Labels

07 August 2019

ഔഷധക്കഞ്ഞി വിതരണം നടത്തി

ഔഷധക്കഞ്ഞി വിതരണം നടത്തി

കുറ്റൂർ നോർത്ത് കെ.എം.എച്ച് എസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധ കഞ്ഞിയുണ്ടാക്കി സ്കൂളിൽ വിതരണം ചെയ്തു. കർക്കിടക മാസത്തിലെ പരമ്പരാഗത ഔഷധക്കൂട്ടുകൾ ചേർത്താണ് കഞ്ഞിയുണ്ടാക്കിയത്. കുട്ടികളിൽ ആയുർവേദ ചിന്തയും ശീലവും വളർത്താൻ വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.    മറന്നു പോയ  സംസ്കാരങ്ങളും ആരോഗ്യ രംഗത്തെ പഴമക്കാരുടെ കരുതലുകളും  ഓർമ്മപെടുത്താൻ കഞ്ഞി വിതരണം സഹായകമായി 
ഹെഡ് മാസ്റ്റർ പി.ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബേബി ജോൺ ആശംസകൾ നേർന്നു. .സ്കൗട്ട്മാസ്റ്റർ ശംസുദ്ദീൻ, ഗൈഡ്സ് ക്യാപ്റ്റന്മാരായ മജ്ഞുശ്റീ, സ്മിത, ആർ.അനുസ്മിത, പി. ശോഭന എന്നിവർ നേതൃത്വം നൽകി.  

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������