമണ്ണ താലൂക്ക് ഹർത്താലാക്കി മാറ്റി

നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ പെരിന്തൽമണ്ണ താലൂക്ക് ഹർത്താലാക്കി മാറ്റി 
മലപ്പുറം:പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഒാഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പെരിന്തൽമണ്ണ താലൂക്കിൽ ഹർത്താൽ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിൽ ഹർത്താൽ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർഥന മാനിച്ചു ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു. എസ്എഫ്ഐ – മുസ്‍ലിം ലീഗ് സംഘർഷത്തെ തുടർന്നാണു ലീഗ് ഓഫിസ് തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചു ലീഗുകാർ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ– യുഡിഎസ്എഫ് തർക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്. എന്നാല്‍ തീരുമാനം പിന്നീട് മാറ്റി. . രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
*www.vengaralive.com*

16 January 2018

30 ന് വേങ്ങര ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറിസ്കൂളിൽ മോക്ക് ഡ്രില്ല്

30 ന് വേങ്ങര ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറിസ്കൂളിൽ മോക്ക് ഡ്രില്ല്

മലപ്പുറം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളേയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോക്ക് ഡ്രില്ലുകള്‍ നടത്തും. 17-ന് മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 30-ന് വേങ്ങര ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മോക്ക് ഡ്രില്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജിനെ നോഡല്‍ ഓഫീസറായും നിയമിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി. എം. ഉല്ലാസ്‌കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. പ്രസാദ്, പി.ഒ. സാദിഖ്, പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

സശരസലൃ- സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഊരകം നവോദയ ചാമ്പ്യന്മാര്‍

സശരസലൃ- സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള ഊരകം നവോദയ ചാമ്പ്യന്മാര്‍

തേഞ്ഞിപ്പലം: കേന്ദ്രീയവിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ സ്‌കൂളുകള്‍ക്ക് പൊതുവായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആദ്യ കായികമേളയില്‍ ഊരകം ജവഹര്‍ നവോദയ മേളയില്‍ ജില്ലാ ചാമ്പ്യന്മാരായി. 125 പോയിന്റാണ് നവോദയ നേടിയത്. 42 പോയിന്റോടെ ഹിറാ പബ്ലിക് സ്‌കൂള്‍ പൂളമണ്ണ രണ്ടാംസ്ഥാനവും 31 പേയിന്റ് നേടി കടകശ്ശേരി ഐഡിയല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 25 സി.ബി.എസ്.ഇ. സ്‌കുളുകളില്‍നിന്നായി 38 ഇനങ്ങളിലായി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഷംസുദ്ദീന്‍ ഉദ്ഘാടനംചെയതു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തകസമിതിയംഗം എം. വേലായുധന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജുനാരായണന്‍, സഹോദയ ട്രഷറര്‍ പി. ജനാര്‍ദ്ദനന്‍, എം. ജൗഹര്‍, ജില്ലാ സ്‌പോര്‍ട് ഓഫീസര്‍ പി.എ. ബീരാന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങ് പി. 'അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മജീദ് ഐഡിയല്‍, കണ്‍വീനര്‍ ഷാഫി അമ്മായത്ത്, അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, സൈഫ് സഈദ് , മുഹമ്മദ് ഖാസിം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയതു. മികച്ച താരങ്ങള്‍ എ. അസ്മന്‍ ജാസ്മിന്‍ (14-ല്‍ താഴെ, പറക്കോട്ടില്‍ ഇ.എം.എച്ച്.എസ്. പുഴക്കാട്ടിരി), മുഹമ്മദ് ഫര്‍ഹാന്‍ അഹമ്മദ് (മഅദിന്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം), അംന റിയാസ് (17-ല്‍ താഴെ വിഭാഗം, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം), മുഹമ്മദ്‌റാസി (സില്‍വര്‍ മൗണ്ട്, പെരിന്തല്‍മണ്ണ)

