Labels

03 February 2018

വലിയോറപ്പാടത്ത്‌ കൊയ്ത്തു‌ത്സവം

വലിയോറപ്പാടത്ത്‌ കൊയ്ത്തു‌ത്സവം

വേങ്ങര: (www.vengaralive.com)വലിയോറ പാടശേഖരത്തിലെ കൊയ്‌തുത്സവം ഗ്രാമോത്സവമായി. മൂട്ടപ്പറമ്പന്‍ ബാവയുടേതടക്കം നൂറ്‌ ഏക്കറിലെ വിളവെടുപ്പ്‌ സ്‌ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ചെള്ളി അഹമ്മദ്‌, കുഞ്ഞിക്കുട്ടന്‍, വി.കെ.പുച്ചി, എം.പി കുഞ്ഞിമുഹമ്മദ്‌, എം.കുഞ്ഞിക്കോയ, പി.കെ.അലവിക്കുട്ടി, വി.കെ.ഹസ്സന്‍ ബാവ ,ഒ.പി.അബ്‌ദുറഹിമാന്‍ കുട്ടി, നാടിക്കുട്ടി, കരിമ്പില്‍ അയമുട്ടി, എ.കെ അബു ഹാജി, എന്നീ കര്‍ഷകരാണ്‌ കൃഷിയിറക്കിയത്‌. ആയിരത്തൊമ്പത്‌ സിയോന്‍ വിത്താണിവിടെ നട്ടത്‌. നല്ല വിളവ്‌ ലഭിച്ചതായും ഇത്തവണത്തെ കൃഷി ആദായകരമാണെന്നും കര്‍ഷകര്‍ പറഞ്ഞു. നാടിച്ചി, വള്ളി, കാര്‍ത്യായിനി, എന്നിവരുടെ നേതൃത്വത്തില്‍ കൊയ്‌തുപാട്ടുമായാണ്‌ കൊയ്‌തു തുടങ്ങിയത്‌. പൊതു പ്രവര്‍ത്തകരും ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളും ക്ലബ്ബ്‌, യുവജന സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. കൃഷിയും കൊയ്‌തും പരമ്പരാഗത രീതികളും പഠിക്കാനായി വലിയോറ ഈസ്‌റ്റ് എ.എം.യു.പി.സ്‌കൂള്‍ നാലാംതരം വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത്‌ എത്തിയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാക്കീരി അബ്‌ദുള്‍ ഹഖ്‌, പി.കെ.അസ്ലു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.കുഞ്ഞാലന്‍കുട്ടി, വൈസ്‌ പ്രസിഡന്റ്‌ കെ.കദീജാബി, കൃഷി ഓഫീസര്‍ എം.നജീബ്‌, പഞ്ചായത്ത്‌ സിക്രട്ടറി എസ്‌.ശിവകുമാര്‍, കൃഷി.അസിസ്‌റ്റന്റ്‌ പി.വിക്രമന്‍ പിള്ള, പാടശേഖര സമിതി ഭാരവാഹികളായ ചെള്ളി ബാവ, തൂമ്പില്‍ പുച്ചി, പള്ളിയാളി ഹംസ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������