15 January 2018

കാരുണ്യ സന്ദേശവുമായി പാട്ട് വണ്ടി

കാരുണ്യ സന്ദേശവുമായി പാട്ട് വണ്ടി

പാലിയേറ്റീവ് സന്ദേശം യുവതലമുറയിലെത്തിക്കുന്നതിനു വേണ്ടി പാലിയേറ്റീവ് കുന്നുംപുറവും കെ.എം എച്ച്.എസ്.എസ് കുറ്റൂർ നോർത്തും സംയുക്തമായി സംഘടിപ്പിച്ച പാട്ടു വണ്ടി അബ്ദുറഹിമാൻ നഗർ,കണ്ണമംഗലം, പെരുവള്ളൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി കുന്നുംപുറത്ത് സമാപിച്ചു. ജനുവരി 15 പാലിയേറ്റിവ് ദിന പ്രചാരണവും നടന്നു . Rtd ട്രാൻസ്പോർട്ട് കമ്മീഷണർ സൈത് മുഹമ്മദ് പാട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ Rtd SP ചാക്കീരി അബൂബക്കർ ,M Vl ഷഫീഖ്, അബ്ദുറഹിമാൻ ചെമ്പൻ, സുബ്രമണ്യൻ, നിസാർ എം.പി, എ.യു.കുഞ്ഞഹമ്മദ് മാഷ് ,അസ്ലം കെ.പി.എം എന്നിവർ സംസാരിച്ചു. കറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് ലെ മുജീബ് റഹ്മാൻ കെ വി ,കുട്ടികളായ അസ്ന , യൂനുസ്,  അൻസില, ഷിംന, അമ്യത, സയന, നിജിഷ, വർഷപ്രോഗ്രാം കോഡിനേറ്റർ കെ.മുഹമ്മദ് മാഷ് സ്വാഗതവും, സക്കീറലി നന്ദിയും രേഖപ്പെടുത്തി

ജനുവരി:15 പാലിയേറ്റിവ് ദിനം

ജനുവരി:15 പാലിയേറ്റിവ് ദിനം

സുഖലോപൽ തയില് മുങ്ങിയ സമൂഹത്തില് നാല് ചുമരുകള്ക്കുള്ളില് ഒതുങ്ങി കൂടി
വേദന കടിച്ചമര്ത്തി  ജീവിക്കുന്ന അനേകം ആളുകള് ഉണ്ടെന്ന ഓര്മ്മിപ്പെടുത്തലാണ് ഈ ദിനം.
മാറാരോഗങ്ങളാലും ദീര്ഘ്കാല രോഗങ്ങളാലും കിടപ്പിലായി ദുരിതമനുഭവിക്കുന്ന സഹജീവികളിലേക്ക് "വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ " എന്ന സമാശ്വാസ വചനവുമായി കടന്നുചെല്ലാനും രോഗം രോഗിയുടെയും ആശ്രിതരുടെയും മാത്രം ബാധ്യതയല്ല - സമൂഹത്തിന്റെത് കൂടിയാണ് എന്ന തിരിച്ചറിഞ്ഞ് രോഗത്തെ ചികിത്സിക്കാനും രോഗിയെ സ്നേഹിക്കാനും പരിചരിക്കാനും സ്വമേധയാ മുന്നിട്ടിറങ്ങിയ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് പാലിയേറ്റിവ് കെയര് സംവീധാനം .
നാം സുഖിച്ചു ജീവിക്കുമ്പോള് നാല് ചുമരുകള്ക്കു ള്ളില് ഒതുങ്ങി കൂടി
വേദന കടിച്ചമര്ത്തി  ജീവിക്കുന്ന അനേകം ആളുകള് നമ്മുടെ ഇടയില്
ഉണ്ട്. ഇത്തരം രോഗികള്ക്ക്ി വീടുകളിലെത്തി പരിചരണം നല്കുിന്ന ,
രോഗിയെ പരിചരിക്കാന് വീട്ടുകാരെ പ്രാപ്തരാക്കുന്ന സംവിധാനമാണ്
പാലിയേറ്റിവ് കെയര് . ജാതി മതഭേദമന്യേ,വലിപ്പ ചെറുപ്പമില്ലാതെ ആര്ക്കും  അണിചേരാവുന്ന ,മാറാരോഗികള്ക്കും  കിടപ്പിലായവര്ക്കും  വേണ്ടി ഓരോ നാട്ടിലും ഒരു സ്നേഹ കൂട്ടായ്മ.

14 January 2018

വേങ്ങര ടൗണിലെ ഹൈമാസ് ലൈറ്റ്; നിവേതനം നൽകാൻ തീരുമാനിച്ചു

വേങ്ങര : വേങ്ങര ടൗണിലെ ബസ്റ്റാന്റിനു മുൻവഷമുള്ള ഹൈമാസ് ലൈറ്റിന്റെ എതാനും ബൾബുകൾ ( 2ണ്ണം ഒഴികെ) കത്തുന്നില്ല.എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങരയൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്  നിവേതനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും  പ്രസിഡന്റ്‌ എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ ഹാജി നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി ടി. കെ എം കുഞ്ഞുട്ടി ശിവൻ,  കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച

12 January 2018

അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -

അഴിമതിക്കാര്‍ക്ക് വളം വെക്കുന്നവരെ ഒറ്റപ്പെടുത്തണം; അഡ്വ. എ എ റഹീം -
വേങ്ങര: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളില്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം. വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരാന്‍ പരസ്പരം സഹകരിക്കുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയപാപ്പരത്തം തിരിച്ചറിയണം. സംസ്ഥാനത്ത് ഗയില്‍സമരമുള്‍പ്പെടെയുള്ളവയില്‍ ഇടതും വലതും കാണിക്കുന്ന ഇരട്ടത്താപ്പ് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണവും, കുടിവെള്ള ലഭ്യതയുമുള്‍പ്പെടെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മക നിലപാട് സ്വീകരിക്കാതെ കബളിപ്പിക്കുന്ന ഭരണസമിതികള്‍ ജനവഞ്ചനാപരമായ നിലപാടുകള്‍  തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം ജോയിന്റ് സെക്രട്ടറി എം റഫീഖ്, എം ഖമറുദ്ദീന്‍, കെ ഹനീഫ സംസാരിച്ചു. താഴെ അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലിസ് തടയുകയായിരുന്നു. സി പി അസീസ് ഹാജി, മാളിയേക്കല്‍ ഹുസൈന്‍ഹാജി, കെ കെ സൈതലവി, സി ശംസുദ്ദീന്‍, ഇ കെ റഫീഖ്, കെ സി നാസര്‍, പി സി റസാഖ്, സി മുസ്തഫ, പി എ മൊയ്തീന്‍, വി ടി കരീം നേതൃത്വം നല്‍കി.
-ക്യാപ്ഷന്‍-
വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് എസ്.ഡി.ടി.യു സംസ്ഥാന ഖജാന്‍ജി അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു.

11 January 2018

വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു

വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി നിവേദനം നൽകാൻ തീരുമാനിച്ചു  

വേങ്ങര : വേങ്ങര ടൗണിലെ മാഞ്ഞുപോയ സീബ്രാ ലൈൻ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പരപ്പനങ്ങാടി PWD അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർക്ക് വേങ്ങര വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറിയേറ്റ് യോഗം നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതവും  പ്രസിഡന്റ്‌ എ. കെ കുഞ്ഞുട്ടി ഹാജി അധ്യക്ഷതയും വഹിച്ചു. പ്രമേയാവതരണം എം കെ സൈനുദ്ധീൻ നിർവഹിച്ചു. എൻ മൊയ്‌ദീൻ ഹാജി പി. കെ എം കുഞ്ഞുട്ടി ശിവൻ,  കെ ആർ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.

വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം

വേങ്ങരയിൽ മോഷ്ടാക്കളുടെ വിളയാട്ടം...

വേങ്ങര : ഇന്നലെ രാത്രി വേങ്ങര ബ്ലോക്ക് റോഡിൽ ഹൈദ്രസ് ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഉള്ള സ്മാർട്ട് മൊബൈൽ എന്ന സ്ഥാപനത്തിൽ പൂട്ട് കുത്തി തുറന്ന് മോഷണം നടന്നിട്ടുണ്ട്. കുറച്ച് Hf ,ചാർജ്ജർ അത് പോലെ കംമ്പ്യൂട്ടർ സ്പീക്കർ അത് പോലെത്ത സാധനങ്ങൾ നഷ നഷ്ട്ടപെട്ടിട്ട്ണ്ട് .വേങ്ങര താഴെ അങ്ങാടിയിലെ ഷോപ്പിലും മോഷണം നടന്നു . ലാപ് ടോപ്പ് അടക്കം കുറച്ച് ഫോണുകളും മോഷണം പോയി . വേങ്ങര പോലീസ് എത്തിഅന്വോഷണം ആരംഭിച്ചു..ഏതെങ്കിലും ഷോപ്പുകളിൽ മൊബൈൽ മേഘലയിൽ പ്രവർത്തിക്കാത്തവർ (സംശയാസ്പതമായി) മേൽ പറഞ്ഞ സാധനങ്ങൾ വിൽക്കാൻ വന്നാൽ അറിയിക്കുക : 9544 22 2228

10 January 2018

8വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എത്തി

8വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട മേഘക്ക് കൈനിറയെ വിവാഹ സമ്മാനവുമായി കുഞ്ഞാലിക്കുട്ടി എത്തി

വേങ്ങര: എട്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വേങ്ങര പഞ്ചായത്തിലെ മനാട്ടിപ്പറമ്പിലെ റോസ് മനാറിലെ മേഘക്ക് ഇനി പുതു പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും നാളുകള്‍. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നാണ് മേഘ റോസ് മനാറിലെത്തുന്നത്.
മനാട്ടിപ്പറമ്പില്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനാഥ, അഗതിമന്ദിരത്തില്‍ പതിനൊന്നാം വയസിലാണ് മേഘയെത്തുന്നത്. മേഘക്കിപ്പോള്‍ വയസ് പത്തൊമ്പത് .
മേഘക്ക് ഇരിങ്ങല്ലുര്‍ ചീനിപ്പടിയിലെ പരേതനായ തോന്നത്ത് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രാജേഷാണ് വരണമാല്യം ചാര്‍ത്തുന്നത്.പതിമൂന്നിന് രാജേഷിന്റെ കുടുംബക്ഷേത്രമായ ശ്രീ തോ ന്നത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിവാഹം. വിവാഹ സമ്മാനവുമായി ബുധനാഴ്ച ഒരു മണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.റോസ് മനാറിലെത്തി റോസ് മനാറിലെ അന്തേവാസികളും, അയല്‍വാസികളും, നാട്ടുകാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട് അനാഥരും, അഗതികളുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി റോസ് മനാറിന്റെ മുറ്റത്ത് എത്തിയപ്പോള്‍ അന്തേവാസിയായ ഒന്നര വയസുകാരി സത്യപ്രിയ പൂച്ചെണ്ടു നല്‍കി അദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് തന്റെ വിവാഹ സമ്മാനം അദ്ദേഹം നവവധുവിന് കൈമാറി.
.ടി.വി.ഇബ്രാഹിം എം.എല്‍.എ., എം.ഇ.ടി.സിക്രട്ടറി മുഹമ്മദ് കല്ലായി .വൈ സ്.പ്രസിഡണ്ട് അബ്ദുസലാം മോങ്ങം, മഹല്ല് ഖത്തീബ് ഹസ്സന്‍കുട്ടി ദാരിമി കുട്ടശ്ശേരി ‘ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������